ബോളിവുഡിലേക്ക് അടുത്ത മഹീന്ദ്ര ഇവി!

മഹീന്ദ്ര അടുത്തിടെ പുതിയ BE 6, XEV 9e ഇലക്ട്രിക് കാറുകളുടെ വിതരണം ആരംഭിച്ചു. ഈ മോഡേണ്‍ മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ വില കൂടിയ വേരിയന്റുകളുടെ ഡെലിവറിയാണ് ഇപ്പോള്‍ ആരംഭിച്ചത്. എന്‍ട്രി ലെവല്‍ വേരിയന്റുകളുടെ ഡെലിവറികള്‍ ജൂണില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'ഇന്ത്യന്‍ ടെസ്‌ലകള്‍' എന്ന വിളിപ്പേര് സമ്പാദിച്ച ഈ കാറികളില്‍ കൂടുതല്‍ വിലയുള്ള എസ്‌യുവി കൂപ്പെ സ്‌റ്റൈലില്‍ വരുന്ന XEV 9e മോഡലിനാണ്. XEV 9e ഇലക്ട്രിക് കാറിന്റെ എക്‌സ്-ഷോറൂം വിലകള്‍ 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയാണ് പോകുന്നത്.

ഇടിക്കൂട്ടിൽ ഫുൾമാർക്ക് മേടിച്ച് ടൊയോട്ടയുടെ മസിൽമാൻ

തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ ടൊയോട്ടയുടെ മസിൽമാനായ മോഡലാണ് പ്രാഡോ എന്നത്. നിലവിൽ മിഡിൽ ഈസ്റ്റ്, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്രാഡോ എസ്‌യുവി വിൽപ്പനയിലുണ്ട്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് പ്രാഡോയുടെ ക്രാഷ് ടെസ്റ്റ് റിപ്പോർട്ടുകളാണ്. ഫൈവ് സ്റ്റാർ റേറ്റിങ്ങ് തന്നെയാണ് പ്രാഡോയ്ക്ക് ലഭിച്ചിരിക്കുന്നത്. സേഫ്റ്റിയുടെ കാര്യത്തിൽ ടൊയോട്ട ഒരു കുറവും വരുത്തില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ. ഓസ്ട്രേലിയ,ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ യോജിച്ച് നടത്തുന്ന ക്രാഷ് ടെസ്റ്റായ ഓസ്‌ട്രേലിയൻ ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാമിലാണ് പ്രാഡോ സ്റ്റാറുകൾ വാരിക്കൂട്ടിയത്.

മൂന്നരക്കോടിയുടെ റേഞ്ച് റോവർ ഇറക്കി ബോച്ചെ

ബോച്ചെ എന്ന പേര് അറിയാത്തവരായി ആരും തന്നെ കാണില്ല. പ്രമുഖ വ്യവസായിയും അതിലുപരി ഒരു മനുഷ്യസ്നേഹിയുമായ അദ്ദേഹത്തിൻ്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറെ പ്രസിദ്ധമാണ്. സോഷ്യൽമീഡിയയിൽ ബോച്ചെ എപ്പോഴും വൈറലാണ്. എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് ബോച്ചയെ കണ്ട് പഠിക്കണം. ഇതിനെല്ലാം ഉപരി അദ്ദേഹം ഒരു വാഹനപ്രേമി കൂടിയാണ് എന്നതാണ് ഹൈലൈറ്റ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തിനിൽക്കുന്നത് എമ്പുരാനാണ്. എന്നാൽ ബോച്ചെ ഇന്നത്തെ ദിവസം ആഘോഷിക്കുന്നത് തൻ്റെ ഗാരേജിലേക്ക് പുതിയ ഒരു അതിഥിയെ കൂടെ കൂട്ടികൊണ്ടാണ്. സെലിബ്രിറ്റികളുടേയും വ്യവസായ പ്രമുഖരുടേയും പ്രിയപ്പെട്ട വാഹനമാണിത്.

സിനിമാക്കാരുടെ സ്വന്തം എസ്‌യുവി നാഴികക്കല്ല് താണ്ടി!

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആഡംബര എസ്‌യുവികളില്‍ ഒന്നാണ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. കേരളത്തിലടക്കം ഡിഫെന്‍ഡര്‍ എസ്‌യുവി വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സമീപകാലത്ത് പുറത്തിറങ്ങിയ മാര്‍ക്കോ, പണി എന്നീ സിനിമകള്‍ ഒരു പൈസയും മുടക്കാതെ ഡിഫെന്‍ഡറിന് അന്യായ പരസ്യമാണ് നല്‍കിയത്. പരുക്കന്‍ ലുക്കും ആഡംബര സവിശേഷതകളുമുള്ള കഴിവുറ്റ ഓഫ്‌റോഡര്‍ തേടുന്നവരുടെ ആദ്യ ചോയ്‌സുകളില്‍ ഒന്നായി ഡിഫെന്‍ഡര്‍ മാറി. ഇപ്പോള്‍ രാജ്യത്ത് ഡിഫെന്‍ഡര്‍ 5000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. ബ്രാന്‍ഡിന് ഇതൊരു വലിയ നേട്ടമാണ്.
Advertisement

ഹൈക്രോസിൽ കയറുന്ന താരത്തെ കണ്ടോ

ഒരു പടം റിലീസ് ആകുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും. ചിലപ്പോൾ വിജയിക്കും അല്ലെങ്കിൽ തോൽവിയുടെ കയ്പുനീര് കുടിക്കേണ്ടി വരും. എന്നാൽ ആദ്യം റിലീസ് ആയി പരാജയപ്പെട്ട ചിത്രം റീ റിലീസി കോടികൾ വാരിയാൽ എങ്ങനെയുണ്ടാകും. അതാണ് സനം തേരി കസം എന്ന ഹിന്ദി ചിത്രം. ഒരുവിധം എല്ലാവരും കണ്ട സിനിമ തന്നെയാണ് എന്ന് വിചാരിക്കുന്നു. ചിത്രത്തിലെ നായകൻ ഹർഷവർദ്ധൻ അതോടെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തു. താരത്തിൻ്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അത് എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുത്.

മുന്‍ ലോക സുന്ദരിയുടെ 1.50 കോടിയുടെ കാറില്‍ ബസ് ഇടിച്ചു!

സമീപകാലത്തായി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് പായുന്ന സിനിമാ താരങ്ങള്‍ യാത്ര ചെയ്യാനായി ആഡംബര എംപിവികളാണ് കൂടുതലായി തെരഞ്ഞെടുക്കുന്നത്. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെയും അതിന്റെ ലക്ഷ്വറി ബ്രാന്‍ഡ് ആയ ലെക്‌സസിന്റെയും പ്രീമിയം എംപികള്‍ മികച്ച വില്‍പ്പനയാണ് ആസ്വദിക്കുന്നത്. ടൊയോട്ട പുറത്തിറക്കുന്ന ആഡംബര എംപിവിയുടെ പേര് വെല്‍ഫെയര്‍ എന്നും ലെക്‌സസിന്‍േറത് LM 350h എന്നുമാണ്. അടുത്തിടെ നിരവധി സിനിമാ താരങ്ങള്‍ ടൊയോട്ട വെല്‍ഫെയര്‍ ആഡംബര എംപിവി സ്വന്തമാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍, അഭിഷേക് ബച്ചന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവരാണ് ഇന്ത്യയിലെ പ്രമുഖരായ ടൊയോട്ട വെല്‍ഫെയര്‍ ഉടമകള്‍.

സർക്കാർ വാഹനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ധനവകുപ്പ്

റോഡിലേക്ക് ഇറങ്ങിയാൽ സർക്കാർ വാഹനങ്ങളുടെ തിക്കും തിരക്കുമായിരിക്കും ചിലപ്പോൾ. ഗവൺമെൻ്റ് ഓഫ് കേരള ബോർഡും വച്ച് തലങ്ങും വിലങ്ങും പായുന്നത് കാണുമ്പോൾ ആരായാലും ചോദിക്കും ഇതൊക്കെ ശരിക്കും സർക്കാർ വാഹനങ്ങൾ തന്നെയാണോ അതോ വെറുതെ ബോർഡും വച്ച് കറങ്ങുവാണോ എന്ന്. എന്തായാലും ഇനി അത്തരത്തിലുളള കറക്കങ്ങൾ ഒന്ന് നടപ്പിലാവില്ല. സർക്കാർ വാഹനങ്ങളെല്ലാം അതാത് ഓഫീസ് പരിധി വിട്ട് പുറത്ത് പോകരുതെന്നാണ് ധനകാര്യവകുപ്പിൻ്റെ പുതിയ നിർദേശം. ഇനി അഥവാ നിയമം തെറ്റിച്ചാൽ വാഹനത്തിൻ്റെ, ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഫാസ്റ്റര്‍ അവാര്‍ഡ്‌സ് 2025 വിജയികളെ പ്രഖ്യാപിച്ചു

ഇന്ത്യയിലെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സ് നാലാം എഡിഷന്റെ വിജയികളെ പ്രഖ്യാപിച്ചു. ഗുരുഗ്രാമില്‍ നടന്ന ചടങ്ങില്‍ പോയ വര്‍ഷം പുറത്തിറങ്ങിയ മികച്ച വാഹനങ്ങള്‍ക്കുള്ള അംഗീകാരങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കാര്‍ വിപണി പിടിച്ചുകുലുക്കിയ കരുത്തുറ്റ ഓഫ്‌റോഡര്‍-എസ്‌യുവിയായ മഹീന്ദ്ര ഥാര്‍ റോക്‌സ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി. ബജാജ് പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്കായ ഫ്രീഡം 125 പോയ വര്‍ഷത്തെ മികച്ച ബൈക്കായി ഫാസ്റ്റര്‍ അവാര്‍ഡ്‌സ് ജൂറി തെരഞ്ഞെടുത്തു. ഫാസ്റ്റര്‍ അവാര്‍ഡ്‌സ് 2025-ലെ മറ്റ് പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.
Advertisement

7 പേര്‍ക്ക് പോകാവുന്ന 6 ലക്ഷത്തിന്റെ കാര്‍!

പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ നിലവില്‍ രണ്ട് കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. സബ് കോംപാക്ട് എസ്‌യുവിയായ മാഗ്‌നൈറ്റും ഫുള്‍സൈസ് എസ്‌യുവിയായ X-ട്രെയിലുമാണവ. ഇതില്‍ മാഗ്‌നൈറ്റ് മാത്രമാണ് കമ്പനിക്ക് വില്‍പ്പനയില്‍ കാര്യമായ സംഭാവന ചെയ്യുന്നത്. മുഴുവനായി ഇറക്കുമതി ചെയ്യുന്ന X-ട്രെയിലിന്റെ വില കൂടുതലായതിനാല്‍ ഷോറൂമില്‍ ആളെ കയറ്റാനാകുന്നില്ല. എന്നാല്‍ ഉടന്‍ തന്നെ കമ്പനി ഇന്ത്യയിലെ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കാന്‍ പോകുകയാണ്. ഉടന്‍ തന്നെ രണ്ട് പുത്തന്‍ കാറുകള്‍ വിപണിയില്‍ എത്തിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് പുത്തന്‍ ടീസര്‍ ചിത്രങ്ങള്‍ നിസാന്‍ പുറത്തുവിട്ടു. അതിനെ കുറിച്ച് വിശദമായി വായിക്കാം.

ഷോറൂമിൽ ഇനി വണ്ടിപ്രാന്തൻമാരുടെ തിക്കും തിരക്കുമായിരിക്കും

ഏതൊരു വണ്ടിപ്രാന്തനോടും ഇഷ്ടപ്പെട്ട ബ്രാൻഡ് ഏതാണ് എന്ന് ചോദിച്ചാൽ ആദ്യ ഉത്തരം ജർമൻ എന്നായിരിക്കും. അങ്ങനെ പെട്ടെന്ന് ഇണങ്ങുന്ന ആളല്ല ഇത്. പ്രത്യേകിച്ച് ജർമൻ വാഹനങ്ങളെ മേയിച്ച് കൊണ്ട് പോകുക എന്നത് തന്നെ കുറച്ച് ചിലവുളള കാര്യമാണ്. അപ്പോൾ അതിൻ്റെ പെർഫോമൻസ് വേരിയൻ്റുകളെ കുറിച്ച് പ്രത്യേകം പറയണ്ടല്ലോ. അത്തരത്തിൽ വരാൻ പോകുന്ന ഒരു മോഡലാണ് ഫോക്സ്‌വാഗൺ ടിഗുവാൻ R-ലൈൻ. കമ്പനി ഇപ്പോൾ വാഹനത്തിൻ്റെ ബുക്കിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. എന്തുകൊണ്ടും വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഇത് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

മഹീന്ദ്ര XEV 9e വാങ്ങിയ പ്രമുഖനെ അറിയുമോ?

മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവികളായ XEV 9e, BE 6 എന്നീ മോഡലുകള്‍ക്ക് ബുക്കിംഗ് ആരംഭിച്ച അന്ന് മുതല്‍ മികച്ച സ്വീകരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബുക്കിംഗ് പ്രക്രിയ ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ 30,179 പേര്‍ ഈ കാറുകള്‍ ബുക്ക് ചെയ്തു. ഇതില്‍ 15,000-ത്തിലധികം ബുക്കിംഗുകള്‍ XEV 9e മോഡലിനായിരുന്നു. മഹീന്ദ്രയുടെ ഈ ഇലക്ട്രിക് കാര്‍ മോഡലിന് ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കും ബിസിനസുകാര്‍ക്കും ഇടയില്‍ വളരെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മഹീന്ദ്രയുടെ മുന്‍ സിഇഒ പവന്‍ ഗോയങ്കയും 'ഇന്ത്യന്‍ ടെസ്‌ലകളില്‍' ഒന്ന് വാങ്ങിയിരുന്നു.

ഇവികളുടെ ചരിത്രത്തിൽ ഇതൊരു നാഴികകല്ല്

ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചപ്പോൾ മുതൽ അതിൻ്റെ ട്രാൻസ്മിഷൻ ഓട്ടോമാറ്റിക്കാണ്. അത് കൊണ്ട് തന്നെയാണ് പലരും വാഹനം വാങ്ങാൻ പോലും മുന്നോട്ട് വരുന്നത്. പ്രത്യേകിച്ച് പ്രായമായവർക്ക് എന്നും ഓട്ടോമാറ്റിക്കിനോടായിരിക്കും അൽപ്പം താൽപ്പര്യം കൂടുതൽ. എന്നാൽ നിങ്ങളിൽ കുറച്ച് പേരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ഇവക്ട്രിക് കാറുകൾക്ക് ഒരു മാനുവൽ ട്രാൻസ്മിഷൻ ലഭിച്ചിരുന്നു എങ്കിലെന്ന്. എന്നാൽ ഇതു വരെ ഇറങ്ങിയ ഇവികളിൽ ഒന്നും ഇ സംവിധാനം നൽകിയിട്ടില്ല. എന്നാൽ രാജ്യം വിട്ട് പോയ പ്രിയപ്പെട്ട ഫോർഡ് ഒരു കിടിലൻ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കാതിരിക്കുക.
Advertisement

ആൾട്ടോ K10 ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടുമോ

മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം കാലങ്ങളായി കേൾക്കുന്ന ഒരു കുറ്റമാണ് ബിൽഡ് ക്വാളിറ്റിയെ കുറിച്ച്. കുറച്ച് നാളുകൾക്ക് മുൻപാണ് മാരുതി സുസുക്കി തങ്ങളുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോ കെ10 മോഡലിന് ആറ് എയർബാഗുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മാരുതി സുസുക്കി ആൾട്ടോയ്ക്ക് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ. ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിക്കാൻ എന്തൊക്കെ കാര്യങ്ങൾ വാഹനത്തിലുണ്ടായിരിക്കണം എന്ന് അറിയാമോ. മാരുതി ആൾട്ടോയിൽ ആറ് എയർബാഗുകൾ നൽകിയത് ഒന്ന് വിശദമായി നോക്കിയാലോ.

കിയയുടെ പുത്തന്‍ ഇവിയുടെ വില പ്രഖ്യാപിച്ചു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ തങ്ങളുടെ ഇലക്ട്രിക് വാഹനമായ EV6 (2025 Kia EV6) ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ചു. 2025 കിയ EV6 65.9 ലക്ഷം എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറങ്ങി. യഥാക്രമം 60.9 ലക്ഷം, 65.7 ലക്ഷം എക്‌സ്-ഷോറൂം വിലയുള്ള GT ലൈന്‍, GT ലൈന്‍ AWD എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമായിരുന്ന പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലില്‍ നിന്ന് വ്യത്യസ്തമായി 2025 മോഡല്‍ GT ലൈന്‍ AWD രൂപത്തില്‍ മാത്രമേ ലഭ്യമാകൂ. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ ഓട്ടോ എക്സ്പോ കിയ ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

4300 കോടി വാരാൻ ഒരുങ്ങി ദുൽഖറിൻ്റെ കമ്പനി

പാൻ ഇന്ത്യ സ്റ്റാർ കൂടിയായ ദുൽഖർ സൽമാൻ കൂടി സഹ ഉടമയായ സ്ഥാപനമാണ് അൾട്രാവയലറ്റ്. ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് പൊതു വിൽപ്പനയ്ക്കായി ആദ്യമായി സ്റ്റോക്ക് പുറത്തിറക്കുന്നതിനെയാണ് പ്രൈമറി ഓഫറിംഗ് എന്ന് പറയുന്നത്. മൂന്ന് വർഷത്തിനുളളിൽ കമ്പനി പബ്ലിക്ക് ഓഫറിങ്ങ് നടത്തുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിലേക്ക് പോകുന്നതിന് മുൻപായി ബ്രാൻഡ് തങ്ങളുടെ പോർട്ട്ഫോളിയോ വിപുലീകരിക്കാനാണ് ഉദ്ദേശം. ബ്രാനഡിനെ കുറിച്ച് നോക്കിയാൽ 2024 ഒക്ടോബറിൽ ഇത് ബാംഗ്ലൂരിൽ മാത്രമായിരുന്ന പ്രവർത്തനം അഞ്ച് മാസത്തിനുള്ളിൽ, മെട്രോകളും ടയർ-2 നഗരങ്ങളും ഉൾപ്പെടെ ഇന്ത്യയിലെ 15 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സാധിച്ചുവെന്നത് വളരെ പ്രശംസനീയമായ കാര്യമാണ്.

ഈ കാറുകളിലുള്ള ഫീച്ചര്‍ വേനല്‍ക്കാലത്ത് ആശ്വാസമാകും

കേരളത്തില്‍ വേനല്‍ക്കാലം ആരംഭിച്ച് കഴിഞ്ഞു. എസി ഓണ്‍ ചെയ്താല്‍ പോലും രക്ഷയില്ലാത്ത ചൂടാണ് അനുഭവിക്കുന്നത്. എയര്‍ കണ്ടീഷനിംഗ് അല്ലാതെ യാത്രക്കാരുടെ കംഫര്‍ട്ടിനായി ഇന്ന് നിരവധി ഫീച്ചറുകള്‍ കാറുകളില്‍ ലഭ്യമാണ്. അതില്‍ ഒന്നാണ് വെന്റിലേറ്റഡ് സീറ്റുകള്‍. ചൂട് അകറ്റി സുഖശീതളിമയില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ ഈ ഫീച്ചര്‍ യാത്രക്കാരെ അനുവദിക്കുന്നു. കാറുകളില്‍ ഇന്ന് വെന്റിലേറ്റഡ് സീറ്റുകള്‍ ഒരു ആഡംബര സവിശേഷതയല്ലാതായി മാറിയിട്ടുണ്ട്. കാരണം ഇത്രയും ചൂടുള്ള കാലാവസ്ഥയില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ സൗകര്യം നല്‍കുന്ന ഇത് ഒരു അത്യാവശ്യ ഫീച്ചറായാണ് കണക്കാക്കപ്പെടുന്നത്.
Advertisement

മലയാളത്തിൻ്റെ Empuraan വന്നിറങ്ങിയ വണ്ടി കണ്ടോ

ലോകമെങ്ങും എംപുരാൻ്റെ വരവും കാത്തിരിക്കുകയാണ്. അതേ മലയാള സിനിമ മേഖലയിൽ നിന്നും ഒരു ബിഗ് ബജറ്റ് ചിത്രം തീയേറ്ററുകളിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രമേയുളള. സിനിമയിലെ താരങ്ങളെല്ലാം പല സംസ്ഥാനങ്ങളിലായി പ്രമോഷൻ വർക്കുകൾ നടത്തികൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് നടൻ മോഹൻലാലും സംവിധായകൻ പൃഥ്വിരാജും. അത്തരത്തിൽ മോഹൻലാൽ പ്രമോഷൻ്റെ ഭാഗമായി ദില്ലിയിലെത്തിയപ്പോഴുളള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരം ഒരു ടൊയോട്ട ഇന്നോവയിൽ വന്നിറങ്ങി എയർപോർട്ടിലേക്ക് കയറിപോകുന്നതാണ് വീഡിയോയിൽ കാണുന്നത്. താരങ്ങളെല്ലാം സാധാരണയായി ഉപയോഗിക്കുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. എയർപോർട്ടുകളിൽ ടാക്സിയായി കൂടുതലും ഉപയോഗിക്കുന്നതും ക്രിസ്റ്റ തന്നെയാണ്.

സുശാന്ത് കേസ് അവസാനിച്ച ശേഷം ജീപ്പിലെത്തി റിയ ചെയ്തത്

നെപ്പോ കിഡ്‌സ് അരങ്ങുവാഴുന്ന ബോളിവുഡില്‍ സ്വന്തമായി വഴിവെട്ടി വന്ന താരങ്ങളെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു. കിംഗ് ഖാന്‍ ഷാരൂഖ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. പുതിയ തലമുറയില്‍ സ്വപ്രയത്‌നത്താല്‍ മുന്‍നിരയിലേക്ക് ഉയര്‍ന്ന് വന്ന ഒരു താരമായിരുന്നു സുശാന്ത് സിംഗ് രാജ്പുത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയുടെ ജീവിത കഥ പറഞ്ഞ 'എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി'യില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സുശാന്ത് ആയിരുന്നു. ചിത്രത്തില്‍ ക്യാപ്റ്റന്‍ കൂള്‍ ആയി ഗംഭീര പ്രകടനം കാഴ്ചവെച്ച സുശാന്ത് ഇന്ത്യയൊട്ടാകെ ആരാധകരെ നേടി.

യുട്യൂബർ വാങ്ങിയ ഇന്ത്യൻ ടെസ്‌ല കണ്ടോ;ഡെലിവറി വീഡിയോ വൈറൽ

മഹീന്ദ്രയുടെ രണ്ട് പുലികുട്ടികളെ ബ്രാൻഡ് അവതരിപ്പിച്ചപ്പോൾ മുതൽ ഷോറൂമുകളിൽ നീണ്ട തിരക്കാണ്. യുട്യൂബർമാർക്കിടയിൽ ജനപ്രിയ താരമാണ് നിഖിൽ. അദ്ദേഹത്തിൻ്റെ ട്രാവൽ വ്ലോഗുകളും അത് പോലെ തന്നെ വാഹനസംബന്ധമായ വീഡിയോകൾക്കെല്ലാം നിരവധി കാഴ്ച്ചക്കാരുണ്ട്. കശ്മീർ മുതൽ കന്യാകുമാരി വരെ അദ്ദേഹം ഒരു യാത്ര നടത്തിയതോടെയാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹം ഇപ്പോൾ മഹീന്ദ്രയുടെ XEV 9e സ്വന്തമാക്കിയിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനം വിപണിയിൽ തങ്ങളുടേതായ ഇരിപ്പിടം സൃഷ്ടിക്കുകയാണ് ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

'4444' ഗരാജിലേക്ക് പുത്തന്‍ ഇന്നോവ ചേര്‍ത്ത് ഗുഡ്‌വില്‍

മോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസാണ് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ് (Goodwill Entertainments). 2011-ല്‍ ബാങ്കോക്ക് സമ്മറിലൂടെ കടന്നുവന്ന ഗുഡ്‌വില്‍ ഇതിനോടകം 27 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക്ക്, കാവല്‍, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയില്‍ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജോബി ജോര്‍ജ് (Jobby George). ഏറ്റവും അവസാനം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി നിര്‍മിച്ച രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഓണത്തിന് യാതൊരു ഹൈപ്പുമില്ലാതെ വന്ന് ബോക്‌സ്ഓഫീസ് തൂഫാനാക്കിയ കിഷ്‌കിന്ധാകാണ്ഡമാണ് അതില്‍ ഒന്ന്.
Advertisement

ഒറ്റ ദിവസം 10 ഇന്ത്യന്‍ ടെസ്‌ലകള്‍ ഇറക്കിക്കൊടുത്ത് മഹീന്ദ്ര

സമീപകാലത്ത് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ വലിയ ഓളങ്ങള്‍ തീര്‍ത്ത ബ്രാന്‍ഡ് ടാറ്റയോ എംജിയോ അല്ല അത് മഹീന്ദ്രയാണ്. XUV400 എന്ന ഒറ്റ മോഡലുമായി ഇതുവരെ പോരാടിയിരുന്ന മഹീന്ദ്ര രണ്ട് കിടു മോഡലുകളുമായി സെഗ്‌മെന്റ് പിടിച്ചടക്കാനായി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുറത്തിറക്കിയ BE 6, XEV 9e എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികളുടെ ബുക്കിംഗ് ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നു. ബുക്കിംഗ് നമ്പരുകളില്‍ റെക്കോഡ് തീര്‍ത്ത ഇവികളുടെ ഡെലിവറി രാജ്യമെമ്പാടുമായി ഇതിനോടകം ആരംഭിച്ചു. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് അടക്കം നിരവധി പ്രമുഖര്‍ 'ഇന്ത്യന്‍ ടെസ്‌ലകള്‍' ആദ്യം സ്വന്തമാക്കിയവരുടെ കൂട്ടത്തിലുണ്ട്.

ഏഴാം വയസിൽ കളിപ്പാട്ടം കൊടുക്കേണ്ടതിന് പകരം മിനികൂപ്പർ

ജന്മദിനത്തിൽ മാതാപിതാക്കൾ വില കൂടിയസമ്മാനങ്ങൾ നൽകുന്ന വീഡിയോകൾ പലതും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കാറുകളും ബൈക്കുകളും സമ്മാനിക്കുന്നതും നിങ്ങൾ കണ്ടിട്ടുണ്ടാകാം. എന്നാൽ കളിപ്പാട്ടങ്ങൾ ഇഷ്ടപ്പെടുന്ന പ്രായത്തിൽ ഒരു ആഡംബര ഹാച്ബാക്ക് ലഭിച്ചാൽ എങ്ങനെയുണ്ടാകും. അതേ. ഏഴ് വയസുകാരന് മാതാപിതാക്കൾ ജന്മദിനത്തിൽ സമ്മാനിച്ചത് പുതുപുത്തൻ മിനി കൂപ്പർ S ഹാച്ച്ബാക്കാണ്. ജര്‍മന്‍ വാഹന ഭീമനായ ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് കാര്‍ നിര്‍മാതാക്കളായ മിനി പുറത്തിറക്കുന്ന ഈ മോഡല്‍ ഒതുക്കമുള്ള രൂപം കൊണ്ടും ആഡംബര ഫീച്ചറുകള്‍ കൊണ്ടും സെലിബ്രിറ്റികളുടെ ഫേവറിറ്റുകളില്‍ ഒന്നാണ്.

പാസ്പോർട്ട് മറന്നുവച്ച് ​പൈലറ്റ്; തിരിച്ചുപറന്ന് വിമാനം

ഒരു വിമാനയാത്രയ്ക്കൊരുങ്ങുമ്പോൾ മറക്കാന പാടില്ലാത്ത കാര്യങ്ങളിൽ പ്രധാനമാണ് ടിക്കറ്റും പാസ്പോർട്ടും. പല തവണ പരിശോധിച്ച് ഉറപ്പാക്കിയിട്ടാണ് പലരും യാത്രയ്ക് പോകുന്നത്. എന്നാൽ ഇതിൽ ഏതെങ്കിലും ഒന്ന് മറന്നാലുളള അവസ്ഥ ആലോചിക്കാൻ പോലും പേടിയാണ് പലർക്കും. വിമാനത്തിൻ്റെ പൈലറ്റിന് ഇത്തരമൊരു അവസ്ഥ വന്നാൽ എങ്ങനെയിരിക്കുമെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. എന്തൊരു അവസ്ഥയായിരിക്കും അല്ലേ. എന്നാൽ അങ്ങനെയൊരു അവസ്ഥ യുണൈറ്റഡ് എയർലൈൻസിൻ്റെ പൈലറ്റിന് പറ്റിയിരിക്കുകയാണ്. അതും പറന്ന് ഉയർന്ന് രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് പൈലറ്റ് പാസ്പോർട്ട് എടുത്തില്ല എന്ന് ഓർത്തത്. 257 യാത്രക്കാരും 13 ജീവനക്കാരുമായി പറന്നുയർന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 787 വിമാനമാണ് തിരിച്ചു പറന്നത്.

ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സ് 2025 പ്രഖ്യാപനം ഇന്ന്

ഇന്ത്യയിലെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സിന്റെ നാലാം എഡിഷനിലെ വിജയികളെ ഇന്ന് പ്രഖ്യാപിക്കും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ആറ് വ്യത്യസ്ത ഭാഷകളിലായി 250 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യന്‍ ഓട്ടോ മീഡിയയില്‍ ഏറ്റവും സ്വാധീനമുള്ള സ്ഥാപനങ്ങളിലൊന്നാണ് ഫാസ്റ്റര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് ഓട്ടോ സ്‌ക്രൈബ്‌സ് ഓഫ് ദി ഇലക്ട്രോണിക് റിയലം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ ബൈക്കുകളും കാറുകളും വിലയിരുത്തിയാണ് ഫാസ്റ്റര്‍ അംഗീകാരം നല്‍കുന്നത്.
Advertisement

രാഷ്ട്രീയക്കാര്‍ വരിനില്‍ക്കാന്‍ പോകുന്നത് ഈ കാര്‍ വാങ്ങാന്‍

ഓരോ ഓട്ടോ എക്‌സ്‌പോയും ഇന്ത്യയില്‍ വരാനിരിക്കുന്ന പുത്തന്‍ കാറുകളുടെ കര്‍ട്ടന്‍ റെയ്‌സറിനാണ് സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ വാഹന നിര്‍മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ അവരുടെ ചില ഗ്ലോബല്‍ മോഡലുകള്‍ ഇവന്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഐസിഇ, ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് എംജിയുടെ പവലിയനില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു കാര്‍ ആയിരുന്നു മജസ്റ്റര്‍. ഇത് ഒരു ഫുള്‍സൈസ് എസ്‌യുവിയാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍ എന്ന അതികായനെ നേരിടാന്‍ എത്തുന്ന എംജി മജസ്റ്റര്‍ എസ്‌യുവി അധികം വൈകാതെ എംജി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍സൈസ് എസ്‌യുവിയെ കുറിച്ച് ഇതുവരെ നമുക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ പറയാം.