രാഷ്ട്രീയക്കാര്‍ വരിനില്‍ക്കാന്‍ പോകുന്നത് ഈ കാര്‍ വാങ്ങാന്‍

ഓരോ ഓട്ടോ എക്‌സ്‌പോയും ഇന്ത്യയില്‍ വരാനിരിക്കുന്ന പുത്തന്‍ കാറുകളുടെ കര്‍ട്ടന്‍ റെയ്‌സറിനാണ് സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ വാഹന നിര്‍മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ അവരുടെ ചില ഗ്ലോബല്‍ മോഡലുകള്‍ ഇവന്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഐസിഇ, ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് എംജിയുടെ പവലിയനില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു കാര്‍ ആയിരുന്നു മജസ്റ്റര്‍. ഇത് ഒരു ഫുള്‍സൈസ് എസ്‌യുവിയാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍ എന്ന അതികായനെ നേരിടാന്‍ എത്തുന്ന എംജി മജസ്റ്റര്‍ എസ്‌യുവി അധികം വൈകാതെ എംജി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍സൈസ് എസ്‌യുവിയെ കുറിച്ച് ഇതുവരെ നമുക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ പറയാം.

ബിൽഡ് ക്വാളിറ്റിയിൽ ടാറ്റയോട് മുട്ടാൻ ചൈനീസ് വണ്ടി

ഒരു വാഹനത്തെ സംബന്ധിച്ച് ഉപഭോക്താക്കൾ നോക്കുന്നത് വാഹനത്തിൻ്റെ സേഫ്റ്റിയാണ്. പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യം വരുമ്പോൾ. എന്നാൽ എല്ലാവരും കരുതുന്നത് പോലെ ഇവികളിൽ സേഫ്റ്റിക്ക് കുറവൊന്നുമില്ല. അത് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ് എംജി വിൻഡ്സർ. വ്യത്യസ്‌തമായ 3 വേരിയന്റുകളിലും ഇവി തെരഞ്ഞെടുക്കാനാവും. ഇതൊരു 5-സീറ്റർ ആയതിനാൽ തന്നെ ധാരാളം സ്പേസും പുറംകാഴ്ച്ചയിൽ നിന്നും മനസിലാക്കാം. പുതിയ വിൻഡ്‌സർ ഇവിയുടെ മുൻവശത്ത് ലേയേർഡ് ലുക്കാണ് കമ്പനി അവതരിപ്പിക്കുന്നത്. പുതിയ ഇലക്ട്രിക് കാറിൻ്റെ മുൻവശത്ത് നീളുന്ന എൽഇഡി ലൈറ്റ്ബാർ-സ്റ്റൈൽ ഡിആർഎല്ലുകളും കിടിലമാണ്.

6 അല്ല 7 എയര്‍ബാഗുകള്‍ തരുന്ന മികച്ച കാറുകള്‍ പരിചയപ്പെടാം..

ഡ്രൈവര്‍ക്കും കോ-പാസഞ്ചര്‍ക്കും മാത്രം എയര്‍ബാഗുകള്‍ ഓഫര്‍ ചെയ്യുന്നതില്‍ നിന്ന് മാറി ഇന്ന് എന്‍ട്രി ലെവല്‍ കാറുകളില്‍ വരെ 6 എയര്‍ബാഗുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ അനുശാസിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ക്കൊപ്പം ഉപഭോക്തൃ മുന്‍ഗണനയിലും മാറ്റങ്ങള്‍ വന്ന് തുടങ്ങിയതോടെയാണ് വാഹന നിര്‍മാതാക്കള്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. നിങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം വേണമെങ്കില്‍ ഏഴ് എയര്‍ബാഗുകളും ഡ്രൈവറുടെ കാല്‍മുട്ട് സംരക്ഷണത്തിന് ഒരു അധിക ഫീച്ചറും ഉള്ള ചില കാറുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നുണ്ട്. അവയില്‍ ചിലത് ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.

80,000 രൂപയുടെ അവിശ്വസനീയമായ വിലക്കുറവുമായി ഹോണ്ട

ഇന്ത്യൻ ഇരുചക്ര വാഹന വിപണി ഭരിക്കുന്ന ഹോണ്ടയെന്നാൽ നമുക്ക് ആക്‌ടിവയും ഷൈനും യൂണികോണും പോലുള്ള സാധാരണക്കാരുടെ മോഡലുകളാവും ആദ്യം ഓർമ വരിക അല്ലേ. എന്നാൽ പ്രീമിയം ആഡംബര ബൈക്കുകൾ പുറത്തിറക്കുന്നതിൽ കെങ്കേമൻമാരാണ് ഈ ജാപ്പനീസ് ബ്രാൻഡ് എന്നത് പലർക്കും അറിയാൻ പാടില്ലാത്ത വിഷയമായിരുന്നു. അടുത്തിടെയായി ഇന്ത്യയിലേക്ക് കൂടുതൽ സൂപ്പർബൈക്കുകൾ അവതരിപ്പിച്ച് ആളുകളിലേക്ക് അടുക്കാനുള്ള ശ്രമവും ഹോണ്ടയിൽ നിന്നുമുണ്ടാവുന്നുണ്ട്. മോട്ടോർസൈക്കിൾ പ്രേമികളായ ആരേയും മോഹിപ്പിക്കുന്ന വിധത്തിൽ കമനീയ ശേഖരമുള്ള ബ്രാൻഡ് നിരയിലേക്ക് പുതുതായി എത്തിയ അതിഥിയായിരുന്നു XL750 ട്രാൻസാൽപ്.
Advertisement

താമസമെന്തേ വരുവാൻ! നിസാൻ ഇവി വൈകാൻ കാരണം ഇതൊക്കെ

രാജ്യത്ത് ഇപ്പോൾ എല്ലാ വാഹന നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുകയാണ്. എന്നാൽ ഇപ്പോഴും ഒരു മോഡൽ മാത്രം വിൽപ്പനയ്ക്ക് വച്ചു കൊണ്ട് നിസാൻ കാണിക്കുന്ന ധൈര്യം മറ്റ് വാഹന നിർമാതാക്കൾ അത്ഭുതത്തോടെ ആയിരിക്കും നോക്കി കാണുന്നത്. നിസാൻ എന്നാണ് തങ്ങളുടെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുക എന്നതാണ് എല്ലാവരുടേയും സംശയം. എന്തുകൊണ്ടായിരിക്കും വൈകുന്നത്. ഇവിയിലേക്ക് തിരിയുന്നതിന് മുന്നോടിയായി കമ്പനി ഹൈബ്രിഡിലേക്ക് ആയിരിക്കും തിരിയുക എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ബാറ്ററി ചെലവ്, ഉപഭോക്തൃ സ്വീകാര്യത തുടങ്ങിയവ എല്ലാമാണ് കമ്പനി വെല്ലുവിളികളായി കാണുന്നത്.

ഫോക്‌സ്‌വാഗണ്‍ കാറുകളേക്കാള്‍ വില്‍ക്കുന്നത് ഈ ഉല്‍പ്പന്നം!

ലോകത്ത് നിരവധി വാഹന നിര്‍മാണ കമ്പനികളുണ്ട്. അവരുടെ ഏറ്റവും വലിയ വരുമാന മാര്‍ഗം വാഹന വില്‍പ്പനയാണ്. ഒന്നിലേറെ ലോകോത്തര ബ്രാന്‍ഡുകളെ ഒരു കുടുക്കീഴില്‍ അണിനിരക്കുന്നതാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. സ്‌കോഡ, ഔഡി, ലംബോര്‍ഗിനി, ബെന്റ്‌ലി, പോര്‍ഷ എന്നീ ബ്രാന്‍ഡുകള്‍ക്കൊപ്പം ജര്‍മന്‍ ബ്രാന്‍ഡ് ആയ ഫോക്‌സ്‌വാഗണും VW ഗ്രൂപ്പിന് കീഴിലാണ് വരുന്നത്. ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലും നിരവധി ചില ജനപ്രിയ കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നു. എന്നാല്‍ ഫോക്‌സ്‌വാഗണ്‍ 2024-ല്‍ കാറുകളേക്കാള്‍ കൂടുതല്‍ വിറ്റഴിച്ചത് മറ്റൊരു ഉല്‍പ്പന്നമാണ്. അത് എന്താണെന്നും ആ ഉല്‍പ്പന്നും എവിടെയെല്ലാം വാങ്ങാന്‍ കിട്ടുമെന്നും നമുക്ക് നോക്കാം.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹീറോ, കാണാനും അടിപൊളി തന്നെ

ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ കിടമത്സരം വർധിക്കുകയാണ്. ഓല, ഏഥർ പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളോട് ഏറ്റമുട്ടി രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾ വിജയം നേടിയതും രസമുള്ളൊരു കാഴ്ച്ചയായിരുന്നു. ബജാജ് ചേതക് ഇവിയുമായി കളംനിറഞ്ഞപ്പോൾ ടിവിഎസ് ഐക്യൂബ് എന്ന സുന്ദരിയുമായാണ് ആളുകളുടെ ഹൃദയത്തിൽ കുടിയേറിയത്. മറുവശത്ത് ഹീറോ മോട്ടോകോർപ്പാവട്ടെ വിഡ V1 ശ്രേണിയുമായി പടപൊരുതി വെന്നിക്കൊടി പാറിക്കുകയും ചെയ്‌തു. അങ്ങനെ മുന്നേറുമ്പോഴാണ് ആക്‌ടിവ ഇവിയും, QC1 ഇവിയുമായി ഹോണ്ട എത്തുന്നത്. പിന്നാലെ അൾട്രാവയലറ്റും കിടുക്കനൊരു മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി ആരവം തീർത്തു.

ഗീതു മോഹൻദാസിൻ്റെ അടുത്ത നായകൻ

എതൊരു സെലിബ്രിറ്റികളുടേയും പ്രിയപ്പെട്ട ബ്രാൻഡാണ് മെർസിഡീസ് ബെൻസ്. എൻട്രി ലെവൽ മോഡലുകൾ മുതൽ കോടികൾ വിലയുളള വാഹനങ്ങൾ വരെ സിനിമ ലോകത്ത് സർവ്വസാധാരണമാണ്. അത്തരത്തിലൊരു മോഡലാണ് മെർസിഡീസ് ബെൻസ് ജിഎൽഎസ്. 2020 മുതലാണ് മെർസിഡീസ് ബെൻസ് GLS 400d നിർമിക്കാൻ തുടങ്ങിയത്. പിന്നീട് മൂന്ന് വർഷങ്ങൾക്കിപ്പുറം 2023-ൽ എസ്‌യുവിക്ക് ശ്രദ്ധേയമായ മുഖംമിനുക്കലും ലഭിച്ചിട്ടുണ്ട്. 48V മൈൽഡ് ഹൈബ്രിഡ് (EQ ബൂസ്റ്റ്) സാങ്കേതികവിദ്യയുമായി ജോടിയാക്കിയ ഇൻലൈൻ-6 ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന ഓയിൽ ബർണറിന് 330 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.
Advertisement

ബെന്‍സ് കാര്‍ സ്വന്തമായി വാങ്ങി സഹനടി

ഹൊറര്‍ സിനിമകള്‍ക്ക് എല്ലാ കാലത്തും ഇന്ത്യയില്‍ വലിയ മാര്‍ക്കറ്റുണ്ട്. 2023-ല്‍ തെലുഗു ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിയ ഹൊറര്‍ സിനിമയാണ് വിരുപക്ഷ (Virupaksha). കാര്‍ത്തിക് ദണ്ഡു സംവിധാനം ചെയ്ത ചിത്രത്തില്‍ സായ് ധരം തേജിന്റെ നായികയായി മലയാളിയായ സംയുക്ത മേനോനാണ് വേഷമിട്ടത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന ദുര്‍മരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'പുഷ്പ' ഫ്രാഞ്ചൈസി ഒരുക്കിയ ടോളിവുഡിലെ സ്റ്റാര്‍ സംവിധായകനായ സുകുമാറിന്‍േറതാണ് ചിത്രത്തിന്റെ തിരക്കഥ. 40 കോടി മുതല്‍ മുടക്കിലെത്തിയ സിനിമ ബോക്‌സ്ഓഫീസില്‍ നിന്ന് 100 കോടിയിലധികം കളക്റ്റ് ചെയ്തിരുന്നു.

യൂത്തൻമാരുടെ ചെത്ത് ബൈക്കിന് പുത്തൻ ഫീച്ചറുകളുമായി ബജാജ്

ഇന്ത്യൻ വിപണിയിൽ പൾസറുകൾ വിരാജിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. 90 കിഡ്‌സിന്റെ ഡ്രീം ബൈക്കുകളിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന പൾസറുകൾ 125 സിസി മുതൽ 220 സിസി വരെയുള്ള വിഭാഗത്തലാണ് തിമിർത്തിരുന്നത്. ഇന്ന് 400 സിസി മോഡൽ വരെ നിരയിലുണ്ടെങ്കിലും കാര്യമായി ശോഭിക്കുന്നില്ലെന്ന് വേണം പറയാൻ. അതിന്റെ പ്രധാന കാരണം പ്രീമിയം ബൈക്കുകൾ കൂടുതൽ ജനകീയമായി എന്നതാണ്. എങ്കിലും സാധാരണക്കാരന്റെ സ്വപ്‌നങ്ങളും ആവശ്യങ്ങളും പൂർത്തീകരിക്കാൻ പൾസറുകൾക്ക് ഇന്നും സാധിക്കുമെന്നതാണ് സത്യം. ഇപ്പോഴിതാ പുതിയ മാറ്റങ്ങളുമായി വിപണിയിലേക്ക് എത്തിയിരിക്കുകയാണ് പൾസർ NS160.

ഇലക്ട്രിക് വാഹനങ്ങളുടെ എമ്പുരാൻ; ടാറ്റയും ടെസ്‌ലയും

ഏറെ കാലമായി കേൾക്കുന്ന ഒരു കാര്യമായിരുന്നു ഇവി ഭീമനായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുളള എൻട്രി. ഒന്ന് സഹായിക്കാനും പിന്തുണയ്ക്കാനും ഒരാളെ കിട്ടാതെ വിഷമിച്ച് നിൽക്കുമ്പോഴാണ് ഇന്ത്യൻ ബ്രാൻഡായ ടാറ്റ ടെസ്‌ലയുടെ കൈപിടിച്ച് ഇന്ത്യൻ വിപണിയിലേക്കുളള പടി ചവിട്ടിക്കുന്നത്. അതേ രാജ്യത്തിൻ്റെ അഭിമാന ഭാജനമായ ടാറ്റ മോട്ടോർസും ടെസ്‌ലയും കൈകോർത്തിരിക്കുകയാണ്. ഇനി ഇവരെ പിടിച്ചാൽ കിട്ടില്ല എന്നാണ് കമൻ്റുകൾ ഉയരുന്നത്. മഹീന്ദ്രയുടെ തകർച്ച ആരംഭിക്കുമോ എന്ന് പോലും സംശയങ്ങൾ ഉയരുന്നുണ്ട്. കാരണം ഇനി ഇലക്ട്രിക് വാഹന വിപണിയിലെ എംപുരാൻ ആയി ടാറ്റയും ടെസ്‌ലയും കാണും.

ടൊയോട്ട സ്റ്റിക്കറുള്ള 'മാരുതി' വാങ്ങാന്‍ ജനക്കൂട്ടം!

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈയ്യില്‍ അത്യാവശ്യം പണമുള്ളവര്‍ക്ക് മാത്രമായിരുന്നു ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ (Toyota) കാറുകള്‍ വാങ്ങാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇന്ന് കഥമാറി.നാട്ടുകാരായ സുസുക്കിയുമായുള്ള (Suzuki) പങ്കാളിത്തത്തിന് കീഴില്‍ ചെറുകാറുകള്‍ ടൊയോട്ട റീബാഡ്ജ് ചെയ്ത് പുറത്തിറക്കാന്‍ തുടങ്ങിയതോടെ ടൊയോട്ടയുടെ ഇന്ത്യയിലെ ഷോറൂമുകളില്‍ തിരക്കേറി. നിലവില്‍ ടെയോട്ടയുടെ ഇന്ത്യന്‍ വില്‍പ്പനയുടെ പകുതിയോളം സംഭാവന ചെയ്യുന്നത് റീബാഡ്ജ്ഡ് കാറുകളാണ്. അതില്‍ പ്രധാനപ്പെട്ട മോഡലാണ് ഗ്ലാന്‍സ. മാരുതിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണ് ഗ്ലാന്‍സ. ടൊയോട്ട ഗ്ലാന്‍സക്ക് പോയ മാസം എത്ര വില്‍പ്പന നേടാന്‍ സാധിച്ചുവെന്നാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.
Advertisement

അപർണയുടെ യാത്രകൾക്ക് കൂട്ടായി രണ്ടാമതും ടാറ്റ എസ്‌യുവി

സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത് ഫഹദ് ഫാസിൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഞാൻ പ്രകാശൻ. ഈ ഗംഭീര പടത്തിലൂടെ അരങ്ങേറ്റം കുറിച്ച് വലിയൊരു നടിയായി മാറിയ താരമാണ് അപർണ ദാസ് (Aparna Das). പിന്നീട് വിനീത് ശ്രീനിവാസന്‍ നായകനായ മനോഹരത്തിലൂടെ ബ്രേക്ക്ത്രൂ കിട്ടിയ മലയാളികളുടെ അപ്പുവിന് ഇപ്പോൾ തമിഴ്‌നാട്ടിലും വലിയ ഫാൻസാണുള്ളത്. ദളപതി വിജയ്ക്കൊപ്പം (Actor Vijay) അഭിനയിച്ച ബീസ്റ്റ് ബോംബ് ആയെങ്കിലും ഡാഡയിലെ അഭിനയത്തിലൂടെ അപർണ ആരാധകരെ സൃഷ്‌ടിക്കുകയുണ്ടായി.ആദികേശവയിലൂടെ കഴിഞ്ഞ വർഷം ടോളിവുഡിലും അരങ്ങേറാൻ താരത്തിനായിരുന്നു.

ആക്സിലേറ്ററിൽ കാൽ അമർത്തുമ്പോൾ ഇത് മറക്കരുതേ

വാഹനവുമായി റോഡിലേക്ക് ഇറങ്ങുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് എപ്പോഴും ഓർമിപ്പിക്കുന്ന കാര്യമാണ്. പക്ഷേ പലരും ഇതൊന്നും ചെവികൊള്ളാറില്ല എന്നതാണ് സത്യം. എന്തിനധികം പറയുന്നു ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്ന് പറഞ്ഞാൽ തന്നെ എത്ര പേർ അനുസരിക്കുന്നുണ്ട്. തൊട്ട് അടുത്ത കവല വരെ പോകാൻ എന്തിനാ ഹെൽമറ്റ് എന്നായിരിക്കും അവരുടെ അവകാശവാദം. അടുത്ത് ആണെങ്കിലും അകലെ ആണെങ്കിലും ഒരു അപകടം വരാൻ അധികം സമയമൊന്നും വേണ്ട എന്ന കാര്യം ഓർക്കുന്നത് നല്ലതാണ്.

'KL' വണ്ടിയുമായി ബാംഗ്ലൂരില്‍ കറങ്ങുന്ന മല്ലൂസ് ജാഗ്രതൈ!

കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. സിലിക്കണ്‍ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ബാംഗ്ലൂരില്‍ ഐടി സെക്ടറില്‍ ആയിരക്കണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നത്. മാത്രമല്ല നഗരത്തില്‍ പഠനത്തിനായും മറ്റ് ജോലി ആവശ്യങ്ങള്‍ക്കുമായും ധാരാളം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നു. ബാംഗ്ലൂരില്‍ ഒരു തവണയെങ്കിലും പോയവര്‍ക്കറിയാം നഗരത്തില്‍ ഭക്ഷണശാലകള്‍, ബേക്കറികള്‍ എന്നിവയടക്കം ചില ബിസിനസുകളില്‍ മലയാളികളുടെ ആധിപത്യമാണ്. ബാംഗ്ലൂരില്‍ ജോലിക്കായും പഠനത്തിനായും എത്തുന്ന പലരും കുറച്ച് നാളുകള്‍ക്ക് ശേഷം നാട്ടിലുള്ള തങ്ങളുടെ 'KL' രജിസ്‌ട്രേഷനിലുള്ള വാഹനം അങ്ങോട്ട് കൊണ്ട് പോവാറുണ്ട്.

ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ കാറായി സിട്രൺ C5 എയർക്രോസ്

ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാലുകുത്തിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. എന്നാൽ കാര്യങ്ങളൊന്നും വിചാരിച്ചതുപോലെ വർക്കാവാതെ പോയതോടെ നിരാശയായിരുന്നു ഫലം. ആദ്യം കൊണ്ടുവന്ന C5 എയർക്രോസ് ശോഭിക്കാതെ വന്നതോടെ പിന്നീട് പ്രാദേശികമായി നിർമിക്കുന്ന മോഡലുകളിലായിരുന്നു കമ്പനിയുടെ പ്രതീക്ഷ. അതും കാര്യമായി ക്ലച്ചുപിടിച്ചില്ലെന്ന് വേണം പറയാൻ. ആദ്യ മോഡലുകളിൽ ലഭിച്ച നിരാശ മറ്റ് എസ്‌യുവികളുടെ ഭാവിയേയും ബാധിക്കുകയായിരുന്നു. കൊടുക്കുന്ന വിലയ്ക്കുള്ള മുതലാണ് സിട്രണിന്റെ വാഹനങ്ങൾ എന്നതിൽ സംശയമൊന്നും വേണ്ട. നല്ല സസ്പെൻഷനും എഞ്ചിൻ ഓപ്ഷനും റൈഡ് ക്വാളിറ്റിയുമെല്ലാം ഇവയുടെ പ്രത്യേകതകളാണ്.
Advertisement

ഒരു ഡ്രിഫ്റ്റിങ്ങിന് പൊട്ടിയത് 54000 രൂപ

ഒരു കാർ ഡ്രിഫ്റ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല, അതും ഒരു ആഡംബര സെഡാൻ. അത് മാത്രമല്ല ഒരു ആഡംബര കാറിൽ ഡ്രിഫ്റ്റ് പോലെയുളള അഭ്യാസങ്ങൾ കാണിക്കുന്നതിന് അൽപ്പം കാശ് മുടക്കുളള കാര്യമാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു അടച്ചിട്ട സ്ഥലത്തോ അല്ലെങ്കിൽ ഒരു മൈതാനത്തോ വാഹനത്തിൽ അഭ്യാസം കാണിക്കുന്നതാണ് സേഫ്. എന്നാൽ അതൊരു നടുറോഡിൽ കാണിച്ചാൽ എങ്ങനെയിരിക്കും. അതാണ് നോയിഡയിൽ ഒരു മെർസിഡീസ് ബെൻസ് ഡ്രൈവർ ചെയ്തത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് പൊലീസിൻ്റെ വക ഒരു മികച്ച സമ്മാനവപം ലഭിച്ചിട്ടുണ്ട്. 54000 രൂപയുടെ ചലാനാണ് ഡ്രൈവർക്ക് പിഴയായി ലഭിച്ചിരിക്കുന്നത്.

ടാറ്റയുടെ പുത്തൻ കാർ ടെസ്റ്റിംഗിനായി നിരത്തില്‍

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ടാറ്റയുടെ പോരാളിയാണ് ആള്‍ട്രോസ്. 2020 മുതല്‍ വിപണിയിലുള്ള ഈ കാര്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ തുടങ്ങിയ മോഡലുകളുമായാണ് മത്സരിക്കുന്നത്. ഇപ്പോള്‍ മോഡലിന് ഒരു മിഡ്‌ലൈഫ് സൈക്കിള്‍ അപ്‌ഡേറ്റ് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. മോഡലിന്റെ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, വരും മാസങ്ങളില്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി കാറിന്റെ പരീക്ഷണയോട്ടം തകൃതിയാണ്. ഇപ്പോള്‍ ടെസ്റ്റിംഗിനിടെ ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വീണ്ടും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നോക്കാം.

കുടുംബത്തിലെ എല്ലാവര്‍ക്കും പോകാന്‍ ഒറ്റ കാര്‍ മതി!

ഫാമിലി കാറുകള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനായി സമീപ ഭാവിയില്‍ ഒരുപിടി മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങാന്‍ പോകുന്നത്. പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ക്കൊപ്പം തന്നെ ചില ഇലക്ട്രിക് മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളും വൈകാതെ വിപണിയിലെത്താന്‍ പോകുകയാണ്. ആറോ ഏഴോ ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിക്കൊപ്പം കാലത്തിനൊത്ത ഫീച്ചറുകളും സജ്ജീകരിച്ചായിരിക്കും ഈ മോഡലുകളുടെ വരവ്. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന നാല് ശ്രദ്ധേയമായ ഫാമിലി എംപിവികളെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

2 പുത്തൻ സ്‌കൂട്ടറുകളുമായി സുസുക്കി; വില 93,200 രൂപ മുതൽ

ഇന്ത്യൻ സ്‌കൂട്ടർ വിപണി അടക്കിവാഴുന്ന ഹോണ്ടയുടേയും ടിവിഎസിന്റെയും മുഖ്യശത്രുവാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്‌ടിവയ്ക്കും ജുപ്പിറ്ററിനും എന്നും പേടിസ്വപ്നമാണ് ആക്‌സസ്. നല്ല മൈലേജും പെർഫോമൻസും തരുന്ന ഫാമിലി സ്‌കൂട്ടറായി ആക്‌സസ് അരങ്ങ് വാഴാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. ജനപ്രിയ വണ്ടിയുടെ എഞ്ചിൻ കടമെടുത്ത് സുസുക്കി പണികഴിപ്പിച്ച മറ്റ് രണ്ട് മോഡലുകളാണ് ബർഗ്മാനും അവെനിസും. ആക്‌സസിന്റെ അതേ എഞ്ചിനുമായി വരുന്ന ഒന്ന് സ്പോർട്ടി സ്‌കൂട്ടറായും മറ്റൊന്ന് മാക്‌സി സ്റ്റൈൽ സ്‌കൂട്ടറുമായാണ് വിപണിയിൽ എത്തുന്നത്.
Advertisement

ട്രെയിനിലെ ലോവർ ബെർത്ത് ഇനി ഇവർക്ക് മാത്രം!

ട്രെയിനിലെ യാത്ര എന്നത് വലിയ ഒരു അനുഭവം തന്നെയാണ്. അത് ചെറുതായിക്കോട്ടെ നീണ്ട യാത്ര ആയിക്കോടെ ഒരു പ്രത്യേക അനുഭവം സമ്മാനിക്കുന്ന ഒന്നാണ്. പക്ഷേ കുടുംബത്തിലെ പ്രായമാവർക്ക് ട്രെയിൻ യാത്ര ചിലപ്പോൾ ദുരിതപൂർണമായേക്കാം. അത് മറ്റൊന്നും കൊണ്ടല്ല. ട്രെയിനിലെ സീറ്റിങ്ങുകൾ എല്ലാവർക്കും അറിയാവുന്ന ഒന്നാണല്ലോ. ലോവർ,മിഡിൽ,അപ്പർ ബെർത്തുകളാണ് ഉളളത്. എന്നാൽ പ്രായമായ വ്യക്തികൾക്ക് മുകളിലേക്ക് കയറാൻ ബുദ്ധിമുട്ടായത് കൊണ്ട് ലോവർ ബെർത്തിലുളളവരോട് സംസാരിച്ച് ബെർച്ച് കൈമാറ്റം നടത്തേണ്ടതായിട്ടുണ്ട്. ബുക്കിങ്ങ് സമയത്ത് ലോവർ ബെർത്ത് തെരഞ്ഞെടുത്താലും ചിലപ്പോൾ കിട്ടണമെന്നില്ല.

ടാറ്റ കാറില്‍ വന്നിറങ്ങിയ 'ഹോട്ട്' ഗേളിനെ അറിയുമോ?

ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് സഫാരി. ഐതിഹാസികമായ സഫാരി നെയിംപ്ലേറ്റ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടാറ്റ പുനരുജ്ജീവിപ്പിച്ചത്. ടാറ്റ സഫാരിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് നിലവില്‍ 15.50 ലക്ഷം രൂപയാണ് വില. അതേസമയം, ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന്റെ വില 27.25 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്‌സ്-ഷോറൂം വിലകളാണിത്. ഒരു പ്രശസ്ത നടി ഈ കാറില്‍ എത്തുന്നതിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

സാധാരണ പെട്രോളാണോ ഇപ്പോഴും അടിക്കുന്നേ

ഡീസൽ എഞ്ചിനുകൾ പതിയെ ഗുഡ്ബൈ പറഞ്ഞ് ഓർമയാവുമ്പോൾ പെട്രോൾ എഞ്ചിനുകളാണ് ഇപ്പോൾ വിരാജിക്കുന്നത്. മുമ്പത്തേക്കാൾ കാര്യക്ഷമമായ കിടിലൻ ഹൃദയങ്ങളാണ് കാറുകളിൽ തുടിക്കുന്നത്. മാരുതിയും ഹ്യുണ്ടായിയും ടാറ്റയുമെല്ലാം പെട്രോൾ കാറുകൾക്ക് മുൻഗണന കൊടുക്കുമ്പോൾ ആളുകൾക്കും ഇത്തരം മോഡലുകളോടാണ് ഇപ്പോൾ പ്രിയം. ഇന്ധനത്തിലും വ്യത്യസ്‌ത തരങ്ങളുണ്ടെന്ന് ഏവർക്കും അറിയാമല്ലോ. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 106 രൂപയോളമാണ് കേരളത്തിൽ വരുന്ന വില. ആയതിനാൽ സ്പീഡ് അല്ലെങ്കിൽ പവർ പോലുള്ള വിലകൂടിയ പെട്രോൾ വാഹനങ്ങളിൽ നിറയ്ക്കാൻ പലർക്കും താത്പര്യമില്ലെന്ന് വേണം പറയാൻ.

തലകീഴായി മറിഞ്ഞ മാരുതി എസ്‌യുവിയെ കണ്ടോ

ഇന്നത്തെ കാലത്ത് ഒരു പുതിയ വാഹനം വാങ്ങാൻ പോകുമ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്ന സുരക്ഷയ്ക്കാണ്. അത് വാഹന നിർമാതാക്കൾക്ക് ബോധ്യമുളളത് കൊണ്ടാണ് വാഹനങ്ങളിലെ സേഫ്റ്റി വർധിപ്പിക്കുന്നതും. ക്രാഷ് ടെസ്റ്റിൽ നക്ഷത്രങ്ങൾ വാരികൂട്ടുന്ന വാഹനങ്ങൾ റോഡിൽ ഒരു അപകടത്തിൽപ്പെട്ടാൽ അത് കൃത്യമായി ബോധ്യപ്പെടും. വാഹനങ്ങളുടെ ബിൽഡ് ക്വാളിറ്റിയിൽ നിരവധി കല്ലേറുകളും കളിയാക്കലുകളും നേരിട്ട ബ്രാൻഡാണ് മാരുതി സുസുക്കി. എന്നാൽ ഇപ്പോൾ അതൊക്കെ തിരുത്തി കുറിക്കുകയാണ് ബ്രാൻഡ്. യുട്യൂബിൽ മാരുതി സുസുക്കി ബ്രെസ തലകീഴായി മറിഞ്ഞ് കിടക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ അതിശയകരം എന്ന് പറയട്ടെയാത്രക്കാർക്ക് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല.
Advertisement

10.50 കോടിയുടെ റോള്‍സ് റോയ്‌സ് വാങ്ങി ആദ്യം ചെയ്തത് കണ്ടോ?

ഇന്ത്യക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയാല്‍ മതപരമായ ആചാരങ്ങള്‍ പിന്തുടരുന്ന പതിവുണ്ട്. ഹൈന്ദവ വിശ്വാസികള്‍ കാര്‍ അമ്പലത്തില്‍ എത്തിച്ചോ അല്ലാതെയോ പൂജ കഴിപ്പിച്ച ശേഷമായിരിക്കും പുതിയ വാഹനത്തില്‍ യാത്രകള്‍ ആരംഭിക്കുക. ഇന്ത്യയിലാണെങ്കിലും വിദേശത്താണെങ്കിലും ഈ ആചാരങ്ങള്‍ മുടക്കാത്ത ആളുകളുണ്ട്. മാത്രമല്ല അത് എത്ര കുറഞ്ഞ വിലയുള്ള വാഹനവും എത്ര വിലകൂടിയ വാഹനങ്ങളുമാണെങ്കിലും ഇൗ ആചാരത്തിന് മുടക്കം വരാറില്ല. ഇപ്പോള്‍ ബാംഗ്ലൂരില്‍ 10 കോടി രൂപ വില വരുന്ന ഒരു ആഡംബര കാറിന് പൂജ നടത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.