ടൊയോട്ട ടൈസർ, റൂമിയോൺ എന്നിവയ്ക്ക് വില കൂട്ടി

മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരെ പോലെ തന്നെ രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളിൽ ഒന്നായി ഉയർന്നുവന്നിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ക്വാളിസിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് മാരുതിയുടെ കാറുകൾ റീബാഡ്‌ജ് ചെയ്യുന്നത് വരെ എത്തി നിൽക്കുകയാണ്. നിലവിൽ വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബ്രാൻഡ് കൂടിയാണ് ടൊയോട്ട. ഗ്ലാൻസ, ടൈസർ, റൂമിയോൺ, അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ്, ഫോർച്യൂണർ, വെൽഫയർ അങ്ങനെ ജനകീയമായ മോഡലുകളാണ് ഇപ്പോൾ ബ്രാൻഡ് നിരയിലുള്ളത്.

യമഹ YZF-R2 അടുത്ത മാസം വിപണിയിലേക്ക്

സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തയുമായി ജാപ്പനീസ് ബ്രാന്‍ഡായ യമഹ മോട്ടോര്‍ (Yamaha Motor). ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിനായി 200 സിസി എഞ്ചിന്‍ ശേഷിയുള്ള ഒരു പുത്തന്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം യമഹ ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ചെയ്ത 'YZF-R2' എന്ന പുതിയ മോഡലായിരിക്കും അടുത്ത മാസം വിപണിയിലെത്തുകയെന്നാണ് സൂചനകള്‍.

ആദ്യ സിനിമയിലൂടെ ഇൻഡസ്ട്രി ഹിറ്റ് തൂക്കിയ ഇൻസ്റ്റാ പയ്യൻ

ഇൻസ്റ്റഗ്രാം റീലുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയവനാണ് ഹാഷിർ. റീലുകളിലൂടെ തരംഗമായ മിടുക്കൻ വാഴയുടെ രണ്ടാം ഭാഗവുമായി എത്തി വെള്ളിത്തിരയിലും വിസ്‌മയം തീർത്തിരുന്നു. ഇൻഡസ്ട്രി ഹിറ്റടിച്ചാണ് ബോക്സ് ഓഫിസിൽ ഹാഷിറും സംഘവും മടങ്ങിയത്. മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ എന്ന വിളിപ്പേരും ഹാഷിറിന് സോഷ്യൽ മീഡിയ ചാർത്തിക്കൊടുത്തിരുന്നു. എത്ര വലിയ ഉയരങ്ങളിലെത്തിയാലും വിനയത്തോടെയുള്ള താരത്തിന്റെ പെരുമാറ്റവും ആളുകൾക്കിടയിൽ മതിപ്പുളവാക്കിയിട്ടുണ്ട്. ഒന്നും ഇല്ലാത്തതിൽ നിന്ന് വെറും റീൽസ് ഇട്ട് തുടങ്ങി അതിൽ നിന്നും വരുമാനം ലഭിച്ച്, റീച്ച് കണ്ടിട്ട് വിപിൻദാസ് പടത്തിൽ എടുക്കുന്നു.

ഹീറോയെയും ഹോണ്ടയെയും അടിച്ചൊതുക്കി TVS ഒന്നാമത്

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയെ ഞെട്ടിച്ച് കഴിഞ്ഞ മാസം വന്‍ അട്ടിമറിയിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി. ആഭ്യന്തര വിപണിയിലെയും വിദേശ വിപണികളിലെയും ആകെ വില്‍പ്പന ഒരുമിച്ച് കണക്കാക്കുമ്പോള്‍ രാജ്യത്തെ മറ്റ് വമ്പന്മാരായ ഹീറോ മോട്ടോകോര്‍പ്പിനെയും ഹോണ്ടയെയും ടിവിഎസ് പൂര്‍ണ്ണമായി മറികടന്നു. ആഭ്യന്തര വിപണിയിലെ വില്‍പന നോക്കിയാല്‍ 5,02,890 യൂണിറ്റുകള്‍ വിതരണം ചെയ്ത് ഹീറോ മോട്ടോകോര്‍പ്പ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
Advertisement

ടാറ്റയുടെ ഇതിഹാസം വിദേശത്തേക്ക്, സ്‌പെഷ്യല്‍ എഡിഷനും വരുന്നു

ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗമായി മാറിയ ടാറ്റ മോട്ടോര്‍സിന്റെ ഐതിഹാസിക എസ്‌യുവിയായ സിയറയുടെ പുത്തന്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ ഉടന്‍ വിപണിയിലേക്ക്. ജനപ്രിയ മോഡലുകളുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായി വന്‍ തന്ത്രങ്ങളാണ് കമ്പനി ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി സിയറയുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്കും അടുത്തിടെ പുറത്തിറങ്ങിയ ഇലക്ട്രിക് മോഡലിനും പുതിയ സ്‌പെഷ്യല്‍ എഡിഷനുകള്‍ ലഭിക്കും. നിലവില്‍ ഓരോ മാസവും ശരാശരി 7,000 മുതല്‍ 8,000 യൂണിറ്റ് സിയറ കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

4 വയസ് പൂർത്തിയാക്കി ഫോക്‌സ്‌വാഗൺ വെർട്ടിസ്

ഇന്ത്യയിൽ സെഡാനുകളുടെ കാലം കഴിഞ്ഞുവെന്ന് വിധിയെഴുതിയവർക്ക് വെർട്ടിസ് എന്ന തട്ടുപൊളിപ്പൻ മോഡലിലൂടെ ചുട്ടമറുപടി നൽകിയവരാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ (Volkswagen Virtus Sedan). ത്രീ ബോക്‌സ് ടൈപ്പ് വാഹനങ്ങൾ വാങ്ങാൻ ഇനിയും ഇവിടെ ആളുണ്ടാവുമെന്ന് തെളിയിച്ച കാർ ഒരിക്കലും വിൽപ്പനയുടെ കാര്യത്തിൽ ഫോക്‌സിയെ നിരാശപ്പെടുത്തിയിരുന്നില്ല. 2022-ലാണ് ഫോക്‌സ്‌വാഗൺ ആദ്യമായി വെർട്ടിസ് സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണിതിറക്കിയ സെഡാൻ അക്കാലത്ത് സെഗ്‌മെന്റിലെ ഏറ്റവും മികച്ച സേഫ്റ്റിയുള്ള കാർ കൂടിയായിരുന്നു.

പുതിയ കിയ EV ജൂലൈ 23-ന് എത്തും

വിലക്കയറ്റവും എഥനോള്‍ കലര്‍ത്തിയ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകളും നിമിത്തം രാജ്യത്തെ ജനങ്ങള്‍ പതിയെ ഐസിഇ വാഹനങ്ങള്‍ വിട്ട് ബദല്‍ ഇന്ധനങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഇലക്ട്രിക് ഫോര്‍ വീലര്‍ വിഭാഗത്തില്‍ ആദ്യമായി പ്രതിമാസ വില്‍പ്പന 30000 യൂണിറ്റ് കടന്നത് ഇതിന്റെ സൂചനയാണ്. വിപണി വളര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കുന്ന തിരക്കിലാണ് വണ്ടിക്കമ്പനികള്‍. പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ കിയ സിറോസ് ഇവി (Kia Syros EV) വരും ദിവസങ്ങളില്‍ വിപണിയിലെത്തിക്കും.

കുറഞ്ഞ വിലയുള്ള പെർഫോമൻസ് മോഡൽ നിർത്തലാക്കി ഹ്യുണ്ടായി

ഇന്ത്യയിൽ പലരൂപത്തിൽ വാങ്ങാനാവുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായിയുടെ ക്രെറ്റ (Hyundai Creta). പെട്രോൾ, ഡീസൽ, ടർബോ-പെട്രോൾ, ഇലക്‌ട്രിക് എന്നിങ്ങനെ പല രൂപങ്ങളിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങാനുള്ള അവസരമുണ്ട്. ഡ്രൈവിംഗ് ഹരമുള്ളവർക്ക് കൊണ്ടുനടക്കാൻ പറ്റിയ N-ലൈൻ പതിപ്പും ക്രെറ്റ (Hyundai Creta N Line SUV) അവതരിപ്പിച്ചിട്ടുണ്ട്. സ്പോർട്ടിയർ പെർഫോമൻസ് വേരിയന്റിന് കമ്പനി അടുത്തിടെ വില ചെറുതായൊന്ന് വർധിപ്പിച്ച് ഫാൻസിനെ നിരാശരാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ സങ്കടപ്പെടുത്തുന്ന മറ്റൊരു വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോൾ.
Advertisement

ബലേനോയുടെ വില കൂട്ടി മാരുതി

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ (Maruti Suzuki Baleno) തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില വര്‍ദ്ധിപ്പിച്ച് മാരുതി സുസുക്കി. പുതുക്കിയ നിരക്കുകള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന തങ്ങളുടെ വിവിധ ജനപ്രിയ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ബലേനോ നിരയിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മാരുതി ഡിസയര്‍, എര്‍ട്ടിഗ, ജിംനി, സ്വിഫ്റ്റ് തുടങ്ങിയ മറ്റ് ജനപ്രിയ കാറുകളുടെയും വില വര്‍ദ്ധിപ്പിച്ചിരുന്നു.

പുത്തൻ ക്വിഡിന്റെ വേരിയന്റും ഫീച്ചറുകളും ഇതാ

ഇന്ത്യയിലെ ചെറുകാർ വിപണിയിൽ മാരുതി ആൾട്ടോ പോലെ തന്നെ വിപ്ലവം തീർത്ത മറ്റൊരു മോഡലാണ് റെനോ ക്വിഡ്. ഡസ്റ്ററിന് ശേഷം ഫ്രഞ്ച് വാഹന നിർമാതാക്കൾക്കായി ഏറ്റവും കൂടുതൽ കച്ചോടം പിടിച്ചിട്ടുള്ള കാർ കൂടിയാണിത്. എസ്‌യുവി ലുക്കും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കുറഞ്ഞ വിലയുമെല്ലാമാണ് ക്വിഡിലേക്ക് ആളുകളെ ആകർഷിച്ചത്. അങ്ങനെ തുടക്കം ഗംഭീരമാക്കിയെങ്കിലും ഇപ്പോൾ വിൽപ്പന ഓരോ മാസവും തീരെ കുറവാണെന്ന സത്യം റെനോ മനസിലാക്കിയിരുന്നു. പഴയ ഫോം വീണ്ടെടുക്കുവാനായി ഡസ്റ്ററിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്.

മോളിവുഡിന്റെ യങ് സൂപ്പർസ്റ്റാറിന്റെ വീട്ടിലേക്ക് സ്കോഡ SUV

കരിയറിലുടനീളം വലിയ വിവാദങ്ങളുണ്ടായിട്ടുണ്ടെങ്കിലും നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ യുവതാരമാണ് ഷെയ്ൻ നിഗം. ബാലതാരമായും അതിഥിതാരമായും അഭിനയജീവിതം തുടങ്ങിയ നടൻ അഭിയുടെ മകൻ ഇന്ന് മോളിവുഡിലെ യങ് സൂപ്പർസ്റ്റാർ ആണെന്ന് വേണമെങ്കിലും പറയാം. പാട്ടും ഡാൻസും ഫൈറ്റും റൊമാൻസും എല്ലാം ഒരുപോലെ വഴങ്ങുന്ന ഷെയിൻ മറ്റ് യങ്സ്റ്റേഴ്‌സിൽ നിന്നും വേറിട്ടുനിൽക്കുന്നതും ഇവിടെയാണ്. കുമ്പളങ്ങി നൈറ്റ്സ്, ഭൂതകാലം, ആർഡിഎക്‌സ്, ബൾട്ടി അങ്ങനെ ഒരുപാട് ഹിറ്റുകളും കരിയറിൽ നേടാൻ ഷെയ്ൻ നിഗത്തിനായിട്ടുണ്ട്. അടുത്തിടെയെത്തിയ ദൃഢം സിനിമയും സമ്മിശ്ര പ്രതികരണം നേടിയാണ് തിയറ്റർ വിട്ടത്.

വിശ്വരൂപം പൂണ്ട് 400 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ!

രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി (Simple Energy) 2026 ജൂണ്‍ മാസത്തില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച വില്‍പ്പന രേഖപ്പെടുത്തി. ബജാജ്, ടിവിഎസ് എന്നീ പരമ്പരാഗത ബ്രാന്‍ഡുകള്‍ക്കും ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി എന്നീ സ്റ്റാര്‍ട്ടപ്പ് ഭീമന്‍മാര്‍ക്കുമൊപ്പം സെഗ്‌മെന്റില്‍ ശക്തമായ സാന്നിധ്യമാകാന്‍ സിമ്പിളിന് ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. 2025 ജൂണ്‍ മാസത്തെ അപേക്ഷിച്ച് മൊത്തം ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 210 ശതമാനത്തിന്റെ വന്‍ വാര്‍ഷിക വളര്‍ച്ചയാണ് ബ്രാന്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
Advertisement

സുസുക്കിയുടെ പുത്തൻ XL7 എംപിവി ഇന്ത്യയിലേക്ക്

ഇന്ത്യയിലെ എംപിവി സെഗ്മെന്റിൽ മാരുതി സുസുക്കിയുടെ തുറുപ്പുചീട്ടാണ് എർട്ടിഗ. ഇന്നോവ വാങ്ങാൻ പൈസയില്ലാത്തവരെല്ലാം വാങ്ങിക്കൂട്ടിയ ഈ 7-സീറ്റർ മോഡൽ എക്കാലവും രാജ്യത്തെ ടോപ്പ് സെല്ലിംഗ് കാറുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഓരോമാസവും 15,000 യൂണിറ്റുകൾക്ക് മുകളിൽ കച്ചോടം പിടിച്ചുകൊണ്ടാണ് എർട്ടിഗ വിലസുന്നത്. ടാക്‌സി വിഭാഗത്തിലും ചൂടപ്പം പോലെ വിറ്റഴിയുന്നതാണ് വാഹനത്തിന്റെ പ്ലസ് പോയിന്റ്. എന്നാൽ എർട്ടിഗ പോലെ തന്നെയൊരു 6-സീറ്റർ മൾട്ടി പർപ്പസ് വാഹനവും മാരുതിയുടെ നിരയിലുണ്ട്. പ്രീമിയം ഡീലർഷിപ്പായ നെക്‌സയിലൂടെ ഇന്ത്യക്കാർക്കിടയിലേക്ക് എത്തുന്ന XL6 ആണ് കക്ഷി.

രാജ്യത്തെ ടോപ്പ് 2 കാറുകളായി പഞ്ചും നെക്സോണും

മാരുതി സുസുക്കി മോഡലുകൾ കുത്തകയാക്കി വെച്ചിരുന്ന ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ പട്ടം വീണ്ടെടുത്ത് ടാറ്റ പഞ്ച്. മൈക്രോ എസ്‌യുവിക്കൊപ്പം 'കൂടെപ്പിറപ്പായ' നെക്‌സോണ്‍ ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാര്‍ ആയി മാറിയത് ടാറ്റക്ക് ഇരട്ടി മധുരമായി. കഴിഞ്ഞ മാസം ആകെ 62,076 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ച് ടാറ്റ മോട്ടോര്‍സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പന കണക്കുകളാണ് രേഖപ്പെടുത്തിയത്. പഞ്ചും നെക്‌സോണും തന്നെയാണ് ഈ വലിയ വിജയത്തിന് പിന്നില്‍ പ്രധാന പങ്കുവഹിച്ചതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് പ്രതിമാസ ഇലക്ട്രിക് കാർ വിൽപ്പന 30000 കടന്നു

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ (Electric Car) വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്ത് ഒരു മാസം ഇലക്ട്രിക് കാര്‍ വില്‍പ്പന 30000 യൂണിറ്റ് നാഴികക്കല്ല് പിന്നിടുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിലൊട്ടാകെ 31,253 ഇലക്ട്രിക് കാറുകളാണ് ഉപഭോക്താക്കള്‍ സ്വന്തമാക്കിയത്. സാധാരണ ഇലക്ട്രിക് ഹാച്ച്ബാക്കുകള്‍, ലക്ഷ്വറി സെഡാനുകള്‍, പ്രീമിയം എസ്‌യുവികള്‍, ഇലക്ട്രിക് എംപിവികള്‍ എന്നിവയെല്ലാം ഈ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവി വിപണിയിലെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെ കാരണം വളരെ ലളിതമാണ്.

എസ്‌യുവിയിലേക്ക് പുതിയ നിറവുമായി മഹീന്ദ്ര

ഇലക്‌ട്രിക് വാഹന വിപണിയിൽ മഹീന്ദ്രയുടെ രക്ഷകരായവരാണ് ബോൺ ഇലക്‌ട്രിക് എസ്‌യുവികളായ BE 6 ഇവിയും XEV 9e ഇവിയും. അതുവരെ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും എല്ലാം പൊളിഞ്ഞ് പാളീസാവുകയായിരുന്നു. ടെസ്‌ലയുടെ സൈബർ ട്രക്കിനോട് കിടപിടിക്കുന്ന രൂപവും ലക്ഷ്വറി കാറുകളിലെ മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ മഹീന്ദ്രയുടെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയായ XEV 9e ഇവി ഇന്ത്യയിൽ അതിവേഗമാണ് തരംഗമായി മാറിയത്. രാജ്യത്തെ മിക്ക സെലിബ്രിറ്റികളുടെ മുറ്റത്തും ഈ മോഡലിനെ കാണാനാവും. മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ നിരയിലെ ഫ്ലാഗ്ഷിപ്പ് 5 സീറ്റർ XEV 9e ഇലക്ട്രിക് എസ്‌യുവിയിലേക്ക് പുതിയൊരു മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.
Advertisement

വെറും ₹4.52 ലക്ഷത്തിന് എസ്‌യുവി ലുക്കുള്ള കാര്‍!

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ക്വിഡിന്റെ പുത്തന്‍ പതിപ്പ് (New Renault Kwid) ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പുറത്തിറക്കി. ആദ്യമായി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലാണ് കാറില്‍ വരുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങള്‍. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുത്തന്‍ രൂപത്തിലും ഭാവത്തിലും അവതാരപ്പിറവിയെടുത്ത ക്വിഡ് ഹാച്ച്ബാക്കിനെ കമ്പനി വാഹന ലോകത്തിന് പരിചയപ്പെടുത്തിയത്. മുമ്പുണ്ടായിരുന്ന സങ്കീര്‍ണമായ വേരിയന്റ് നിര കമ്പനി പൂര്‍ണമായി ഒഴിവാക്കിയതാണ് പുതിയ റെനോ ക്വിഡില്‍ വന്ന പ്രധാനപ്പെട്ട മാറ്റങ്ങളില്‍ ഒന്ന്.

30 ദിവസത്തിൽ വിറ്റത് 2 ലക്ഷത്തിലധികം കാറുകൾ

ഇന്ത്യയിൽ മാരുതി സുസുക്കിക്ക് (Maruti Suzuki) എതിരളികളില്ലെന്ന് പറയുന്നത് എത്ര ശരിയാണെന്ന കാര്യം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. 2026 ജൂൺ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ 2,00,390 കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. 2025 ജൂണിൽ വിറ്റ 1,67,993 യൂണിറ്റുകളെ അപേക്ഷിച്ച് 19.3 ശതമാനത്തിന്റെ വാർഷിക വളർച്ചയും ബ്രാൻഡിന് നേടിയെടുക്കാനായെന്നതാണ് രസകരമായ കാര്യം. ശക്തമായ പാസഞ്ചർ വാഹന വിൽപ്പന, യൂട്ടിലിറ്റി വാഹനങ്ങളിലെ തുടർച്ചയായ ഡിമാന്റ്, ശക്തമായ കയറ്റുമതി എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ ഈ വളർച്ചയ്ക്ക് കാരണമായിരിക്കുന്നത്.

BMW X5 സ്വന്തമാക്കി വിഷ്ണു വിജയ്

ഇന്ത്യന്‍ സിനിമക്ക് ഏറ്റവും മികച്ച ടെക്‌നീഷ്യന്‍മാരെ സമ്മാനിച്ച നാടാണ് കേരളം. സമീപകാലത്ത് മോളിവുഡിലെ പശ്ചാത്തല സംഗീത ശൈലി മാറ്റിമറിച്ച പ്രതിഭയാണ് വിഷ്ണു വിജയ്. 'ഗപ്പി' എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങളിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി മാറിയ അദ്ദേഹം, പിന്നീട് 'ഭീഷ്മപര്‍വ്വം', 'തല്ലുമാല', 'സുലൈഖ മന്‍സില്‍', 'പ്രേമലു' തുടങ്ങിയ ഒട്ടനവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് സംഗീതം നല്‍കി. ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ യുവ സംഗീത സംവിധായകരില്‍ ഒരാളായ വിഷ്ണു തന്റെ യാത്രകള്‍ കൂടുതല്‍ ആഡംബര പൂര്‍ണമാക്കാന്‍ പുത്തന്‍ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്.
Advertisement

ഇനി 10.99 ലക്ഷം മതി 473 KM റേഞ്ചുള്ള ഇവി വാങ്ങാൻ

ടാറ്റ മോട്ടോർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും എംജി മോട്ടോറുമെല്ലാം പണംവാരുന്ന ഇലക്‌ട്രിക് പാസഞ്ചർ കാർ വിപണിയിൽ ഇവർക്കെല്ലാം മുമ്പേ ആദ്യം എത്തിയത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയായിരുന്നു. കോന ഇവിയുമായി എത്തിയ ബ്രാൻഡിന് പക്ഷേ പ്രതീക്ഷിച്ച രീതിയിൽ ക്ലച്ചുപിടിക്കാനായില്ല. ആദ്യ മോഡൽ വമ്പൻ ഫ്ലോപ്പായപ്പോൾ പ്രീമിയം നിരയിലേക്ക് അയോണിക് 5 ഇവി പുറത്തിറക്കി പരീക്ഷണത്തിന് കമ്പനി തയാറായി. എന്നാൽ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുവാനായി ഹ്യുണ്ടായി തങ്ങളുടെ ടോപ്പ് സെല്ലിംഗ് മോഡലായ ക്രെറ്റയുടെ ഇലക്‌ട്രിക് (Hyundai Creta EV) പതിപ്പിനെ നിയോഗിക്കുകയുണ്ടായി.

28.51 കി.മീ മൈലേജുള്ള മാരുതി എസ്‌യുവിക്ക് വില കൂടി!

ജൂലൈ മാസം പിറന്നതോടെ പല മുന്‍നിര കമ്പനികളും തങ്ങളുടെ കാറുകളുടെ വില പരിഷ്‌കരിച്ചിട്ടുണ്ട്. ഇപ്പോള്‍ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ സബ്കോംപാക്ട് ക്രോസ്ഓവര്‍ എസ്യുവിയായ ഫ്രോങ്ക്സിന്റെ (Maruti Suzuki Fronx) തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില വര്‍ദ്ധിപ്പിച്ചു. ഈ വര്‍ഷം മേയ് മാസത്തില്‍ കമ്പനി പ്രഖ്യാപിച്ച വില പരിഷ്‌കരണമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ജൂണ്‍ മാസം മുതല്‍ പുതിയ നിരക്കുകള്‍ വിപണിയില്‍ നടപ്പിലായി തുടങ്ങി. ഇ വിറ്റാര, ജിംനി, എര്‍ട്ടിഗ, ഡിസയര്‍, സ്വിഫ്റ്റ് തുടങ്ങിയ മറ്റ് മോഡലുകളുടെ വില കൂട്ടിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഫ്രോങ്ക്സിനും ചെലവേറിയിരിക്കുന്നത്.

രാജ്യത്തെ ആദ്യ ഫ്ലെക്സ് ഫ്യുവൽ കാർ വാങ്ങിയത് വെറും 3 പേർ!

ഇന്ത്യന്‍ വാഹന വിപണിയിലെ പുത്തന്‍ വിപ്ലവത്തിന് തുടക്കമിട്ട് മാരുതി സുസുക്കി ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയ രാജ്യത്തെ ആദ്യത്തെ ബയോഫ്യുവല്‍ പാസഞ്ചര്‍ കാറായ വാഗണ്‍ആര്‍ ബയോഫ്ലെക്സിന് (WagonR Flex-Fuel) തണുപ്പന്‍ പ്രതികരണം. ഈ സുപ്രധാന മോഡലിന് വിപണിയില്‍ നിന്ന് പ്രതീക്ഷിച്ച വരവേല്‍പ്പ് നേടാനാകാതെ പരാജയഭീതിയിലാണ്. 2026 ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഈ പുത്തന്‍ കാറിന്റെ വെറും 3 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാന്‍ സാധിച്ചത്. വലിയ അളവില്‍ എഥനോള്‍ കലര്‍ത്തിയ വാഹനങ്ങളിലേക്ക് പെട്ടെന്ന് മാറാന്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഇനിയും തയാറായിട്ടില്ലെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാന്‍.

160 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കുമായി റിവോൾട്ട്

മോട്ടോർസൈക്കിളുകളെ വൈദ്യുതീകരിക്കാൻ അധികമാരും തയാറാവാതിരുന്ന കാലത്ത് നമുക്ക് ഇലക്‌ട്രിക് ബൈക്കുകൾ എന്താണെന്ന് കാണിച്ചുതന്നവരാണ് രത്തൻഇന്ത്യ എൻ്റർപ്രൈസസിന്റെ കീഴിലുള്ള റിവോൾട്ട് മോട്ടോർസ്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്കായ RV400 ഇവിയുടെ വരവ് ശരിക്കും ഇരുചക്ര വാഹന വിപണിക്ക് പുതിയൊരു ഊർജമാവുന്ന കാഴ്ച്ചയാണ് കാണാനായത്. 2019-ൽ പുറത്തിറക്കിയ ഈ മോഡൽ മോട്ടോർസൈക്കിളുകൾ എന്ന സങ്കൽപ്പത്തെ തന്നെ പൊളിച്ചെഴുതുകയായിരുന്നു. അൽപം ശബ്‌ദവും ക്ലച്ചും ഗിയറുമെല്ലാം ഉണ്ടായിരുന്ന സാധാരണ ബൈക്കുകളിൽ നിന്നുമെല്ലാം വ്യത്യസ്‌തനായിരുന്നു ഇവൻ. കാരണം ഇതൊന്നുമില്ലാതെ ബൈക്കിന്റെ രൂപം മാത്രം ആവാഹിച്ചെത്തിയ റിവോൾട്ട് RV400 പിന്നീട് വിപ്ലവം സൃഷ്ടിച്ചു.
Advertisement

ഇലക്‌ട്രിക് സ്‌കൂട്ടറിനെ കളറാക്കി ഏഥർ

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ അജയ്യരായി കുതിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് കമ്പനിയായ ഏഥർ എനർജി. ഇന്ന് നിലവിലുള്ള പല ബ്രാൻഡുകളും വൈദ്യുത വാഹന രംഗത്തേക്ക് കാലുകുത്തുന്നതിന് മുമ്പേ തന്നെ പ്രവർത്തനം ആരംഭിച്ച ബ്രാൻഡ് പരാതികളും പരിഭവങ്ങളും കേൾപ്പിക്കാതെയാണ് മുമ്പോട്ട് കുതിക്കുന്നതും. ശരിക്കും പറഞ്ഞാൽ തുടക്കത്തിൽ ഓല കാണിച്ച മണ്ടത്തരങ്ങളൊന്നും ഏറ്റുപിടിക്കാനോ മാതൃതയാക്കാനോ ഏഥർ ശ്രമിക്കാതെ സ്വയം വഴിവെട്ടി മുമ്പോട്ട് പോവാനാണ് തീരുമാനിച്ചത്. ഇതുതന്നെയാണ് ബ്രാൻഡിനെ ഇന്നുകാണുന്ന നിലയിലേക്ക് വളർത്തിയതും. മാത്രമല്ല, കൃത്യമായ ഇടവേളകളിൽ നവീകരിക്കാനും ഏഥറിന് പ്രത്യേക മിടുക്കുണ്ട്.