അശോക് ലെയ്‌ലാൻഡ് മുതലാളി വരെ വാങ്ങി മഹീന്ദ്ര ഇവി
ഓട്ടോമൊബൈൽസ്
- 1 year, 5 month, 18 days ago
മഹീന്ദ്ര (Mahindra) ഏത് പുതിയ വാഹനം പുറത്തിറക്കിയാലും ഹിറ്റായിക്കൊണ്ടിരിക്കുന്ന കാലമാണിത്. രണ്ടാംതലമുറ ഥാർ, XUV700, സ്കോർപിയോ N, XUV 3XO തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. എന്തിനേറെ പറയുന്നു അടുത്തിടെ ഇന്ത്യക്കായി സമ്മാനിച്ച BE 6, XEV 9e ഇലക്‌ട്രിക് എസ്‌യുവികൾ വരെ ലോകശ്രദ്ധപിടിച്ചുപറ്റിയത് വെറുതേയല്ല. എതിരാളികൾ വരെ രഹസ്യമായി ആരാധിക്കുന്ന ഇവികളായി ഇരുവരും മാറിയിട്ടുണ്ടെന്നതാണ് സത്യം. സെലിബ്രിറ്റികളും വലിയ വ്യവസായി പ്രമുഖരുമെല്ലാം കൂട്ടത്തോടെ എത്തുന്നുമുണ്ടിപ്പോൾ. രണ്ട് പുത്തൻ വൈദ്യുത കാറുകളുടേയും ഡെലിവറിയും വലിയ ആഘോഷമാക്കി കമ്പനി മാറ്റിയിട്ടുണ്ട്.