ഗിരിയേട്ടനെ വെല്ലുന്ന സ്ക്രീൻ പ്രസൻസുമായി ജർമൻ ഗഡി
ഓട്ടോമൊബൈൽസ്
- 1 year, 8 month, 1 day ago
അടുത്തിടെയായി ഇറങ്ങുന്ന മലയാള സിനിമകളിൽ വാഹനങ്ങളുടെ പ്രാധാന്യം വളരെ കൂടുതലായി കാണുന്നുണ്ട്. ഉദാഹരണത്തിന് മാർക്കോ, അടുത്തിടെ ഇറങ്ങിയ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിൽ ബിഎംഡബ്ല്യു, മിത്സുബിഷി, ലാൻഡ് റോവർ, ബെൻസ് എന്നിങ്ങനെ ഏതൊരു വണ്ടി പ്രാന്തൻ്റേയും മനസ് നിറയ്ക്കാൻ പ്രാപ്തമാണ്. പണി എന്ന് ചിത്രം കാണുമ്പോൾ ജോജുവിനെ പോലെ തന്നെ ചിത്രത്തിൽ ഒരു കഥാപാത്രം തന്നെയാണ് നായകൻ ഉപയോഗിക്കുന്ന വണ്ടിയും. പണ്ട് സിനിമയിൽ നായകൻ വരുന്ന വാഹനങ്ങളിലേക്ക് അധികം ശ്രദ്ധിക്കാറില്ല. പക്ഷേ ഇപ്പോൾ സിനിമകൾ കാണുമ്പോൾ ഒരു ഓട്ടോ ഷോ കണ്ട ഫീലാണ് എന്ന് പറയാതിരിക്കാൻ പറ്റില്ല.