ഫോര്‍ച്യൂണര്‍ ഹൈബ്രിഡ് ഉടന്‍ വിപണിയിലെത്തും
ഓട്ടോമൊബൈൽസ്
- 1 year, 4 month, 14 days ago
വിപണിയില്‍ എത്തിയ അന്ന് മുതല്‍ ഇന്ത്യയില്‍ ഒരു കള്‍ട്ട് ഫാന്‍ബേസ് സൃഷ്ടിച്ച സ്പോര്‍ട് യൂടിലിറ്റി വാഹനമാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്കും ബിസിനസുകാര്‍ക്കുമെല്ലാം പ്രിയപ്പെട്ട ഇത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫുള്‍സൈസ് എസ്യുവി കൂടിയാണ്. എസ്യുവി ഉപഭോക്താക്കളില്‍ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഫോര്‍ച്യൂണര്‍ മൈല്‍ഡ്-ഹൈബ്രിഡ് സജ്ജീകരണത്തില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ സംവിധാനവുമായി വരുന്ന ഭീമന് എസ്യുവിയുടെ ഉത്പാദനം ഇതിനകം ആരംഭിച്ചതായാണ് വിവരം. ഫോര്‍ച്യൂണര്‍ ഹൈബ്രിഡ് ഇതിനകം തന്നെ ആഗോളതലത്തില്‍ വില്‍പ്പനക്ക് ലഭ്യമാണ്.