വൈഭവിന് കോടികൾ വിലയുള്ള ബെൻസ് സമ്മാനിച്ച് രാജസ്ഥാൻ ഉടമ

ഐപിഎൽ കാണുന്ന ക്രിക്കറ്റ് ഭ്രാന്തൻമാർക്ക് ഇപ്പോൾ പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത പേരാണ് വൈഭവ് സൂര്യവംശി. വെറും പതിനാലാമത്തെ വയസിൽ കാണിച്ച മാസ് തന്നെയാണ് വൈഭവിനെ രാജ്യം കൊണ്ടാടാൻ കാരണം. മുന്‍ ചാമ്പ്യന്മാര്‍രായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബോളർമാരെ അടിച്ചോടിച്ച് സെഞ്ചുറി നേടിയ കുട്ടിത്താരം സോഷ്യൽ മീഡിയയിലെല്ലാം തരംഗമായി മാറിക്കഴിഞ്ഞു. ടൈറ്റൻസിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത വൈഭവ് ഒരുകൂട്ടം റെക്കോർഡുകളുമായാണ് ഇന്നലെ മൈതാനത്തുനിന്ന് നടന്നിറങ്ങിയത്. ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎല്‍ സെഞ്ചുറി എന്നിങ്ങനെയാണ് വൈഭവ് അടിച്ചിട്ട റെക്കോർഡുകൾ.

അക്ഷയ തൃതീയക്ക് ഓല സ്‌കൂട്ടറുകൾക്ക് 40000 രൂപ വരെ കിഴിവ്

അക്ഷയ തൃതീയ (Akshaya Tritiya 2025) അഥവാ അഖ തീജ് ചരിത്രാതീത കാലം മുതല്‍ ആഘോഷിച്ച് വരുന്ന ഒരു ഉത്സവമാണ്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയ. ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമായാണ് അക്ഷയ തൃത്രീയ കണക്കാക്കപ്പെടുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയ തൃതീയ എന്ന് പേര് ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ മുഹൂര്‍ത്തം നോക്കാതെ ഏതു പ്രവര്‍ത്തികള്‍ക്കും തുടക്കം കുറിക്കാമെന്ന് പറയപ്പെടുന്നു. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ ദിവസമാണ് അക്ഷയ തൃതീയയെന്ന് കണക്കാക്കപ്പെടുന്നു.

ലാലേട്ടൻ്റെ 'തുടരും' വച്ച് കേരള പോലീസും ഹിറ്റടിച്ചു

എമ്പുരാൻ്റെ ഗംഭീര വിജയത്തിന് ശേഷം മോഹൻലാലിൻ്റെ അടുത്ത വിജയമായി മാറുകയാണ് തുടരും എന്ന ചിത്രം. റിലീസിന് മുൻപ് തന്നെ ടിക്കറ്റുകളെല്ലാം വിറ്റു പോയിരുന്നു. അതിന് ശേഷം ഒരു തീയേറ്ററിലും ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥയാണ്. മൂന്ന് ദിവസം കൊണ്ട് ചിത്രം അമ്പത് കോടി കളക്ഷൻ നേടുകയുടെ ചെയ്തു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയായിരുന്നു. ഇപ്പോഴിതാ പോസ്റ്റർ ഉപയോഗിച്ച് കേരള പൊലീസ് ഒരു ബോധവൽക്കരണം അങ്ങ് നടത്തിയിരിക്കുകയാണ്. പോസ്റ്ററിൽ മോഹൻലാലും കൂടെയുള്ള കഥാപാത്രവും ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ പോകുന്നത് കേരള പൊലീസ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഒന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാരെൻസ് എംപിവിയുടെ കച്ചോടം പൊടിപൊടിച്ച് കിയ

സെവൻ സീറ്റർ വാഹനങ്ങളോട് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ആരാധനയാണുള്ളത്. ടൊയോട്ടയുടെ ഇന്നോവയാണ് ഈയൊരു വിഭാഗത്തിന് ജീവൻ നൽകിയതെങ്കിലും സാധാരണക്കാരന്റെ 7-സീറ്റർ സ്വപ്‌നം യാഥാർഥ്യമാക്കിയത് മാരുതി സുസുക്കി എർട്ടിഗയാണ്. കുറഞ്ഞ വിലയും നല്ല എഞ്ചിനും മൈലേജും ആവശ്യത്തിന് സ്പേസും എല്ലാമായി മോഡൽ ഹിറ്റായി. എന്നാൽ ഫീച്ചറുകളുടെ കുറവ് അപ്പോഴും ഈ വാഹനത്തിൽ നിഴലിച്ചുവെന്ന് വേണം പറയാൻ. അങ്ങനെ നിരാശരായി ഇരുന്നവരുടെ മുന്നിലേക്ക് പ്രത്യക്ഷപ്പെട്ട വണ്ടിയായിരുന്നു കിയ കാരെൻസ്. ഇന്നോവ വാങ്ങാൻ കാശില്ലാതിരുന്നവരെ ആകർഷിക്കാൻ കക്ഷിക്ക് സാധിച്ചുവെന്ന് വേണം പറയാൻ.
Advertisement

7 പേര്‍ക്ക് കയറാവുന്ന മാരുതി എസ്‌യുവി വരുന്നു, ഇവിറ്റാരയല്ല

ബജറ്റ് കാറുകളുടെ തമ്പുരാക്കന്‍മാരായ മാരുതി സുസുക്കി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്‌പോര്‍ട് യൂടിലിറ്റി വാഹന വിഭാഗത്തിലും ചുവടുറപ്പിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് വിറ്റാര, ബ്രെസ, ഫ്രോങ്ക്‌സ് എന്നീ മാരുതി എസ്‌യുവികള്‍ മികച്ച വില്‍പ്പന നേടുന്ന സാഹചര്യത്തില്‍ തങ്ങളുടെ എസ്‌യുവി പോര്‍ട്‌ഫോളിയോ വിപീലീകരിക്കാന്‍ പോകുകയാണ് കമ്പനി. ഈ സാമ്പത്തിക വര്‍ഷം രണ്ട് പുത്തന്‍ എസ്‌യുവികള്‍ പുറത്തിറക്കാനാണ് പ്ലാന്‍. അതില്‍ ഒന്ന് ഏവര്‍ക്കും അറിയാവുന്നത് പോലെ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് കാര്‍ ആയ ഇവിറ്റാരയാണ്. 2025-ന്റെ രണ്ടാം പകുതിയില്‍ മറ്റൊരു എസ്‌യുവി കൂടി വിപണിയില്‍ എത്തുമെന്ന് അടുത്തിടെ മാരുതി സ്ഥിരീകരിച്ചിരുന്നു.

23 കിലോമീറ്റർ മൈലേജുള്ള ടാറ്റയുടെ ചെറുഡീസൽ കാർ വരുന്നു

ഇന്ത്യൻ വാഹന വിപണിയിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ എത്തിയതോടെ അന്യംനിന്ന് പോയവരാണ് ചെറുഡീസൽ കാറുകൾ. മാരുതി സുസുക്കി, ഹ്യുണ്ടായി പോലുള്ള പ്രമുഖരെല്ലാം ഡീസൽ എഞ്ചിനുകളോട് ഗുഡ്ബൈ പറഞ്ഞത് സാധാരണക്കാർക്ക് ഒരു തിരിച്ചടിയായിരുന്നു. എന്നാൽ അവിടെ നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ് വ്യത്യസ്‌തരായി. ടിയാഗോയെ പെട്രോൾ ഒൺലി കാറാക്കി നിലനിർത്തിയപ്പോൾ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ താരമായ ആൾട്രോസിൽ കമ്പനി എഞ്ചിൻ ഓപ്ഷനുകളുടെ വൈവിധ്യങ്ങൾ നിലനിർത്തുകയുണ്ടായി. പെട്രോൾ, ടർബോ പെട്രോൾ, സിഎൻജി എന്നിവയ്ക്ക് പുറമെ ഡീസലും ആൾട്രോസിന് ഇന്ധനമാവുന്നുണ്ട്.

ഒരുകാലത്ത് ചെറുപ്പക്കാരുടെ ഹോട്ട് ലേഡി

തലക്കെട്ടിൽ പറഞ്ഞത് പോലെ തന്നെ ഒരു കാലത്ത് എല്ലാ ചെറുപ്പക്കാരുടേയും പ്രിയപ്പെട്ട താരമായിരുന്നു ഈ സുന്ദരി. അഭിനയത്തിൽ മാത്രമല്ല വാഹനങ്ങളുടെ കാര്യത്തിലും താരത്തിന് അൽപ്പം കമ്പമുണ്ട്. പല തവണ താരത്തിൻ്റെ വാഹനങ്ങൾ വെളളപ്പൊക്കത്തിൽപ്പെട്ട് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇപ്പോൾ തന്നെ ആരാണ് ആ സുന്ദരിയെന്ന് മനസിലായി കാണുമല്ലോ. അത് സണ്ണി ലിയോൺ തന്നെയാണ് അത്. താരത്തിൻ്റെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരം പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.മെർസിഡീസ് ബെൻസ് GLS എസ്‌യുവി വാങ്ങിയിരിക്കുകയാണ്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ബ്രേക്കപ്പായതിന് പിന്നാലെ 2.40 കോടിയുടെകാര്‍ വാങ്ങി!

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഒരു ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ജനപ്രീതി നേടാന്‍ ഈ റിയാലിറ്റി ടിവി ഷോക്ക് സാധിച്ചു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഭാഷകളില്‍ ഈ ഷോ സംപ്രേഷണം ചെയ്യുന്നു. ഓരോ പ്രദേശങ്ങളിലെയും ഏറ്റവും പ്രമുഖരായ സെലിബ്രിറ്റികളാണ് ഷോയുടെ അവതാരകരായി എത്തുക. നടന്മാരും നടിമാരും മാത്രമല്ല, മറ്റ് സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും സാധാരണക്കാരുടെ പ്രതിനിധികളുമടക്കം ബിഗ് ബോസ് ഷോയുടെ ഭാഗമാകുന്നു. ബിഗ് ബോസ് ഹൗസില്‍ കയറിയാല്‍ ഒരാളുടെ സ്റ്റാറ്റസ് തന്നെ മാറും.
Advertisement

70 KM മൈലേജുള്ള ഇതിന് വില വെറും 60118 രൂപയേയുള്ളൂ

ഇരുചക്ര വാഹന വിപണി ഇലക്‌ട്രിക് മോഡലുകൾ (EV) കൊണ്ട് സമ്പന്നമായെങ്കിലും ഇന്നും ഭൂരിഭാഗം ആളുകൾക്കും പെട്രോൾ വാഹനങ്ങളോട് തന്നെയാണ് പ്രണയം. പണ്ട് മുതൽ ഉപയോഗിച്ച് വന്നൊരു കാര്യം പെട്ടന്ന് അങ്ങനെ മാറ്റാൻ ഒക്കില്ലല്ലോ. മാത്രമല്ല, ദൈനംദിന യാത്രകൾക്ക് സ്‌കൂട്ടറുകളേക്കാൾ നല്ലത് മോട്ടോർസൈക്കിളുകളാണെന്നതിൽ സംശയമൊന്നും വേണ്ട. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് (Hero Motocorp) കൂടുതൽ പണംവാരുന്നതും കമ്മ്യൂട്ടർ ബൈക്കുകളിലൂടെയാണ്. അടുത്തിടെയായി തങ്ങളുടെ മോഡലുകളേയെല്ലാം പുതിയ OBD-2B നിലവാരത്തിലേക്ക് പുതുക്കിപണിയുന്ന തിരക്കിലായിരുന്നു ബ്രാൻഡ്.

ഇന്ത്യൻ സേനകളുടെ തലവൻ്റെ കാർ കണ്ടോ

ലോകമെങ്ങും ഇപ്പോൾ ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നത്. ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമായ പഹൽഗാമിൽ നട്ട ഭീകരരുടെ വെടിവയ്പ്പിൽ രാജ്യം പെട്ടെന്ന് നടുങ്ങിയെങ്കിലും തിരിച്ചടിക്കാൻ രാജ്യത്തിൻ്റെ സേനകൾ ശക്തമാണ്.രാജ്യത്തിൻ്റെ സംയുക്ത സേന മേധാവി ഇപ്പോൾ നല്ല തിരക്കിലാണ്. രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ വസതിയിലേക്ക് സംയുക്ത സേന മേധാവി അനിൽ ചൗഹാൻ എത്തുന്നത് വാഹനപ്രേമികളുടെ പ്രിയപ്പെട്ട സെഡാൻ കാറിലാണ്. രാജ്യത്ത് നിന്ന് ഈ കാർ വിട പറഞ്ഞുവെങ്കിലും ഇപ്പോഴും മാർക്കറ്റിൽ നല്ല ഡിമാൻഡാണ്. പട്ടാളത്തിന്റെയും പടക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും തലവൻ പോകുന്ന കാർ ഏതാണെന്ന് അറിയണ്ടേ. അതിനായി തുടർന്ന് വായിക്കാൻ മറക്കരുതേ.

റേഞ്ച് റോവര്‍ ഇനി കൊക്കിലൊതുങ്ങുന്ന വിലയില്‍!

ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളാണ് ലാന്‍ഡ് റോവര്‍. ബ്രാന്‍ഡ് പുറത്തിറക്കുന്ന ലോകോത്തര എസ്‌യുവിയാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ശ്രേണിയില്‍ വരുന്ന എസ്‌യുവികള്‍ക്ക് ഇന്ത്യയില്‍ സമീപകാലത്തായി ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. തല്‍ഫലമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനി ഇന്ത്യയില്‍ നിന്ന് ഉയര്‍ന്ന വില്‍പ്പന നേട്ടം കൊയ്തു. പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ ലക്ഷ്വറി കൂടുതല്‍ ആക്‌സസിബിള്‍ ആക്കുന്ന തരത്തില്‍ 2025 റേഞ്ച് റോവര്‍ ഇവോക്ക് ഓട്ടോബയോഗ്രഫി വിപണിയില്‍ ഇറക്കിയിരിക്കുകയാണ് ജെഎല്‍ആര്‍.

155 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ബജാജ്

ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലെ മുഖ്യമന്ത്രി കസേര ഓലയുടെ കൈയിൽ നിന്നും ബജാജ് നേടിയെടുത്തിട്ട് കുറച്ച് മാസങ്ങളായി. പണ്ട് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നവർ കൈയടക്കിവെച്ചിരുന്ന സെഗ്മെന്റ് ബജാജ് (Bajaj Auto) പിടിച്ചെടുത്ത് വളരെ നിസാരമായിട്ടാണ്. ചേതക് ഇവിയെന്ന (Chetak EV) ഒറ്റ സ്‌കൂട്ടർ രാജ്യത്ത് അവതരിപ്പിച്ചാണ് നമ്മളെല്ലാം സ്നേഹത്തോടെ പൾസർ മുതലാളിയെന്ന് വിളിക്കുന്ന ബജാജ് ഈ നേട്ടങ്ങളെല്ലാം കൊയ്‌തിരിക്കുന്നത്. സാധാരണക്കാരിലേക്ക് അതിവേഗം കടന്നുചെല്ലാൻ രാജീവ് ബജാജിന്റെ ഇരുചക്ര വാഹന നിർമാണ കമ്പനിക്ക് ഇത്ര എളുപ്പമായിരുന്നോയെന്ന് വരെ പലരും ചിന്തിച്ചിട്ടുണ്ടാവും.
Advertisement

ലിഫ്റ്റ് വന്ന് പതിച്ചിട്ടും പാറപോലെ നില്‍ക്കുന്ന നെക്‌സോണ്‍

സേഫ്റ്റിയുടെയും നിര്‍മാണ നിലവാരത്തിന്റെയും കൂടെ ചേര്‍ത്ത് വായിക്കുന്ന പേരാണ് ടാറ്റ മോട്ടോര്‍സ്. ഉപഭോക്താക്കള്‍ തന്നെയാണ് അല്ലെങ്കില്‍ അവരുടെ അനുഭവങ്ങള്‍ തന്നെയാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ ഏറ്റവും വലിയ പരസ്യം. ഇന്റര്‍നെറ്റ് മീമുകളില്‍ കാണപ്പെടാറുള്ളത് പോലെ ഒരു കുടുംബമായി കഴിഞ്ഞാല്‍ പലരും മാരുതി കാറുകള്‍ തഴഞ്ഞ് വാങ്ങുക ടാറ്റയുടെ വാഹനങ്ങള്‍ ആണ്. ടാറ്റ കാറുടളുടെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം ഞങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ ടാറ്റയുടെ മുന്‍നിര ഉല്‍പ്പന്നങ്ങളിലൊന്നായ നെക്സോണ്‍ എസ്‌യുവി ഉള്‍പ്പെട്ട അപകടവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കാറിന്റെ ഉടമ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

സ്‌കൂട്ടറിന്റെ വിലയില്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക്

ഇന്ത്യയില്‍ ഒരാള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങിയാല്‍ ഡസന്‍ കണക്കിന് ഓപ്ഷനുകള്‍ മുന്നില്‍ തെളിഞ്ഞ് വരും. എന്നാല്‍ ഇലക്ട്രിക് ബൈക്ക് വിഭാഗം അങ്ങിനെയല്ല. ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ ചോയ്‌സുകള്‍ കുറവാണ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണ്ട് പല നിര്‍മ്മാതാക്കളും നിരന്തരം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങള്‍ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ ഇ-സ്‌കൂട്ടറിന്റെ വിലയില്‍ ഒരു ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് തന്നേക്കാമെന്ന് പറയുകയാണ് ഒഡീസി.

ലംബോർഗിനിയിൽ കൊച്ചി കറങ്ങി ജോർജ് സാർ

വിമർശനങ്ങൾ ഏറെ കേട്ടൊരു മോഹൻലാൽ ആയിരുന്നു എമ്പുരാന് മുമ്പുണ്ടായിരുന്നത്. ചിത്രങ്ങളെല്ലാം തുടർച്ചയായി ബോക്‌സ് ഓഫീസിൽ എട്ടുനിലയിൽ പൊട്ടിവീഴുമ്പോൾ ലാലേട്ടന്റെ കാലമൊക്കെ കഴിഞ്ഞുവെന്ന് വിധിയെഴുതിയവരാണ് പലരും. എന്നാൽ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലൂടെ ഇൻസ്ട്രി ഹിറ്റ് സമ്മാനിച്ച് മോഹൻലാൽ തിരിച്ചുവന്നുവെങ്കിലും സിനിമയെ കുറിച്ച് പലർക്കും സമ്മിശ്ര പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. സാധാരണക്കാരായ മലയാളികളെ സംതൃപ്‌തിപ്പെടുത്തുന്ന ഒന്നും തന്നെ എമ്പുരാൻ തന്നില്ലെന്ന് പലരും പരാതി പറഞ്ഞപ്പോൾ പിന്നാലെയെത്തിയ തുടരും അപ്രതീക്ഷിത ഹിറ്റാണടിച്ചത്.

കുറഞ്ഞ ബജറ്റില്‍ വാങ്ങാവുന്ന 'ഫണ്‍' കാറുകള്‍

കാര്‍ എന്നത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തെത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്ന് മാത്രമല്ലെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. കാര്‍ എന്നതിന്റെ നിര്‍വചനം ഓരോ വ്യക്തികള്‍ക്കും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. പല തരത്തിലുള്ള കാറുകള്‍ ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. ചില കാറുകള്‍ ഓടിക്കാന്‍ ഭയങ്കര രസമാണെങ്കില്‍ ചിലതില്‍ പാസഞ്ചര്‍ സീറ്റുകളില്‍ യാത്ര ചെയ്യാനായിരിക്കും സുഖം. ഓടിക്കാന്‍ വളരെ രസകരമായ കാറുകളെ 'ഫണ്‍ ടു ഡ്രൈവ്' കാറുകള്‍ (Fun To Drive Caars) എന്ന് പൊതുവേ വിശേഷിപ്പിക്കാറുണ്ട്. ഓടിക്കാന്‍ വളരെ രസകരമായ ഈ കാറുകള്‍ പോക്കറ്റ് കീറാത്ത വിലയിലും ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ സാധിക്കും.
Advertisement

ബേസ് മോഡലിന്റെ വിലയിലും മാറ്റമില്ലെന്ന് കമ്പനി

ഇലക്‌ട്രിക് കാറുകൾക്ക് വിലയൊരു വിലങ്ങുതടിയല്ലെന്ന് തെളിയിച്ചവരാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. നല്ല കാറുകൾ കൊടുത്താൽ വാങ്ങാൻ ഇന്ത്യയിൽ ആളുണ്ടാവുമെന്നും ലോകത്തിന് ഇന്ത്യക്കാർ കാണിച്ചുകൊടുക്കുകയും ചെയ്‌തു. e6 എംപിവിയിലൂടെയാണ് ബ്രാൻഡ് രാജ്യത്തെ പാസഞ്ചർ കാർ രംഗത്തേക്ക് ഇറങ്ങുന്നത്. ഇതിന് ലഭിച്ച സ്വീകാര്യത കണ്ട് അന്തംവിട്ട ബിൽഡ് യുവർ ഡ്രീംസ് പിന്നീട് അടിപൊളി മോഡലുകളുമായി കളംനിറയുന്നതാണ് കാണാനായത്. 6 എംപിവി, അറ്റോ 3 എസ്‌യുവി എന്നിവയ്ക്ക് ശേഷം കമ്പനിയുടെ മൂന്നാമനായി എത്തിയ സീൽ സെഡാനും രാജ്യത്ത് വലിയ തരംഗമാണ് സൃഷ്‌ടിച്ചത്.

രാജ്യത്തെ ആദ്യത്തെ സൈബര്‍ട്രക്ക് ഓണറായി 'ഡയമണ്ട് രാജ'

ലോകത്തിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ടെസ്‌ല (Tesla). ഓരോ വര്‍ഷവും ലക്ഷക്കണക്കിന് യൂണിറ്റ് ഇവികള്‍ വിറ്റഴിക്കുന്ന ടെസ്‌ലയുടെ കാറുകള്‍ പതിറ്റാണ്ടുകളായി വിപണിയില്‍ ഉള്ള മോഡലുകളെ വരെ പിന്തള്ളി ബെസ്റ്റ് സെല്ലര്‍ പട്ടം അലങ്കരിക്കുന്നു. ലോകത്തിലെ മറ്റ് പ്രധാന വിപണികളില്‍ ടെസ്‌ല സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ല. അധികം വൈകാതെ അത് സംഭവിക്കുമെന്നാണ് സൂചനകള്‍. എങ്കിലും നിരവധി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ടെസ്‌ല കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ചില മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്‌ല കാർ ഉടമകളായി.

33 ലക്ഷം വീടുകളിൽ സന്തോഷം നിറച്ച് ഹ്യുണ്ടായിയുടെ ഫാമിലി കാർ

ഒരുകാലത്ത് ഇന്ത്യക്കാർക്ക് കാർ എന്നാൽ ഹാച്ച്ബാക്കുകളായിരുന്നു. അംബാസിഡർ, പത്മിനി തുടങ്ങിയ സെഡാനുകളിൽ നിന്നും മിഡിൽ ക്ലാസുകാരൻ ആദ്യ കാർ വാങ്ങാൻ തുടങ്ങിയത് മാരുതിയുടെ വരവോടെയായിരുന്നു. 800 അരങ്ങുവാണിരുന്ന കാലമൊക്കെ ആളുകൾക്ക് ഇന്നും ഓർത്തെടുക്കാൻ വളരെ എളുപ്പമാണ്. പക്ഷേ ഹാച്ച്ബാക്ക് സങ്കൽപ്പങ്ങളെ എല്ലാം പൊളിച്ചെഴുതിക്കൊണ്ട് ദക്ഷിണ കൊറിയയിൽ നിന്നും ഒരു വാഹന നിർമാതാക്കൾ രാജ്യത്ത് അവതരിക്കുകയുണ്ടായി. മറ്റാരുമല്ല, നമ്മുടെ സ്വന്തം ഹ്യുണ്ടായിയാണ് ഇന്ത്യയിലെ ആദ്യത്തെ ടോൾബോയ് ഹാച്ച്ബാക്ക് എന്ന വിശേഷണത്തോടെ സാൻട്രോ (Hyundai Santro) എന്ന അതികായകനെ വിപണിയിൽ എത്തിക്കുന്നത്.

മുഴുവന്‍ മാരുതി കാറുകളിലും ഈ വര്‍ഷം തന്നെ 6 എയര്‍ബാഗ്!

ഇന്ത്യയില്‍ സുരക്ഷിതമായ കാറുകള്‍ നിരത്തിലെത്തിക്കണമെന്നത് കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്റെ ഭാഗമായി വാഹന നിര്‍മാതാക്കളോട് തങ്ങളുടെ കാറുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹ്യുണ്ടായിയെ പോലുള്ള കമ്പനികള്‍ ഇതിനോടകം തങ്ങളുടെ പോര്‍ട്‌ഫോളിയോയില്‍ ഉടനീളം 6 എയര്‍ബാഗുകള്‍ നല്‍ടിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം വന്നപ്പോള്‍ അതില്‍ ചെറുതായെങ്കിലും വിജയാജിപ്പ് പ്രകടിപ്പിച്ചത് മാരുതി സുസുക്കിയായിരുന്നു. ബജറ്റ് കാറുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നത് വില വര്‍ധനവിന് കാരണമാകുമെന്നും ഇത് വില്‍പ്പന കുറയ്ക്കുമെന്നുമായിരുന്നു മാരുതിയുടെ ആശങ്ക.
Advertisement

ലംബോർഗിനിയിൽ വന്നിറങ്ങി വാങ്ങിയത് 4.20 ലക്ഷത്തിന്റെ അപ്രീലിയ

ബൈക്ക് ഓടിക്കാൻ പഠിക്കുന്ന കാലം മുതൽക്കേ തന്നെ യുവാക്കളുടെ മനസിൽ കയറിക്കൂടുന്നൊരു സ്വപ്‌നമാണ് എന്നെങ്കിലും ഒരു സൂപ്പർബൈക്ക് (Superbike) വാങ്ങിക്കണമെന്നത്. പിന്നീട് ജോലിയൊക്കെ വാങ്ങി വീടിന്റെ ചുമതലകളെല്ലാം ഏറ്റെടുത്ത് ജീവിത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാനായി നെട്ടോട്ടം ഓടുമ്പോൾ പലരും ഇതൊക്കെയങ്ങ് മറന്നിടാറാണ് പതിവ്. പക്ഷേ ആഗ്രഹിച്ച സ്വപ്‌നങ്ങളൊന്നും അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തെളിയിക്കുകയാണ് ഒരു വനിത. അതും ആൺപിള്ളേരുടെ ഹരമായ സൂപ്പർബൈക്കുകളിൽ ഒന്ന് വാങ്ങിയാണ് പുള്ളിക്കാരി മാസ് കാട്ടിയിരിക്കുന്നത്. പെൺകുട്ടിയല്ല, സ്ത്രീയാണ് ഇത് ചെയ്‌തതെന്ന് അറിയുമ്പോൾ പലരുടേയും കിളിപാറുകയും ചെയ്യും.

ഗള്‍ഫ്കാര്‍ക്ക് മാത്രമല്ല വൈകാതെ ഇന്ത്യക്കാര്‍ക്കും വാങ്ങാം

ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യ. നിരവധി വിദേശ ബ്രാന്‍ഡുകള്‍ അടക്കം ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശം കാത്ത് കിടക്കുകയാണ്. അതില്‍ ഒന്നാണ് ആഗോള ഇവി ഭീമന്‍മാരായ ടെസ്‌ല (Tesla). വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഊഴം കാത്ത്‌നില്‍ക്കുകയാണ്. എന്നാല്‍ ഇറക്കുമതി തീരുവയില്‍ ഉടക്കിയാണ് എന്‍ട്രി വൈകിയത്. നിവില്‍ 100 ശതമാനത്തില്‍ കൂടുതലാണ് വിദേശത്ത് നിന്ന് ഇവികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള നികുതി. ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ടെസ്‌ല വര്‍ഷങ്ങളായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ സ്വന്തം ഇലക്‌ട്രിക് കാറിലേക്ക് മാറ്റങ്ങൾ വരുന്നു

ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയിൽ വിസ്‌മയം തീർത്ത് നിറഞ്ഞോടുകയാണ് എംജി വിൻഡ്‌സർ ഇവി. സാക്ഷാൽ ടാറ്റ നെക്സോൺ ഇവിയെ വരെ മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വൈദ്യുത കാറായി മാറാനും ഇതിന് അധിക സമയമൊന്നും വേണ്ടി വന്നിരുന്നില്ല. മത്സരാധിഷ്ഠിത വില നിർണയം, ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡൽ, മികച്ച ഫീച്ചറുകൾ എന്നിങ്ങനെ ഒന്നിലധികം കാര്യങ്ങളാണ് വിൻഡ്‌സറിന് ഇത്രവേഗം വിജയം കൈവരിക്കാനായത്. താരതമ്യേന ചെറിയ ബജറ്റിൽ വിമാനത്തിലേത് പോലുള്ള യാത്രാസുഖമെല്ലാം നൽകിയാൽ ആരായാലും വീണുപോവുമെന്ന് ഉറപ്പല്ലേ. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇവിക്ക് പുത്തനൊരു മോഡൽ കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഇനി ഹോണിന് പകരം പുല്ലാങ്കുഴൽ നാദമൊക്കെ കേൾക്കണോ

ട്രാഫിക് ബ്ലോക്കുകളിൽ കിടക്കുമ്പോൾ അനാവശ്യമായി ഹോൺ അടിച്ച് ശല്യപ്പെടുത്തുന്ന ഡ്രൈവറിനെ പ്രാകാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ ഹോണിന് പകരം ശ്രുതി മധുരമായി ഒരു പുല്ലാങ്കുഴൽ നാദം കേട്ടാൽ എങ്ങനെയിരിക്കും.നെറ്റി ചുളിക്കേണ്ട, ഇനി ഭാവിയിൽ അങ്ങനെ സംഭവിക്കാൻ പോകുമെന്ന് തന്നെ പ്രതീക്ഷിക്കാം. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം സൂചിപ്പിച്ച കാര്യമാണ് ഇത്. വാഹനങ്ങളിലെ ഹോണിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദം ഘടിപ്പിക്കാൻ. കേൾക്കുമ്പോൾ വളരെ അത്ഭുതമായി തോന്നുമെങ്കിലും നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കിക്കേ നിങ്ങളുടെ കാറിൽ തബലയുടേയും, വീണയുടേയും ശബ്ദം പുറത്ത് വരുന്നത്.
Advertisement

30 കോടി സ്വത്തുള്ള സുന്ദരിയുടെ യാത്ര ബൈക്ക് ടാക്‌സിയില്‍!

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സ്വന്തമായി വാഹനം ഇല്ലാത്തവര്‍ പൊതുഗതാഗത സംവിധാനങ്ങളെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. പരിചയമില്ലാത്ത സ്ഥലങ്ങളില്‍ എത്തിയാല്‍ ആശ്വാസം ടാക്‌സിയോ അല്ലെങ്കില്‍ ഓട്ടോയോ ആയിരുന്നു. എന്നാല്‍ ഇന്ന് ടെക്‌നോളജി വികാസം പ്രാപിച്ചതോടെ മൊബൈല്‍ ഫോണില്‍ ഒറ്റ ക്ലിക്കില്‍ നമുക്ക് ഓട്ടോയും ക്യാബും ബുക്ക് ചെയ്യാം. അതിന്റെ കൂടെ കിട്ടിയ ഒരു ബോണസ് ആയിരുന്നു ബൈക്ക് ടാക്‌സി. ഇന്ത്യയില്‍ ബൈക്ക് ടാക്‌സികള്‍ ഒരു ജനപ്രിയ പൊതുഗതാഗത സംവിധാനമായി മാറുകയാണ്. കേരളത്തില്‍ അത്ര സജീവമല്ലെങ്കിലും രാജ്യത്തെ മെട്രോ നഗരങ്ങളില്‍ എല്ലാം ബൈക്ക് ടാക്‌സികള്‍ ഇന്ന് ജനപ്രിയമാണ്.