E30 പെട്രോള്‍ കൊണ്ടുവരാന്‍ കേന്ദ്രം, മൈലേജ് കുറയും
ഓട്ടോമൊബൈൽസ്
- 1 year, 5 month, 2 days ago
വണ്ടി ഉപയോഗിക്കുന്നവരില്‍ അധികമാളുകളും E20 ഇന്ധനങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാകും. 1 ലിറ്റര്‍ പെട്രോളിലോ ഡീസലിലോ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന രീതിയാണിതെന്ന് പറയാം. അതായത് 1 ലിറ്റര്‍ പെട്രോളില്‍ 200 മില്ലി എഥനോള്‍ കലര്‍ത്തിയാല്‍ അതിനെ E20 ബ്ലെന്‍ഡഡ് പെട്രോള്‍ എന്ന് വിളിക്കാം. ഈ വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പെട്രോള്‍ വാഹനങ്ങളും ബൈ-ഫ്യൂവല്‍ വാഹനങ്ങള്‍ പോലുള്ള ഐസി എഞ്ചിന് വാഹനങ്ങള്‍ E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നിശ്ചിത സമയപരിധിക്ക് അഞ്ച് വര്‍ഷം മുമ്പ് 20 ശതമാനം എഥനോള്‍ കലര്‍ത്തുകയെന്ന ലക്ഷ്യം ഇന്ത്യ മറികടന്നിരിക്കുകയാണ്.