ഗോൾഫ് ജിടിഐയുടെ വില പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ
ഓട്ടോമൊബൈൽസ്
- 1 year, 3 month, 23 days ago
ഫോക്‌സ്‌വാഗൺ എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ത്യക്കാർക്ക് അന്നും ഇന്നും ഓർമ വരുന്ന ആദ്യ കാർ പോളോ ആയിരിക്കും. വണ്ടിഭ്രാന്തൻമാർ അത്രയേറെ സ്നേഹിച്ചിരുന്ന മറ്റൊരു ഹാച്ച്ബാക്ക് ജർമൻ വാഹന നിർമാതാക്കൾക്ക് ഇല്ലെന്ന് തന്നെ പറയാം. നിർമാണ നിലവാരവും പെർഫോമൻസുമെല്ലാം ഒന്നിച്ച് ഒരുക്കിയ പോളോ വിട പറഞ്ഞുപോയിട്ട് കാലംകുറച്ചായെങ്കിലും സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും കാറിന് നല്ല ഡിമാന്റാണ്. ഇതുപോലൊരു കാർ ഇതുവരെ ഇന്ത്യക്കാർക്ക് സമ്മാനിക്കാനാവാതെ വിഷമിച്ചിരുന്ന ഫോക്‌സ്‌വാഗൺ ഇപ്പോഴിതാ പുത്തനൊരു ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കുറച്ചുകാലമായി കേൾക്കുന്ന ഗോൾഫ് ജിടിഐ എന്ന ഹോട്ട്ഹാച്ചിനെയാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്.