3-നിര സീറ്റുകളുള്ള മികച്ച ഫാമിലി കാര്‍ മോഡലുകള്‍
ഓട്ടോമൊബൈൽസ്
- 1 year, 5 month, 15 days ago
കുടുംബമൊന്നിച്ച് യാത്ര ചെയ്യാന്‍ ഇന്ന് ഇന്ത്യക്കാര്‍ കൂടുതല്‍ സീറ്റിംഗ് കപാസിറ്റിയും യാത്രാസുഖവുമുള്ള കാറുകള്‍ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സമീപകാലത്തായി രാജ്യത്ത് മൂന്നാംനിര സീറ്റുകളുമായി വരുന്ന കാറുകള്‍ക്കുള്ള ഡിമാന്‍ഡും വര്‍ധിച്ചു. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാമെന്ന് മാത്രമല്ല ദീര്‍ഘദൂര യാത്രകളിലും മറ്റും ആവശ്യമെങ്കില്‍ മൂന്നാം നിര സീറ്റ് മടക്കി കൂടുതല്‍ ലഗേജുകളും കൊണ്ടുപോകാം. അധിക സീറ്റുകള്‍ വന്നുവെന്ന് കരുതി മൂന്നുവരി സീറ്റുകളുള്ള കാറുകള്‍ക്ക് അധികും പണമെന്നും മുടക്കേണ്ടതില്ല. താങ്ങാവുന്ന വിലയില്‍ ഇന്ത്യയില്‍ ഡസനിനടുത്ത് കാറുകള്‍ ലഭ്യമാണ്. അതില്‍ 7 കാറുകളാണ് ഞങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. 15 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച മോഡലുകള്‍ പരിചയപ്പെടാം.