നെക്സോണുമായി കൂട്ടിയിടിച്ച ജർമൻ പോരാളിക്ക് സംഭവിച്ചത്
ഓട്ടോമൊബൈൽസ്
- 1 year, 7 month, 16 days ago
ഫീച്ചറുകളേക്കാൾ ആളുകൾ കൂടുതലായി സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട് ഇപ്പോൾ. സേഫ്റ്റിയുടെ കാര്യത്തിൽ ടാറ്റയെ വെല്ലാൻ ആരുമില്ല. ക്രാഷ് ടെസ്റ്റുകളിലും അല്ലാതെ റോഡിൽ സംഭവിക്കുന്ന അപടങ്ങളിലും യാത്രക്കാരെ സംരക്ഷിക്കുന്ന കാര്യത്തിൽ ടാറ്റ ഇപ്പോഴും മുന്നിൽ തന്നെയാണ്. ടാറ്റയുടെ ലൈനപ്പിലെ പല വാഹനങ്ങളും ക്രാഷ് ടെസ്റ്റിൽ ഫൈവ്സ്റ്റാർ നേടിയവരാണ്.ഫോക്‌സ്‌വാഗൺ പോളോ പിൻഭാഗത്ത് ഇടിച്ചതിന് ശേഷം ടാറ്റ നെക്‌സോൺ ഇവിയുടെ ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ഒറ്റ ഇടിയിൽ തന്നെ ഫോക്സ്‌വാഗൺ പോളോയുടെ മുൻവശം തകർന്നിരിക്കുകയാണ്. ഹെഡ്‌ലൈറ്റ്, ബമ്പർ, ബോണറ്റ് എന്നിവ മുഴുവൻ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, മുൻവശത്തെ ഇടതുവശത്തെ ഹെഡ്‌ലൈറ്റും ബമ്പറും തകർന്നു.