നിങ്ങളുടെ വണ്ടിയിൽ കളർ കോഡ് സ്റ്റിക്കറുണ്ടോ

നിങ്ങളുപയോഗിക്കുന്ന വാഹനത്തിൻ്റെ ഇന്ധനം ഏതാണെന്ന് ഫ്യുവൽ കാപ്പിൽ സ്റ്റിക്കർ ഒട്ടിക്കുന്ന പതിവുണ്ട്. എന്നാൽ കേരളത്തിൽ അത് നിർബന്ധമൊന്നും അല്ല. പക്ഷേ ദില്ലി സർക്കാർ പുതിയ ഒരു നിയമം അവതരിപ്പിച്ചിരിക്കുകയാണ്. അത് എന്താണെന്ന് വച്ചാൽ വാഹനത്തിൻ്റെ ഇന്ധനത്തിന് അനുസരിച്ചുള്ള സ്റ്റിക്കറുകൾ വാഹനത്തിൽ ഒട്ടിക്കണം. ഈ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് മോട്ടോർ വാഹന നിയമപ്രകാരം 5,000 രൂപയായിരിക്കും പിഴ ഈടാക്കുക. അത് പോലെ തന്നെ സ്റ്റിക്കർ ഒട്ടിച്ചില്ലെങ്കിൽ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹനത്തിന് ഇൻഷുറൻസും ലഭിക്കില്ല.

ഇവി വാങ്ങുമ്പോള്‍ ലാഭം 37.5 ലക്ഷം!

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ വിവിധ സര്‍ക്കാറുകള്‍ തീവ്രമായ ശ്രമങ്ങള്‍ നടത്തി വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ സബ്‌സിഡിയും ഇന്‍സെന്റീവുകളും നല്‍കുന്നതോടൊപ്പം ചില സംസ്ഥാനങ്ങള്‍ പ്രത്യേക ഇവി നയങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ആണെങ്കില്‍ ഇവികള്‍ വാങ്ങുന്നവര്‍ക്ക് റോഡ് നികുതി കുറച്ച് കൊടുക്കുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനം ഇപ്പോള്‍ ഇവികള്‍ക്കുള്ള റോഡ് നികുതി 6 ശതമാനത്തില്‍ നിന്ന് 1 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാറാണ് ഇപ്പോള്‍ ഇവി വിപണിക്ക് പുതു ഊര്‍ജ്ജമേകുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാറിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം വിപണിയെ എങ്ങിനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

ഇലക്‌ട്രിക് എസ്‌യുവിയിൽ വെട്ടിനിരത്തലുമായി ടാറ്റ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് ടാറ്റ പഞ്ച് (Tata Punch). 2024 കലണ്ടർ വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ കാർ എന്ന ബഹുമതിയും ഈ മൈക്രോ എസ്‌യുവി സ്വന്തമാക്കിയിരുന്നു. വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, എർട്ടിഗ തുടങ്ങിയ മാരുതിയുടെ വമ്പൻമാരേയെല്ലാം പിഴുതെറിഞ്ഞാണ് പഞ്ച് ഈ നേട്ടം കൈവരിച്ചത്. കുറഞ്ഞ വിലയും 5-സ്റ്റാർ സേഫ്റ്റിയും തുടങ്ങിയ കാര്യങ്ങളെല്ലാം കാരണമാണ് മോഡൽ ജനകീയനായത്. പിന്നീട് പെട്രോൾ എഞ്ചിന് പകരം ബാറ്ററി ഹൃദയമാക്കി പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലെത്തുകയുണ്ടായി.

7 സീറ്ററാണെന്ന് വച്ച് ഇങ്ങനെ കത്തി വിലയിടാമോ

നിസാൻ തങ്ങളുടെ ഒറ്റ മോഡൽ വച്ച് രാജ്യത്ത് ഉണ്ടാക്കുന്ന ഓളം അത്ര ചെറുതൊന്നുമല്ല. അപ്പോഴാണ് ബ്രാൻഡ് തങ്ങളുടെ 7 സീറ്റർ മോഡലായ ആരാധകരുടെ കണ്ണിലുണ്ണിയായ X-ട്രെയിൽ എന്ന മോഡൽ CBU വഴി രാജ്യത്ത് എത്തിക്കുന്നത്. വളരെ പരിമിത എണ്ണത്തിൽ മാത്രമാണ് മോഡൽ ഇന്ത്യയിലെത്തിച്ചിരുന്നുളളു. വില കേട്ടപ്പോൾ തന്നെ ആരാധകരുടെ ചൂട് ഒക്കെ തണുത്തുറഞ്ഞു എന്ന് വേണം പറയാൻ. കാരണം 50 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ വില. 150 എണ്ണമാണ് ഇറക്കുമതി ചെയ്തത്. പക്ഷേ ഇതുവരെ 21 എണ്ണം മാത്രമേ വിറ്റിട്ടുളളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Advertisement

പട്ടൗടി രാജാവായ സൂപ്പർസ്റ്റാർ വന്നിറങ്ങിയത് സ്കൂട്ടിയിൽ

ബോളിവുഡിലെ സെലിബ്രിറ്റി താരങ്ങൾക്ക് എല്ലാം കോടികൾ വില വരുന്ന വാഹനങ്ങൾ സ്വന്തമായിട്ടുളളവരാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ കോടികൾ വില വരുന്ന വാഹനങ്ങളേക്കാൾ അവർക്ക് ഉപകാരപ്പെടുന്നത് സാധാരണ വാഹനങ്ങളായിരിക്കും. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കൊടൂര വൈറലായിക്കൊണ്ടിരിക്കുന്ന സെയ്ഫ് അലി ഖാൻ്റെ വീഡിയോ. കോടികൾ വിലയുള്ള വാഹനങ്ങൾ വീട്ടിലെ പോർച്ചിൽ ഇട്ടിട്ട് ഇരുചക്ര വാഹനങ്ങളിൽ വന്നിറങ്ങുന്ന നടിമാരെ കണ്ടിട്ടുണ്ടാവാം. ശ്രദ്ധ കപൂറാണ് ബോളിവുഡിൽ എളിമയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ ഇനി ഒന്നാം സ്ഥാനം പട്ടൗടി രാജാവും മൻസൂർ അലി ഖാൻ്റെ മകനുമായ സെയ്ഫ് അലി ഖാൻ കൊണ്ടുപോയെന്ന് പറഞ്ഞേക്ക്.

കവസാക്കിയുടെ കിടിലന്‍ ബൈക്ക് ഇന്ത്യയിലെത്തി

ഇന്ത്യക്കാര്‍ ഒരു സൂപ്പര്‍ ബൈക്ക് (Super Bike) വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്ന ബ്രാന്‍ഡ് ആണ് കവസാക്കി (Kawasaki). ജാപ്പനീസ് ബ്രാന്‍ഡ് നിലവില്‍ നിരവധി സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഏറ്റവും പുതിയതും കൂടുതല്‍ കര്‍ശനവുമായ ബിഎസ്6 P2 OBD2B എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കാവസാക്കി ഇന്ത്യ തങ്ങളുടെ പോര്‍ട്ട്ഫോളിയോ അപ്ഡേറ്റ് ചെയ്തുവരികയാണ്. 2025 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.

ഫോർഡിനെ പോലെ തോറ്റുമടങ്ങാനില്ലെന്ന് റെനോ

പണ്ടത്തെ പ്രതാപമില്ലെങ്കിലും ക്വിഡ്, ഡസ്റ്റർ എന്നീ രണ്ട് വണ്ടികൾ മാത്രം മതിയാവും റെനോ എന്ന ഫ്രഞ്ച് വാഹന നിർമാതാക്കളെ എന്നെന്നും ഓർമിക്കാൻ. ക്വിഡ്, ട്രൈബർ, കൈഗർ എന്നിങ്ങനെ മൂന്ന് പാവംപിടിച്ച മോഡലുകൾ മാത്രം ഇന്ത്യയിൽ പുറത്തിറക്കുന്ന കമ്പനിക്ക് കുറച്ച് കാലമായി വിൽപ്പനയിൽ കാര്യമായ പുരോഗതിയൊന്നും അവകാശപ്പെടാനില്ല. ഡസ്റ്റർ പോയതോടെ ഭാഗ്യമെല്ലാം അക്കൂടെ പോയെന്നാണ് എല്ലാവരും പറയുന്നത്. അധികം വൈകാതെ ഫോർഡിന്റെ അവസ്ഥയാവുമെന്നും രാജ്യത്ത് നിന്നും പടിയിറങ്ങേണ്ടതായി വരുമെന്നും പലരും വിധി എഴുതുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ അങ്ങനെ തോറ്റുമടങ്ങാൻ തയാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ.

ലംബോര്‍ഗിനി മുറ്റത്തിട്ട് നടിയുടെ യാത്ര മാരുതിയില്‍

2005-ല്‍ പുറത്തിറങ്ങിയതിനുശേഷം രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ നിരത്തുകളില്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു കാര്‍ ആണ് മാരുതി സുസുക്കി സ്വിഫ്റ്റ്. രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ ഫലമാണ് ഇത്. രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും നോക്കിയാലും നിങ്ങള്‍ക്ക് ഈ കാര്‍ കാണാന്‍ കഴിയുമെന്നത് സ്വിഫ്റ്റിന്റെ അടിവരയിടുന്നു. താങ്ങാനാവുന്ന വില, വിശ്വാസ്യത, സ്‌റ്റൈല്‍ എന്നിവ സമന്വയിച്ചെത്തുന്ന ഈ വാഹനം ദൈനംദിന യാത്രക്കാരെ മാത്രമല്ല ഒരു ഫണ്‍ ടു ഡ്രൈവ് കാര്‍ ആഗ്രഹിക്കുന്നവരെ പോലും തൃപ്തിപ്പെടുത്തുന്നു. ഇന്ത്യയില്‍ സ്വിഫ്റ്റിന് ഇത്രയധികം പ്രചാരം ലഭിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.
Advertisement

സാധാരണക്കാരന്റെ കാറിന്റെ കച്ചോടം കുറഞ്ഞു

ഇന്ത്യയിലെ എല്ലാ വിഭാഗക്കാർക്കിടയിലും വളരെ സുപരിചിതമായ കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ. 800 ഹാച്ച്ബാക്കിന്റെ പിൻഗാമിയായി വന്നപ്പോൾ ഇത്ര വലിയ വിജയം സാക്ഷാൽ മാരുതി പോലും സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല. പലരുടേയും ആദ്യ കാറുകളിൽ ഒന്നായിരുന്നിരിക്കാം ആൾട്ടോ. ഇന്ന് സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും കാറിന് നല്ല ഡിമാന്റാണ്. ആധുനിക കാലഘട്ടത്തിനൊപ്പം നവീകരിച്ച് ആൾട്ടോ പുറത്തിറങ്ങുന്നുമുണ്ട്. K10 എന്ന അഡ്രസിലാണ് എത്തുന്നതെങ്കിലും കച്ചോടം പൊടിപൊടിക്കുകയാണ് ബ്രാൻഡ്. ഇത്തരം കുഞ്ഞൻ കാറുകൾക്ക് പൈസ മുടക്കാൻ പലരും തയാറാവുന്നില്ലെന്ന് പറയുന്നവർക്ക് ആൾട്ടോയുടെ വിൽപ്പന കണക്കുകൾ കൂടി കാണിച്ചുകൊടുക്കണം.

MG വിൻഡ്സർ EV സ്വന്തമാക്കിയ മലയാളി മ്യൂസിക് ഡയറക്ടർ

ഒരു സിനിമയിൽ ഗാനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ചിലപ്പോഴൊക്കെ പടം പരാജയപ്പെട്ടാലും അതിലെ ഗാനങ്ങൾ ഗംഭീര ഹിറ്റായിരിക്കും. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ അതിലെ ഗാനങ്ങൾ റിലീസ് ചെയ്യുന്ന പതിവ് മലയാള സിനിമയിലുണ്ട്. പരാജയങ്ങളും വിജയങ്ങളും എല്ലാം അനുഭവിച്ച പല സംഗീത സംവിധായകൻമാരുണ്ട് മലയാള സിനിമയിൽ. അത് പോലെ തന്നെ ചില നടൻമാരുടെ ചിത്രങ്ങൾ ഇവർക്ക് രാശിയാണ്. അത്തരത്തിൽ ടൊവിനോയുടെ ഹിറ്റ് ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലൂടെ മലയാളികളുടെ നാവിൻത്തുമ്പിൽ എപ്പോഴും മൂളി കേൾക്കുന്ന പാട്ടുകൾ സമ്മാനിച്ച ആളാണ് കൈലാസ് മേനോൻ. ജീവാംശമായി എന്ന ഒറ്റ പാട്ട് മതി ഇദ്ദേഹത്തിൻ്റെ റേഞ്ച് മനസിലാക്കാൻ.

25 കി.മീ മൈലേജും യാത്രാസുഖവുമുള്ള ടൊയോട്ട കാറിന് വില കൂടി

ഇന്ത്യയില്‍ ഇപ്പോള്‍ പരിസ്ഥിതി സൗഹൃദ കാര്‍ മോഡലുകള്‍ക്ക് നല്ല സമയമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പൂര്‍ണമായി അനുകൂലമായ ട്രെന്‍ഡ് നിലവിലില്ലാത്തതിനാല്‍ ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്ന കാറുകള്‍ ആളുകള്‍ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. വിവിധ ബോഡിസ്‌റ്റൈലുകളിലും വില നിലവാരത്തിലും ഇന്ന് ഹൈബ്രിഡ് കാറുകള്‍ വാങ്ങാന്‍ കിട്ടും. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടെയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഇന്‍വിക്‌റ്റോ എന്നിവയാണ് നിലവില്‍ രാജ്യത്തെ ജനപ്രിയമായ ഹൈബ്രിഡ് കാറുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടൊയോട്ട ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്ന കാമ്രി സെഡാന്‍ വിപണിയില്‍ എത്തിച്ചിരുന്നു.

സ്പ്ലെൻഡറിനെ വീഴ്ത്താൻ അന്യായ മൈലേജുള്ള ബൈക്കുമായി ടിവിഎസ്

ടിവിഎസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കും ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അപ്പാച്ചെ എന്ന സ്പോർട്‌സ് ബൈക്കുകളേയാവും അല്ലേ. അല്ലെങ്കിൽ ജുപ്പിറ്റർ, എൻടോർഖ് പോലുള്ള സ്‌കൂട്ടറുകളെയായിരിക്കും ചിലർക്ക് ഓർമ വരിക. സാധാരണക്കാർക്ക് വേണ്ടി എന്നും നിലകൊള്ളുന്ന ബ്രാൻഡ് ഇന്ന് കാണുന്ന നിലയിലേക്ക് വളരാൻ കാരണം ഒരുകാലത്ത് പുറത്തിറക്കിയിരുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളായിരുന്നു. വിക്‌ടർ, സ്റ്റാർ സിറ്റി, സ്പോർട്ട് അങ്ങനെ നീളും ലിസ്റ്റ്. ഇപ്പോൾ പ്രീമിയം ബൈക്കുകൾ മുതൽ വൈദ്യുത വാഹനങ്ങൾ വരെ പുറത്തിറക്കുന്നതിൽ കേമൻമാരാണ് തിരുക്കുറുങ്കുടി വെങ്ങാരം സുന്ദരം എന്ന ടിവിഎസ്. പുതുതലമുറയ്ക്ക് വേണ്ടിയുള്ള വലിയ നിരയുണ്ടെങ്കിലും ചെറിയ 100 സിസി മുതലുള്ള മോഡലുകളിലും ബ്രാൻഡ് ശ്രദ്ധകൊടുക്കുന്നുണ്ട് കേട്ടോ.
Advertisement

ഒരു പടത്തിന് വാങ്ങുന്നത് 4 കോടി, ആഡംബര എംപിവിയിലെ സുന്ദരി

സിനിമകളേക്കാൾ കൂടുതലായ പരസ്യ ചിത്രങ്ങളിലൂടെ സുപരിചിതമായ നടിയാണ് കൃതി സനോൺ. 2014-ൽ തെലുങ്ക് സൈക്കോളജിക്കൽ ത്രില്ലറായ 1: നെനോക്കാഡിൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള നടിയുടെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ ഒരു ചിത്രത്തിന് താരം വാങ്ങുന്ന പ്രതിഫലം 4 മുതൽ 8 കോടി രൂപ വരെയാണ്. താന റിലേഷൻഷിപ്പിൽ അല്ല എന്ന് നടി പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും കോടീശ്വരപുത്രനായ കഭീർ ബാഹ്യയുമായി ഡേറ്റിങ്ങ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.ഇപ്പോൾ നടിയെ ആഡംബര എംപിവിയിൽ വന്നിറങ്ങുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

നായികയായതിന് പിന്നാലെ BMW സ്വന്തമാക്കി വര്‍ഷ

മലയാളികള്‍ക്ക് റിയാലിറ്റി ഷോ എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന പേരാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍. മലയാളത്തില്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോകള്‍ ട്രെന്‍ഡ് ആക്കിയ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകരായി എത്തുന്നവരും എല്ലാകാലത്തും പുലികള്‍ ആയിരുന്നു. റിമി ടോമി, അഫ്‌സല്‍, രഞ്ജിനി ഹരിദാസ്, മീര നന്ദന്‍, ജ്യുവല്‍ മേരി എന്നിവരായിരുന്നു ഷോയുടെ അവതാരകരായി എത്തിയ പ്രമുഖര്‍. ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഹോസ്റ്റ് ചെയ്യുന്നത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതയായ വര്‍ഷ രമേഷ് (Varsha Ramesh) ആണ്. 'വെറും വര്‍ഷ' (verum_varsha) എന്ന് പറഞ്ഞാല്‍ മാത്രമേ താരത്തെ നെറ്റിസണ്‍സിന് മനസ്സിലാകൂ.

മകൾക്ക് വിഷു കൈനീട്ടമായി അച്ഛനും അമ്മയും നൽകിയത് കാർ

സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് പലരുടേയും വലിയ സ്വപ്‌നങ്ങളിൽ ഒന്നാവും അല്ലേ. അപ്പോൾ ഏറെക്കാലം മനസിൽ കൊണ്ടുനടന്ന ഡ്രീം കാർ സമ്മാനമായി ലഭിച്ചാൽ സന്തോഷം ഇരട്ടിയായിരിക്കുമല്ലോ അല്ലേ. മാതാപിതാക്കൾ പലപ്പോഴും കുട്ടികൾക്ക് പ്രത്യേക അവസരങ്ങളിൽ ചില സമ്മാനങ്ങൾ നൽകി അവരെ അത്ഭുതപ്പെടുത്തുന്നതെല്ലാം സമൂഹത്തിൽ നടക്കുന്ന സ്ഥിരം കാഴ്ച്ചയാണ്. മക്കളോടുള്ള സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നതിന് മാത്രമല്ല, അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ഒപ്പം നിൽക്കുന്നുവെന്ന ആത്മവിശ്വാസം നൽകാനും ഇത്തരം കാര്യങ്ങൾ സഹായിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടിയാൽ വണ്ടി വാങ്ങിത്തരാം എന്ന വാഗ്‌ദാനങ്ങളും ഇതിന്റെ ഭാഗമായി നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും.

മുഖ്യമന്ത്രി വീണ്ടും വണ്ടി മാറുമെന്നാ തോന്നുന്നേ

കിയ ബ്രാൻഡിൻ്റെ മുഖമുദ്ര തന്ന അവരുടെ ഞെട്ടിക്കുന്ന ഫീച്ചറുകളും ടെക്നോളജിയുമാണ്. കാർണിവലിന് ശേഷം ബ്രാൻഡ് അവതരിപ്പിക്കുന്ന മോഡലാണ് കിയ ഇവി എന്ന ഇവി എസ്‌യുവി. 1.30 കോടി രൂപ എക്സ്ഷോറൂം വിലയുള്ള അജഗജാന്തര വണ്ടി പലരുടേയും കണ്ണിലുടക്കിയിട്ടുണ്ടെന്ന് വേണം പറയാൻ. ബ്ലാങ്ക്-ഓഫ്, ലൈറ്റ്-ഇൻഫ്യൂസ്ഡ് ഡിജിറ്റൽ ടൈഗർ ഫെയ്സ് ഗ്രില്ലാണ് വാഹനത്തിന്റെ മുൻവശത്തെ അഴക്. ഇതിന്റെ ഇരുവശത്തുമായി ലംബമായി അടുക്കിയിരിക്കുന്ന ഹെഡ്‌ലൈറ്റുകളും നടുവിലൂടെ ഒഴുകുന്ന ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും ആരേയും അതിശയിപ്പിക്കുന്നതാണ്. മോഡലിൻ്റെ എടുത്തു പറയേണ്ട ഫീച്ചറുകളൊന്ന് പരിചയപ്പെട്ടാലോ.
Advertisement

എസ്‌യുവി വിറ്റ് ഇന്ത്യയില്‍ നിന്ന് പണംവാരി കൊറിയക്കാര്‍!

ഇന്ത്യക്കാര്‍ക്ക് എസ്‌യുവികളോടുള്ള പ്രേമം പരസ്യമാണ്. മാരുതി സുസുക്കിയടക്കമുള്ള കമ്പനികള്‍ എസ്‌യുവി ട്രെന്‍ഡിന് അനുസരിച്ച് അവരുടെ തന്ത്രങ്ങള്‍ മാറ്റിയത് ഇതിന് തെളിവാണ്. 2024-2025 സാമ്പത്തിക വര്‍ഷത്തെ ഹ്യുണ്ടായിയുടെ വില്‍പ്പന കണക്കുകളും രാജ്യത്തെ എസ്‌യുവി ട്രെന്‍ഡിന് അടിവരയിന്നുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി വാഹനങ്ങളില്‍ സിംഹഭാഗവും എസ്‌യുവികള്‍ ആയിരുന്നു. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായി വിറ്റ കാറുകളില്‍ 63.2 ശതമാനമായിരുന്നു എസ്‌യുവികള്‍. എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 68.5 ശതമാനമെന്ന റെക്കോഡ് കണക്കിലെത്തി.

ബുക്ക് ചെയ്‌ത് കൈയിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5 മാസം

ഇന്ത്യയിലെ മിഡിൽ ക്ലാസുകാരന്റെ സ്വന്തം കാർ നിർമാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ (Skoda). ആളുകളുടെ പൾസറിഞ്ഞ് വാഹനം നിർമിക്കാനും പുറത്തിറക്കാനും യൂറോപ്യൻ കമ്പനിക്കാവുന്നുണ്ടെന്നത് ഏതൊരു വാഹന പ്രേമിയേയും സംബന്ധിച്ച് സന്തോഷകരമാണ്. ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി കുഷാഖും സ്ലാവിയയും പുറത്തിറങ്ങിയതോടെയാണ് സ്കോഡയുടെ നല്ലകാലം തുടങ്ങിയത്. പിന്നീട് മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ് തുടങ്ങിയ അതികായകൻമാരെ നേടിരാൻ കൈലാക് (Skoda kylaq) എന്ന കോംപാക്‌ട് എസ്‌യുവി കൂടി രംഗത്തെത്തിയതോടെ കാര്യങ്ങൾ അടിപൊളിയായി.

എൻട്രി ലെവൽ 7-സീറ്റർ എസ്‌യുവി ഇനി വാങ്ങാൻ പറ്റില്ല!

ഇന്ത്യൻ വിപണിയിൽ 7-സീറ്റർ വാഹനങ്ങൾക്കായുള്ള ഡിമാന്റ് ഏറിവരികയാണ്. കൊവിഡ് മഹാമാരിക്ക് ശേഷമാണ് ഈ വാഹന വിഭാഗത്തിന് വളർച്ചയേറിയത്. മൂന്നുവരി വാഹനങ്ങളുടെ രാജാവായി അറിയപ്പെടുന്നത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഇന്നോവ ഹൈക്രോസുമാണെങ്കിലും മാരുതി എർട്ടിഗ, കിയ കാരെൻസ്, മഹീന്ദ്ര സ്കോർപിയോ തുടങ്ങിയ മോഡലുകളും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ആഡംബര വാഹന വിഭാഗത്തിലും ഇതേ ട്രെൻഡ് കാണാം. മെർസിഡീസ് ബെൻസിന്റെ (Mercedes-Benz) സെവൻ സീറ്ററുകൾ വാങ്ങാൻ രാജ്യത്ത് ആളുകൾ ഏറെയാണ്. പ്രത്യേതിച്ച് സെലിബ്രിറ്റികളിൽ ഭൂരിഭാഗം ആളുകളും വാങ്ങുന്നത് ഫാമിലി കാറുകളാണ്.

സെലിബ്രിറ്റികള്‍ക്ക് മഹീന്ദ്ര ഇവി മതി!

ഇന്ത്യയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയ കാര്‍ ഏതാണെന്ന് ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരം മഹീന്ദ്ര XEV 9e എന്നായിരിക്കും. ഇത് ഒരു ഇലക്ട്രിക് എസ്‌യുവിയാണ്. മഹീന്ദ്ര പുറത്തിറക്കിയ ആദ്യ ബോണ്‍ ഇലക്ട്രിക് കാറുകളില്‍ ഒന്നായ ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ അതിവേഗമാണ് പ്രചാരം നേടുന്നത്. സാധാരണക്കാര്‍ക്കൊപ്പം സെലിബ്രിറ്റികളും ഈ കാര്‍ വാങ്ങാന്‍ വേണ്ടി മത്സരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഗീത മാന്ത്രികനായ എആര്‍ റഹ്‌മാന്‍ ഈ കാര്‍ സ്വന്തമാക്കിയത്. ഈ കാറിന്റെ സൗണ്ട് ഡിസൈന്‍ ചെയ്ത മദ്രാസ് മൊസാര്‍ട്ട് ഈ കാര്‍ വില കൊടുത്ത് വാങ്ങുകയായിരുന്നു. ഇപ്പോഴും മഹീന്ദ്ര XEV 9e വാങ്ങനെത്തുന്ന സെലിബ്രിറ്റികളുടെ നിര അവസാനിച്ചിട്ടില്ല.
Advertisement

ടൊയോട്ട കാറിന്റെ കച്ചോടം നഷ്‌ടത്തിൽ

ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ബലേനോ. ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി i20 തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകൾ അരങ്ങുവാഴുന്നിടത്താണ് മോഡൽ ചൂടപ്പം പോലെ വിറ്റഴിയുന്നത്. ഈ സെഗ്മെന്റിലെ എതിരാളികളുടെ എല്ലാം വിൽപ്പന നിരത്തിവെച്ചാൽ പോലും ബലേനോയെ മറികടക്കാനാവില്ലെന്നതാണ് സത്യം. എന്താണ് ബലേനോയ്ക്ക് ഇത്ര പ്രത്യേകതയെന്ന് ചോദിച്ചാൽ നിരത്താൻ കാരണങ്ങളും ഒരുപാടുണ്ട്. മൈലേജ്, പെർഫോമൻസ്, സ്പേസ്, കുറഞ്ഞ വില എന്നിവയെല്ലാം ഇതിനെ ജനപ്രിയമാക്കിയ കാര്യങ്ങളാണ്. ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ബലേനോയെ മാരുതി പങ്കുവെച്ചിരുന്നു.

ഈ ഒറിജിനലും 'റീമെയ്ക്കുകളും' നേടിയത് 4 ലക്ഷം വില്‍പ്പന!

മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തം വന്‍ വിജയമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒന്നിലേറെ മോഡലുകള്‍ ഇവര്‍ പരസ്പരം കൈമാറ്റം ചെയ്ത് റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നു. ടെയോട്ട റീബാഡ്ജ് ചെയ്ത് വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള മാരുതി മോഡലുകള്‍ ആണ് ബലേനോയും ഫ്രേങ്ക്‌സും. ഇവ യഥാക്രമം ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ എന്നീ പേരുകളിലാണ് ടൊയോട്ട വില്‍പ്പനക്കെത്തിക്കുന്നത്. മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തം വളരെ ഫലപ്രദമായിരുന്നുവെന്നാണ് 2024-25 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

365 ദിവസം മഹീന്ദ്ര എസ്‌യുവി വാങ്ങാൻ എത്തിയത് 84,834 ആളുകൾ

വന്നകാലം മുതൽ ഇപ്പോഴും ഓഫ്-റോഡ് എസ്‌യുവി പ്രേമികളുടെ ഹരമാണ് മഹീന്ദ്ര ഥാർ. ആദ്യതലമുറ മോഡൽ റോഡിലൂടെ ഓടിക്കാനും യാത്ര ചെയ്യാനും കൊള്ളില്ലെന്ന് പലരും പറഞ്ഞപ്പോഴും സാഹസികത ഇഷ്‌ടപ്പെടുന്ന വണ്ടിഭ്രാന്തൻമാരെല്ലാം ഥാറിനെ ചേർത്തുപിടിച്ചിരുന്നു. എന്നാൽ വിൽപ്പന കൂട്ടാൻ കൂടുതൽ ഫാമിലി ഫ്രണ്ട്ലിയാവണമെന്ന് കമ്പനി മനസിലാക്കിയതോടെയാണ് ഇന്നുകാണുന്ന ഇടിവെട്ട് രൂപം ഥാറിന് ലഭിക്കുന്നത്. പക്ഷേ വീട്ടിലുള്ള മുതിർന്നവർക്ക് പിന്നിൽ കയറാൻ അപ്പോഴും പാടായിരുന്നു. എങ്കിലും ഡിസൈനും പെർഫോമൻസും കൊണ്ട് പലരുടേയും വീട്ടുമുറ്റത്ത് മഹീന്ദ്രയുടെ ഈ മോഡൽ നിറഞ്ഞു. അങ്ങനെ എസ്‌യുവിയുടെ വിൽപ്പന കുതിച്ചുയരുകയായിരുന്നു.

നിര്‍ത്തിയെന്ന് വിചാരിച്ച മാരുതി എസ്‌യുവി ബുക്ക് ചെയ്യാം

ഇന്ത്യയില്‍ കംപ്രസ്ഡ് നാചുറല്‍ ഗ്യാസില്‍ (സിഎന്‍ജി) പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്ക് നിലവില്‍ വമ്പന്‍ ഡിമാര്‍ഡ് ആണ്. മുമ്പ് ടാക്‌സിക്കാര്‍ ആയിരുന്നു സിഎന്‍ജി കാറുകള്‍ അധികം വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് തീപിടിച്ച ഇന്ധന വിലയില്‍ നിന്ന് രക്ഷനേടാന്‍ സ്വകാര്യ വ്യക്തികളും സിഎന്‍ജി കാറുകള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. മാരുതി സുസുക്കി തന്നെയാണ് ഈ വിഭാഗത്തിലും ഒന്നാമത്. അടുത്തിടെ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി പതിപ്പ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നിരുന്നാലും മാരുതി ഗ്രാന്‍ഡ് വിറ്റാര വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോഴും അതിനുള്ള ഓപ്ഷന്‍ ഉണ്ട്. അത് എങ്ങിനെയാണെന്ന് പറഞ്ഞ് തരാം.
Advertisement

പോർച്ചിലേക്ക് മഹീന്ദ്രയുടെ ഇവിയും വാങ്ങി സ്വർണക്കട മുതലാളി

സ്വർണ വില (Gold Rate) ഓരോ ദിവസവും കൂടി വരുന്ന ട്രെൻഡ് ഇപ്പോഴുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം അറിയാൻ ശ്രമിക്കുന്നവരാണ് മലയാളികൾ. വിവാഹം, നൂലുകെട്ട് പോലുളള്ള ആഘോഷ പരിപാരികൾക്കെല്ലാം സ്വർണം ഒഴിവാക്കാനാവാത്ത സംഗതിയായി മാറിയിരിക്കുന്നതിനാൽ ജ്വല്ലറികൾക്കെല്ലാം എപ്പോഴും വലിയ പ്രാധാന്യം തന്നെയുണ്ട്. മലബാർ, ഭീമ, കല്യാൺ, ആലുക്കാസ് അങ്ങനെ മലയാളികൾ നിയന്ത്രിക്കുന്ന വൻകിട ആഭരണക്കടകൾ ലോകമെമ്പാടും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കേരളത്തിൽ ജനിച്ച് ഇന്ത്യൻ റീട്ടെയിൽ സ്വർണവിപണിയിൽ നേട്ടങ്ങളുണ്ടാക്കിയ ജോസ് ആലുക്കാസ് (Jos Alukkas) എന്ന ബ്രാൻഡ് അറിയാത്ത മലയാളികളും ഇന്നുണ്ടാവില്ല.