ഡിഫൻഡറിൽ കറങ്ങി നടക്കുന്ന ബോളിവുഡിൻ്റെ കുസൃതികുടുക്ക

ലാൻഡ് റോവർ ഡിഫൻഡറിന് പ്രത്യേക ഒരു ആമുഖം ആവശ്യമില്ല. ഏതൊരു കൊച്ചുകുട്ടികൾക്കും ഇപ്പോൾ ഈ കിടിലൻ ഡിഫൻഡറിൻ്റെ ഫീച്ചറുകൾ മുതൽ വില വരെ കാണാപാഠമാണ്. ഏതൊരു സെലിബ്രിറ്റിയുടേയും ബിസിനസുകാരുടേയും പ്രിയ വാഹനമാണ് ലാൻഡ് റോവർ ഡിഫൻഡർ. അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത്, സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, കരീന കപൂര്‍, സോനം കപൂര്‍ എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ക്ക് പുറമെ മോളിവുഡില്‍ നിന്ന് മമ്മൂട്ടി, പൃഥ്വിരാജ്, ആസിഫലി, ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍ എന്നിവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്.

പിന്നാലെ യാത്രകൾ ആഡംബര എസ്‌യുവിയിലേക്ക് മാറ്റി നടൻ

കഴിഞ്ഞ വർഷം ബോളിവുഡിലെ (Bollywood) ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ശ്രദ്ധ കപൂർ (Shraddha Kapoor) കേന്ദ്ര കഥാപാത്രമായെത്തിയ സ്ത്രീ 2 (Stree 2). ഹൊറർ ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം ബോക്സ് ഓഫീസിൽ നിന്നും 1,000 കോടി രൂപയോളമാണ് കളക്ഷൻ സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്റെ പത്താൻ, സണ്ണി ഡിയോൾ ചിത്രം ഗദ്ദർ 2 എന്നി ചിത്രങ്ങളെ മറികടന്ന് ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ ചിത്രമായി സ്ത്രീ 2 മാറി എന്നാണ് റിപ്പോർട്ടുകൾ.

യൂസ്ഡ് കാർ ഷോറൂമിലേക്ക് കയറാൻ വരട്ടെ

കേരളത്തിൽ ഇപ്പോൾ കൂൺ മുളച്ച് പൊങ്ങുന്നത് പോലെയാണ് യൂസ്ഡ് കാർ ഷോറൂമുകൾ വരുന്നത്. വലിയ കുഴപ്പമില്ലാത്ത കാറുകളൊക്കെ കൊണ്ട് വന്ന് ഷോറൂമുകളിൽ നിറച്ച് വിൽപ്പന നടത്തുകയാണ് ഇവിടെ. എന്നാൽ പല സാഹചര്യങ്ങളിലും വാഹനം വാങ്ങി ചതിയിൽപ്പെടുന്നവരുടെ എണ്ണം കുറവല്ല കേട്ടോ. ഒരു രേഖകളും ഇല്ലാതെ പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകൾക്ക് വലിയ എട്ടിൻ്റെ പണിയുമായിട്ടാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്.മാർച്ച് 31നു മുൻപ് യൂസ്ഡ് കാർ ഷോറൂമുകൾ ഓതറൈസേഷൻ നേടണമെന്നും. ഓതറൈസേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്താനുമാണ് തീരുമാനം.

ഏറ്റവും മൈലേജുള്ള 10 കോംപാക്ട് പെട്രോള്‍ എസ്‌യുവികള്‍!

ഓരോ മാസം കഴിയും തോറും ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വിപണി തിങ്ങി നിറയുകയാണ്. ഒതുക്കമുള്ള വലിപ്പത്തിനൊപ്പം കൊക്കിലൊതുങ്ങുന്ന വിലയും കൈനിറയെ ഫീച്ചറുകളും മികച്ച ഇന്ധനക്ഷമതയും ലഭിക്കുന്നതിനാല്‍ എല്ലാവരുടെയും കണ്ണ് ഇപ്പോള്‍ കുഞ്ഞന്‍ എസ്‌യുവികളിലാണ്. അതുകൊണ്ട് തന്നെ സെഗ്മെന്റിലെ ഒരു പങ്ക് സ്വന്തമാക്കാന്‍ പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം ശ്രമിക്കുന്നു. മുന്‍നിര ബ്രാന്‍ഡുകളില്‍ പലതിനും ഈ വിഭാഗത്തില്‍ ഒന്നിലേറെ പോരാളികള്‍ ഉണ്ട്. പുതുവര്‍ഷം പിറന്നതിന് ശേഷം കോംപാക്ട് എസ്യുവി വിഭാഗത്തില്‍ അംഗ സംഖ്യ കൂടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള 10 കോംപാക്ട് എസ്‌യുവികളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.
Advertisement

90 കി.മീ. റേഞ്ചുമായി സുസുക്കിയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഓലയും ഏഥറുമെല്ലാം എതിരാളികളില്ലാതെ കുതിക്കുകയായിരുന്നു ഇതുവരെ. ടിവിഎസും ബജാജും ഒരു വശത്തുനിന്ന് മത്സരിക്കുന്നുണ്ടായിരുന്നുവെങ്കിലും ഓല പോലുള്ള സ്റ്റാർട്ടപ്പുകളെ കാര്യമായി പരിക്കേൽപ്പിക്കാനായിരുന്നില്ല. എന്നാൽ ടൂവീലർ വിഭാഗത്തിലെ പ്രബലൻമാരായ ഹോണ്ടയും സുസുക്കിയും ഇവി രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്‌ടിവ, ആക്‌സസ് സ്‌കൂട്ടറുകളുടെ വൈദ്യുത പതിപ്പുമായിട്ടാണ് ഇരുകമ്പനികളും വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ പലർക്കും ആക്‌സസ് ഇവി കാര്യമായി ബോധിച്ചിട്ടുണ്ട്. ഒതുക്കമുള്ള രൂപവും ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്ന റേഞ്ചുമായി വരുന്ന സ്‌കൂട്ടർ ഒറ്റ നോട്ടത്തിൽ കൊള്ളാം.

ബിഎംഡബ്ല്യു വാങ്ങിയ നടി ആരാണെന്നറിയാമോ?

ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ ആഡംബര കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബിഎംഡബ്ല്യു. ബാവേറിയന്‍ ബ്രാന്‍ഡിന്റെ ആഡംബര കാറുകള്‍ സെലിബ്രിറ്റികളും ബിസിനസുകാരുമെല്ലാം ഇഷ്ടപ്പെടുന്നു. ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള സ്പോര്‍ട് യൂടിലിറ്റി വാഹനമാണ് (എസ്‌യുവി) ബിഎംഡബ്ല്യു X1. എന്‍ട്രി ലെവല്‍ എസ്‌യുവി sDrive18i M സ്പോര്‍ട്ട്, X1 sDrive18d M സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഇതില്‍ ബിഎംഡബ്ല്യു X1 sDrive 18i M സ്പോര്‍ടിന്റെ വില 50.80 ലക്ഷം രൂപയാണ്. അതേസമയം X1 sDrive18d M സ്പോര്‍ട്ടിന് 53.80 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്സ്ഷോറൂം വിലകളാണ് ഇത്.

ഈ എസ്‌യുവി ഇനി 5.99 ലക്ഷത്തിന് കിട്ടില്ലെന്ന് കമ്പനി

പുതുവർഷം പിറന്നതോടെ കാറുകൾക്കെല്ലാം വില കൂടുന്ന ട്രെൻഡാണ് ഇപ്പോൾ വിപണിയിലുള്ളത്. ഫെബ്രുവരി മുതൽ മാരുതി സുസുക്കി വില വർധിപ്പിക്കുകയാണെന്ന് അറിയിച്ചതോടെ സാധാരണക്കാരെല്ലാം നിരാശയിലായിരിക്കുകയാണ്. മഹീന്ദ്രയും ഹ്യുണ്ടായിയും ടൊയോട്ടയുമെല്ലാം ജനുവരി മുതലെ കാറുകളുടെ വില ഉയർത്തിയിരുന്നു. ഇപ്പോഴിതാ സാധാരണക്കാരുടെ പ്രിയപ്പെട്ട എസ്‌യുവിയായ മാഗ്നൈറ്റിനും വില കൂട്ടിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. ഹാച്ച്ബാക്കിന്റെ വിലയില്‍ കുഞ്ഞന്‍ എസ്‌യുവി വില്‍പ്പനക്കെത്തിച്ചാണ് നിസാന്‍ ഇന്ത്യയില്‍ ഇതുവരെ പിടിച്ചുനിന്നത്. വില കൂടുന്നതോടെ ആളുകൾ ബ്രാൻഡിൽ നിന്നും അകലം പാലിക്കുമോയെന്ന ആശങ്ക കമ്പനിക്കുണ്ട്.

കേരളത്തിലെ ആദ്യ ഹമ്മർ ഇവി വാങ്ങിയത് ആരെന്ന് കണ്ടോ

വാഹന ലോകത്തിലെ കരുത്തരില്‍ കരുത്തനായ വണ്ടിയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജനറൽ മോട്ടോർസിന്റെ ഹമ്മർ (GMC Hummer). ആദ്യം അമേരിക്കൻ പട്ടാളത്തിനായി പണികഴിച്ച് പിന്നീട് ഹോളിവുഡ് താരം അർണോൾഡ് ഷ്വാസ്‌നെഗറിന്റെ സമ്മർദ്ദം മൂലം സാധാരണക്കാർക്കായും പുറത്തിറങ്ങിയ ഹമ്മർ ആരും വാങ്ങാൻ കൊതിക്കുന്നൊരു എസ്‌യുവിയാണെന്ന് നിസംശയം പറയാം. പരമ്പരാഗത ഇന്ധനങ്ങളോട് വിടപറഞ്ഞ് ഇലക്ട്രിക് (EV) കരുത്തില്‍ എത്തിയപ്പോഴും പരുക്കൻ സ്വഭാവം കൈവിടാതെയാണ് ജിഎം പണികഴിപ്പച്ചത്. ഇന്ത്യയിൽ നേരിട്ട് വിൽപ്പനയ്ക്ക് എത്തുന്നില്ലെങ്കിലും പലരും ഇറക്കുമതി ചെയ്‌ത് മോഡലിനെ ഇങ്ങ് എത്തിച്ചിട്ടുണ്ട്.
Advertisement

ബജറ്റിനെ കൈനീട്ടി സ്വീകരിച്ച് ഇന്ത്യൻ വാഹന വിപണി

2025-26 സാമ്പത്തിക വർഷത്തെ യൂണിയൻ ബജറ്റ് പ്രഖ്യാപനത്തിൽ രാജ്യത്തെ വാഹന വിപണി വലിയ ആശ്വാസവും സന്തോഷവുമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇവികളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറച്ചുകൊണ്ട് അവ കൂടുതല്‍ വിലകുറഞ്ഞതാക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. നികുതിയിൽ ഇളവ് പ്രഖ്യാപിച്ചതോടെ ഇനി ഉപഭോക്താക്കൾ ഷോറൂമുകളിലേക്ക് ഇടി്ച് കയറുമെന്ന പ്രതീക്ഷയിലാണ് ഓട്ടോമോട്ടീവ് കമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷനും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസുമെല്ലാം. ഇവികളുടെ നിർമ്മാണത്തിലും ക്ലീൻ മൊബിലിറ്റിയിലും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചതിനെ രണ്ട് അസോസിയേഷനുകളും പ്രത്യേകം സ്വാഗതം ചെയ്തിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിനുള്ള മൂലധന വസ്തുക്കളുടെ കസ്റ്റംസ് തീരുവയിലും കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബാറ്ററി 'ചീപ്പാക്കുന്ന' പ്രഖ്യാപനവുമായി സര്‍ക്കാര്‍

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ രണ്ടാമത്തെ പൂര്‍ണ ബജറ്റില്‍ സാധാരണക്കാരായ ജനങ്ങള്‍ ഒത്തിരി പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്നു. ഇന്‍കം ടാക്‌സില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ അടക്കം ചില വമ്പന്‍ പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നിമല സീതാരാമന്‍ ബജറ്റില്‍ നടത്തി. പ്രതീക്ഷിച്ച പോലെ തന്നെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, അവയുടെ വില്‍പ്പന കൂട്ടാന്‍ സഹായിക്കുന്ന ചില തീരുമാനങ്ങളും ബജറ്റിലുണ്ടായിരുന്നു. സര്‍ക്കാറിന്റെ പ്രധാന ശ്രദ്ധ ഇനി സോളാര്‍ എനര്‍ജി ഇവി ബാറ്ററികള്‍ എന്നിവയിലായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത കാലത്തായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നയങ്ങളുടെ തുടര്‍ച്ചയാണിത്.

ലാൻഡ് ക്രൂയിസറിൻ്റെ ഡ്രിഫ്റ്റിങ്ങ് വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ കാറുകൾ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോകൾ എപ്പോഴും വൈറലാകാറുണ്ട്. എന്നാൽ മരുഭൂമിയിൽ ഡ്രിഫ്റ്റ് ചെയ്യാൻ മിടുക്കനാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. മണലാരണ്യങ്ങളിലൂടെ കുതിച്ചു ചാടിയും തെന്നി മാറിയും പോകുന്ന വാഹനത്തിൻ്റെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ എന്നും കാണാൻ സാധിക്കുന്നതാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലായിരിക്കുന്നത്. ടൊയോട്ട ലാൻഡ് ക്രൂയിസർ മരുഭൂമിയിൽ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ humood_h എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കുവച്ചിരിക്കുന്നത്. തുടക്കത്തിലെ സ്ലോ മോഷൻ വീഡിയോ ഏതൊരു വണ്ടിപ്രാന്തൻ്റേയും മനസ് നിറയ്ക്കാൻ പ്രാപ്തമായ ഒന്നാണ്.

ബഹളങ്ങളില്ലാതെ പുത്തന്‍ കാര്‍ പുറത്തിറക്കി ഹോണ്ട

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഹോണ്ട. നിരവധി ഐക്കണിക് കാറുകള്‍ ഇന്ത്യക്ക് സമ്മാനിച്ച ഹോണ്ടയുടെ നിലവിലെ സ്ഥിതി അത്ര ആശാവഹമല്ല. നിലവില്‍ സിറ്റി, അമേസ്, എലിവേറ്റ് എന്നിങ്ങനെ മൂന്ന് കാര്‍ മോഡലുകളാണ് ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. എന്നാല്‍ ഈ മോഡലുകള്‍ക്ക് ഒന്നും ഷോറൂമില്‍ തിരക്കുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഇക്കാരണത്താല്‍, വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടത്തുന്നു. ലിമിറ്റഡ് വേരിയന്റും അപെക്‌സ് വേരിയന്റും ഇതിന്റെ ഭാഗമാണ്. ഇപ്പോള്‍ ജാപ്പനീസ് ബ്രാന്‍ഡ് ജനപ്രിയ മിഡ്‌സൈസ് സെഡാനായ സിറ്റിയുടെ അപെക്‌സ് എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ വിശേഷങ്ങള്‍ നോക്കാം.
Advertisement

8.99 ലക്ഷമുണ്ടേൽ പോർച്ചിൽ സിറോസ് വാങ്ങിയിടാം

നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഏറ്റവും പുതിയ കോംപാക്‌ട് എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് കിയ ഇന്ത്യ. പ്രതീക്ഷിച്ചതുപോലെ തന്നെ താങ്ങാനാവുന്ന വില നിലവാരത്തിൽ വാഹനത്തെ അവതരിപ്പിച്ചത് കമ്പനിയെ സംബന്ധിച്ച് വലിയ നേട്ടമായേക്കും. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലായി വരുന്ന കിയ സിറോസിന് 8.99 ലക്ഷം രൂപ മുതൽ 17.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ജനുവരി 3 മുതൽ എസ്‌യുവിക്കായുള്ള പ്രീ-ബുക്കിംഗുകൾ ആരംഭിച്ചിരുന്നു. വില കേട്ടിട്ട് ബുക്ക് ചെയ്യാനിരുന്നവർക്ക് 25,000 രൂപ ടോക്കൺ തുക നൽകി സിറോസ് ഇനിയും ബുക്ക് ചെയ്യാം.

ബിഗ്ബോസില്‍ കപ്പടിച്ചു, നോരെ പോയി ഡിഫെന്‍ഡര്‍ വാങ്ങി നടി!

ലോകത്തിലെ ഏറ്റവും ജനപ്രിയമായ സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ (Land Rover Defender). ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡിന്റെ ഐക്കണിക് മോഡലുകളില്‍ ഒന്നാണ് ഇത്. മലയാളത്തില്‍ അടുത്ത കാലത്ത് ഹിറ്റായി മാറിയ 'മാര്‍കോ' സിനിമ കണ്ടവര്‍ ആരും അതിലെ ഡിഫെന്‍ഡര്‍ മറന്ന് കാണില്ല. സിനിമയിലെ കഥാപാത്രങ്ങളുടെ അത്ര തന്നെ പ്രധാന്യം ഒരു കാറിന് നല്‍കുമ്പോള്‍ തന്നെ മനസ്സിലാകുമെല്ലോ ആ മോഡലിന്റെ റേഞ്ച്. ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് നിരവധി സെലിബ്രിറ്റികള്‍ക്ക് ഈ കാര്‍ സ്വന്തമായുണ്ട്.

ഫെബ്രുവരി കളറാക്കാൻ വരുന്ന പുത്തൻ കാറുകൾ നോക്കിവെച്ചോ

ഇക്കഴിഞ്ഞ മാസത്തേതു പോലെ തന്നെ ഫെബ്രുവരി മാസത്തിലും ഇന്ത്യൻ വിപണിയിലേക്ക് ധാരാളം പുത്തൻ കാറുകളാണ് കടന്നുവരാൻ പോവുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിച്ച മിക്ക കാറുകളും നിരത്തിലേക്ക് എത്താൻ റെഡിയായി കഴിഞ്ഞിരിക്കുമ്പോൾ ചുരുങ്ങിയത് 3 പുത്തൻ മോഡലുകളെങ്കിലും ഇന്ത്യക്കാർക്ക് ലഭിക്കും. അതോടൊപ്പം കിയയുടെ പുത്തൻ കോംപാക്‌ട് എസ്‌യുവിയുടെ വിലയും അറിയാം. പുതിയൊരു വണ്ടി വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരിൽ പലർക്കും പറ്റിയ മോഡലുകളാണ് വരാനിരിക്കുന്നത്. ഫെബ്രുവരിയിൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ കാറുകളുടെ പട്ടിക നോക്കിയാലോ?

ബജറ്റില്‍ സാധാരണക്കാരും കമ്പനികളും പ്രതീക്ഷിക്കുന്നത്

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണമാണു നാളെ നടക്കുക. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റ് അവതരണമാണിത്. ആറ് വാര്‍ഷിക ബജറ്റുകളും രണ്ട് ഇടക്കാല ബജറ്റുകളും അവര്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഒരു ബിജെപി മന്ത്രിയായി ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് നിര്‍മല സീതാരാമന് സ്വന്തമാണ്. ഇത്തവണത്തെ ബജറ്റില്‍ ഓട്ടോമൊബൈല്‍ മേഖലക്കും പ്രതീക്ഷകള്‍ ഏറെയാണ്. ഇക്കുറി വാഹനമേഖലയുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങളും വാഹന നിര്‍മാതാക്കളും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
Advertisement

323 കി.മീ റേഞ്ചുള്ള ഇ-ബൈക്കിന്റെ പുത്തൻ മോഡലുകളുമായി കമ്പനി

ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) നിരത്തുകൾ നിറയുമ്പോൾ ഇവിയിലേക്ക് ചേക്കേറാൻ കൊതിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്‌കൂട്ടറുകൾ ഇഷ്‌ടമല്ലാത്തവരിൽ മിക്കവരും നല്ല ലുക്കും പെർഫോമൻസുമുള്ള ബൈക്കുണ്ടോയെന്ന് നോക്കിനടക്കുന്നുണ്ടാവും. അത്തരക്കാർക്ക് കണ്ണുംപൂട്ടി വാങ്ങാവുന്ന ഇ-മോട്ടോർസൈക്കിളുകളാണ് അൾട്രാവയലറ്റിന്റേത് (Ultraviolette). മോളിവുഡിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തനായ ദുൽഖർ സൽമാന് ഓഹരിയുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡ് യുവാക്കൾക്കിടയിൽ ഏറെ ജനപ്രിയമാണ്. F77 സീരീസിലൂടെ യൂത്തൻമാരെ കൈയിലെടുത്ത ബ്രാൻഡ് ഇപ്പോഴിതാ സൂപ്പർസ്ട്രീറ്റ്, സൂപ്പർസ്ട്രീറ്റ് റീകോൺ എന്നിങ്ങനെ പേരിട്ടിരിക്കുന്ന രണ്ട് പുത്തൻ വേരിയന്റുകൾ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

പുത്തന്‍ കിയ എസ്‌യുവിയുടെ വില നാളെ അറിയാം

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയായ സിറോസ് (Kia Syros) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു. ജനപ്രിയ എസ്‌യുവികളായ സോനെറ്റിനും സെല്‍റ്റോസിനും ഇടയില്‍ സ്ഥാനം പിടിക്കുന്ന ഈ എസ്‌യുവി ഇന്ത്യക്കാര്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍, എട്ട് നിറങ്ങള്‍, ആറ് വേരിയന്റുകള്‍ എന്നിവയിലാണ് കിയ സിറോസ് ഓഫര്‍ ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കിയ നാളെ സിറോസിന്റെ വില (Kia Syros Price) പ്രഖ്യാപിക്കാന്‍ പോകുകയാണ്.

യാത്ര ചെയ്യാൻ നടി പുതുതായി വാങ്ങിയത് 2.16 കോടിയുടെ കാർ

ബോളിവുഡിൽ അച്ഛന്‍റെ പാതയിലൂടെ സിനിമയിലെത്തിയ നെപ്പോ കിഡാണ് സോനം കപൂർ എങ്കിലും തന്റെ കഴിവ് കൊണ്ട് മാത്രം ഹിന്ദിയിലെ വിലപിടിപ്പുള്ള താരമായി മാറാൻ താരത്തിനായിട്ടുണ്ട്. ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തേക്കാള്‍ തന്റെ വ്യക്തി ജീവിതത്തിലൂടെയാണ് സോനം വാര്‍ത്തകളില്‍ നിറയാറുള്ളത്. ഒപ്പം സിനിമയേക്കാൾ മോഡലിംഗും നന്നായി ഇണങ്ങുന്ന താരം സിനിമയിലെ ഫാഷൻ‌ ഐക്കണയാണ് അറിയപ്പെടുന്നത്. സോനത്തെ പോലെ ഫാഷൻ പരീക്ഷണങ്ങൾ ന‌‌ട‌ത്തിയ മറ്റൊരു നടിയില്ലെന്നാണ് ആരാധകരുടെ പക്ഷം. 2018-ൽ ബിസിനസുകാരനായ ആനന്ദ് അഹുജയുമായുള്ള വിവാഹത്തിന് ശേഷവും ലൈംലൈറ്റിൽ സജീവമാണ് സോനം.

മാരുതി കാര്‍ വാങ്ങുന്നവർ ഇപ്പോള്‍ ഷോറൂമിലേക്ക് വിട്ടോ...

വര്‍ഷങ്ങള്‍ കുറേ ആയി ഇന്ത്യക്കാര്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ അവരുടെ മുന്നിലുള്ള ആദ്യത്തെ ചോയ്‌സ് മാരുതി സുസുക്കിയാണ്. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിനുകളിലായി ഒന്നര ഡസനിലേറെ കാറുകളാണ് മാരുതി വിപണിയില്‍ എത്തിക്കുന്നത്. ഈ മാസം ഓട്ടോ എക്‌സ്‌പോയിലൂടെ ആദ്യത്തെ ഇലക്ട്രിക് കാറും മാരുതി അവതരിപ്പിച്ചു. വില പ്രഖ്യാപനത്തിന് മുമ്പേ തന്നെ ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് നിരവധി ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു മാരുതി പെട്രോള്‍ അല്ലെങ്കില്‍ സിഎന്‍ജി കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ആണെങ്കില്‍ ഇന്ന് തന്നെ വാങ്ങാന്‍ ശ്രമിക്കുക.
Advertisement

എംജിയുടെ പുതിയ ഇലക്‌ട്രിക് കാറിനായുള്ള ബുക്കിംഗ് തുടങ്ങി

ഇലക്‌ട്രിക് കാറുകളിലൂടെ (Electric Car) ഇന്ത്യയിൽ പണമുണ്ടാക്കുന്നവരാണ് എംജി മോട്ടോർ. ഹെക്‌ടർ, ആസ്റ്റർ, ഗ്ലോസ്റ്റർ പോലുള്ള ICE എഞ്ചിൻ മോഡലുകളുടെ വിൽപ്പനയേക്കാൾ ഇരട്ടി ലാഭമാണ് ഇവിയിലൂടെ കൊയ്യാൻ ബ്രാൻഡിനാവുന്നത്. സാക്ഷാൽ ടാറ്റ നെക്സോൺ ഇവിയെ വരെ കടത്തിവെട്ടി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വൈദ്യുത വാഹനമായി മാറാൻ എംജി വിൻഡ്സർ ഇവിക്ക് (Windsor EV) സാധിച്ചതെല്ലാം കമ്പനിയുടെ പുതിയ പദ്ധതികളുടെ വിജയമായിരുന്നു. ഇന്ത്യയിലെ ഇവി നിര വിപുലീകരിക്കാനായി വരും മാസങ്ങളിൽ പുതുപുത്തൻ മോഡലുകളെ അവതരിപ്പിക്കാനും എംജി സുസജ്ജമായിരിക്കുകയാണ്.

യമഹയുടെ യമണ്ടന്‍ സൂപ്പര്‍ബൈക്കുകള്‍ ആദായ വിലയില്‍

കുറഞ്ഞ വിലയുള്ള സ്‌കൂട്ടറുകളും ബൈക്കുകളും പുറത്തിറക്കുന്നതിനൊപ്പം യമഹ ഇന്ത്യ ചില പ്രീമിയം മോഡലുകളും വിപണിയില്‍ എത്തിക്കുന്നുണ്ട്. 2023-ല്‍ പുറത്തിറക്കിയ R3, MT-03 എന്നീ മോഡലുകള്‍ തന്നെ ഉദാഹരണം. യമഹ MT-03 എന്ന സ്ട്രീറ്റ് ഫൈറ്റര്‍ മോട്ടോര്‍സൈക്കിള്‍ 4.60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയില്‍ എത്തിയത്. അതേസമയം 4.65 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ഫുള്‍ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളായ യമഹ R3 ഇന്ത്യയില്‍ പുനരവതരിപ്പിച്ചത്. ഇന്തോനേഷ്യയില്‍ നിന്ന് കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റ് (CBU) ആയി ഇറക്കുമതി ചെയ്യുന്നതിനാലാണ് ബൈക്കിന് ഇത്രയും ഉയര്‍ന്ന വില ലഭിക്കുന്നത്.

അടിപൊളിയായി ഓലയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലേക്ക് ഹോണ്ടയും സുസുക്കിയും ബജാജും ടിവിഎസുമെല്ലാം കടന്നുവന്നെങ്കിലും ഇന്ത്യക്കാർ ഇവി വാങ്ങണമെങ്കിൽ ആദ്യം ഓടിയെത്തുന്നത് ഓലയുടെ ഷോറൂമിലേക്കായിരിക്കും. കുറഞ്ഞ വിലയിൽ കിടിലൻ റേഞ്ചും ഫീച്ചറുകളുമുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ കമനീയ ശേഖരമാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡ് ഒരുക്കിവെച്ചിട്ടുള്ളത്. ഇടയ്ക്ക് കംപ്ലിയന്റ് കാരണം ചീത്തപ്പേര് കേൾപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം പരിഹരിച്ച് ഇരട്ടി ആവേശത്തോടെ മുമ്പോട്ട് കുതിക്കുകയാണ് ഓല. ഇതിന്റെ ഭാഗമായി തങ്ങളുടെ മോഡൽ നിരയുടെ ജെൻ 3 പതിപ്പുകളും പുറത്തിറക്കിയിരിക്കുകയാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ്.

ഇന്ത്യന്‍ ഗായകന്‍ ഓടിക്കുന്നത് 30 കോടിയുടെ കാര്‍!

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റാപ്പര്‍മാരില്‍ ഒരാളാണ് കരണ്‍ ഔജ്ല. പഞ്ചാബി മ്യൂസിക് സെന്‍സേഷനായ കരണിനെ അറിയാത്ത ഗാനപ്രേമികള്‍ ഉണ്ടാകാനിടയില്ല. ദുബായ്‌യില്‍ അടുത്തിടെ 50 കോടിയുടെ ആഡംബര വില്ല വാങ്ങി കരണ്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് പോയ കരണ്‍ ഒരു കാര്‍ കണ്ട് ആവേശഭരിതനായി. ഈ റാപ്പറിന് നിരവധി ആഡംബര കാറുകളും സ്വന്തമായുണ്ട്. കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്സ് ഫാന്റം, ലംബോര്‍ഗിനി അവന്റഡോര്‍, ബെന്റ്‌ലി, മെര്‍സിഡീസ് മെയ്ബാക്ക് കാര്‍ മോഡലുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
Advertisement

ഈ കുഞ്ഞൻ എസ്‌യുവി ഇതുവരെ ബുക്ക് ചെയ്‌തത് 20,000 ആളുകൾ

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് സ്കോഡ വരുന്നുവെന്ന് കേട്ടപ്പോഴെ മാരുതി സുസുക്കിക്കും ടാറ്റ മോട്ടോർസിനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കും ഹ്യുണ്ടായിക്കും കിയക്കുമെല്ലാം നെഞ്ചിടിപ്പ് കൂടിയിരുന്നു. താങ്ങാനാവുന്ന വിലയിട്ട് ആളുകളെ കൈയിലെടുക്കാൻ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന് കഴിഞ്ഞതോടെ എതിരാളികൾക്ക് പണികിട്ടികഴിഞ്ഞുവെന്ന് മനസിലായി. കുറഞ്ഞ വിലയാണെങ്കിലും യൂറോപ്യൻ നിലവാരത്തിൽ പണികഴിപ്പിച്ച കൈലാക് ഇതിനോടകം പലരുടേയും ഡ്രീം കാറുകളിൽ ഒന്നായി മാറിയിട്ടുണ്ട്. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ സ്കോഡയുടെ എസ്‌യുവി കിട്ടിയാൽ എങ്ങനെ മുഖംതിരിക്കും അല്ലേ.