സേഫ്റ്റിയിൽ അവാർഡ് തൂക്കി ഇന്ത്യ

രാജ്യത്ത് സ്വന്തമായി ക്രാഷ് ടെസ്റ്റ് അവതരിപ്പിച്ചപ്പോൾ നിരവധി എതിർപ്പുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ അവയുടെ എല്ലാം വാ അടപ്പിക്കുന്ന തരത്തിലാണ് രാജ്യത്തെ സുരക്ഷ സംവിധാനങ്ങൾ ഉയർത്തിയതിന് ലോകത്തിലെ ഏറ്റവും മികച്ച അംഗീകാരങ്ങളിലൊന്നായി കണക്കാക്കുന്ന പ്രിന്‍സ് മൈക്കല്‍ ഡെക്കേഡ് ഓഫ് ആക്ഷന്‍ റോഡ് സേഫ്റ്റി അവാര്‍ഡാണ് ഇപ്പോൾ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. സ്വന്തമായി ക്രാഷ് ടെസ്റ്റ്, ബൈക്കുകളിലെ എബിഎസ് ബ്രേക്കിങ്ങ് സിസ്റ്റം എന്നിവയൊക്കെയാണ് ഇന്ത്യയെ അവാർഡിന് അർഹമാക്കിയ കാര്യങ്ങളെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയുടെ ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി അജയ് തംതയാണ് രാജ്യത്തിന് വേണ്ടി അവാര്‍ഡ് സ്വീകരിച്ചത്.

എർട്ടിഗയുടെ കച്ചോടം കുറഞ്ഞിട്ടും കുലുങ്ങാതെ മാരുതി

ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയമായ 7-സീറ്റർ എംപിവികളിൽ ഒന്നാണ് മാരുതി എർട്ടിഗ (Maruti Suzuki Ertiga). കിങായി അരങ്ങുവാഴുന്ന ടൊയോട്ട ഇന്നോവ വാങ്ങാൻ അത്രയും പണം മുടക്കാനില്ലാത്തവരെല്ലാം ഓടിപ്പോവുന്നത് മാരുതി സുസുക്കിയുടെ ഷോറൂമിലേക്കാണ്. ഓരോ വർഷവും എർട്ടിഗയുടെ ലക്ഷക്കണക്കിന് യൂണിറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ വിറ്റഴിക്കുന്നതും. 2024 കലണ്ടർ വർഷത്തിൽ വാഗൺആറിന് ശേഷം മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മോഡൽ കൂടിയാണിത്. പോയ വർഷം എംപിവിയുടെ 1,90,091 യൂണിറ്റുകളാണ് കമ്പനി നിരത്തുകളിൽ എത്തിച്ചത്.

മാലാഖയുടെ ഹൃദയം പോലെ മനോഹരമാണ് കാറും

താരങ്ങള്‍ക്ക് പാന്‍ ഇന്ത്യന്‍ പ്രശസ്തി കൈവരാന്‍ സിനിമ വേണ്ട ഒറ്റ പാട്ട് മതിയെന്ന് തെളിയിച്ച നടിയാണ് ശ്രീലീല. മലയാളി പ്രേക്ഷകര്‍ക്ക് ഈ പേര് കേട്ടാല്‍ പെട്ടെന്ന് മനസ്സിലായി എന്ന് വരില്ല. കാരണം അവര്‍ ഇതുവരെ മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല. എന്നാല്‍ അടുത്ത കാലത്ത് പാന്‍ ഇന്ത്യ ലെവലില്‍ ഹിറ്റടിക്കുകയും കളക്ഷന്‍ റെക്കോഡുകള്‍ കടപുഴക്കുകയും ചെയ്ത സിനിമയാണ് 'പുഷ്പ2: ദി റൂള്‍'. സുകുമാര്‍ സംവിധാനം ചെയ്ത് ടോളിവുഡ് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ നിറഞ്ഞാടിയ പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ 'കിസിക്' എന്ന ഗാനത്തില്‍ ഐറ്റം ഡാന്‍സറായി പ്രത്യക്ഷപ്പെട്ട നടിയെന്ന് പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാകും.

ഇവിടെ ചെന്നാൽ 1 ലക്ഷത്തിന് അടുത്ത് കൈയിലിരിക്കും

ഒരുകാലത്ത് സാധാരണക്കാരെ മനസിൽ കണ്ടുകൊണ്ട് വാഹനങ്ങൾ നിർമിച്ചിരുന്നവരാണ് മാരുതി സുസുക്കി. ഇന്നു കാണുന്ന ചെറിയ ഹാച്ച്ബാക്കുകളെല്ലാം അങ്ങനെ രൂപംകൊണ്ടതാണ്. നല്ല മൈലേജും ചെറിയ വിലയും താങ്ങാനാവുന്ന മെയിന്റനെൻസ് കോസ്റ്റുമെല്ലാമാണ് മാരുതി വാഹനങ്ങളെ ഇന്നും ജനപ്രിയമാക്കുന്നത്. അതിനാൽ പുതിയ വണ്ടികൾ വാങ്ങുന്നതു പോലെ വിശ്വസിച്ച് മാരുതിയുടെ സെക്കൻഡ് ഹാൻഡ് മോഡലുകളും ധൈര്യമായി കൂടെക്കൂട്ടുന്നവരാണ് ഇന്ത്യക്കാർ. എന്നിരുന്നാലും പുതിയൊരു വണ്ടിയുടെ ഗമയൊന്ന് വേറെ തന്നെയാണല്ലോ. പിന്നെ വർഷങ്ങളോളം സുഖമായി കൊണ്ടുനടക്കാമെന്നതും ഇവയുടെ പ്രത്യേകതയാണ്. ചെറിയ ബജറ്റുള്ളവർക്കായി കമ്പനി ഒരുപാട് ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.
Advertisement

നിര്‍ത്തലാക്കുമെന്ന് വിചാരിച്ച മാരുതി കാറിന്റെ തിരിച്ചുവരവ്

മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയിലെത്തിച്ച കാറുകളില്‍ അര്‍ഹിച്ച പരിഗണന കിട്ടാതെ പോയ മോഡലാണ് റിറ്റസ്. കരുത്തുറ്റ ബോഡിയും റിഫൈന്‍ഡ് എഞ്ചിനുമായി വന്ന കാര്‍ യഥാര്‍ത്ഥത്തില്‍ മാരുതി സ്വിഫ്റ്റിന്റെ നിഴലായി പോകുകയായിരുന്നു. എന്നിരുന്നാലും ഇന്നും സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ മാര്‍ക്കറ്റില്‍ റിറ്റ്‌സിന് വമ്പന്‍ ഡിമാന്‍ഡ് ആണ്. ന്യൂജെന്‍ കാറുകള്‍ ലൈനപ്പില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി റിറ്റ്‌സ് അടക്കമുള്ള ചില കാറുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാരുതി നിര്‍ത്തലാക്കി. റിറ്റ്‌സിന്റെ പകരക്കാരനായി മാരുതി ഇന്ത്യയില്‍ കൊണ്ടുവന്ന മോഡലാണ് ഇഗ്‌നിസ്. 2025 ജനുവരിയില്‍ ഇഗ്‌നിസിന്റെ വില്‍പ്പന കണക്കുകളാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

മരണത്തിൽ നിന്ന് തിരിച്ചുവന്ന ആൾട്രോസ്

ടാറ്റ മോട്ടോർസിൻ്റെ ഏറ്റവും വലിയ ക്വാളിറ്റിയായി ഉയർത്തിക്കാട്ടുന്ന ഒരു കാര്യമാണ് വാഹനങ്ങളുടെ ബിൽഡ് ക്വാളിറ്റി. ക്രാഷ് ടെസ്റ്റിൽഫൈവ് സ്റ്റാർ വാങ്ങുന്നത് ചുമ്മാതല്ലല്ലോ. റോഡിൽ വച്ചുണ്ടാകുന്ന അപകടങ്ങളിലാണ് എങ്കിലും ടാറ്റയുടെ കസ്റ്റമേഴ്സ് തന്നെ പറയും ടാറ്റയുടെ വണ്ടി ആയത് കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു എന്ന്. വാഹനത്തിന് തകരാറുകൾ ഉണ്ടായേക്കാം, വണ്ടി നശിച്ചാൽ പുതിയത് വാങ്ങാം എന്നാൽ ഒരു മനുഷ്യജീവൻ അങ്ങനെയല്ലല്ലോ. മഹാരാഷ്ട്രയിൽ ഒരു കുടുംബം സഞ്ചരിച്ച് ആൾട്രോസ് അപകടത്തിൽപ്പെടുകയും വാഹനത്തിന് സാരമായി പരുക്ക് സംഭവിക്കുകയും ചെയ്തിരുന്നു. യാത്രക്കാർക്ക് ഒരു പോറൽ പോലും സംഭവിച്ചില്ല.

7-സീറ്റർ എസ്‌യുവിയിലൂടെ പണംവാരി മഹീന്ദ്ര

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം പുറത്തിറക്കി ഇന്ത്യക്കാരുടെ മനസിൽ കുടിയേറിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുതുതലമുറ ഥാർ മുതൽ പുറത്തിറക്കിയിരിക്കുന്ന എല്ലാ പുതുമോഡലുകളേയും ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. XUV 3XO മുതൽ XUV700 വരെ നീളുന്ന ICE എഞ്ചിൻ വാഹനനിര പണം വാരിയപ്പോൾ സാക്ഷാൽ ടാറ്റയെ വരെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളായി മാറാനും മഹീന്ദ്രക്കായി. ഇപ്പോഴിതാ XUV700 എസ്‌യുവിയുടെ വിൽപ്പനയിൽ കുതിപ്പുമായി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ബ്രാൻഡ്.

ഈ സുന്ദരി സലൂണില്‍ പോകുന്നത് കോടികളുടെ കാറിൽ

ഹൈ-എന്‍ഡ് ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടുന്നവരില്‍ മുന്നിലുണ്ടായിരുന്നത് ശതകോടീശ്വരന്‍മാരും ബിസിനസുകാരുമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കൂടിയ കാറുകള്‍ വാങ്ങിക്കൂട്ടന്നത് സിനിമാ താരങ്ങളാണ്. കരിയറില്‍ ഹിറ്റ് സിനിമകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പ്രതിഫലം ഉയര്‍ത്തുന്ന താരങ്ങളും തങ്ങളുടെ ഗരാജും അപ്ഡേറ്റ് ചെയ്യുന്നു. മുമ്പ് നടന്‍മാര്‍ ആയിരുന്നു കാര്‍ ക്രേസില്‍ മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ താരസുന്ദരിമാരും അവരോട് മത്സരിക്കുന്നു. പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തങ്ങളുടെ സ്റ്റാറ്റസിനും താരമൂല്യത്തിനും അനുയോജ്യമായ കാറുകള്‍ തന്നെ ആയിരിക്കാന്‍ നടിമാരും ശ്രദ്ധിക്കുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് തുടങ്ങി അങ്ങ് ബോളിവുഡില്‍ ചെന്ന് ഹിറ്റടിച്ച നടിയാണ് പൂജ ഹെഗ്ഡെ.
Advertisement

ഈ കാർ വാങ്ങാൻ പോകുന്നവർക്ക് ഒരു വാർത്തയുണ്ട്

പുതുവർഷം പിറന്നതോടെ വാഹനങ്ങൾക്കെല്ലാം വില വർധിപ്പിക്കുന്ന ട്രെൻഡിനും തുടക്കമായിരിക്കുകയാണ്. ബ്രാൻഡ് തിരിവുകളില്ലാതെ തന്നെ രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളെല്ലാം തങ്ങളുടെ മോഡൽ നിരയിൽ വില പരിഷ്ക്കാരവുമായി മുമ്പോട്ട് പോവുകയാണ്. മാരുതി സുസുക്കി (Maruti Suzuki), ഹ്യുണ്ടായി (Hyundai), മഹീന്ദ്ര (Mahindra), ടാറ്റ (Tata), എംജി (MG), ടൊയോട്ട (Toyota), കിയ (Kia) തുടങ്ങിയവരെല്ലാം വാഹനങ്ങളുടെ പുതുവിലയുമായി രംഗത്തെത്തിയവരിൽ പ്രധാനിയാണ്. വെന്യു എൻ-ലൈൻ, ഗ്രാൻഡ് i10 നിയോസ് എന്നിവയിൽ നടപ്പിലാക്കിയ വില വർധനവ് എത്രയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

ഹിന്ദിക്കാരുടെ ലേഡി രമേഷ് പിഷാരടി

ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് അത്ര ചെറിയ കാര്യമല്ല. പുരുഷൻമാരെ പോലെ തന്നെ കോമഡി രംഗത്ത് സ്ത്രീകളും ശോഭിക്കുന്നുണ്ട്. അതിൽ പ്രധാന താരമാണ് ഭാരതി സിങ്ങ്. താരം നിരവധി കോമഡി ഷോകൾ നിർമിക്കുകയും വിവിധ അവാർഡ് ഷോകൾ ഹോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജാലക് ദിഖ്‌ല ജാ 5, നാച്ച് ബലിയേ 8, ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി 9 എന്നീ റിയാലിറ്റി ഷോകളിൽ എല്ലാം ഭാരതി സിങ്ങിൻ്റെ പങ്കാളിത്തമുണ്ട്. ഹിന്ദി പ്രോഗ്രാമുകളിലെ സ്ഥിര സാന്നിധ്യമായി മാറിയിട്ടുണ്ട്.

10 മാസം കൊണ്ട് കാര്‍ വാങ്ങിയത് 1.60 ലക്ഷമാളുകള്‍

ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ ആദ്യം പരിഗണിക്കുന്ന ചില കാറുകള്‍ ഉണ്ട്. അതില്‍ കൂടുതലും മാരുതി സുസുക്കിയുടെ കാറുകള്‍ ആയിരിക്കും. ഇന്ത്യയില്‍ ബഹുഭൂരിപക്ഷവും വരുന്നത് സാധാരണക്കാരായതിനാല്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ബജറ്റ് വിലയുള്ള കാറുകളിലേക്കാകും ആദ്യം കണ്ണുകള്‍ പോകുക. പതിറ്റാണ്ടുകളായി ഇത്തരത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയപ്പെട്ട കാര്‍ ആയി നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ് മാരുതി വാഗണ്‍ആര്‍. ഈ ടോള്‍ബോയ് ഹാച്ച്ബാക്ക് നിരവധി തവണ തലമുറ മാറ്റത്തിന് വിധേയമായെങ്കിലും ഇന്നും ചൂടപ്പം പേലെയാണ് വിറ്റുപോകുന്നത്. 2025 ജനുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആണ് ഇതെന്ന് അറിയുമ്പോള്‍ മനസ്സിലാക്കാം ഇതിന്റെ റേഞ്ച്.

ഇലക്‌ട്രിക് മോപ്പഡിനെ ആളുകളിലേക്ക് എത്തിക്കാൻ കൈനറ്റിക്

ബൈക്കുമല്ല, സ്‌കൂട്ടറുമല്ലാത്ത ശൈലിയിൽ ഒരുങ്ങി ആളുകളെ കൈയിലെടുത്ത രാജ്യത്തെ ആദ്യത്തെ മോപ്പഡ് ആയിരുന്നു കൈനറ്റിക് ലൂണ. മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഇൻ ഹരിഹർ നഗറിൽ നായികയുടെ കൂടെ ചെത്തിനടക്കുന്ന ഈ വാഹനം ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും എൺപതുകളിലുള്ളവർക്ക് അങ്ങനെ വേഗം ഒന്നും ലൂണയെ മറക്കാനാവില്ല. സോഷ്യൽ മീഡിയയും മൊബൈൽ ഫോണും ഒന്നുമില്ലാതിരുന്ന കാലത്ത് ചൽ മേരി ലൂണ എന്ന പരസ്യ വീഡിയോ പോലും വലിയ ഓളമാണുണ്ടാക്കിയത്. 50 സിസി പെട്രോൾ എഞ്ചിൻ ഘടിപ്പിച്ച മെലിഞ്ഞ രൂപമുള്ള വണ്ടി ഒരുപിടി ഓർമകളുമായി പിന്നീടെപ്പോഴോ നിരത്തുകളൊഴിഞ്ഞു.
Advertisement

ഇനി നമുക്ക് പ്ലെയിൻ പൊക്കിയും താത്തിയും കളിക്കാം

ഫുട്ബോൾ കളി ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. അതിൽ തന്നെ ഫുട്ബോൾ ഇതിഹാസമായ പൊർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കും പലരുടേയും ഇഷ്ടതാരം. മെസി ആരാധകർ കലിപ്പ് ആവണ്ട കേട്ടോ. ഫുട്ബോളിൻ്റെ കാര്യം അവിടെ നിൽക്കട്ടെ ഇപ്പോൾ നമ്മുടെ വിഷയം എന്താണെന്ന് വച്ചാൽ റൊണാൾഡോ പുതിയ ഒരു വാഹനം വാങ്ങിയിട്ടുണ്ട്. വില വെറും 600 കോടി. അതേ സ്വന്തമായിട്ടൊരു പ്രൈവറ്റ് ജെറ്റാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. തൻ്റെ പഴയ ജെറ്റ് വിറ്റതിന് ശേഷമാണ് പുതിയ ഗൾഫ് സ്ട്രീം G650 എന്ന തൻ്റെ പുതിയ ജെറ്റ് വാങ്ങിയിരിക്കുന്നത്.

30+ കി.മീ മൈലേജുള്ള ടൊയോ ഇന്നോവ!

ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹന വിഭാഗത്തിലെ രാജാക്കന്‍മാരാണ് ടൊയോട്ട ഇന്നോവ. യാത്രാസുഖത്തിന് പേരുകേട്ട കാര്‍ മൂന്നാം തലമുറ മോഡലായ ഹൈക്രോസിലെത്തിയപ്പോള്‍ (Toyota Innova Hycross) ഇന്ധനക്ഷമതയുടെ കാര്യത്തിലും കേമനായി. സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ഇന്നോവ ഹൈക്രോസിന് ലിറ്ററിന് 23 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. നമ്മുടെ നാട്ടില്‍ ഇന്ന് പല കാറുകളിലും കമ്പനികള്‍ തന്നെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. പേരാത്തതിന് മൈലേജ് കുറവുള്ള പഴയ കാറുകളില്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നയാളുകളെയും കാണാം.

ടാറ്റയുടെ ഈ എസ്‌യുവി വാങ്ങാൻ പറ്റുന്നത് ഇത്രപേർക്ക് മാത്രം!

സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ച് ഏറ്റവും കൂടുതൽ പണംവാരിയിരിക്കുന്നത് ഏത് കമ്പനിയാണെന്ന് ചേദിച്ചാൽ നിസംശയം പറയാം അത് ടാറ്റ മോട്ടോർസാണെന്ന് (Tata Motors). എത്രയെത്ര മോഡലുകൾ ഇത്തരത്തിൽ അവതരിപ്പിച്ചുവെന്ന് ചോദിച്ചാൽ ചിലപ്പോൾ എണ്ണം പറയാൻ സാക്ഷാൽ ടാറ്റയ്ക്ക് വരെ തെറ്റിപ്പോയേക്കാം. അക്കൂട്ടത്തിലേക്ക് പുതുതായി ഹാരിയറിന്റേയും സഫാരിയുടേയും സ്റ്റെൽത്ത് എഡിഷനുകളും ബ്രാൻഡ് അടുത്തിടെ പുറത്തിറക്കിയിരുന്നു. സഫാരിയുടെ (Tata Safari) 27 വർഷത്തെ സ്മരണയ്ക്കായിട്ടാണ് ഈ പ്രത്യേക പതിപ്പുകളെ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത് തന്നെ. ഇതൊരു ലിമിറ്റഡ് എഡിഷൻ മോഡലായിരിക്കുമെന്നതാണ് പ്രത്യേകത.

ജനം പറഞ്ഞ് ചെയ്യിപ്പിച്ച മാറ്റവുമായി ഥാര്‍ റോക്‌സ്

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണി ഇളക്കിമറിച്ച് കൊണ്ട് പുറത്തിറങ്ങിയ ഒരു എസ്‌യുവിയാണ് മഹീന്ദ്ര ഥാര്‍ റോക്‌സ്. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റ് ലീഡറായ ഥാറിന്റെ 5 ഡോര്‍ പതിപ്പായ റോക്‌സ് കഴിഞ്ഞ സ്വതന്ത്ര്യ ദിനത്തില്‍ നമ്മുടെ സ്വന്തം കൊച്ചിയില്‍ സംഘടിപ്പിച്ച ഇവന്റില്‍ വെച്ചാണ് മഹീന്ദ്ര അവതരിപ്പിച്ചത്. ലോഞ്ച് സമയത്ത് ഐവറി കളറിലുള്ള ഇന്റീരിയറിലായിരുന്നു റോക്‌സ് എത്തിയത്. എന്നാല്‍ ലോഞ്ചിന് പിന്നാലെ നടന്ന മീഡിയ ഡ്രൈവിനിടെ ഏറ്റവും കൂടുതല്‍ പേര്‍ ചൂണ്ടിക്കാണിച്ച പോരായ്മയും ഇത് തന്നെയായിരുന്നു. ഇളംനിറത്തിലുള്ള ഈ കളറില്‍ എളുപ്പത്തില്‍ അഴുക്കാകുമെന്നായിരുന്നു വിമര്‍ശനം.
Advertisement

എതിരാളികളെ ഭയപ്പെടുത്തി അപ്രീലിയ ടുവോണോ 457

ഒരു വർഷം മുമ്പാണ്, കെടിഎമ്മിന്റെ ആർ‌സി 390, യമഹ ആർ‌3 എന്നീ മോഡലുകൾക്കെതിരെ പോരാടാൻ ഫെയർഡ്, റേസ്-റെഡി സ്‌പോർട്‌സ് ബൈക്കായ ആർ‌എസ് 457 നെ അപ്രീലിയ കളത്തിലിറക്കുന്നത് ഇപ്പോൾ, അപ്രീലിയ അതിന്റെ 457 നിരയിലെ അടുത്ത ബ്രഹ്മാസ്ത്രമായ ടുവോണോ 457 അവതരിപ്പിച്ചിരിക്കുകയാണ്. വാഹനത്തെ അടുത്തറിയാനും ഓടിച്ചു നോക്കാനും ഞങ്ങൾക്ക് സാധിച്ചു. RS 457 ന്റെ തിരശ്ചീന ട്രിപ്പിൾ ലൈറ്റ് സജ്ജീകരണം നിലനിർത്തുന്നതിനുപകരം, അപ്രീലിയ ടുവോണോ 457 തിരഞ്ഞെടുത്തിരിക്കുന്നത് ഇരട്ട സ്റ്റാക്ക് ചെയ്ത ലംബ LED ലൈറ്റിംഗ് സജ്ജീകരണമാണ്. വാഹനത്തിൻ്റെ വിശദമായ റിവ്യു അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

1.98 ലക്ഷത്തിന് അപൂർവ ബൈക്കുമായി ജാവ

ഇന്ത്യയിൽ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളുകൾ (Retro Classic Motorcycles) എന്നുകേട്ടാൽ തന്നെ ആളുകൾക്ക് ആദ്യം ഓർമ വരുന്ന പേര് റോയൽ എൻഫീൽഡ് (Royal Enfield) എന്നാവും അല്ലേ. എന്നാൽ ഒരുകാലത്ത് ഈ വിശേഷണത്തിന് അർഹമായിരുന്നവരാണ് ജാവ ബൈക്കുകൾ. ക്ലാസിക് മോട്ടോർസൈക്കിളുകളുടെ രാജകുമാരായി അരങ്ങുവാണിരുന്ന സുന്ദര കാലഘട്ടം വീണ്ടും പടുത്തുയർത്താൻ അടവുകൾ പതിനെട്ടും പയറ്റുകയാണ് ജാവയിപ്പോൾ. കാര്യമായി ക്ലച്ചുപിടിക്കുന്നില്ലെങ്കിലും പുതിയ പരീക്ഷണങ്ങളുമായി കമ്പനി സജീവമാണ് വിപണിയിൽ. 350 സിസി സെഗ്മെന്റിൽ എൻഫീൽഡിന്റെ പണികൊടുക്കാൻ പുതിയൊരു മോഡലിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.

കരിക്കിലെ പ്രിയ താരം അമ്മയ്ക്ക് നൽകിയ കാർ കണ്ടോ

വെബ്‌സീരിസുകളുടെ രാജാവാണ് കരിക്ക് എന്ന് വേണമെങ്കിൽ പറയാം. കൊവിഡ് കാലത്ത് മനസിന് ഏറെ സന്തോഷം നൽകിയിരുന്നതും ഏറെ ആശ്രയിച്ചിരുന്നതും മൊബൈൽ ഫോണുകളേയും സോഷ്യൽ മീഡിയകളേയുമായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അത്തരത്തിൽ ഏറെ പ്രശസ്തി നേടിയ ടീമായിരുന്നു കരിക്ക്. വീഡിയോകളിലുടേയും വെബ് സീരിസുകളിലുടേയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചു. കരിക്ക് ടീമിൻ്റെ ഓരോ വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുന്നവർ ഏറെയായിരുന്നു. കരിക്കിൽ അഭിനയിച്ചവരിൽ ഏറെ പ്രിയപ്പെട്ട നിരവധി പേരുണ്ട് അതിൽ ഒരാളാണ് ഷിനു ജോൺ ചാക്കോ. റീൽസുകളിലൂടെയാണ് ഷിനു അഭിനയരംഗത്തേക്ക് എത്തുന്നത്. ഷിനു തൻ്റെ അമ്മയ്ക്ക് ഒരു സമ്മാനം നൽകിയതിൻ്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

കുറഞ്ഞ പൈസക്ക് കാശുകാരന്റെ കാര്‍ വാങ്ങിയ ഫീല്‍ കിട്ടും!

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയാണ് സെല്‍റ്റോസ്. ഹ്യുണ്ടായി ക്രെറ്റക്ക് പിന്നില്‍ സെഗ്‌മെന്റിലെ രണ്ടാം സ്ഥാനക്കാരായിരുന്ന സെല്‍റ്റോസിന് സമീപകാലത്ത് വില്‍പ്പനയില്‍ ചെറിയ ഇടിവ് നേരിട്ടിരുന്നു. ഇപ്പോള്‍ വില്‍പ്പന ഉയര്‍ത്താനായി കിയ ഇന്ത്യ പുതുക്കിയ 2025 സെല്‍റ്റോസ് അവതരിപ്പിച്ചു. പുതിയ സവിശേഷതകളും വിപുലീകരിച്ച വേരിയന്റ് ഓപ്ഷനുകളും ഉപയോഗിച്ച് കാറിന്റെ പ്രീമിയം ആകര്‍ഷണം വര്‍ധിപ്പിച്ചിട്ടുണ്ട് കമ്പനി. പുതുക്കിയ മോഡല്‍ ഇപ്പോള്‍ 24 ട്രിമ്മുകളിലാണ് വരുന്നത്. അതില്‍ പുതുതായി ചേര്‍ത്ത എട്ട് വേരിയന്റുകളും ഉള്‍പ്പെടുന്നു. ഈ അപ്ഡേറ്റിലൂടെ കൂടുതല്‍ വിശാലമായ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനാണ് കിയ ലക്ഷ്യമിടുന്നത്.
Advertisement

ഏഷ്യയിലെ ഏറ്റവും വേഗമേറിയ കാറായി എംജിയുടെ പുതിയ ഇവി

ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുകയാണ് എംജി മോട്ടോർസ് (MG Motor). ZS ഇവി, കോമെറ്റ്, വിൻഡ്‌സർ തുടങ്ങിയ മോഡലുകളെല്ലാം വാങ്ങാൻ ഷോറൂമുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സാക്ഷാൽ ടാറ്റ നെക്സോൺ ഇവിയെ വരെ കടത്തിവെട്ടി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വൈദ്യുത വാഹനമായി മാറാൻ വിൻഡ്സർ ഇവിക്ക് (Windsor EV) സാധിച്ചതെല്ലാം കമ്പനിയുടെ പുതിയ പദ്ധതികളുടെ വിജയമായിരുന്നു. അതിന്റെ ചൂടാറുന്നതിന് മുമ്പ് ഒന്നാന്തരമൊരു ഇലക്ട്രിക് സ്പോർട്‌സ് കാർ കൂടി ഇന്ത്യക്കാർക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ എംജി.

ടെസ്‌ല സൈബർട്രക്കിന് ഫൈവ് സ്റ്റാറിൻ്റെ കരുത്ത്

ലോകം മുഴുവൻ കാത്തിരുന്ന ഒരു മോഡലായിരുന്നു ടെസ്‌ലയുടെ സൈബർ ട്രക്ക്. 2023ലെ ടെസ്‌ലയുടെ ഇന്‍വെസ്റ്റര്‍ ഡേയിലാണ് ആദ്യമായി ബൈ ഡയറക്ഷണല്‍ ചാര്‍ജിങ് സാങ്കേതികവിദ്യ കമ്പനി അവതരിപ്പിച്ചത്. വേണ്ടി വന്നാൽ ഒരു ടെസ്‌ല കാർ ചാർജ് ചെയ്യാനുളള ശേഷി ഈ ട്രക്കിനുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറും 2.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ തങ്ങളുടെ ഇലക്ട്രിക് പിക്ക്-അപ്പിന് കഴിയുമെന്നും ഒറ്റ ചാർജിൽ 800 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. ഇപ്പോഴിതാ ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിച്ചിരിക്കുകയാണ് സൈബർ ട്രക്കിന്.

നികുതി കുറച്ച് പുതിയ ഇവി നയം വരുന്നു

ഇന്ത്യയില്‍ ഇപ്പോള്‍ ഇലക്ട്രിക് കാര്‍ വിഭാഗം ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സ് അടക്കമുള്ള ആഭ്യന്തര വാഹന നിര്‍മാതാക്കളാണ്. വിദേശത്ത് നിന്ന് ആഡംബര ഇവികള്‍ ഇറക്കുമതി ചെയ്യുന്നതിന് വമ്പന്‍ നികുതിയുള്ളത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് ടാറ്റയടക്കമുള്ള കമ്പനികള്‍ക്കാണ്. എന്നാല്‍ ഇപ്പോള്‍ ആഗോള ബ്രാന്‍ഡുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഇവി നയം കൊണ്ടുവരാന്‍ പോകുകയാണ്. രാജ്യത്ത് വാഹന നിര്‍മാണശാല സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി തീരുവ കുറച്ച് നല്‍കുന്നതടക്കമുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാകും. അമേരിക്കന്‍ ഇവി ഭീമന്‍മാരായ ടെസ്‌ലയടക്കമുള്ള കമ്പനികള്‍ ആയിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍.

ഹ്യുണ്ടായി കാർ വാങ്ങണേൽ കാശ് ഇനി അധികം വേണം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സേഫ്റ്റി നോക്കി വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് തന്നെയാണുണ്ടായിരിക്കുന്നത്. ടാറ്റയും (Tata Motors) മഹീന്ദ്രയുമെല്ലാം (Mahindra) ക്രാഷ് ടെസ്റ്റിലെ കേമത്തം പറഞ്ഞ് കച്ചോടംപിടിച്ചപ്പോൾ ഇതിനൊന്നും കാര്യമായ പരിഗണന കൊടുക്കാതിരുന്നവരായിരുന്നു രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ഹ്യുണ്ടായിയും (Hyundai). എന്നാൽ പുതിയ വെർണ (Verna) പുറത്തിറക്കിയപ്പോൾ ഇടിപ്പരീക്ഷയിൽ ഫുൾ-മാർക്കും വാങ്ങിയായിരുന്നു കൊണ്ടുവന്നത്. ഒപ്പം നല്ല കിടിലൻ ഡിസൈനും ഫീച്ചറുകളുടെ ആറാട്ടും കൂടിയായപ്പോൾ ആളുകൾ ഇരുകൈയും നീട്ടിയാണ് വാഹനത്തെ സ്വീകരിച്ചത്.
Advertisement

രാജ്യത്തെ ആദ്യ ഫോർഡ് ഫിഗോ ലിമോസിൻ,വൈറൽ വീഡിയോ

പലതരം മോഡിഫിക്കഷനുകൾ കാണാൻ സാധിക്കും നമ്മുടെ രാജ്യത്ത്. എന്നാൽ ചിലതൊക്കെ വളരെ ഭയാനകവും തീവ്രവുമായതാണ്. 2021 -ൽ രാജ്യം വിട്ട ഫോർഡ് കമ്പനി ചിലപ്പോൾ തങ്ങളുടെ വാഹനത്തിൽ കാണിക്കുന്ന മോഡിഫിക്കേഷൻ കണ്ടാൽ തിരിച്ചു വന്നേക്കുമെന്ന് വരെ തോന്നിയേക്കാം. അത്തരത്തിലൊരു മോഡിഫിക്കേഷൻ്റെ വിശേഷങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കാനുളളത്. ആഡംബര വാഹനങ്ങളുടെ മോഡൽ ഉണ്ടാക്കുന്ന വാർത്തകൾ നിങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചിട്ടുണ്ട്. എന്നാൽ ഒരു ലിമോസിൻ കാർ ഉണ്ടാക്കിയ വ്യക്തിയുടെ വിവരങ്ങളാണ് പറയാൻ പോകുന്നത്. ഇന്ത്യയിലെ ആദ്യ ഫോർഡ് ഫിഗോ ലിമാസിൻ. ടെക്നിക്കൽ പാർത്ഥ എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.