460 കി.മീ റേഞ്ചുള്ള ബാറ്ററിയുമായി MG വിന്‍ഡ്സര്‍ ഇവി ഉടന്‍
ഓട്ടോമൊബൈൽസ്
- 1 year, 6 month, 24 days ago
ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു സഹ-ഉടമകളായി എത്തിയ ശേഷം എംജി മോട്ടോര്‍ ഇന്ത്യക്ക് (MG Motor India) ശുക്രന് ഉദിച്ചത് നമ്മള് കണ്മുന്നില് കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനം എന്ന വിശേഷണവുമായി കമ്പനി കൊണ്ടുവന്ന വിന്‍ഡ്സര്‍ ഇവി (MG Windsor EV) പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ മായാജാലം കാണിക്കുകയാണ്. ടാറ്റ നെക്സോണ്‍ ഇവി, പഞ്ച് ഇവി എന്നീ ജനപ്രിയ മോഡലുകളെ മൂലയിലുരുത്തി വിന്‍ഡ്സര്‍ കഴിഞ്ഞ നാല് മാസങ്ങളായി ഇന്ത്യയിലെ നമ്പര്‍ 1 ഇവിയെന്ന പദവി അലങ്കരിക്കുകയാണ്.