ഇന്ത്യന്‍ ഗായകന് ഓടിക്കുന്നത് 30 കോടിയുടെ കാര്‍!
ഓട്ടോമൊബൈൽസ്
- 1 year, 7 month, 19 days ago
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റാപ്പര്‍മാരില്‍ ഒരാളാണ് കരണ്‍ ഔജ്ല. പഞ്ചാബി മ്യൂസിക് സെന്‍സേഷനായ കരണിനെ അറിയാത്ത ഗാനപ്രേമികള്‍ ഉണ്ടാകാനിടയില്ല. ദുബായ്യില് അടുത്തിടെ 50 കോടിയുടെ ആഡംബര വില്ല വാങ്ങി കരണ്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് പോയ കരണ്‍ ഒരു കാര്‍ കണ്ട് ആവേശഭരിതനായി. ഈ റാപ്പറിന് നിരവധി ആഡംബര കാറുകളും സ്വന്തമായുണ്ട്. കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്സ് ഫാന്റം, ലംബോര്‍ഗിനി അവന്റഡോര്‍, ബെന്റ്ലി, മെര്‍സിഡീസ് മെയ്ബാക്ക് കാര്‍ മോഡലുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.