7 സീറ്റര്‍ ഡസ്റ്ററും ഇടിപ്പരീക്ഷയില്‍ മോശമാക്കിയില്ല
ഓട്ടോമൊബൈൽസ്
- 1 year, 5 month, 25 days ago
ഇന്ത്യയില്‍ കോംപാക്ട് എസ്യുവി സെഗ്മെന്റിന് തുടക്കമിട്ട റെനോ ഡസ്റ്റര്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരികെയെത്താന്‍ പോകുകയാണ്. 5 സീറ്റര്‍ ഡസ്റ്റര്‍ കൂടാതെ 7 സീറ്റര്‍ അവതാരത്തില്‍ റെനോ ബോറിയല്‍ എന്ന മോഡലും ഫ്രഞ്ച് നിര്‍മാതാക്കള്‍ പുറത്തിറക്കുന്നുണ്ട്. ന്യൂജെന്‍ ഡസ്റ്ററിന്റെ ലോഞ്ചിന് ശേഷമായിരിക്കും ഈ മോഡല്‍ ഇന്ത്യയിലെത്തുക. പുതുതലമുറ റെനോ ഡസ്റ്ററും അതിന്റെ 7 സീറ്റര്‍ ഡെറിവേറ്റീവായ ബിഗ്സ്റ്ററും കാത്തിരിക്കുന്നുണ്ടെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. ഇപ്പോള്‍ റെനോ ബോറിയല്‍ (ഡാസിയ ബിഗ്സ്റ്റര്) യൂറോ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരിക്കുകയാണ്. അതിന്റെ ഫലങ്ങള്‍ ചുവടെ വിശദമായി നോക്കാം.