ഏറ്റവും വിലയുള്ള എസ്‌യുവിക്കായുള്ള ബുക്കിംഗ് തുടങ്ങി

എസ്‌യുവികളിലെ വല്യേട്ടൻ എന്നറിയപ്പെടുന്ന മോഡലാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. ഇന്ത്യയിൽ ഏറ്റവും വിലയുള്ള ടൊയോട്ടയുടെ വാഹനമാണെങ്കിലും ഇവിടെ കൊണ്ടുവരുന്ന പരിമിതമായ യൂണിറ്റുകൾ വാങ്ങാൻ ആളുകളുടെ വലിയ തിക്കുംതിരക്കുമാണുള്ളത്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലെ കൊലകൊമ്പനായി വാഴ്ത്തപ്പെടുന്ന എൽസിയുടെ എല്ലാതലമുറ മോഡലുകളും വലിയ വിജയം നേടിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഇപ്പോഴിതാ ഏറ്റവും പുതിയ 2025 ലാൻഡ് ക്രൂയിസർ 300 പതിപ്പിനായുളള ബുക്കിംഗും ഔദ്യോഗികമായി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. പക്ഷേ ഇതിന്റെ വില കേട്ടാൽ ചിലപ്പോൾ പലരും ഞെട്ടിപ്പോവും.

സിംപ്ലിസിറ്റി കൊള്ളാം, ഇക്കാണിച്ചത് തെറ്റ്

പുതിയ തലമുറ ഗായകരില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രിയന്‍ ആരാണെന്ന് ചോദിച്ചാല്‍ മറിച്ചൊന്ന് ആലോചിക്കാതെ ഉത്തരം നല്‍കാവുന്ന പേരാണ് അര്‍ജിത് സിംഗ് (Arijit Singh). ഇന്ന് അര്‍ജിത് സിംഗിന്റെ ഗാനങ്ങള്‍ ഇല്ലാതെ ഹിറ്റ് ചാര്‍ട്ടുകള്‍ പൂര്‍ണമാകില്ല. ദേശീയ ചിച്ചിത്ര പുരസ്‌കാരമടക്കം സംഗീത ലോകത്ത് നിന്ന് വിവിധ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള അര്‍ജിത് സിംഗിനെ ഈ വര്‍ഷം പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. അര്‍ജിതിനേക്കാള്‍ സീനിയറായ നിരവധി സംഗീതജ്ഞര്‍ പത്മ പുരസ്‌കാരങ്ങളില്ലാതെ നില്‍ക്കുമ്പോള്‍ 37-കാരന് സര്‍ക്കാര്‍ ആദരിച്ചത് അദ്ദേഹത്തിന്റെ ജനപ്രീതി ഒന്ന് കൊണ്ട് മാത്രമാണ്. അര്‍ജിത് സിംഗ് നടത്തുന്ന സംഗീത നിശകള്‍ക്കും ആയിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്.

35 ലക്ഷത്തിൻ്റെ വണ്ടി വാങ്ങി ജനപ്രിയ കുടുംബം

കൊവിഡ് സമയത്താണ് യുട്യൂബിൽ വീഡിയോകൾ പങ്കുവച്ച് കൊണ്ട് നിരവധി ചാനലുകൾ തലപ്പൊക്കി തുടങ്ങിയത്. ചിലതൊക്കെ പരാജയപ്പെട്ടു പോയെങ്കിലും മറ്റ് ചിലർ ഓരോ ദിവസം ചെല്ലുംന്തോറും വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു ചാനലാണ് മല്ലുകപ്പിൾസ്. ഒരു കുടുംബത്തി. നടക്കുന്ന കാര്യങ്ങളും ഭാര്യയും ഭർത്താവും തമ്മിലുളള ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഇവർ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. അജീഷും ഭാര്യ ഷോണിമയും എല്ലാ വീടുകളിലേയും ഒരംഗത്തെ പോലെയാണ് കരുതുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷം കടന്നു വന്നിരിക്കുകയാണ്. ഇവരുടെ യാത്രകളിൽ കൂട്ടായി ജീപ്പ് മെറിഡിയൻ എത്തിയിരിക്കുകയാണ്.

5.22 കോടി മുടക്കി വാങ്ങിയ വിദേശ കാറിൽ നഗരം ചുറ്റാനിറങ്ങിയവർ

താരദമ്പതികളാൽ സമ്പന്നമായ സിനിമ മേഖലയാണ് ബോളിവുഡ്. ഇക്കൂട്ടത്തിൽ ഏറ്റവും ആരാധകരുള്ളത് ആർക്കാണെന്ന് ചോദിച്ചാൽ രൺബീർ കപൂർ ആലിയ ഭട്ട് എന്നായിരിക്കും പലരുടേയും ഉത്തരം. ഇവരുടെ പ്രണയ കാലവും കല്യാണവും കുട്ടിയുടെ ജനനവുമെല്ലാം ഫാൻസ് വലിയ ആഘോഷമാക്കിയിരുന്നു. പോരാത്തതിന് കുഞ്ഞുമാലഖ രാഹയെ ആരാധകർക്കും മാധ്യമങ്ങൾക്കുമെല്ലാം വലിയ ഇഷ്ടവുമാണ്. ഹിന്ദിയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയും നായകനും കൂടിയാണ് ഇരുവരുമെന്നതും പ്രത്യേകം പറയേണ്ട കാര്യമാണ്. ആലിയ 10 മുതൽ 12 കോടി രൂപ വരെയാണ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെങ്കിൽ ഭർത്താവ് രൺബീർ 30 മുതൽ 50 കോടി രൂപ പ്രതിഫലം കൈപ്പറ്റുന്നുണ്ടെന്നാണ് കണക്കുകൾ.
Advertisement

നാട്ടിലൂടെ കറങ്ങാന്‍പറ്റിയ ഇ-സ്‌കൂട്ടര്‍ 69,999 രൂപക്ക്!

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ മത്സരം കൂടിയിട്ടുണ്ട്. ഇവി സെഗ്‌മെന്റില്‍ പ്രവേശിക്കാന്‍ മടിച്ച് നിന്നിരുന്ന പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ നിരനിരയായി പുതിയ ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ പ്രവേശിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിപണിയില്‍ പ്രസക്തരായി നില്‍ക്കാന്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഇവികള്‍ പുറത്തിറക്കേണ്ടത് അത്യാവശ്യമാണ്. സ്‌റ്റോറി എന്ന ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ച് പറ്റിയവരാണ് ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാറ്ററി. ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഒരു ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ് ബാറ്ററി. ആ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയും മറ്റ് സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.

ഇവിടെ എല്ലാം ഡീസൻ്റല്ലേ സാറേ

കേരളത്തിലെ ചില ഡ്രൈവർമാരുടെ ഡ്രൈവിങ്ങ് കണ്ടാൽ പലപ്പോഴും ദേഷ്യം തോന്നിയേക്കാം. എന്നാൽ ഇപ്പോഴിതാ ഉത്തരേന്ത്യൻ സഞ്ചാരി കേരളത്തിലെ റോഡിലെ അച്ചടക്കത്തെ പുക്ഴത്തി വീഡിയോ ചെയ്തിരിക്കുകയാണ്. ഡോക്യുമെന്ററി നിര്‍മാതാവും ഫോട്ടോഗ്രാഫറും സഞ്ചാരിയുമായ ആര്‍ വരുണ്‍ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റോഡുകൾ മുഴുവൻ മികച്ചതാണ് എന്ന് പറയാൻ സാധിക്കില്ല എങ്കിലും ഡ്രൈവർമാർക്ക് നല്ല അച്ചടക്കമുണ്ട് എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. എന്തായാലും മലയാളികൾക്ക് ഇത് കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം , നമ്മൾ തന്നെയാണോ ഇതെന്ന്.

ടാറ്റയുടെ ഇലക്‌ട്രിക് എസ്‌യുവി രഹസ്യമായി നിർത്തലാക്കി കമ്പനി

ഇലക്‌ട്രിക് കാറുകളെ സാധാരണക്കാരിലേക്കും അടുപ്പിച്ചവരാണ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ്. ടിയാഗോ ഇവി മുതൽ കർവ് ഇവി വരെ നീളുന്ന കമ്പനിയുടെ വൈദ്യുത വാഹന നിര ആരേയും മോഹിപ്പിക്കുന്നതാണെന്ന് നിസംശയം പറയേണ്ടിയിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയൻ ആരെന്ന് ചോദിച്ചാൽ നെക്സോൺ ഇവിയാണെന്ന് കണ്ണുംപൂട്ടി പറയേണ്ടി വരും. ഒന്നാമനായി വന്നിട്ടും ഇപ്പോഴും ജനപ്രിയമായി തുടരുന്ന മോഡൽ ശരിക്കും കാലത്തിനൊത്ത് കോലം മാറാനും ഫീച്ചറുകൾ കുത്തിനിറക്കാനും കാണിച്ച മനസാണ് കൈയടി അർഹിക്കുന്നത്. ആളുകൾക്ക് ഇഷ്‌ടമായിരുന്നിട്ടും പെട്ടന്നൊരു വാഹനം നിർത്തലാക്കിയാൽ എങ്ങനെയുണ്ടാവും.

സൂപ്പര്‍ബൈക്കിന് 30000 രൂപ ഡിസ്‌കൗണ്ടിട്ട് കവസാക്കി

വരും ദിവസങ്ങളില്‍ നിങ്ങള്‍ ഒരു പുതിയ കവസാക്കി മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ അതിശയിപ്പിക്കുന്ന ബൈക്കായ നിഞ്ച 300-ന് നല്‍കി വന്നിരുന്ന 30,000 രൂപ കിഴിവ് ഫെബ്രുവരി അവസാനം വരെ നീട്ടി. ഈ കിഴിവ് ബൈക്കിന് ഇതിനകം തന്നെ ലഭ്യമായിരുന്നു. ഇന്ത്യയില്‍ യമഹ R3, കെടിഎം 390 RC, ടിവിഎസ് അപ്പാച്ചെ RR310, അപ്രീലിയ RS 457 തുടങ്ങിയ മോട്ടോര്‍സൈക്കിളുകളോടാണ് കാവസാക്കി നിഞ്ച 300 മത്സരിക്കുന്നത്. R3 മോഡലിന്റെ വില വെട്ടിക്കുറച്ചതിന്റെ ഫലമായാണ് കവസാക്കി ഡിസ്‌കൗണ്ട് ഓഫര്‍ നീട്ടിയതെന്നാണ് സുചന.
Advertisement

റേഞ്ച് റോവറിൽ സുന്ദരിയായി വന്നിറങ്ങിയാലും നായയോടുള്ള സ്നേഹം

മലൈക അറോറ ഈ പേര് കേൾക്കാത്തതോ ആളെ പരിചയമില്ലാത്തവരോ ആയി ഇന്ന് ആരും തന്നെയുണ്ടാവില്ല. ഹിന്ദി സിനിമകളിലെ ഐറ്റം സോങുകളിലൂടെ വലിയ ആരാധകവൃന്ദത്തെ സൃഷ്‌ടിച്ചിട്ടുള്ള സുന്ദരി വിവാദങ്ങളുടെ കാര്യത്തിലും സമ്പന്നയാണ്. നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹ മോചനവും പിന്നീട് തന്നേക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായതുമെല്ലാം മലൈകയെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരസാന്നിധ്യമാക്കിയിരുന്നു. 39കാരന് 51 കാരി പ്രണയിനിയായി എത്തിയത് മാധ്യമങ്ങളും ആഘോഷിക്കുകയായിരുന്നു. എന്നാൽ 6 വർഷത്തെ ഡേറ്റിങ്ങിനൊടുവില്‍ കഴിഞ്ഞ വർഷം ബോളിവുഡ് സുന്ദരി മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറും വേര്‍പിരിയുകയും ചെയ്‌തിരുന്നു.

ഉടന്‍ വരുന്ന കുറഞ്ഞ വിലയുള്ള എംപിവികള്‍

ഇന്നത്തെ കാലത്ത് നമ്മുടെ സമൂഹത്തില്‍ കൂടുതലും അണുകുടുംബങ്ങളാണ്. അവര്‍ക്ക് കുടുംബമായി സഞ്ചരിക്കാന്‍ ഒരു 5 സീറ്റര്‍ കാര്‍ തന്നെ ധാരാളം. എന്നാല്‍ ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം തങ്ങളുടെ മാതാപിതാക്കളെ കൂടി കൂട്ടി ഒരു യാത്ര പോകാന്‍ വിചാരിച്ചാല്‍ ഒരു ചെറുകാര്‍ മതിയാകില്ല. അത്തരം സാഹചര്യങ്ങളില്‍ നമുക്ക് ഒരു 7 സീറ്റര്‍ കാര്‍ തന്നെ വേണം. അപ്പോള്‍ പിന്നെ ഒരു ടാക്‌സി വടകയ്ക്ക് വിളിക്കേണ്ടി വരും. കൂടുതല്‍ സ്‌പെയ്‌സും സൗകര്യവും കാരണവും വലിയ കുടുംബങ്ങള്‍ ഇപ്പോള്‍ എംപിവികള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എംപികളുടെ വില്‍പ്പന തന്നെ അതിന് തെളിവാണ്.

പോക്കറ്റ് റോക്കറ്റ് വാങ്ങണേൽ ഇനി എസ്‌യുവിയുടെ വില കൊടുക്കണം

അധികമാരും ഇപ്പോൾ അങ്ങനെ പറഞ്ഞുകേൾക്കുന്നില്ലെങ്കിലും പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഒരുകാലത്ത് ഏവർക്കും പ്രിയങ്കരനായിരുന്നു ഹ്യുണ്ടായിയുടെ i20. ഒന്നാന്തരം പെർഫോമൻസും അടിപൊളി ലുക്കും ഫീച്ചേഴ്‌സുമെല്ലാമായി ബലേനോയെ പോലും മാറ്റിനിർത്തുന്ന വിൽപ്പനയായിരുന്നു കാറിനുണ്ടായിരുന്നത്. പക്ഷേ മൂന്നാംതലമുറയിലേക്ക് ചേക്കേറിയതോടെ ഡിമാന്റ് ഒന്ന് ചെറുതായി ഇടിഞ്ഞു. ഒപ്പം ഡീസൽ എഞ്ചിൻ വിടപറഞ്ഞതും വാഹനത്തിന് ക്ഷീണമുണ്ടാക്കിയെന്ന് പറയാം. എങ്കിലും ഹേറ്റേഴ്‌സില്ലാത്ത മിടുക്കനായി മുമ്പോട്ട് പോവാൻ ഇപ്പോഴും i20 കാറിനാവുന്നുണ്ട്. ശരിക്കും ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിനെ വെറെ ലെവലിൽ എത്തിച്ചതും ഹ്യുണ്ടായിയുടെ ഈ മോഡലാണെന്ന് നിസംശയം അവകാശപ്പെടാം.

റോംഗ് സൈഡില്‍ കയറുന്നവര്‍ ശ്രദ്ധിച്ചോ...

ഗതാഗത നിയമങ്ങള്‍ ഉണ്ടാക്കിയത് തന്നെ അത് ലംഘിക്കാന്‍ വേണ്ടിയാണെന്ന മനസ്ഥിതിയുള്ള ഒത്തിരി പേരുള്ള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇന്ത്യയില്‍ വാഹനാപകടങ്ങള്‍ പെരുകാനുള്ള ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്ന് ഗതാഗത നിയമ ലംഘനങ്ങള്‍ തന്നെയാണ്. ഇന്ത്യന്‍ നിരത്തുകളില്‍ കണ്ട് വരുന്ന സാധാരണ ഗതാഗത നിയമലംഘനമാണ് തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുന്നത്. സാധാരണയായി നമ്മള്‍ ഇതിനെ 'റോംഗ് സൈഡില്‍' വണ്ടിയോടിക്കുക എന്ന് പറയും. അറിയാതെ തെറ്റായ ദിശയില്‍ വാഹനം ഓടിച്ച് പോകുന്നവരുണ്ടാകാം. എന്നാല്‍ അറിഞ്ഞ് കൊണ്ട് ഈ തെറ്റ് ചെയ്യുന്നവരുടെ എണ്ണം കുറവല്ല. ഇത്തരക്കാര്‍ സ്വന്തം ജീവന്‍ വെച്ചാണ് പന്താടുന്നതെന്ന് മനസ്സിലാക്കുന്നില്ല.
Advertisement

പുതിയ വില തുടങ്ങുന്നത് വെറും 1.35 ലക്ഷത്തിന്

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ സ്പോർട്‌സ് ബൈക്കുകള്‍ വരെയുള്ള സെഗ്മെന്റിൽ തീപാറിച്ചവരാണ് ടിവിഎസ്. 100 സിസി മുതൽ 310 സിസി വരെയുള്ള മോട്ടോർസൈക്കിളുകൾ പണിതിറക്കുന്ന ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കളുടെ നിരയിലെ വ്യത്യസ്‌തനാണ് റോണിൻ (TVS Ronin). ഇന്ത്യയിലെ മോട്ടോർസൈക്കിൾ നിരയിൽ പുതിയൊരു പരീക്ഷണമായിരുന്നു റോണിൻ എന്ന ക്രോസ്ഓവർ മോഡൽ. റെട്രോ സ്റ്റൈൽ സ്ക്രാംബ്ലർ ശൈലി പിടിച്ച് യുവാക്കളുടെ ഹരമാവാൻ ശ്രമിച്ചുവെങ്കിലും റോയൽ എൻഫീൽഡ് ഹണ്ടറിന് (Royal Enfield Hunter) മുന്നിൽ അത്രയ്ക്ക് ശോഭിക്കാൻ റോണിനായില്ലെന്ന് വേണം പറയാൻ.

ഇന്ത്യയിൽ ജോലിക്ക് ആളെ ക്ഷണിച്ച് ടെസ്‌ല!

അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല (Tesla) ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പോകുകയാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. കഴിഞ്ഞ വര്‍ഷം വരെ ടെസ്‌ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോള്‍ പുതിയ യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ടെസ്‌ലയും ഇലോണ്‍ മസ്‌കും കൂടുതല്‍ ശക്തരായി മാറിയിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മസ്‌കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ചയും അരങ്ങേറി. ഇതിന്റെ അടിസ്ഥാനത്തില്‍ െടസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനം അടുത്തുവെന്ന് സൂചന നല്‍കുന്ന ചില സംഭവവികാസങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.

ഇന്നോവ ഇലക്‌ട്രിക്കുമായി ടൊയോട്ടയുടെ മാസ് എൻട്രി!

ഇലക്ട്രിക് കാറുകൾക്ക് ആവശ്യക്കാർ ഏറിയതോടെ കാത്തിരിക്കാതെ ഇവി രംഗത്തേക്ക് ഇറങ്ങുകയാണ് നമ്മുടെ സ്വന്തം ടൊയോട്ട. ആഗോള വിപണികളിൽ ഇതിനോടകം തന്നെ വൈദ്യുത വാഹനങ്ങൾ കമ്പനി പുറത്തിറക്കുന്നുണ്ടെങ്കിലും ഇന്ത്യയെ ഇതുവരെ കാര്യമായി പരിഗണിക്കാതെ വിട്ടേക്കുകയായിരുന്നു. എന്നാൽ മാരുതി സുസുക്കിയുമായുള്ള പങ്കാത്തത്തിന്റെ ഭാഗമായി അർബൻ ക്രൂയിസർ ഇവിയെ ഇക്കൊല്ലം ബ്രാൻഡ് പുറത്തിറക്കും. ഇതിനിടയിൽ ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ഇന്നോവ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് ടൊയോട്ട വാർത്തകളിൽ ഇടംനേടുകയാണ്. ഒന്ന് രണ്ട് വർഷങ്ങൾക്ക് മുമ്പ് വൈദ്യുതീകരിച്ച എംപിവിയെ ബ്രാൻഡ് പ്രദർശിപ്പിച്ചിരുന്നു.

രാജ് കുന്ദ്ര ദേ വീണ്ടും കാര്‍ മാറ്റി

രാജ് കുന്ദ്രയെന്ന പേര് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. 2009-ല്‍ ബോളിവുഡ് താര സുന്ദരി ശില്‍പ ഷെട്ടിയെ വിവാഹം ചെയ്തതോടെയാണ് വ്യവസായിയായ രാജ് പ്രശസ്തനായത്. എന്നാല്‍ നിരവധി വിവാദങ്ങളിലൂടെ ശില്‍പയുടെ അത്രത്തോളം തന്നെ രാജ് കുന്ദ്രയെന്ന പേരും വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ തുടങ്ങി. നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിക്കേല്‍ കേസിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ് കുന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്‌ട്രേറ്റ് ചോദ്യം ചെയ്തിരുന്നു. ഇത് മാത്രമല്ല ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ രാജിന്റെ 97.79 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.
Advertisement

ഏറ്റവും വിലയുള്ള കാർ ഉപയോഗിക്കുന്ന ഇന്ത്യക്കാരനെ അറിയുമോ?

കാറുകളോട് ഇഷ്‌ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ഒരു സെക്കൻഡ് ഹാൻഡ് കാർ എങ്കിലും സ്വന്തമാക്കണമെന്ന സ്വപ്‌നവുമായി രാപ്പകൽ അദ്ധ്വാനിക്കുന്നവരാവും നമ്മളിൽ പലരും. എന്നാൽ ആഡംബര വീടിന്റെ വിലയോളം വരുന്ന കാറുകൾ വാങ്ങുന്നവരും ഇന്ത്യയിലുണ്ട്. എല്ലാത്തരം വാഹനങ്ങളേയും സ്നേഹിക്കുന്ന വണ്ടിഭ്രാന്തൻമാർക്ക് ഇതെല്ലാം സന്തോഷം നൽകുന്ന കാര്യങ്ങളുമാണ്. സിനിമാ താരങ്ങളും വലിയ വ്യവസായികളുമെല്ലാം ആഡംബര കാറുകൾ വാങ്ങുന്നത് ആഘോഷിക്കുന്നവരാണ് നാം. എന്നാൽ ഇന്ത്യയിൽ ഏറ്റവും വിലയുള്ള കാർ ഉപയോഗിക്കുന്നത് ആരാണെന്ന് അറിയാമോ? മുകേഷ് അംബാനിയോ അല്ലെങ്കിൽ നിത അംബാനിയോ ഒക്കെയാവുമെന്ന് വിചാരിച്ചെങ്കിൽ തെറ്റി കേട്ടോ.

ബുക്കിംഗിലും കുതിച്ച് BYD-യുടെ നാലാമൻ

കഴിഞ്ഞ ദിവസം ബിവൈഡി (BYD) ഇന്ത്യയിലെ തങ്ങളുടെ നാലാമത്തെ ഉല്‍പ്പന്നമായ സീലയണ്‍ 7 പ്രീമിയം എസ്‌യുവിയുടെ വില പ്രഖ്യപിച്ചിരുന്നു. 2025 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ഈ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. അതേസമയം ദിവസം തന്നെ കമ്പനി കാറിന്റെ ബുക്കിംഗും ആരംഭിച്ചിരുന്നു. പ്രീമിയം, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സീലയണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. 48.9 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില. ഇവിയുടെ ടോപ്-സ്‌പെക്ക് വേരിയന്റിന് 54.9 ലക്ഷം രൂപ വരെയാണ് വില. മാര്‍ച്ച് 7 മുതല്‍ ഡെലിവറി ആരംഭിക്കാനിരിക്കുന്ന പ്രീമിയം ഇവി ഇതിനോടകം 1000 ബുക്കിംഗുകള്‍ വാരിക്കൂട്ടിയതായി കമ്പനി അറിയിച്ചു.

അജയ് ശങ്കറിന് ബിഎംഡബ്ല്യുവിന്റെ ആഡംബര കാർ സ്വന്തം

വീട് എന്നത് പലരുടേയും ചിരകാല സ്വപ്‌നങ്ങളിൽ ഒന്നാവും. വീട് പണിയാനിറങ്ങിയാൽ ആയിരം സംശയങ്ങളും ചോദ്യങ്ങളും ഓരോരുത്തരുടേയും മനസിലുണ്ടാവും. അത്തരക്കാരെ സഹായിക്കാൻ ഒരുപാട് എഞ്ചിനിയർമാരും കോൺട്രാക്ടർമാരും ഇന്നുണ്ട്. പക്ഷേ പലരും ആദ്യം തപ്പുന്നത് ഓൺലൈനിലാവും അല്ലേ. ഇൻഫ്ലുവൻസർമാർ സജീവമായതോടെ എല്ലാക്കാര്യത്തിലും അഭിപ്രായം പറയാൻ ആയിരം പേരുണ്ടാവും. അത്തരത്തിൽ ഹോം കൺസൾട്ടന്റായി ഏവർക്കും പരിചതമായ വ്യക്തിയാണ് ഡോക്‌ടർ ഇന്റീരിയർ എന്ന അജയ് ശങ്കർ. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം വീടുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെക്കുന്ന അജയ് പലരുടേയും പ്രിയപ്പെട്ട യൂട്യൂബർ കൂടിയാണ് കേട്ടോ.

കെടിഎമ്മിനെ മൂലയ്ക്കിരുത്താൻ അപ്രീലിയയുടെ പുതിയ ബൈക്ക്

നേക്കഡ് ബൈക്കുകളിലെ രാജാവായി നിൽക്കുന്ന ബ്രാൻഡാണ് കെടിഎം. എന്നാൽ മികച്ച മത്സരം മുന്നോടച്ട് വച്ച് കൊണ്ട് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ അപ്രീലിയ തങ്ങളുടെ ടുവോനോ 457 നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ചിരിക്കുകയാണ്. 3.95 ലക്ഷം രൂപയാണ് അപ്രീലിയ ട്യൂണോ 457-ൻ്റെ എക്‌സ് ഷോറൂം വിലയായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അപ്രീലിയയുടെ ബ്രാൻഡ് അംബാസഡറും നടനുമായ ജോൺ എബ്രഹാമാണ് അപ്രീലിയ ട്യൂണോ 457 ലോഞ്ച് ചെയ്തത്. അപ്രീലിയ ട്യൂണോയ്ക്ക് RS457-നെക്കാൾ 25,000 രൂപ കുറവാണ് എന്നതാണ് പ്രത്യേകത. ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ ഇത് ഇന്ത്യയിലെ KTM 390 ഡ്യൂക്ക്, യമഹ MT-03 എന്നിവയ്‌ക്ക് എതിരെയാണ് അപ്രീലിയയുടെ പോരാട്ടം.
Advertisement

ക്ലാസ് എൽകെജി, പാഠം ഒന്ന് ബിഎംഡബ്ല്യു!

തലക്കെട്ട് വായിക്കുമ്പോൾ ഏതൊരാൾക്കും ഒരു അതിശയം തോന്നിയേക്കാം. സാധാരണ കുഞ്ഞ് ക്ലാസുകളിൽ പാഠം ഒന്ന് എന്ന് പറയുന്നത് അക്ഷരങ്ങളെ പഠിപ്പിക്കുക എന്നതാണ്. എന്നാൽ കേരളത്തിലെ ഒരു സ്കൂളിൽ പ്രണയദിനത്തിൽ കുട്ടികളെ പാർക്കിലോ മൃശാലയിലോ അല്ല കൊണ്ടു പോയത്. പകരം കൊച്ചിയിലെ ബിഎംഡബ്ല്യുവിൻ്റെ ഷോറൂമിലേക്കാണ്. കൊച്ചിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ബ്രിട്ടൻ പ്രീസ്കൂളിൽ നിന്നുളള കുട്ടികളെയാണ് പ്രണയദിനത്തിൽ ഷോറൂമിലെത്തിച്ച് വാഹനങ്ങളെ പരിചയപ്പെടുത്തിയത്. സാധാരണ വിദ്യാഡത്ഥികൾക്ക് ലഭിക്കാത്ത അസുലഭ അവസരമാണ് ഈ കുട്ടികൾക്ക് ലഭിച്ചത്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ ആഡംബര വാഹനങ്ങൾ അടുത്ത് അറിയാനും തൊട്ടു തലോടിയും വാഹനത്തിൽ കയറാനും സാധിക്കുക എന്നത് മറക്കാനാകാത്ത അനുഭവമായിരിക്കും.

ഏറ്റവും പവര്‍ഫുളായ ഔഡി എസ്‌യുവി ഇന്ത്യയില്‍

ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡ് ആണ് ഔഡി. രാജ്യത്ത് ആഡംബര കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്ന സാഹചരത്തില്‍ ഔഡിയും തങ്ങളുടെ മോഡല്‍ നിര അപ്‌ഡേറ്റ് ചെയ്യുന്ന തിരക്കിലാണ്. ഇപ്പോള്‍ തങ്ങളുടെ ഏറ്റവും ശക്തമായ ഐസിഇ മോഡലായ RS Q8 18 പെര്‍ഫോമന്‍സ് ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് ഔഡി. കാറിന് കമ്പനി 2.49 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഔഡി ഇപ്പോള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താലും ഡെലിവറി ലഭിക്കാന്‍ കുറഞ്ഞത് 6 മാസമെടുക്കും. കാരണം അടുത്ത 6 മാസത്തേക്കുള്ള എല്ലാ ഔഡി RS Q8 ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു.

വില കൂട്ടി, എന്നിട്ടും ഈ 7-സീറ്റർ 6.10 ലക്ഷത്തിന് കിട്ടും!

സെവൻ സീറ്റർ വാഹനങ്ങളോട് ഇന്ത്യക്കാർക്ക് ഇപ്പോൾ വല്ലാത്തൊരു അടുപ്പമുണ്ട്. മാരുതി എർട്ടിഗ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലുള്ള മൾട്ടി പർപ്പസ് വാഹനങ്ങളുടെ ഓരോ മാസത്തേയും വിൽപ്പന കണക്കുകൾ നോക്കിയാൽ തന്നെ സംഗതി മനസിലാവും. ഒരു കുടുംബത്തിന് ഒന്നിച്ചൊരു കല്യാണത്തിന് പോവാനോ അല്ലെങ്കിൽ കൂട്ടുകാരുമൊത്ത് ട്രിപ്പിന് പോവാനുമെല്ലാം ഉപകാരിയാണ് 7-സീറ്ററുകൾ. അടുത്തിടെ എസ്‌യുവി സെഗ്മെന്റിലും മൂന്നുവരി വാഹനങ്ങളുടെ കടന്നുകയറ്റം കാണാം. പക്ഷേ ഇതെല്ലാം സ്വന്തമാക്കണമെങ്കിൽ ചുരുങ്ങിയത് 12 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നതാണ് യാഥാർഥ്യം. പക്ഷേ ഇതിന്റെയെല്ലാം പകുതി വിലയ്ക്ക് ഒരു 7-സീറ്റർ മോഡൽ ഇന്ത്യയിൽ വിപണനത്തിന് എത്തുന്നുണ്ടെന്നതാണ് രസകരമായ കാര്യം.

പുത്തന്‍ മാരുതി മോഡല്‍ നിരത്തില്‍ ടെസ്റ്റിംഗിലാണ്

ഇന്ത്യക്കാര്‍ക്കിടയില്‍ 7 സീറ്റര്‍ യൂടിലിറ്റി വാഹനങ്ങള്‍ക്ക് പ്രചാരം വര്‍ധിച്ച് വരികയാണ്. ഈ സാധ്യത മുതലെടുക്കാനായി മാരുതി സുസുക്കി Y17 എന്ന കോഡ് നാമത്തില്‍ ഒരു മൂന്ന് വരി എസ്‌യുവി വികസിപ്പിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇത് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ (Maruti Suzuki Grand Vitara) 7 സീറ്റര്‍ പതിപ്പായിരിക്കുമെന്ന് വ്യക്തമായത്. ഇപ്പോള്‍ ഗ്രാന്‍ഡ് വിറ്റാരയെ അടിസ്ഥാനപ്പെടുത്തിയുള്ള 7 സീറ്റര്‍ എസ്‌യുവിയുടെ പുത്തന്‍ സ്‌പൈ ചിത്രങ്ങള്‍ ഇന്‍ര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
Advertisement

ബെൻസ് ഡ്രൈവർക്ക് കിട്ടിയ പിഴത്തുകയ്ക്ക് ഇവി സ്കൂട്ടർ വാങ്ങാം

ഏതൊരു വാഹനമായാലും നിയമം തെറ്റിച്ചാൽ പിഴ കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പ്രത്യേകിച്ച് വാഹനത്തിൽ അനധികൃതമായി മോഡിഫിക്കേഷനുകൾ നടത്തിയിട്ടുണ്ടെങ്കിൽ. ലക്ഷ്വറി വാഹനങ്ങളിൽ പോലും മോഡിഫിക്കേഷനുകൾ നടത്തുന്നത് ഇന്ത്യൻ റോഡുകളിൽ പതിവ് കാര്യങ്ങളാണ്. എന്നാൽ അനധികൃ മോഡിഫിക്കേഷൻ ആണെന്ന് കണ്ടെത്തിയാൽ വലിയ പിഴത്തുകയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. അത്തരത്തിൽ പിഴത്തുക കിട്ടിയ ഒരു മെർസിഡീസ് ബെൻസ് ഡ്രൈവറിൻ്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. സംഭവം എവിടെയാണ് നടന്നതെന്നായിരിക്കും എല്ലാവർക്കും ആകാംക്ഷ.ചിലർ വിചാരിച്ചേക്കാം ഇത് കേരളത്തിലായിരിക്കുമെന്ന്. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കാൻ മറക്കരുതേ.