ഔഡി വാങ്ങണമെന്നുണ്ടേൽ പെട്ടെന്ന് ആയിക്കോട്ടെ
ഓട്ടോമൊബൈൽസ്
- 1 year, 4 month, 17 days ago
ആഡംബര വാഹനങ്ങളുടെ കൂട്ടത്തിൽ ഒരു പ്രത്യേക ആവശ്യക്കാരുള്ള ബ്രാൻഡാണ് ഔഡി. ബെൻസിനോടൊക്കെ മുട്ടി നിൽക്കണമെങ്കിൽ തന്നെ ബ്രാൻഡിൻ്റെ റേഞ്ച് അറിയാല്ലോ. സെലിബ്രിറ്റികളുടെ ഇടയിൽ തന്നെ പ്രത്യേക ഡിമാൻ്റാണ് ബ്രാൻഡിനുളളത്. ഇപ്പോഴിതാ ബ്രാൻഡ് പണക്കാരുടെ നെഞ്ചിൽ ഒരു ചെറിയ അറ്റമാക്ക് കൊടുത്തിരിക്കുകയാണ്. ഔഡി തങ്ങളുടെ വാഹനങ്ങൾക്ക് മെയ് 15 മുതൽ 2 ശതമാനം വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഔഡിയുടെ ലൈനപ്പിലേക്ക് നോക്കിയാൽ ഇതിൽ A4, A6 പോലുള്ള എ-സീരീസ് സെഡാനുകളും അടുത്തിടെ പുറത്തിറക്കിയ Q7 ഫേസ്‌ലിഫ്റ്റ്, Q8 മോഡലുകൾ പോലുള്ള നിരവധി എസ്‌യുവികളും ഉൾപ്പെടുന്നുണ്ട് എന്നതാണ പ്രത്യേകത.