ഹോണ്ടയോട് കൂട്ടുകൂടാൻ ഞങ്ങളില്ലെന്ന് നിസാൻ
ഓട്ടോമൊബൈൽസ്
- 1 year, 7 month, 14 days ago
ഹോണ്ടയും നിസാനും കൂട്ടായി എന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത് , എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. എതിരാളിയായ ഹോണ്ടയുമായുള്ള ലയന ചർച്ചകളിൽ നിന്ന് നിസ്സാൻ പിന്മാറുകയാണെന്ന് തരത്തിലുളള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹോണ്ടയുമായുള്ള ലയന ചർച്ചകൾ തകർന്നതിനെത്തുടർന്ന് നിസ്സാൻ പുതിയ പങ്കാളികളുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നുളള സൂചനകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 2026 ഓഗസ്റ്റിൽ ഒരു ഹോൾഡിംഗ് കമ്പനി സ്ഥാപിക്കുന്നതോടെ ഈ ലയനം ഔപചാരികമാക്കാൻ ആയിരുന്നു കമ്പനികളുടെ പദ്ധതി. ഈ ലയനവും അതിന്റെ ഭാഗമായ കമ്പനിയും പ്രവർത്തനക്ഷമമായാൽ, സംയോജിത വിൽപ്പന 191 ബില്യൺ ഡോളറിൽ (ഏകദേശം 1.62 ലക്ഷം കോടി രൂപ) എത്തും എന്നായിരുന്നു കമ്പനികളുടെ പ്രതീക്ഷ.