വീണ്ടും ഒന്നാം സ്ഥാനം കൈയ്യടക്കി ഈ ഇലക്ട്രിക് സ്കൂട്ടര്‍
ഓട്ടോമൊബൈൽസ്
- 1 year, 5 month, 17 days ago
2025 സാമ്പത്തിക വര്‍ഷം അതിഗംഭീരമായി അവസാനിപ്പിച്ച ബ്രാന്‍ഡുകളില്‍ ഒന്നാണ് ബജാജ് ചേതക്. ഇലക്ട്രിക് ടൂവീലര്‍ സെഗ്മെന്റ് ലീഡര്‍ഷിപ്പ് സ്ഥാനത്തേക്ക് ഉയര്‍ന്ന് ചേതക്ക് പോയ മാസം റെക്കോഡ് വില്‍പ്പനയാണ് നേടയത്. 2025 മാര്‍ച്ചില്‍ മൊത്തം 34,863 യൂണിറ്റുകള്‍ വിറ്റഴിച്ച് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ മാസം എല്ലാ ദിവസവും 1,124 പുതിയ ഉപഭോക്താക്കള്‍ ചേതക്ക് വാങ്ങാനായി ബജാജ് ഷോറൂമില്‍ എത്തി. 2025 സാമ്പത്തിക വര്‍ഷം മൊത്തം 2,30,761 യൂണിറ്റ് വില്‍പ്പനയുമായി റെക്കോഡ് നേട്ടവും ബജാജ് സ്വന്തമാക്കി.