വാഗൺആറിൽ നിന്ന് ഥാർ റോക്സിലേക്ക് വളർന്ന യൂട്യൂബർ കല്ല്യാണി
ഓട്ടോമൊബൈൽസ്
- 1 year, 7 month, 10 days ago
കേരളത്തിൽ നിരവധി യുട്യൂബർമാരുണ്ട്. ഫുഡ്,ലൈഫ്സ്റ്റൈൽ,യാത്ര,ആഭരണങ്ങൾ അങ്ങനെ ജനങ്ങളെ എല്ലാ ദിവസവും പുതിയ പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തുന്ന നിരവധി പേർ. എന്നാൽ ചിലർക്ക് മാത്രമേ ജനങ്ങളുടെ സ്നേഹം പിടിച്ചു വാങ്ങാൻ സാധിക്കു. അത്തരത്തിൽ ജനങ്ങളുടെ സ്നേഹം സമ്പാദിക്കാൻ സാധിച്ച ഒരു സാധാരണക്കാരിയായ വീട്ടമ്മയാണ് 10 ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സുളള MYWAYBY കല്ല്യാണി എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയായ ജീവലക്ഷമി. ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ ആർക്കും സാധിക്കും എന്നാൽ അതിനെ വിജയത്തിലേക്ക് എത്തിക്കാൻ കഠിന പ്രയത്നവും നിശ്ചയദാർഢ്യവും നൂറ് ശതമാനം ആത്മസമർപ്പണവും ആവശ്യമാണ്. യൂട്യൂബ് ചാനലിൻ്റെ പേര് പോലെ തന്നെ സ്വന്തം വഴിയിലൂടെ വിജയത്തിലേക്ക് ഓടികയറാൻ കല്ല്യാണിക്ക സാധിച്ചു.