സുസുക്കി ഇ-ആക്സസ് നിര്‍മാണത്തിന് കയറി!
ഓട്ടോമൊബൈൽസ്
- 1 year, 3 month, 25 days ago
ഇന്ത്യയിലെ മുന്‍നിര സ്കൂട്ടര്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL) ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ ഇ-ആക്സസ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. മൂന്ന് മാസം പിന്നിട്ടപ്പോള്‍ ഇവിയുടെ ലോഞ്ച് അടുത്തുവെന്ന സൂചന നല്‍കിക്കൊണ്ട് സുസുക്കി ഇ-ആക്സസിന്റെ ഉത്പാദനം ആരംഭിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സുസുക്കിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നാണ് ആദ്യ യൂണിറ്റ് പുറത്തിറങ്ങിയത്. ഇത് അനുദിനം മത്സരം മുറുകുന്ന ഇന്ത്യന്‍ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയിലേക്കുള്ള സുസുക്കിയുടെ പ്രവേശനം അടയാളപ്പെടുത്തുകയാണ്. ഈ പുത്തന്‍ സ്കൂട്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ വായിക്കാം.