യുവ വ്യവസായിയുടെ കാമുകിയായ നടി

കൊറിയൻ വാഹന നിർമാതാക്കളുടെ ഏറ്റവും ഡിമാൻ്റുളള എംപിവിയാണ് കാർണിവൽ. സെലിബ്രിറ്റികളും വ്യവസായ പ്രമുഖൻമാരും മാത്രമല്ല സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ഒരുപാട് ആളുകളുടെ പ്രിയപ്പെട്ട എംപിവിയാണ് കാർണിവൽ. ബോക്‌സിയറും ഷാർപ്പുമായ ഡിസൈൻ തന്നെയാണ് വലിയ ഹൈലൈറ്റ്. കൂടാതെ കിയയുടെ 'ടൈഗർ നോസ്' ഗ്രിൽ, L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് കണക്റ്റ് ചെയ്‌തിരിക്കുന്ന ടെയിൽ ലാമ്പുകൾ എന്നിവ കാർണിവലിന് അഡാറ് ലുക്കാണ് സമ്മാനിക്കുന്നത്.

ബോളിവുഡിൻ്റെ സിങ്കപ്പെണ്ണ്

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മോഡലായി മാറിയിരിക്കുകയാണ് ലാൻഡ് റോവർ ഓട്ടോബയോഗ്രഫി. ബോളിവുഡിലാണെങ്കിലും ഇങ്ങ് കേരളത്തിലാണെങ്കിലും വിൽപ്പനയിൽ ലാൻഡ് റോവറിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡൽ കത്തികയറുകയാണ്. ബോളിവുഡിലെ ഒട്ടുമിക്ക് സെലിബ്രിറ്റികളുടെ ഗാരേജിലും ഓട്ടോബയോഗ്രഫിയുണ്ട്. അത്തരത്തിൽ ഒരു സെലിബ്രിറ്റി സുന്ദരിയാണ് ആലിയ ഭട്ട്. താരം എപ്പോഴൊക്കെ പുറത്തേക്കിറങ്ങിയാലും ചുറ്റിനും ആരാധകരും പാപ്പരാസികളും കൂടെ കാണും. ആലിയയുടെ ഗാരേജിലെ പ്രധാന വാഹനമാണ് ലാൻഡ് റോവർ ഓട്ടോബയോഗ്രഫി. കഴിഞ്ഞ വർഷമാണ് താരം എസ്‌യുവി സ്വന്തമാക്കിയത്. കാർപാത്തിയൻ ഗ്രേ നിറത്തിലുള്ള റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസാണ് താരം സ്വന്തമാക്കിയത്.

കാര്‍ ലോൺ തീരുന്നതിന് മുമ്പ് വില്‍ക്കാന്‍ പറ്റുമോ?

പണ്ട് കാലത്ത് ഒരു കാര്‍ വാങ്ങുകയെന്നത് പണക്കാര്‍ക്ക് മാത്രം സാധിച്ചിരുന്ന ഒരു കാര്യമായിരുന്നു. എന്നാല്‍ ഇന്ന് ഒരു കാര്‍ സ്വന്തമാക്കുക വളരെ എളുപ്പമാണ്. പുതിയ കാറുകള്‍ക്കും പഴയ കാറുകള്‍ക്കും വരെ ഇന്ന് വായ്പ ലഭ്യമാണ്. ആകര്‍ഷകമായ തവണ വ്യവസ്ഥകളിലും പലിശ നിരക്കിലും ലോണുകള്‍ നല്‍കാന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മത്സരിക്കുകയാണ്. ഇത് മാത്രമല്ല ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പല ബ്രാന്‍ഡുകളും ബാങ്കുകളുമായി പങ്കാളിത്തം സ്ഥാപിച്ച് മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് പല വീടുകളുടെയും പോര്‍ച്ചുകളില്‍ കാറുകള്‍ എത്തിത്തുടങ്ങി.

നഗരം ചുറ്റാനിറങ്ങി മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി

ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ രണ്ട് പോരാളികളെയാണ് മഹീന്ദ്ര ഇറക്കിവിട്ടത്. ഇനിയും ഡീലർഷിപ്പിൽ എത്തിയിട്ടില്ല എങ്കിലും ബുക്കിങ്ങുകൾ ആരംഭിച്ചപ്പോൾ തന്നെ മണിക്കുറുകൾക്കുളളിൽ തന്നെ ബുക്കിങ്ങുകൾ കുമിഞ്ഞു കൂടുകയായിരുന്നു. ഇപ്പോഴിതാ മഹീന്ദ്ര be6 വീണ്ടും ഒരു പരീക്ഷണയോട്ടത്തിനിടയിൽ ഞങ്ങളുടെ ക്യാമറക്കണ്ണിൽ കുടുങ്ങിയിരിക്കുകയാണ്. കസ്റ്റമേഴ്സിൻ്റെ കൈകളിൽ എത്തുന്നതിന് മുൻപ് വീണ്ടും ഒരു മിനുക്കുപണിയുടെ തിരക്കിലാണ് വാഹനമെന്ന് തോന്നുന്നു. ഇവിയുടെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് C- ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുക.
Advertisement

ഷാരൂഖിനെ പിന്നിലാക്കിയ നടിയുടെ യാത്രകള്‍ സാധാരണ കാറില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ അഭിനേതാവ് ഷാരൂഖ് ഖാന്‍ ആയിരിക്കും. ബോളിവുഡിന്റെ ബാദ്ഷായുടെ ചിത്രങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന സ്വീകരണങ്ങളും അതുപോലെ അദ്ദേഹം പങ്കെടുക്കുന്ന ഇവന്റുകളിലെ ജനക്കൂട്ടവും അതിന് തെളിവാണ്. നിരവധി ഹോളിവുഡ് സെലിബ്രിറ്റികള്‍ പോലും ഇഷ്ടപ്പെട്ട ഇന്ത്യന്‍ നടന്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ എസ്ആര്‍കെ എന്നാണ് ഉത്തരം നല്‍കാറുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിന്റെ കാര്യത്തില്‍ സാക്ഷാല്‍ ഷാരൂഖിനെ വരെ പിന്നിലാക്കിയ ഒരു 23-കാരിയുണ്ട്. പേര് ജന്നത് സുബൈര്‍ റഹ്മാനി. 49.7 ദശലക്ഷം ഫോളോവേഴ്സുമായി ഇന്‍സ്റ്റഗ്രാമില്‍ ഷാരൂഖിനെ വരെ പിന്നിലാക്കിയ ജന്നത് അറിയപ്പെടുന്ന ടെലിവിഷന്‍ താരം കൂടിയാണ്.

25.3 കി.മീ മൈലേജുള്ള മാരുതി ഓട്ടോമാറ്റിക് കാറിന് വില കൂടി

ഇറങ്ങിയപ്പോൾ സോപ്പ് പെട്ടിയാണെന്ന് പറഞ്ഞ് കളിയാക്കിയവരെ പോലും പിന്നീട് ഫാൻസാക്കി മാറ്റിയ കാറായിരുന്നു മാരുതി സുസുക്കിയുടെ എസ്-പ്രെസോ. കുഞ്ഞൻ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനുമെല്ലാമായി വന്ന് രാജ്യത്തെ ഏറ്റവും മികച്ച സിറ്റി കാറുകളിൽ ഒന്നായി മാറാൻ ഈ മിനി എസ്‌യുവി സ്റ്റൈലിലുള്ള ഹാച്ച്ബാക്കിന് അധിക സമയമൊന്നും വേണ്ടിവന്നില്ല. എൻട്രി ലെവൽ മോഡലാണെങ്കിലും നല്ല സ്പേസും കിടിലൻ മൈലേജും ഗംഭീര പെർഫോമൻസുമെല്ലാമായിരുന്നു എസ്‌-പ്രെസോയെ ജനങ്ങളിലേക്ക് അടുപ്പിച്ചത്. അടുത്തിടെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയതിന്റെ ഭാഗമായി എസ്-പ്രെസോ ഇനി പഴയ വിലയ്ക്ക് ലഭിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ.

ആദ്യ ഭാര്യയിലെ പുത്രൻ; ചേച്ചിയുടെ പ്രിയപ്പെട്ട അനിയൻ

ബോളിവുഡ് നടീനടൻമാരാണ് കൂടുതലും ആഡംബര വാഹനങ്ങളോട് പ്രിയം കൂടുതലുളളത്. ചിത്രങ്ങൾ ഹിറ്റ് ആയാലും പൊട്ടിയാലും കോടികൾ പൊടിച്ച് ആഡംബര വാഹനങ്ങൾ വാങ്ങുന്ന കാര്യത്തിൽ ഒരു കുറവുമില്ല. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ലാൻഡ് റോവർ എന്നിങ്ങനെ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബ്രാനഡുകളുടെ പേരുകൾ നീളുകയാണ്. ആ കൂട്ടത്തിൽ ബിഎംഡബ്ല്യു X5ന് അൽപ്പം പ്രിയം കൂടുതലാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും നടി ശര്‍മിള ടാഗോളിന്റെയും കൊച്ചുമകന്‍ X5-ൽ വന്നിറങ്ങുന്ന വീഡിയോ യുട്യൂബിൽ പങ്കുവച്ചിരിക്കുകയാണ്.

പപ്പടമെന്ന് കളിയാക്കവരൊക്കെ അറിയാൻ വേണ്ടിയാ

മാരുതി സുസുക്കിയെ ഇപ്പോഴും ട്രോളുന്ന ആളുകളുണ്ട്. ബിൽഡ് ക്വാളിറ്റിയിൽ ബ്രാൻഡ് വെറും പപ്പടമാണ് എന്നാണ് കളിയാക്കുന്നത്. എന്നാൽ സേഫ്റ്റിയുടെ കാര്യത്തിൽ പുതിയ വിപ്ലവകരമായ ഒരു നീക്കമാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. എൻട്രി ലെവൽ കാറായ ആൾട്ടോ കെ10 മോഡലിന് ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിരിക്കുകയാണ് മാരുതി സുസുക്കി. ഇതോടൊപ്പം തന്നെ ആൾട്ടോ K10-ൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം+ (ESP), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), 15+ അഡ്വാൻസ്ഡ് എന്ന സേഫ്റ്റി ഫീച്ചറുകൾ ലഭിക്കുന്നുണ്ട്.
Advertisement

യൂട്യൂബ് വരുമാനത്തിലൂടെ 24-കാരൻ വാങ്ങിയത് 3 കോടിയുടെ SUV

പണം സമ്പാദിക്കാൻ ഏറ്റവും എളുപ്പ വഴിയാണ് യൂട്യൂബ് (YouTube) എന്ന ചിന്താഗതിയുള്ള തലമുറയാണ് ഇന്നുള്ളത്. ഒരു അർത്ഥത്തിൽ ഇത് ശരിയാണെങ്കിലും നല്ല പരിശ്രമവും അർപ്പണബോധവും ഉണ്ടെങ്കിൽ മാത്രമേ ഇവിടെയും ശോഭിക്കാനാവൂ കേട്ടോ. യൂട്യൂബർ എന്നത് ഇപ്പോഴൊരു സെലിബ്രിറ്റി പദവി കൂടിയാണെന്നതും പലരേയും വ്ലോഗിംഗിലേക്ക് അടുപ്പിക്കുന്ന സംഗതിയാണ്. ഭാഷകൾക്കതീതമായി ഇത്തരം വീഡിയോകൾ കാണുന്നവരാണ് ഒട്ടുമിക്കയാളുകളും. അത്തരക്കാർക്ക് ഏറെ പരിചിതമായിരിക്കും 24 കാരനായ യൂട്യൂബർ സൗരവ് ജോഷിയെ (YouTuber Sourav Joshi). ദൈനംദിന ജീവിതത്തിന്റെ ആധികാരികമായ ചിത്രീകരണരത്തിലൂടെയാണ് ഇദ്ദേഹം വളരെ വേഗം പ്രശസ്‌തിയാർജിച്ചത്.

ലോകത്ത് വില്‍ക്കുന്ന ഇലക്ട്രിക് കാറുകളില്‍ 76% ചൈനീസ്

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പതിയെ ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളോട് ബൈ പറഞ്ഞ് വൈദ്യുത വാഹനങ്ങള്‍ അടക്കമുള്ള ബദല്‍ വാഹനങ്ങള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട് ലോകരാജ്യങ്ങള്‍. മലിനീകണമുണ്ടാക്കുന്നില്ലെന്നത് മാത്രമല്ല ഇവികളുടെ പെര്‍ഫോമന്‍സും വാഹനപ്രേമികളെ അവയിലേക്ക് അടുപ്പിക്കുന്നു. ലോകത്ത് ഇലക്ട്രിക് വാഹന വിപ്ലവത്തിന് ചൂട്ടുംപിടിച്ച് മുന്നിലുള്ളത് ചൈനീസ് കമ്പനികളാണ്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ചൈനീസ് കാര്‍ നിര്‍മ്മാതാക്കള്‍ മുന്‍പന്തിയിലാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ലോകോത്തര മോഡലുകളുടെ വരെ കാര്‍ബണ്‍ കോപ്പി പതിപ്പുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ മുതല്‍ ബിവൈഡി അടക്കമുള്ള വമ്പന്‍ കമ്പനികള്‍ വരെ ചൈനയിലുണ്ട്.

ഹോണ്ട എലിവേറ്റ് ഒരു സംഭവം തന്നെ

ഹോണ്ട എലിവേറ്റ് വിപണിയിൽ എത്തിയപ്പോൾ മുതൽ ഹോണ്ടയ്ക്ക് വീണ്ടും ഒരു ഊർജ്ജം ലഭിച്ച പ്രതീതി ആയിരുന്നു. വാഗമണ്ണിൽ നിന്ന് ആരംഭിക്കുന്ന ഒരു റോഡ് ട്രിപ്പിലേക്കാണ് നിങ്ങളെ കൊണ്ടുപോകുന്നത്. ഹോണ്ട എലിവേറ്റിലെ യാത്ര വളരെ മനോഹരവും യാത്ര സുഖത്തിൻ്റെ കാര്യത്തിൽ അടിപൊളി തന്നെ ആയിരുന്നു. പുറത്തിറങ്ങി 18 മാസത്തിനുള്ളിൽ ഹോണ്ട എലിവേറ്റ് എസ്‌യുവി ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു എന്ന നാഴികകല്ല് നേടിയ ഈ സമയത്ത് തന്നെ ഇ വീഡിയോ നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. ഹോണ്ട എലിവേറ്റ് എസ്‌യുവി ഇന്ത്യയിലും വിദേശ വിപണികളിലും വിൽക്കുന്നുമുണ്ട്.

ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സ് 2025 ജൂറി റൗണ്ട് പൂര്‍ത്തിയായി

രാജ്യത്തെ വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏസര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സിന്റെ (Acer FASTER Awards 2025) നാലാം എഡിഷന്റെ ജൂറി റൗണ്ടുകള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ മദ്രാസ് റേസിംഗ് സര്‍ക്ക്യൂട്ട് എന്ന് അറിയപ്പെടുന്ന ചെന്നൈയിലെ ഐതിഹാസികമായ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ വെച്ച് ഫെബ്രുവരി 26, 27 തീയതികളിലായാണ് ജൂറി റൗണ്ട് നടത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ ബൈക്കുകളും കാറുകളും ജൂറി വിലയിരുത്തി. ഡ്രൈവ്സ്പാര്‍ക്കിലെ റിവ്യൂസ് എഡിറ്ററായ പ്രൊമീത് ഘോഷ് ആറംഗ ജഡ്ജിംഗ് പാനലില്‍ അംഗമായിരുന്നു. 2024 കലണ്ടര്‍ വര്‍ഷം പുറത്തിറങ്ങിയ മോഡലുകളാണ് സര്‍ക്യൂട്ടില്‍ വിശദമായ വിലയിരുത്തലിന് പാത്രമായത്.
Advertisement

സ്മാർട്ഫോൺ കാറെന്ന കളിയാക്കലുകൾ വേണ്ട

ഷവോമി എന്നാൽ ലോകത്തിലെ മികച്ച ഫോൺ ബ്രാൻഡാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ.2023 ഒക്ടോബറിൽ വാഹനലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് ഷവോമി തങ്ങളുടെ പുതിയ ഇലക്ട്രിക് കാർ അവതരിപ്പിച്ചത്. പുതിയ ഷവോമി SU7 ഇലക്ട്രിക് സെഡാൻ്റെ വില എന്നത് 2,15,900 യുവാൻ, അതായത് ഏകദേശം 25.34 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ ഇലക്ട്രിക് മോഡൽ ഒമ്പത് കളർ ഓപ്ഷനുകളിലും മൂന്ന് വേരിയൻ്റുകളിലും ലഭ്യമാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് അൾട്രാ എന്ന പെർഫോമൻസ് വേരിയൻ്റേതാണ്. ഇന്ത്യൻ രൂപ 65 ലക്ഷത്തോളം വില വരും.

'തീ തുപ്പുന്ന പോളോ കുഞ്ഞു'മായി നടുറോഡില്‍ ഷോയിറക്കി!

വാഹനങ്ങളില്‍ നടത്തുന്ന രൂപമാറ്റം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ അധികാരികളെ വെല്ലുവിളിച്ച് കൊണ്ട് കാറുകളും ബൈക്കുകളും മോഡിഫിക്കേഷന്‍ ചെയ്യുന്ന ആളുകളുടെ എണ്ണം കുറവല്ല. പൊലീസോ എംവിഡിയോ തങ്ങളെ പിടിക്കാന്‍ തക്കവണ്ണം നിരത്തില്‍ അഭ്യാസപ്രകടനം നടത്തില്ലെന്നും അഥവാ പിടിച്ചാല്‍ പിഴയടച്ച് ഊരിപ്പോരാമെന്നതുമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത്ര പ്രചാരത്തിലായ സാഹചര്യത്തില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെളിവ് സഹിതം അധികാരികളിലേക്ക് എത്താന്‍ തുടങ്ങി. ഇത്തരത്തില്‍ നിയമവിരുദ്ധമായി മോഡിഫിക്കേഷന്‍ നടത്തിയ ഒരു ഫോക്‌സ്‌വാഗണ്‍ പോളോ (Volkswagen Polo) ഉടമ അറസ്റ്റിലായ വാര്‍ത്തയാണ് ബാംഗ്ലൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മുഹമ്മദ് സിറാജുമായി ഡേറ്റിങ്ങിൽ; സീരിയലുകളിലെ അപ്സരസുന്ദരി

ഹിന്ദി സീരിയലുകളിലെ നടിമാർക്ക് ഒരു പ്രത്യേക ഫാൻബേസ് ഉണ്ടെന്ന കാര്യം വളരെ സത്യമാണ്. നാഗിൻ എന്ന സീരിയൽ ആരംഭിച്ചത് മുതൽ പ്രായഭേദമന്യെ എല്ലാവരും ടിവിയുടെ മുന്നിൽ തന്നെ ആണ്. പല സീസണുകൾ കഴിയുമ്പോൾ പുതിയ പുതിയ കഥാപാത്രങ്ങളും നടിമാരുമാണ് വരുന്നത്. അത്തരത്തിൽ സീരിയൽ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം തട്ടിയെടുത്ത സുന്ദരിയാണ് മഹിറ ശർമ്മ. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യൻ ടീമിൻ്റെ വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ മുഹമ്മദ് സിറാജുമായി നടി ഡേറ്റിങ്ങിലാണ് എന്നാണ് പാപ്പരാസികളുടെ വാദം. എന്തായാലും സിറാജിനെ കുറിച്ച് ചോദിക്കുമ്പോൾ നടിയുടെ മുഖത്ത് ഒരു പ്രത്യേക തെളിച്ചമുണ്ടെന്നാണ് പാപ്പരാസികൾ പറഞ്ഞു പരത്തുന്നത്.

സാധാരണ കാറില്‍ വന്ന് അമ്പലത്തില്‍ പോയ മാലാഖ

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെലിവിഷന്‍ ഷോകള്‍ക്ക് വലിയ പ്രചാരമാണുള്ളത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഹൈ-ക്വാളിറ്റി ഷോകള്‍ നിര്‍മിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ മിനി സ്‌ക്രീനുകള്‍ കണ്ണീര്‍ സീരിയലുകള്‍ക്ക് പിന്നാലെ പോയി. എന്നിരുന്നാലും സീരിയല്‍ അഭിനേതാക്കള്‍ക്കും ഇന്ത്യയില്‍ ആരാധകര്‍ കൂടുതലാണ്. സീരിയലിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്നവരും നിരവധിയാണ്. മുതിര്‍ന്ന അഭിനേതാക്കള്‍ ആണെങ്കില്‍ അവരുടെ മക്കള്‍ക്കും ഇതേ പാതയിലൂടെ കടന്ന് വരാന്‍ എളുപ്പമാണ്. ഹിന്ദി സീരിയല്‍ ലോകത്തെ പ്രമുഖ നടിയാണ് ശ്വേത തിവാരി. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷന്‍ നടിമാരില്‍ ഒരാളാണ് അവര്‍.
Advertisement

എതിരാളികൾ പൂട്ടിക്കെട്ടേണ്ടി വരുമോ ആവോ

ഇലക്ട്രിക് വാഹനങ്ങൾ വാഹന വിപണി കൈയ്യടക്കി വാഴുന്ന സമയത്ത് എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടാനായി ജനപ്രിയ ബ്രാൻഡായ ടൊയോട്ട മാർച്ചിൽ തങ്ങളുടെ പുതിയ ഇവി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ടൊയോട്ടയുടെ മൂന്നാമത്തെ കംപ്ലീറ്റ് ഇലക്ട്രിക് മോഡലായിരിക്കും ഈ ഇവി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 എത്തുമ്പോഴേക്കും, കുറഞ്ഞത് വിദേശ വിപണികളിലെങ്കിലും, ടൊയോട്ട ആകെ ആറ് പുതിയ ഇവികൾ പുറത്തിറക്കാൻ ആണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇവിയില്‍ 60 kWh ബാറ്ററി പായ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍ചാര്‍ജില്‍ ഇലക്ട്രിക് എസ്‌യുവി 550 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പതിപ്പ് 4WD സംവിധാനവുമായി എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

460 കി.മീ റേഞ്ചുള്ള ബാറ്ററിയുമായി MG വിന്‍ഡ്‌സര്‍ ഇവി ഉടന്‍

ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു സഹ-ഉടമകളായി എത്തിയ ശേഷം എംജി മോട്ടോര്‍ ഇന്ത്യക്ക് (MG Motor India) ശുക്രന്‍ ഉദിച്ചത് നമ്മള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനം എന്ന വിശേഷണവുമായി കമ്പനി കൊണ്ടുവന്ന വിന്‍ഡ്‌സര്‍ ഇവി (MG Windsor EV) പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ മായാജാലം കാണിക്കുകയാണ്. ടാറ്റ നെക്‌സോണ്‍ ഇവി, പഞ്ച് ഇവി എന്നീ ജനപ്രിയ മോഡലുകളെ മൂലയിലുരുത്തി വിന്‍ഡ്‌സര്‍ കഴിഞ്ഞ നാല് മാസങ്ങളായി ഇന്ത്യയിലെ നമ്പര്‍ 1 ഇവിയെന്ന പദവി അലങ്കരിക്കുകയാണ്.

ഇനി പ്രകാശം പരക്കട്ടെ, ടൂ വീലറുകൾക്കായി പുത്തൻ എൽഇഡി ബൾബ്

രാത്രി കാല യാത്രകളിൽ ഒരു വാഹനത്തെ സംബന്ധിച്ച് പ്രകാശമുളള ലൈറ്റുകൾ വളരെ അത്യാവശമാണ്. പ്രത്യേകിച്ച് ടൂ വീലർ യാത്രികർക്ക്. കാരണം നല്ല പ്രകാശമുളള ഹെഡ്‌ലൈറ്റ് ഇല്ലെങ്കിൽ രാത്രിയാത്രയിൽ റോഡ് വളരെ വ്യക്തമായി കാണാൻ സാധിക്കാതെ വരികയും അപകടമുണ്ടാകാനുളള സാധ്യതയും വളരെ കൂടുതലാണ്. വാഹനം വാങ്ങുമ്പോൾ ലഭിക്കുന്ന ബൾബിന് അത്യാവശം നല്ല രീതിയിൽ തന്നെ പ്രകാശം ഉളളതായിരിക്കും. പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പോലും ഗുണകരമാകുന്ന രീതിയിൽ യുനോ മിൻഡ തങ്ങളുടെ പുതിയ എൽഇഡി ബൾബ് അവതരിപ്പിച്ചിരിക്കുകയാണ്.

ആദ്യ വാന്‍ ലോകത്തിന് പരിചയപ്പെടുത്തി കിയ

ഇന്ത്യയില്‍ വാനുകള്‍ക്ക് വന്‍ പ്രചാരമുള്ള ഒരു കാലം ഉണ്ടായിരുന്നു. മാരുതി സുസുക്കിയുടെ ഒംനി പോലുള്ള വാഹനങ്ങള്‍ നിരത്തൊഴിഞ്ഞതോടെ ഈ വിഭാഗത്തിന്റെ വളര്‍ച്ച മുരടിച്ചുവെന്ന് വേണമെങ്കില്‍ പറയാം. ഒംനിയുടെ പകരക്കാരനായി വന്ന ഈക്കോ മികച്ച വില്‍പ്പന നേടുന്നുണ്ടെങ്കിലും ഈ മോഡലിന് നിലവില്‍ എതിരാളിയില്ല. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ആയ കിയ PV5 എന്ന വാനുമായ രംഗപ്രവേശനം ചെയ്യാന്‍ പോകുകയാണെന്ന് ഞങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ കിയ ഇവി ഡേയില്‍ വെച്ച് കിയ തങ്ങളുടെ ആദ്യ വാന്‍ ആയ PV5 ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചു.
Advertisement

ഏയ് ഓട്ടോ! ബജാജ് ഓട്ടോ പുത്തൻ ബ്രാൻഡ് ഇറക്കിയിട്ടുണ്ടേ

വാഹന വിപണി മൊത്തത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ പിന്നാലെ പോകുമ്പോൾ പ്രത്യേകിച്ച് ത്രീ വീലർ സെഗ്മെൻ്റിൽ കാര്യമായി മത്സരം നടക്കുന്നില്ല. പക്ഷേ എപ്പോഴും ബജാജ് തന്നെയാണ് ത്രീ വീലർ സെഗ്മെൻ്റിൽ മുന്നൽ നിൽക്കുന്നത്. പിയാജിയോ ആപ്പേയ്ക്കുളള പ്രാധാന്യവും തളളിക്കളയാൻ കഴിയുന്ന ഒന്നല്ല. എന്നാൽ ഇപ്പോഴിതാ ബജാജ് തങ്ങളുടെ ഇവി ത്രീവീലർ സെഗ്മെൻ്റിനെ ഒന്ന് ഉടച്ച് വാർത്തിരിക്കുകയാണ്. ഇവി സെഗ്മെൻ്റിന് ഗോഗോ എന്ന പേര് നൽകിയിരിക്കുകയാണ് ബജാജ്.

അച്ഛനാണച്ഛാ പൊന്നച്ഛൻ

മക്കൾ എന്ത് ആവശ്യപ്പെട്ടാലും സാധിച്ചു കൊടുക്കുന്ന മാതാപിതാക്കളാണ് നല്ല അച്ഛനും അമ്മയും എന്നൊരു തോന്നലുണ്ട്. പക്ഷേ കുട്ടികൾ വളരുംന്തോറും അത് കുട്ടികളെ മോശം രീതിയിൽ ബാധിക്കും. ഭാവിയിൽ അവർ ആവശ്യപ്പെടുന്ന കാരം സാധിച്ചു കൊടുക്കാൻ പറ്റിയില്ല എങ്കിൽ അവർ അക്രമാസക്തരാകാനുളള സാധ്യതയുണ്ട്. എന്നാൽ മക്കൾക്ക് ലഭിക്കുന്ന ഓരോ വസ്തുവിൻ്റെ മുല്യവും അതിന് പിന്നിലെ അധ്വാനവും പറഞ്ഞു കൊടുക്കേണ്ടത് വളരെ അത്യാവശമാണ്. ഇപ്പോൾ ഒരു അച്ഛനും മകനും യുട്യൂബിൽ വൈറലാണ്. മറ്റൊന്നും കൊണ്ടല്ല സ്നേഹനിധിയായ പിതാവ് മകന് അമേരിക്കൻ മസിൽ കാറായ ഫോർഡ് മസ്താങ്ങ് ആണ് കൊടുത്തിരിക്കുന്നത്.

1.50 കോടിയുടെ കാറില്‍ കറങ്ങുന്ന പൃഥ്വിയുടെ നായിക

ഇന്ത്യയിലെ മുന്‍നിര ആഡംബര കാര്‍ ബ്രാന്‍ഡ് ആണ് ബിഎംഡബ്ല്യു. സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ് ജര്‍മന്‍ ബ്രാന്‍ഡിന്റെ കാറുകള്‍. ബോളിവുഡിലും കോളിവുഡിലും മാത്രമല്ല മോളിവുഡിലും ബിഎംഡബ്ല്യു ഉടമകളായ ഒട്ടേറെ താരങ്ങളുണ്ട്. ബിഎംഡബ്ല്യുവിന്റെ ഒരു ജനപ്രിയ മോഡലാണ് X7. നടനും സംവിധായകനുമായ ലാല്‍, അനൂപ് മേനോന്‍, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എന്നീ പ്രമുഖര്‍ വാങ്ങിയതിനാല്‍ തന്നെ രാജ്യത്തെ സെലിബ്രിറ്റികള്‍ക്കിടയില്‍ ഈ കാറിനുള്ള ജനപ്രീതി നമുക്ക് മനസ്സിലാക്കാം. ബിഎംഡബ്ല്യു X7-ന്റെ പ്രാരംഭ വില 1.29 കോടി രൂപയാണ്.

ഇതും അ‌റബിക്കടലിന്റെ സമ്മാനം!

ലാൻഡ് റോവർ കുടുംബത്തിലെ മാർക്കോ ആണ് ഡിഫൻഡർ എന്ന് വേണമെങ്കിൽ പറയാം. അന്യായ റോഡ് പ്രസൻസും ലുക്കും ഡിസൈനും എല്ലാം ഏറ്റവും മികച്ചത് എന്ന് തന്നെ പറയാവുന്ന ഒന്ന് തന്നെയാണ്. ആരും സ്വന്തമാക്കാന കൊതിക്കുന്ന ഒരു വാഹനം തന്നെയാണ് ഡിഫൻഡർ എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡിന്റെ ഐക്കണിക് മോഡലുകളില്‍ ഒന്നാണ് ഇത്. പരുക്കന്‍ ലുക്കും കരുത്തും ഗാംഭീര്യമുള്ള രൂപവുമെല്ലാം ഏവരെയും ആകര്‍ഷിക്കും. കഴിവുറ്റ ഓഫ്റോഡര്‍ ആയതിനാല്‍ തന്നെ കുന്നും മലയും പുഷ്പം പോലെ ഇത് കീഴടക്കും.
Advertisement

ക്രാഷ് ടെസ്റ്റിലും കേമൻ,റേഞ്ചിലും പുലി

മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് മോഡലായ ഇ വിറ്റാര 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചപ്പോൾ മുതൽ എതിരളാകിൾക്ക് മുട്ടു കൂടി ഇടിക്കാൻ തുടങ്ങിയതാണ്. കഴിഞ്ഞ ദിവസം ക്രാഷ് ടെസ്റ്റിൻ്റെ ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയപ്പോൾ ഒരു കാര്യം ഉറപ്പിക്കാം. പപ്പടം എന്ന വിളി ഇനി വേണ്ട. ഇപ്പോഴിതാ ലോഞ്ചിന് മുന്നോടിയായി മാരുതി സുസുക്കി ഇ വിറ്റാര ഡീലർഷിപ്പുകളിൽ എത്തിയതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്. ഇവി പത്തോളം എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും ഷോറൂമിലെത്തുക. ഇതിൽ 6 സിംഗിൾ-ടോൺ, 4 ഡ്യുവൽ-ടോൺ ഓപ്ഷനുകളും ഉണ്ടാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്.