ഹ്യുണ്ടായി കാർ വാങ്ങണേൽ കാശ് ഇനി അധികം വേണം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സേഫ്റ്റി നോക്കി വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് തന്നെയാണുണ്ടായിരിക്കുന്നത്. ടാറ്റയും (Tata Motors) മഹീന്ദ്രയുമെല്ലാം (Mahindra) ക്രാഷ് ടെസ്റ്റിലെ കേമത്തം പറഞ്ഞ് കച്ചോടംപിടിച്ചപ്പോൾ ഇതിനൊന്നും കാര്യമായ പരിഗണന കൊടുക്കാതിരുന്നവരായിരുന്നു രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ഹ്യുണ്ടായിയും (Hyundai). എന്നാൽ പുതിയ വെർണ (Verna) പുറത്തിറക്കിയപ്പോൾ ഇടിപ്പരീക്ഷയിൽ ഫുൾ-മാർക്കും വാങ്ങിയായിരുന്നു കൊണ്ടുവന്നത്. ഒപ്പം നല്ല കിടിലൻ ഡിസൈനും ഫീച്ചറുകളുടെ ആറാട്ടും കൂടിയായപ്പോൾ ആളുകൾ ഇരുകൈയും നീട്ടിയാണ് വാഹനത്തെ സ്വീകരിച്ചത്.

രാജ്യത്തെ ആദ്യ ഫോർഡ് ഫിഗോ ലിമോസിൻ,വൈറൽ വീഡിയോ

പലതരം മോഡിഫിക്കഷനുകൾ കാണാൻ സാധിക്കും നമ്മുടെ രാജ്യത്ത്. എന്നാൽ ചിലതൊക്കെ വളരെ ഭയാനകവും തീവ്രവുമായതാണ്. 2021 -ൽ രാജ്യം വിട്ട ഫോർഡ് കമ്പനി ചിലപ്പോൾ തങ്ങളുടെ വാഹനത്തിൽ കാണിക്കുന്ന മോഡിഫിക്കേഷൻ കണ്ടാൽ തിരിച്ചു വന്നേക്കുമെന്ന് വരെ തോന്നിയേക്കാം. അത്തരത്തിലൊരു മോഡിഫിക്കേഷൻ്റെ വിശേഷങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കാനുളളത്. ആഡംബര വാഹനങ്ങളുടെ മോഡൽ ഉണ്ടാക്കുന്ന വാർത്തകൾ നിങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചിട്ടുണ്ട്. എന്നാൽ ഒരു ലിമോസിൻ കാർ ഉണ്ടാക്കിയ വ്യക്തിയുടെ വിവരങ്ങളാണ് പറയാൻ പോകുന്നത്. ഇന്ത്യയിലെ ആദ്യ ഫോർഡ് ഫിഗോ ലിമാസിൻ. ടെക്നിക്കൽ പാർത്ഥ എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

രഹസ്യമായി ഒരു കാര്‍ കൂടി ഷോറൂമിലെത്തിച്ച് മഹീന്ദ്ര!

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച വിജയം ആസ്വദിക്കുന്ന ബ്രാന്‍ഡ് ആണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കമ്പനി പുറത്തിറക്കിയ ഒട്ടുമിക്ക മോഡലുകളും വമ്പന്‍ ഹിറ്റാണ്. അടുത്തിടെ ഇലക്ട്രിക് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി പുറത്തിറക്കിയ BE 6, XEV 9e എന്നീ മോഡലുകള്‍ ബുക്കിംഗ് ചാര്‍ട്ടുകള്‍ വിറപ്പിച്ച് മുന്നേറുകയാണ്. ഇതിന്റെ കൂടെ തന്നെ ഐസി എഞ്ചിന്‍ വാഹനങ്ങളെയും കമ്പനി കാര്യമായി ഗൗനിക്കുന്നുണ്ട്. മഹീന്ദ്ര 2022 ജൂണില്‍ പുറത്തിറക്കിയ സൂപ്പര്‍ ഹിറ്റ് മോഡലാണ് സ്‌കോര്‍പിയോ N.

ബൈക്ക് വാങ്ങിപ്പിക്കാൻ 2 ലക്ഷം രൂപ വെട്ടിക്കുറച്ച് കമ്പനി

ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുമായുള്ള (AARI) പങ്കാളിത്തത്തോടെ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലേക്ക് കടന്നുവന്ന പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളാണ് മോട്ടോ മോറിനി. കിടിലൻ മോഡലുകൾ ചെറിയ വിലയ്ക്ക് അവതരിപ്പിച്ച ബ്രാൻഡ് ശ്രദ്ധനേടിയിരുന്നുവെങ്കിലും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇതുവരെ കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശരി. എങ്ങനെയെങ്കിലും വിൽപ്പന കൂട്ടാനായും നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനുമായി കമ്പനി കുറച്ചുകാലമായി ആഞ്ഞ് ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി മിക്ക ബൈക്കുകളിലും ഗംഭീര വിലക്കുറവും പല തവണയായി പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X, സീമെസോ, റെട്രോ സ്ട്രീറ്റ്, സ്ക്രാംബ്ലർ എന്നിവയുമായാണ് ഇറ്റാലിയൻ പൈതൃകമുള്ള മോട്ടോ മോറിനി രാജ്യത്തിനായി പണിതിറക്കിയിട്ടുള്ളത്.
Advertisement

ഒംനിയില്ലാത്ത വിഷമം മാറ്റാന്‍ പുത്തന്‍ അവതാരം

ഇന്ത്യക്കാര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ഒരു വാഹനമാണ് മാരുതി സുസുക്കി ഒംനി. സിനിമകളില്‍ വില്ലന്‍മാരുടെ സ്വന്തം വാഹനമായിരുന്നെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ പാസഞ്ചര്‍ വാഹനം എന്നതിലുപരി ആംബുലന്‍സ്, സ്‌കൂള്‍ വാന്‍, കാര്‍ഗോ വാന്‍ എന്നീ നിലകളിലും ഒംനി സേവനമുനഷ്ടിച്ചു. ഒംനിയുടെ പകരക്കാരായി പല വാഹനങ്ങളും വന്നുപോയെങ്കിലും അതേ ഒരു ഓളം തീര്‍ക്കാന്‍ മറ്റൊരു മോഡലിനും സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒംനി ഒഴിച്ചിട്ട് പോയ സിംഹാസനം കൈയ്യടക്കാനായി ഒരു പുത്തന്‍ വാന്‍ വരാന്‍ പോകുകയാണ്. എന്നാല്‍ ഈ മോഡല്‍ പുറത്തിറക്കുന്ന കമ്പനി മാരുതി സുസുക്കിയല്ലെന്ന് മാത്രം. അത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയാണ്.

80+ കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് ദിനംപ്രതി അനേകം മോഡലുകളാണ് ഇപ്പോൾ കടന്നുവരുന്നത്. ചെറിയ വില മുതൽ പ്രീമിയം വില വരെയുള്ള ഇവികൾ സമ്പന്നമാണ് ഇപ്പോൾ നമ്മുടെ ഇരുചക്ര വാഹന രംഗമെന്ന് വേണം പറയാൻ. ഓലയും ഏഥറും ഹീറോയും ടിവിഎസും ബജാജും ഹോണ്ടയുമെല്ലാം അരങ്ങ് തകർക്കുമ്പോൾ കടലിലെ ചെറുമീനുകളായി മറ്റ് നിരവധി സ്റ്റാർട്ടപ്പ് ബ്രാൻഡുകളും ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുന്നുണ്ട്. പക്ഷേ ചെറിയ വിലയിൽ മോഡലുകൾ നോക്കുന്നവർ ചിലപ്പോൾ നിരാശപ്പെട്ടേക്കാം. 1 ലക്ഷം അല്ലെങ്കിൽ അതിനടുത്ത് കൊടുത്തെങ്കിൽ മാത്രമേ ഒത്തൊരു വണ്ടി വാങ്ങാനാവൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

കൂട്ടുകാരിയുടെ ആഡംബര എസ്‌യുവിയിൽ സ്വപ്‌ന സുന്ദരി

സെലിബ്രിറ്റികളുടെ ഏറ്റവും പ്രിയപ്പെട്ട കാറുകളിൽ ഒന്നാണ് ലാൻഡ് റോവർ ഡിഫൻഡർ (Land Rover Defender). പ്രത്യേകിച്ച് ഹിന്ദി സിനിമാ താരങ്ങൾക്കിടയിലെ പ്രിയങ്കരനാണ് ഈ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനം. സിനിമാ മേഖലയിൽ ഉള്ളവർ മാത്രമല്ല കേട്ടോബിസിനസുകാർ, ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയ സമ്പന്നർക്കിടയിൽ ഡിഫൻഡറിന് ഒരുപാട് ആരാധകരുണ്ട്. കോടികൾ വില വരുന്ന വാഹനം പല വ്യത്യസ്‌ത വേരിയന്റുകളിലാണ് സ്വന്തമാക്കാനും സാധിക്കുന്നത്. നല്ല യാത്രാ കംഫർട്ട് തരുന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന് ഓൺ-റോഡിലേത് പോലെ ഓഫ്-റോഡിലും അതിഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കാനാവുന്നത്.

52 കോടി രൂപ ലാഭത്തിന് ഫ്ലാറ്റ് വിറ്റു, ബെന്‍സ് വാങ്ങി!

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡ് ആയ മെര്‍സിഡീസ് ബെന്‍സ് 1 ഡസനിലേറെ മോഡലുകള്‍ രാജ്യത്ത് വില്‍ക്കുന്നുണ്ട്. അവയില്‍ ചില മോഡലുകളോട് ആയിരിക്കും സെലിബ്രിറ്റികള്‍ക്ക് കമ്പം കൂടുതല്‍. അക്കൂട്ടത്തില്‍ പെട്ട ഇന്ത്യന്‍ സിനിമാ താരങ്ങള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്. കരീന കപൂര്‍, ഷാഹിദ് കപൂര്‍, മൃണാല്‍ ഠാക്കൂര്‍, സോനം കപൂര്‍, കപില്‍ ശര്‍മ്മ തുടങ്ങിയ സെലിബ്രിറ്റികള്‍ ഈ ആഡംബര സെഡാന്‍ സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡിലെ സീനിയര്‍ നടന്മാരില്‍ ഒരാളും ഇതിഹാസ താരവുമായ ഒരാള്‍ ഇപ്പോള്‍ ഈ കാര്‍ വാങ്ങിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
Advertisement

ഹബീബി കം ടു കേരള എന്ന് എംവിഡി

കേരളത്തിൽ എന്നും മോട്ടോർ വാഹന വകുപ്പ് എയറിലാണ്. ഒരു പ്രശ്നം ഒതുക്കി തീർക്കുമ്പോൾ അടുത്തത് പൊങ്ങി വരും. അങ്ങനെ ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന മറ്റൊരു പ്രശ്നമാണ് പ്രവാസികൾക്ക് ലൈസൻസ് പുതുക്കുന്നതിലുളള പ്രതിസന്ധികൾ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് അംഗീകൃത ഡോക്ടര്‍മാരില്‍നിന്ന് നേത്ര, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. എന്നാൽ പ്രവാസികൾക്ക് വേണ്ടി ഓൺലൈൻ ആപ്പിലൂടെ പുതുക്കാനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാൽ അതിൽ ഒരു പ്രശ്നമുളളത് സംസ്ഥാന മെഡിക്കൽ കൗണ്‍സില്‍ അംഗീകരിച്ച ഡോക്ടര്‍മാരുടെ മാത്രമേ സർട്ടിഫിക്കറ്റ് സ്വീകരിക്കു എന്നാണ് എംവിഡി നിർബന്ധം പിടിക്കുന്നത്.

വണ്ടിവിൽക്കാൻ സിനിമ നടന്റെ കൂട്ടുപിടിച്ച് സ്കോഡ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായി അതിവേഗം വളരുകയാണ് സ്കോഡ. കുഷാഖ്, സ്ലാവിയ, കൊഡിയാക്, കൈലാക് തുടങ്ങിയുള്ള ചെറിയ വാഹന നിരയാണുള്ളതെങ്കിലും എല്ലാ മോഡലുകളും വാങ്ങാൻ രാജ്യത്ത് ആളുണ്ട് താനും. അതിന്റെ പ്രധാന കാരണം സേഫ്റ്റിയും നിർമാണ നിലവാരവുമാണെന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല. അടുത്തിടെ വന്ന കുഞ്ഞൻ കോംപാക്‌ട് എസ്‌യുവിയായ കൈലാക്കും വിപണിയിൽ തരംഗമായി മുന്നേറുകയാണ്. ഇതിനിടയിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാക്കിയ സന്തോഷത്തിലുമാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ. ഇപ്പോഴിതാ വണ്ടിവിൽക്കാൻ സിനിമ നടന്റെ കൂട്ടുപിടിച്ചിരിക്കുകയാണ് സ്കോഡ.

കുറഞ്ഞ മെയിന്റനന്‍സുള്ള കാറുകള്‍ ഇതാണ്...

ഒരു കാര്‍ എന്നത് ഇന്നും പലരുടെയും സ്വപ്‌നമായിരിക്കും. കാര്‍ വാങ്ങി കഴിഞ്ഞാല്‍ അവയ്ക്കുള്ള പരിപാലന ചെലവ് കാരണം ടൂവീലറില്‍ തന്നെ യാത്ര തുടരുന്ന ഒത്തിരി പേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ വളരെ കുറച്ച് പരിപാലന ചെലവ് മാത്രമുള്ള ചില കാറുകളും വില്‍പ്പനക്കെത്തുന്നുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, ഹോണ്ട എന്നീ പ്രമുഖ ബ്രാന്‍ഡില്‍ നിന്നുള്ള ആ കാറുകളുടെ ഒരു പട്ടിക ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. 'തീറ്റിപ്പോറ്റാന്‍' കുറഞ്ഞ ചെലവ് മാത്രമുള്ള ആ കാറുകള്‍ ഏതൊക്കെ ആണെന്നും അവയുടെ വില, എഞ്ചിന്‍ ഓപ്ഷനുകള്‍ പ്രത്യേകതകള്‍ എന്നിവ ചുവടെ വിശദമായി വായിക്കാം.

പുനർജന്മമെടുക്കാൻ ഫിയറ്റ് പുന്തോ...

വർഷങ്ങൾക്ക് മുമ്പേ ഇന്ത്യയിൽ നിന്നും പടിയിറങ്ങിയെങ്കിലും ഇപ്പോഴും വലിയ ആരാധകവൃന്ദമുള്ള വാഹന നിർമാതാക്കളാണ് ഫിയറ്റ്. പുന്തോയും അബാർത്തും ലിനിയയുമൊക്കെ നമ്മുടെ നിരത്തുകൾ ഭരിച്ചിരുന്ന കാലം ആർക്കും അങ്ങനെ പെട്ടെന്ന് മറക്കാനൊക്കില്ലല്ലോ. മറക്കാൻ ശ്രമിച്ചാലും ഒരുകാലത്ത് മാരുതി സ്വിഫ്റ്റ് പോലുള്ള ജനപ്രിയ കാറുകൾക്ക് കൊടുത്തിരുന്ന കുഞ്ഞൻ ഡീസൽ എഞ്ചിൻ മാത്രം മതി ഫിയറ്റിനെ ഓർമിക്കാൻ. ഇന്ത്യയിൽ മാത്രമല്ല കേട്ടോ, ലോക കാർ വിപണിയുടെ ചരിത്രത്തിൽ തന്നെ പ്രത്യേക സ്ഥാനമുള്ളവരാണ് ഫിയറ്റ്. 1964-ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ബ്രാൻഡ് 2019-ലാണ് ഇവിടെ നിന്നും പടിയിറങ്ങുന്നത്.
Advertisement

കിയ ഓണര്‍മാരുടെ ശ്രദ്ധിക്ക്, ഈ കാര്‍ ഉടന്‍ ഷോറൂമിലെത്തിക്കുക

ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ കിയ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന പ്രീമിയം ഇവിയാണ് EV6. കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്‍ മോഡലായ ഇതിന് ഉയര്‍ന്ന വിലയാണുള്ളത്. കഴിഞ്ഞ ഏതാനും മാസത്തെ വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടിരുന്നുവെങ്കിലും 2025 ജനുവരിയിലെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ മാസം കിയ EV6-ന്റെ ഒരു യൂണിറ്റ് പോലും വിറ്റുപോയിട്ടില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരിയില്‍ അരങ്ങേറിയ 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് കിയ EV6-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഒരുപക്ഷേ അതായിരിക്കാം വില്‍പ്പന കുറയാന്‍ കാരണം.

ഒരു രൂപ നാണയത്തിൻ്റെ ഒരു പവറേ!

വാഹനത്തിൽ പല തരം മോഡിഫിക്കേഷനുകൾ നടത്തുന്നത് കണ്ടിട്ടുണ്ട്. പല വീഡിയോകളും കാണുമ്പോൾ ഹോ പൊലീസ് അല്ലെങ്കിൽ എംവിഡി ഇതൊന്നും കാണുന്നില്ലേ എന്ന് തോന്നിപോകാറുണ്ട്. അത്തരത്തിലൊരു മോഡിഫിക്കേഷനാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. അകത്തും പുറത്തുമായി നിരവധി മോഡിഫിക്കേഷൻ നടത്താനുളള സംവിധാനങ്ങളുണ്ട്. എന്നാൽ വാഹനത്തിൻ്റെ ബോഡിയിൽ നിറയെ ഒരു രൂപ നാണയങ്ങൾ പതിപ്പിക്കുന്ന മോഡിഫിക്കേഷൻ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. രാജസ്ഥാനിലെ ഒരു മാരുതി സുസുക്കി ഡിസയർ ഉടമയാണ് വൈറലാവാൻ വേണ്ടി ഇങ്ങനെ ഒരു പ്രവർത്തി കാണിച്ചത്. എന്തായാലും അദ്ദേഹം ഉദ്ദേശിച്ചത് പോലെ തന്നെ സംഭവം വൈറലാകുകയും ചെയ്തു. ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്.

സ്റ്റാര്‍ കിഡ്‌സിന് വരെ ഇന്ത്യന്‍ കാര്‍ മതി!

ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളാണ് മഹീന്ദ്ര. അള്‍ടുരാസ് നിര്‍ത്തലാക്കിയതോടെ നിലവില്‍ മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയാണ് XUV700. ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഈ മോഡലാണ് അഡ്വാന്‍സ്ഡ്് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) അടക്കമുള്ള ഫീച്ചറുകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആക്കിയത്. ഇന്ത്യയില്‍ മിഡില്‍ ക്ലാസ് അല്ലെങ്കില്‍ അപ്പര്‍ മിഡില്‍ ക്ലാസ് ആളുകളാണ് ഈ കാര്‍ പൊതുവേ വാങ്ങാറുള്ളത്. മുന്‍കാലങ്ങളില്‍ ഇന്ത്യയിലെ സിനിമാതാരങ്ങള്‍ കൂടുതലും ആഡംബര കാറുകള്‍ വാങ്ങിയിരുന്നത് മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ജര്‍മ്മന്‍ കമ്പനികളില്‍ നിന്നാണ്.

473 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി

ടാറ്റയും എംജിയും അരങ്ങുവാഴുന്ന ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനികളായ മാരുതി സുസുക്കിയും ഹ്യുണ്ടായിയും എത്തുകയാണ്. മാരുതി ഇ-വിറ്റാരയുമായി വന്നപ്പോൾ ദക്ഷിണ കൊറിയൻ ബ്രാൻഡ് ജനപ്രിയനായ ക്രെറ്റയുടെ വൈദ്യുത മോഡലുമായാണ് കടന്നുവന്നിരിക്കുന്നത്. എന്തായാലും ICE എഞ്ചിൻ മോഡൽ ചൂടപ്പം പോലെ വിറ്റഴിയുമ്പോൾ ഇവിക്കും തകർക്കാനാവുമെന്നാണ് വിശ്വാസം. അതും മാന്യമായ വിലയിൽ കിടിലൻ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നതിനാൽ ക്രെറ്റ ഇവിക്കായി ആവശ്യക്കാർ ഒഴുകിയെത്തുമെന്നാണ് അനുമാനം. ഇപ്പോഴിതാ കാത്തിരുത്തി മുഷിപ്പിക്കാതെ തന്നെ ക്രെറ്റ ഇലക്ട്രിക്കാനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് കമ്പനി.
Advertisement

വില്‍പ്പന കൂട്ടണം, കൂടുതല്‍ സ്‌റ്റൈലിഷായി ടാറ്റ കര്‍വ്

കഴിഞ്ഞ വര്‍ഷം ഉത്സവ സീസണിന് മുന്നോടിയായാണ് ടാറ്റ മോട്ടോര്‍സ് കര്‍വ് എസ്‌യുവി കൂപ്പെ പുറത്തിറക്കിയത്. നിലവില്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. കഴിഞ്ഞ മാസം അതായത് 2025 ജനുവരിയിലാണ് ടാറ്റ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞ വില്‍പ്പന രേഖപ്പെടുത്തിയത്. വില്‍പ്പന ഉയര്‍ത്തുന്നതിനായി ടാറ്റ കര്‍വിനെ ഇപ്പോള്‍ ഓഫര്‍ ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് കൂടാതെ എസ്‌യുവി കൂപ്പെയുടെ ഐസിഇ പതിപ്പുകള്‍ക്ക് ഒരു പുതിയ കളര്‍ ഓപ്ഷനും സമ്മാനിച്ചു. ഇതോടെ കര്‍വില്‍ തെരഞ്ഞെടുക്കാവുന്ന നിറങ്ങളുടെ എണ്ണം ഏഴായി. ഇതിനെ നൈട്രോ ക്രിംസണ്‍ എന്നാണ് വിളിക്കുന്നത്.

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള സൂപ്പർബൈക്ക് ഇതാണ്

ഡ്യുക്കാട്ടിയും കവസാക്കിയും ഹോണ്ടയും ട്രയംഫുമെല്ലാം അരങ്ങുവാഴുന്ന സൂപ്പർബൈക്ക് വിഭാഗത്തിലെ അണ്ടർറേറ്റഡ് കമ്പനിയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. SR160, SR125 എന്നീ സ്‌കൂട്ടറുകളിലൂടെ മാത്രം ഇന്ത്യക്കാർക്ക് പരിചിതമായ കമ്പനി ആഗോളതലത്തിൽ നല്ല ഒന്നാന്തരം സൂപ്പർബൈക്കുകൾ നിർമിക്കുന്നവരാണെന്ന കാര്യം പലർക്കും അറിയാത്തൊരു രഹസ്യമാണ്. കഴിഞ്ഞ വർഷം 4.10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ കിടിലനൊരു സ്പോർട്സ് മോട്ടോർസൈക്കിൾ രാജ്യത്ത് അവതരിപ്പിച്ച് ബ്രാൻഡ് എതിരാളികളെയെല്ലാം ഞെട്ടിച്ചിരുന്നു. കുറഞ്ഞ വിലയുള്ള മെയ്‌ഡ് ഇൻ ഇന്ത്യ സൂപ്പർബൈക്ക് എന്ന വിശേഷണത്തോടെയെത്തിയ അപ്രീലിയ 457 ആളുകൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യയില്‍ 2 ലക്ഷം ഇവികള്‍ വിറ്റ് ടാറ്റ!

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. നമ്മുടെ നാട്ടിലെ നിരത്തുകളില്‍ നാം കണ്ട ആദ്യത്തെ പച്ച നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറുകള്‍ ടാറ്റയുടേതാകും. അടുത്ത കാലത്തായി വിന്‍ഡ്‌സര്‍ ഇവിയിലൂടെ എംജി മോട്ടോര്‍ ഇന്ത്യ വന്‍ മുന്നേറ്റം നടത്തുന്നതിന് മുമ്പ് വരെ ടാറ്റ ഒറ്റയ്ക്കാണ് ഇന്ത്യയിലെ പാസഞ്ചര്‍ ഇവി വിഭാഗം ഭരിച്ചത്. നിലവില്‍ അഞ്ച് ഇലക്ട്രിക് കാറുകളാണ് ടാറ്റ വിപണിയില്‍ എത്തിക്കുന്നത്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, കര്‍വ് ഇവി എന്നിവയാണിവ. ടാറ്റ ആദ്യം പുറത്തിറക്കിയ ഇലക്ട്രിക് കാര്‍ നെക്‌സോണ്‍ ഇവിയാണ്.

ഇലക്‌ട്രിക് കാറുകൾ നിർമിക്കാൻ ടെസ്‌ല കൂട്ടുപിടിക്കുന്നത് ടാറ

ലോകത്തെ ഏറ്റവും സമ്പന്ന വ്യവസായിയായ ഇലോൺ മസ്ക്കിന്റെ (Elon Musk) ഇലക്‌ട്രിക് വാഹന വിഭാഗമായ ടെസ‌ല ഇന്ത്യയിലേക്ക് വരുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഇതുവരെ കാര്യമായ പുരോഗതിയൊന്നുമില്ലാതെ കിടക്കുകയായിരുന്ന ടെസ്‌ലയുടെ വരവ് പലരും മറക്കാനും തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോഴിതാ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന വ്യക്തമായ സൂചനകളുമായി ടെസ്‌ല മുമ്പോട്ടു വന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ജോലിക്ക് ആളെ വിളിച്ച് അമേരിക്കൻ ഇവി നിർമാതാക്കൾ എതിരാളികളെ പോലും ഞെട്ടിച്ചിരുന്നു. ഇന്ത്യയിലെ ഡീലർഷിപ്പുകളിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾ നടക്കുകയാണിപ്പോൾ.
Advertisement

കാമുകിക്ക് ഒപ്പമെത്താന്‍ റേഞ്ച് റോവര്‍ വാങ്ങി സുന്ദരൻ

ജീവിതത്തില്‍ 'റേഞ്ച്' മാറുമ്പോള്‍ എല്ലാവരും ചെയ്യുന്ന ഒന്നാണ് കാര്‍ അപ്‌ഗ്രേഡ് ചെയ്യുകയെന്നത്. ഇന്ത്യയിലെ സമ്പന്നരായ ബിസിനസുകാരും സെലിബ്രിറ്റികളും തങ്ങളുടെ സ്റ്റാറ്റസ് സിംബലായി കൊണ്ടുനടക്കുന്നത് കാറുകളാണ്. ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ ബ്രാന്‍ഡ് ആണ് ലാന്‍ഡ് റോവര്‍. ഈ ബ്രിട്ടീഷ് ബ്രാന്‍ഡ് പുറത്തിറക്കുന്ന ലക്ഷ്വറി എസ്‌യുവിയായ റേഞ്ച് റോവര്‍ സിനിമാ താരങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരു കാര്‍ ആണ്. സിനിമാ മേഖലയില്‍ നിന്ന് ഒരു മാസം ഒരാള്‍ എങ്കിലും റേഞ്ച് റോവര്‍ (Land Rover Range Rover) സ്വന്തമാക്കുന്നുണ്ട്.

കോളേജിൽ പോവാനും ജോലിക്ക് പോവാനും പറ്റിയ പുതിയ ഹോണ്ട ബൈക്ക്

ആഡംബരമായിട്ടുള്ളതും അല്ലെങ്കിൽ പ്രീമിയമായിട്ടുള്ളതുമായ മോട്ടോർസൈക്കിളുകൾ അരങ്ങുവാഴുന്ന കാലമാണിത്. പണ്ട് 150-200 സിസി ബൈക്കുകൾക്കായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നിരുന്നതെങ്കിൽ ഇന്ന് താരതമ്യേന കുറഞ്ഞ അളവിലാണ് ഈ സെഗ്മെന്റിലെ മോഡലുകൾ വിറ്റഴിയുന്നത്. ദൈനംദിന യാത്രകൾക്കും അല്ലെങ്കിൽ ചെറിയ വീക്ക്എൻഡ് റൈഡുകൾക്കുമെല്ലാം മിടുക്കൻമാരായ ഇവർ നല്ല യാത്രാ സുഖവും ആവശ്യത്തിന് മൈലേജുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ഈ വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാണ് ഹോണ്ട (Honda Motorcycles). യൂണികോൺ (Unicorn), ഹോർനെറ്റ് (Hornet), NX200 തുടങ്ങിയ ചില ഗംഭീര വാഹനങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് പുറത്തിറക്കുന്നത്.

കാര്‍ വീടിനകത്ത് കയറ്റുന്ന ബിസിനസ്മാന്‍!

ഏതൊരാളുടെയും സ്വപ്‌നമായിരിക്കും ഒരു വീട്. സ്വന്തമായി പണിത വീട് മനോഹരമായി അലങ്കരിക്കാന്‍ വീട്ടുകാര്‍ ശ്രദ്ധിക്കും. ഒരു ഭവനത്തിലെ ഏറ്റവും പ്രധാനമായ ഇടങ്ങളില്‍ ഒന്നാണ് അതിന്റെ സ്വീകരണ മുറി. ഒരു വീട്ടില്‍ ഏറ്റവും ഭംഗിയായി അലങ്കരിച്ച് വെച്ച ഇടവും അതിന്റെ സ്വീകരണ മുറിയായിരിക്കും. സ്വീകരണ മുറി ആകര്‍ഷകമാക്കാന്‍ സോഫയും മനോഹരമാക്കാന്‍ പെയിന്റിംഗുകളും അലങ്കാരങ്ങളും സ്ഥാപിക്കുന്നത് പതിവാണ്. എന്നാല്‍ ഒരു വണ്ടിപ്രാന്തന്റെ വീടിന്റെ സ്വീകരണ മുറിയാകുമ്പോള്‍ അതിന് ഏറ്റവും അനുയോജ്യമായ സംഗതി എന്താണെന്ന് ചോദിച്ചാല്‍ അത് വാഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെയാകാം എന്നായിരിക്കും മറുപടി.

മുഖ്യമന്ത്രിക്ക് മുട്ടുവേദന, 2 കോടിയുടെ ടൊയോട്ട വെൽഫെയർ

മന്ത്രിമാർ അടിക്കടി വാഹനങ്ങൾ മാറുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ. പ്രത്യേകിച്ച് കേരളത്തിലാണ് ഇത് സംസാര വിഷയമാവാറുള്ളത്. നമ്മുടെ സ്വന്തം മുഖ്യമന്ത്രി ടൊയോട്ട ഇന്നോവ ഉപേക്ഷിച്ച് കിയ കാർണിവൽ എന്ന പ്രീമിയം വാഹനത്തിലേക്ക് ഔദ്യോഗിക യാത്രകൾ മാറ്റിയതെല്ലാം വലിയ വാർത്തയായിരുന്നു. അത്യാഡംബര സൌകര്യങ്ങളും ഫീച്ചറുകളും യാത്രാ സുഖവും സുരക്ഷയുമുള്ള എംപിവിയാണ് ഇപ്പോൾ സഖാവ് പിണറായി വിജയനുള്ളത്. ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് മുട്ടുവേദന കാരണം യാത്രകൾ ടൊയോട്ട വെൽഫയർ എന്ന ആഡംബര എംപിവിയിലേക്ക് മാറാൻ പോവുകയാണെന്നതാണ് പുതിയ വാർത്ത.
Advertisement

ഇന്ത്യന്‍ ഇവികളിലെ ഹീറോ പുത്തന്‍ നാഴികക്കല്ല് പിന്നിട്ടു

ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണിയില്‍ ഏറെ നാളായി ടാറ്റ ഇവികള്‍ കൈയ്യടക്കി വെച്ചിരുന്ന ഒന്നാം സ്ഥാനം ഒരു എംജി മോഡല്‍ കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനമെന്ന വിശേഷണവുമായി വന്ന എംജി വിന്‍ഡ്‌സര്‍ ഇവിയാണ് ടാറ്റ നെക്‌സോണ്‍ ഇവി, പഞ്ച് ഇവി എന്നിവയെ പിന്തള്ളി ഇന്ത്യയില്‍ നമ്പര്‍ 1 ആയത്. വിപണിയിലെത്തിയ 2024 ഒക്‌ടോബര്‍ മുതല്‍ 2025 ജനുവരി തുടര്‍ച്ചയായി നാല് മാസം ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ ഇവിയെന്ന പട്ടം അലങ്കരിക്കുകയാണ് ഈ മോഡല്‍.