കൂടുതല്‍ വിറ്റഴിക്കപ്പെട്ട മാരുതി കാറായി പാവങ്ങളുടെ മിനി
ഓട്ടോമൊബൈൽസ്
- 1 year, 5 month, 5 days ago
ഇന്ത്യയില്‍ ആദ്യമായി കാര്‍ വാങ്ങുന്ന ഇടത്തരക്കാരായ ആളുകള്‍ ആദ്യം പരിഗണിക്കുന്ന മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇത് ഒരു ഹാച്ച്ബാക്ക് കാര്‍ ആണ്. 2005-ലാണ് ഈ കാര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയില്‍ മാരുതി സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പ് വിപണിയില്‍ എത്തിച്ചു. 20 വര്‍ഷവും നാല് തലമുറ മാറ്റവും കണ്ടിട്ടും ഈ കാറിന്റെ ഡിമാന്‍ഡിന് ഒരു കുറവുമില്ല. ഇപ്പോഴും മാരുതി സുസുക്കി സ്വിഫ്റ്റ് എല്ലാ മാസവും മികച്ച വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തുന്നു. മാരുതി സ്വിഫ്റ്റിന്റെ 2025 മാര്‍ച്ച് മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്.