എസ്‌യുവി ആരോടും പറയാതെ നിർത്തലാക്കി നിർത്തലാക്കി മാരുതി
ഓട്ടോമൊബൈൽസ്
- 1 year, 5 month, 3 days ago
ഹ്യുണ്ടായി ക്രെറ്റ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗം പിടിച്ചെടുക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി രൂപപ്പെടുത്തിയ മോഡലായിരുന്നു ഗ്രാൻഡ് വിറ്റാര. സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ വെച്ചുപിടിപ്പിച്ചെത്തിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനെ നെഞ്ചിലേറ്റാൻ ആളുകൾക്ക് അധികം കാരണങ്ങളൊന്നും വേണ്ടായിരുന്നു. സൂപ്പർ ഡിസൈനും മോഡേൺ ഫീച്ചറുകളും അന്യായ മൈലേജും എല്ലാം കൂടിച്ചേർന്ന വണ്ടിയുടെ വിലയും താങ്ങാനാവുന്നതായിരുന്നു. പിന്നെ വേറെ കാരണമൊന്നും ആളുകൾക്ക് അന്വേഷിക്കുകയും വേണ്ടല്ലോ. സംഗതി ക്ലിക്കായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിഡ്-സൈസ് എസ്‌യുവിയായും ഗ്രാൻഡ് വിറ്റാര വളർന്നു.