രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള 300 സിസി ബൈക്ക്

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലുണ്ടായ (Two Wheeler) മാറ്റം ചെറുതൊന്നുമായിരുന്നില്ല. പണ്ടൊക്കെ 1 ലക്ഷത്തിൽ താഴെ വിലയുള്ള മോട്ടോർസൈക്കിളുകൾ (Motorcycles) ആയിരുന്നു ഏറ്റവും കൂടുതൽ വിറ്റുപോയിരുന്നതെങ്കിൽ ഇന്ന് ഏത് വിലയിലുള്ള ബൈക്കുകളും വാങ്ങാൻ രാജ്യത്ത് ആളുണ്ട്. ഇത് മനസിലാക്കി പല ബ്രാൻഡുകളും രാജ്യത്തെത്തുകയുണ്ടായി. അങ്ങനെ ആഭ്യന്തര വിപണിയിലേക്ക് എത്തിയവരാണ് ഹംഗേറിയന്‍ (Hungarian) ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ (Keeway). ഇതുവരെ കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും നല്ല ടൂവീലറുകൾ തന്നെയാണ് ബ്രാൻഡ് അവതരിപ്പിക്കുന്നതെന്ന് വേണം പറയാൻ.

10 കോടിയുടെ റോള്‍സ് റോയ്‌സ് ബുള്ളറ്റ് പ്രൂഫാക്കി അംബാനി

ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍ മോഡലുകളില്‍ ഒന്നാണ് റോള്‍സ് റോയ്സ് കലിനന്‍. ബ്രിട്ടീഷ് അള്‍ട്ര ലക്ഷ്വറി കാര്‍ ബ്രാന്‍ഡ് പുറത്തിറക്കിയ ആദ്യത്തെ സ്‌പോര്‍ട് യൂടിലിറ്റി വാഹനമാണ് കലിനന്‍. എന്‍ട്രി ലെവല്‍ വേരിയന്റിന് വരെ 10 കോടി രൂപയിലധികം വില വരുന്നതിനാല്‍ അതിസമ്പന്നരാണ് സാധാരണയായി ഈ ലക്ഷ്വറി കാര്‍ വാങ്ങാറുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോള്‍സ് റോയ്‌സ് കലിനന്‍ ലക്ഷ്വറി എസ്‌യുവി സ്വന്തമായുള്ളത് അംബാനി കുടുംബത്തിനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തിന്റെ ഉടമയായ മുകേഷ് അംബാനിക്കും കുടുംബത്തിനും മൊത്തം 10-ലേറെ റോള്‍സ് റോയ്‌സ് കലിനന്‍ കാറുകള്‍ ഉണ്ടെന്നാണ് വിവരം.

ദുരന്തേഷ് ഫ്രം പാകിസ്ഥാൻ

ഭാവിയിലേക്കുളള ഏറ്റവും മികച്ചതും എല്ലാ ഫീച്ചറുകളും ഉളള വാഹനമായി അറിയപ്പെടുന്ന വണ്ടിയാണ് ഇലോൺ മസ്കിൻ്റെ സൈബർ ട്രക്ക് എന്നത്. പലരുടേയും ഇഷ്ടവാഹനമായി മാറിക്കൊണ്ടിരിക്കുകയാണ് സൈബർ ട്രക്ക്. പലരും ഈ വാഹനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാതൃകയിൽ വാഹനം നിർമിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന് ഒരാൾ സൈബർ ട്രക്ക് നിർമിച്ചിരിക്കുന്നു എന്നതാണ്. കണ്ടാൽ പെട്ടെന്ന് സൈബർ ട്രക്കിൻ്റെ മാതൃക തോന്നുമെങ്കിലും വൻ ദുരന്തമായിട്ടുണ്ട് എന്നാണ് ആളുകളുടെ കമൻ്റുകൾ. റോഡിൽ നിൽക്കുന്ന ആളുകൾ ഈ വാഹനം കാണാൻ ആവേശഭരിതരായി നിൽക്കുന്നത് കാണാം.

ഒരു ലിറ്റർ പെട്രോളിൽ 19.68 കി.മീ ഓടും സ്കോഡ കൈലാക്

ഇന്ത്യയിൽ ഏറ്റവും മത്സരാധിഷ്‌ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം അണിനിരക്കുന്ന അപൂർവം ചില വിഭാഗങ്ങളാണിത് എന്നതിനാൽ തന്നെ കാണാൻ ഭയങ്കര ചേലാണ്. ഇക്കൂട്ടത്തിൽ ഏതെങ്കിലും ഒരു മോഡൽ വാങ്ങാനിറങ്ങിയാൽ കൺഫ്യൂഷനടിച്ച് പണ്ടാരമടങ്ങുമെന്നതിൽ സംശയമൊന്നും വേണ്ട. ഏറ്റവും കൂടുതൽ കച്ചോടം പിടിക്കുന്നത് മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്സോണും ആണ് കേട്ടോ. പിന്നാലെ മഹീന്ദ്ര XUV 3X0, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു തുടങ്ങിയ ഫീച്ചർ റിച്ച് മോഡലുകളുമുണ്ട്. മറുവശത്ത് കുറഞ്ഞ വിലയിൽ എസ്‌യുവി നോക്കുന്നവർക്ക് നിസാൻ മാഗ്നൈറ്റും റെനോ കൈഗറുമുണ്ട്.
Advertisement

ഹമ്മറിനേക്കാൾ ബോൾഡ് & സെക്സി DC e-TANQ

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, ദിലീപ് ഛബ്രിയയുടെ DC ഡിസൈൻസ് ഭാരത് മൊബിലിറ്റി എക്സ്പോ 2025 -ൽ വളരെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈ രണ്ടാം ഭാവത്തെ DC2 എന്നാണ് കമ്പനി വിശേഷിപ്പികുന്നത്. എക്സപോയിൽ ഒട്ടനവധി മോഡലുകൾ കമ്പനി വെളിപ്പെടുത്തിയിരുന്നു, എന്നാൽ അവയിൽ വെറിട്ടു നിന്ന ഒരു മോഡലാണ് e-TANQ എന്ന റാഡിക്കൽ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ്. ഇലക്ട്രിക് ഓഫ് -റോഡർ വളരെയധികം സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ആധുനിക സാങ്കേതികവിദ്യയും കരുത്തുറ്റ ശേഷിയും സംയോജിപ്പിക്കുന്നതിനാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഓട്ടോ എക്‌സപോ കണ്ട് അസൂയപ്പെട്ട് ലോകരാജ്യങ്ങള്‍

ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കിക്കൊണ്ട് 2024 ജനുവരി 17 മുതല്‍ 22 വരെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ എക്‌സിബിഷനുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമായാണ് ഇക്കുറി ഓട്ടോ എക്‌സ്‌പോ നടത്തിയത്. ഡല്‍ഹിയിലും ഗ്രേറ്റര്‍ നോയിഡയിലുമായി നടന്ന വാഹനപ്രേമികളുടെ ഉത്സവം വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. 6 ദിവസം കൊണ്ട് 9 ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് വിവരം. ഇത് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025, ഓട്ടോ എക്സ്പോ 2025 എന്നിവയെ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇവന്റുകളില്‍ ഒന്നാക്കി മാറ്റി.

ആശുപത്രികൾക്ക് ഉപകരണങ്ങൾ വിറ്റ് കൊയ്യുന്നത് കോടികൾ

ആശുപത്രികളിൽ പലതരം ഉപകരണങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതൊക്കെ എങ്ങനെയാണ് നിർമിക്കുന്നത് അല്ലെങ്കിൽ ആരാണ് നിർമിക്കുന്നതെന്ന്. കേരളത്തിലെ പല ആശുപത്രികളിലേക്കും ഇത്തരം ഉപകരണങ്ങൾ എത്തിക്കുന്നവരാണ് നോറിസ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. അതിൻ്റെ മാനേജിങ്ങ് ഡയറക്ടറാണ് രമേശ് മേനോൻ. ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് നഴ്സുമാരെ സഹായത്തിന് വിളിക്കാൻ സാധിക്കുന്ന ഉപകരണങ്ങൾ, അത് പോലെ തന്നെ ഏത് റൂമിൽ നിന്നാണ് സഹായം അഭ്യർത്ഥിക്കുന്നതെന്ന് നഴ്സിന് മനസിലാക്കാൻ സാധിക്കുന്ന യൂണിറ്റുകൾ എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന ഉപകരണങ്ങൾ.

32 കി.മീ മൈലേജുള്ള ഈ മാരുതി കാര്‍ വാങ്ങിയത് വെറും 8 പേര്‍!

ഇന്ത്യക്കാര്‍ക്കിടയില്‍ മാരുതി സുസുക്കിയുടെ ഹാച്ച്ബാക്കുകള്‍ക്ക് എപ്പോഴും വലിയ ഡിമാന്‍ഡ് ആണ്. ഇടക്കാലത്ത് ചെറിയ ഇടിവ് നേരിട്ടെങ്കിലും ഇപ്പോള്‍ പതിയെ കരകയറി വരുന്നുണ്ട്. മാരുതിയുടെ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ മോഡലുകള്‍ നന്നായി വിറ്റഴിക്കപ്പെടുന്നു. 2024 ഡിസംബറില്‍ മാരുതി വാഗണ്‍ ആര്‍ പോലുള്ള ഹാച്ച്ബാക്കുകള്‍ 17,000 യൂണിറ്റിലധികമാണ് വില്‍പ്പന നേടിയത്. സ്വിഫ്റ്റ് ആണെങ്കില്‍ 10000-ത്തിലേറെ പുതിയ ഉപഭോക്താക്കളെ കണ്ടെത്തി. മാരുതി സുസുക്കിയുടെ മൊത്തം കാര്‍ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒന്നര ഡസനിലേറെ വരുന്ന മോഡലുകളില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പന നേടിയ മോഡലാണ് എസ്‌പ്രെസോ. ഈ കാറിന്റെ വില്‍പ്പന കണക്കുകള്‍ വിശദമായി പരിശോധിക്കാം.
Advertisement

ഈ ദിവസം മുതൽ ബുക്ക് ചെയ്യാമെന്ന് സ്കോഡ

ഇന്ത്യയിലെ സ്പോർട് യൂട്ടിലിറ്റി വാഹന വിപണി കൈയടക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. കുഷാഖിലൂടെ തീർത്ത വിസ്‌മയം കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലും തീർക്കാനായി കൈലാക് എന്നൊരു തട്ടുപൊളിപ്പൻ മോഡലിന് കമ്പനി അടുത്തിടെ രൂപംകൊടുത്തിരുന്നു. കൈലാക് എന്ന് മലയാളി പേരിട്ട 7.89 ലക്ഷത്തിന്റെ കുഞ്ഞൻ എസ്‌യുവിയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. സാധാരണക്കാരനും താങ്ങാനാവുന്ന വിലയിലെത്തിയ വാഹനത്തെ ജനം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതുമാത്രമല്ല, ഒന്നാന്തരം ടിഎസ്ഐ പെട്രോൾ എഞ്ചിൻ, അഡാറ് സേഫ്റ്റി, മികച്ച ഫീച്ചറുകൾ എന്നിവയെല്ലാം ഒത്തുചേർന്നാണ് കൈലാക് നിർമിച്ചിരിക്കുന്നതും.

ഥാറിൽ നിന്ന് തറയിലേക്ക്, വിദ്യാർത്ഥികളുടെ വീഡിയോ വൈറൽ

സ്കൂൾ കാലഘട്ടത്തിൽ ഫെയർവെൽ പാർട്ടികൾ ഇപ്പോഴും ഓർത്തിരിക്കുന്നവരുണ്ടാകും. എന്നാൽ പഴയ പോലെയല്ല ഇപ്പോഴത്തെ ഫെയർവെൽ. അതൊരു ആഘോഷമാണ്. ശരിക്കും പറഞ്ഞാൽ ഒരു ഓട്ടോ ഷോ പോലെയെന്ന് പറയാം. അതാണ് സത്യം. എന്നാൽ തങ്ങളുടെ ഫെയർവെൽ പാർട്ടി പലപ്പോഴും വൈറലാകാൻ വേണ്ടി പല പേക്കൂത്തുകളും കാണിച്ചു കൂട്ടുന്നത് ഒരു പതിവാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിദ്യാർത്ഥികൾ വാഹനത്തിൻ്റെ മുകളിൽ കയറി ഇരുന്ന് കൊണ്ട് സ്കൂളിലേക്ക് അല്ലെങ്കിൽ കോളേജിലേക്ക് വരികയാണ്. പെട്ടെന്ന് വാഹനം ബ്രേക്ക് ഇട്ടതും അവർ നിലത്ത് വീഴുകയാണ്.

ഐഷറിൻ്റെ പുത്തൻ കൂട്ടുകെട്ട് ആരുമായിട്ടാണെന്നറിയാമോ

ട്രക്കുകളും ബസുകളും എന്ന് കേൾക്കുമ്പോൾ ഇപ്പോൾ മനസിലേക്ക് ഐഷർ എന്ന പേരും മനസിലേക്ക് വരും. ട്രക്കുകളിൽ പണ്ടൊക്കെ സുരക്ഷ ഫീച്ചറുകൾ കുറവായിരുന്നു. എന്നാൽ ഇപ്പോൾ പാസഞ്ചർ വാഹനങ്ങളെ പോലും വെല്ലുന്ന തരത്തിലുള്ള സുരക്ഷ ഫീച്ചറുകൾ ലഭ്യമാണ്. ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റംസ്, ഇൻ-കാബിൻ സെൻസിംഗ്, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയിലെ പ്രത്ഭരായ നോവസ് ഹൈ-ടെക്, VE കൊമേഴ്‌സ്യൽ വെഹിക്കിൾസ് ലിമിറ്റഡിന്റെ (VECV) ഒരു വിഭാഗമായ ഐഷർ ട്രക്ക്സ് ആൻഡ് ബസസുമായി സഹകരിച്ച് ഖനന ട്രക്കുകൾക്കായുള്ള ഏറ്റവും പുതിയ DGMS-അനുയോജ്യമായ സുരക്ഷാ പരിഹാരങ്ങൾ അനാച്ഛാദനം ചെയ്തിരിക്കുകയാണ്.

ഡ്രൈവര്‍ക്ക് പ്രത്യേക ഡോറില്ല, വേണമെങ്കില്‍ വീടാക്കി 'കൂടാം'

ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025-ന് ഇന്ന് തിരശ്ശീല വീഴുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മാമാങ്കത്തില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് പുറമെ മറ്റ് ഓട്ടോമോട്ടീവ് ഉല്‍പ്പന്നങ്ങളുടെയും പ്രോജക്ടുകളും കാണാനായി. ടൊയോട്ട വിവിധതരം പുതിയ വാഹനങ്ങളും നൂതന കണ്‍സെപ്റ്റ് മോഡലുകളും ഓട്ടോ എക്‌സ്‌പോയില്‍ കൊണ്ടുവന്നിരുന്നു. അതില്‍ പെട്ട ഒന്നായിരുന്നു ടൊയോട്ട എക്‌സ്‌-വാന്‍ ഗിയര്‍ കണ്‍സെപ്റ്റ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025 ല്‍ പ്രദര്‍ശിപ്പിച്ച മൂന്ന് വ്യത്യസ്ത കണ്‍സെപ്റ്റ് പതിപ്പുകളില്‍ ഒന്നാണ് എക്‌സ്‌വാന്‍ ഗിയര്‍ കണ്‍സെപ്റ്റ്. ഷോയില്‍ കാണികളെ ആകര്‍ഷിച്ച കണ്‍സെപ്റ്റ് വാഹനത്തെ കുറിച്ച് കൂടുതല്‍ അറിയാം.
Advertisement

വരാനിരിക്കുന്ന 7 സീറ്ററുകൾ കണ്ടോ

ഇത്തവണത്തെ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ രാജ്യത്തെ ഒട്ടുമിക്ക വാഹന നിർമാതാക്കളും പങ്കെടുത്തിരുന്നു. ഓരോ ബ്രാൻഡുകളും പുത്തൻ മോഡലുകളെ അവതരിപ്പിക്കാൻ പ്രത്യേക താത്പര്യം കാണിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹനമേള ക7.89ളറാവുകയും ചെയ്‌തു. വിവിധ സെഗ്‌മെന്റുകളിലായി നിരവധി പുത്തൻ മോഡലുകൾ അണിനിരന്നപ്പോൾ വണ്ടിഭ്രാന്തൻമാർക്കും ആവേശമായിരുന്നു. ഇതിൽ ധാരാളം ഫാമിലി കാറുകളുമുണ്ടായിരുന്നു. 2025 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ച് ഈ വർഷം തന്നെ വിപണിയിലേക്ക് എത്താൻ പോവുന്ന ചില 7 സീറ്റർ മോഡലുകളെ ഒന്ന് പരിചയപ്പെട്ടാലോ?

സെലിബ്രിറ്റികളുടെ ഗാരേജിലേക്ക് പുതിയ ഐറ്റം കൂടി എത്തും

ഓട്ടോ എക്സ്പോയിൽ ആഡംബര വാഹന നിർമാതാക്കളുടെ സ്റ്റാളിലേക്ക് ആയിരുന്നു ഏവരുടേയും കണ്ണുകൾ പോയത്. അതിൽ പ്രമുഖർ മെർസിഡീസ് ബെൻസ് ആയിരുന്നു.മെർസിഡീസ്-ബെൻസ് ഇന്ത്യ തങ്ങളുടെ ആഡംബര എസ്‌യുവികളായ മെയ്‌ബാക്ക് GLS 600 എസ്‌യുവിയുടെയും ഓൾ-ഇലക്‌ട്രിക് EQS 680 എസ്‌യുവിയുടെയും നൈറ്റ് സീരീസ് വകഭേദങ്ങൾ പുറത്തിറക്കിരുന്നു. മെയ്‌ബാക്ക് GLS 600 നൈറ്റ് സീരീസിൻ്റെ വിലയിലേക്ക് നോക്കിയാൽ 3.71 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി പറയുന്നത്. അതേസമയം 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അവതരിപ്പിച്ച EQS 680 ന് 2.63 കോടി രൂപയാണ് എക്സ്ഷോറൂം വില.

കിയ ഡീസല്‍ കാറുകളില്‍ ഇനി iMT കിട്ടില്ല

ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളാണ് കിയ. എസ്‌യുവി, എംപിവി സെഗ്‌മെന്റുകളിലായി ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ അവര്‍ വിപണനം ചെയ്യുന്നു. കിയയില്‍ നിന്നുള്ള ഏറ്റവും പുതിയ എസ്‌യുവിയായ സിറോസിന്റെ വില പ്രഖ്യാപനം അടുത്ത മാസം നടക്കാന്‍ പോകുകയാണ്. അതിന് മുന്നോടിയായി തങ്ങളുടെ പോര്‍ട്‌ഫോളിയോയിലെ 3 ജനപ്രിയ കാറുകള്‍ക്ക് 2025 മോഡല്‍ ഇയര്‍ അപ്‌ഡേറ്റ് സമ്മാനിച്ചിരിക്കുകയാണ് കൊറിയന്‍ കമ്പനി. ക്ലച്ച് പെഡല്‍ ഉപയോഗിക്കാതെ ഡ്രൈവര്‍ക്ക് മാനുവല്‍ ട്രാന്‍സ്മിഷന്റെ കണ്‍ട്രോള്‍ നല്‍കുന്ന ഗിയര്‍ബോക്‌സാണ് ഐഎംടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍.

579 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കിന്റെ പണി തുടങ്ങി

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ കൊടുങ്കാറ്റയവരാണ് ഓല. പെട്രോൾ വണ്ടികളെ ഉപേക്ഷിച്ച് ഇവികളിലേക്ക് ചേക്കേറിയാലോയെന്ന് മനുഷ്യൻമാരെ ചിന്തിപ്പിച്ചതും ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പ് ബ്രാൻഡായിരുന്നു. ഹോണ്ട ആക്‌ടിവയുടേയും ടിവിഎസ് ജുപ്പിറ്ററിന്റേയുമെല്ലാം കച്ചോടം ഏറെക്കുറെ പിടിച്ചടക്കിയ ഓല ഇപ്പോഴിതാ മോട്ടോർസൈക്കിൾ രംഗത്തേക്കും ഇറങ്ങാൻ പോവുകയാണ്. രാജാവായി വാഴുന്ന ഹീറോ സ്പ്ലെൻഡർ പോലുള്ള എൻട്രി ലെവൽ മോഡലുകളുടെ കച്ചോടം പൂട്ടിക്കാൻ ഒരുങ്ങുന്ന ഇലക്‌ട്രിക് ബൈക്കിന്റെ പണി തുടങ്ങി ഓല തുടങ്ങിയിരിക്കുന്നതായാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ പങ്കുവെച്ചിട്ടുമുണ്ട്.
Advertisement

ഹെല്‍മെറ്റിടാതെ പോകാന്‍ 'ധൈര്യമുള്ള' സാധാരണക്കാരന്‍

ഇന്ത്യയില്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. എന്നിരുന്നാലും ഹെല്‍മെറ്റ് ധരിക്കാന്‍ മടി കാണിക്കുന്നവര്‍ ഒത്തിരിയുണ്ട് നമുക്ക് ചുറ്റും. എഐ ക്യാമറകള്‍ വന്നതോടെ പട്ടണങ്ങളിലുള്ളവര്‍ ഹെല്‍മെറ്റ് വെക്കുന്നത് പതിവാക്കിയിട്ടുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും ഹെല്‍മെറ്റില്ലാതെ കറങ്ങുന്നവരുടെ എണ്ണം തുലോം കൂടുതലാണ്. ഇവിടെയെല്ലാം മടി കാരണമോ അല്ലെങ്കില്‍ സ്വന്തം തീരുമാനപ്രകാരമാണ് ഇരുചക്ര വാഹന യാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാതെ പോകുന്നത്. എന്നാല്‍ തന്റെ തലയുടെ സംരക്ഷണത്തിനായി ഹെല്‍മെറ്റ് ധരിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാതെ വന്ന ഒരു മനുഷ്യനുണ്ട്. അദ്ദേഹത്തെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

മോഹവിലയിൽ 440 സിസി എഞ്ചിനുമായി തിരിച്ചെത്തി സ്ക്രാം 440

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ ഇന്ത്യക്കാർ ഇഷ്‌ടപ്പെടാൻ കാരണക്കാരനായത് റോയൽ എൻഫീൽഡ് ഹിമാലയൻ ആയിരുന്നു. എത്ര ദൂരം വേണമെങ്കിലും ക്ഷീണമില്ലാതെ ട്രിപ്പടിക്കാമെന്നതും ഇനി റോഡില്ലാത്തിടത്ത് പോലും കൊണ്ടുപോവാമെന്നതും എല്ലാമാണ് ഹിമാലയനെ പ്രിയങ്കരനാക്കിയത്. ഇതിനിടയിൽ എൻഫീൽഡ് ബൈക്കുകൾക്കുണ്ടായിരുന്ന തകരാറുകൾ ഹിമാലയനിലും കാണാനായെങ്കിലും കമ്പനി പതിയെ പതിയെ എഡിവി ബൈക്കിനെ കിടിലമാക്കി. പിന്നെ യൂത്തൻമാരെല്ലാം ഹിമാലയന് പിന്നാലെ കൂടുന്ന കാഴ്ച്ചയായിരുന്നു കാണാനായിരുന്നത്. ഭാരം കൂടുതലായിരുന്നെങ്കിലും റോഡിലെ ഇവന്റെ തലയെടുപ്പ് ഒന്ന് വേറെ തന്നെയായിരുന്നു. കുറച്ച് കാലം മുമ്പ് 450 സിസി എഞ്ചിനും വെച്ച് പുതുതലമുറയിലേക്ക് ഹിമാലയൻ ചേക്കേറുകയുണ്ടായി.

ഖാൻ കുടുംബത്തിലെ സുന്ദരിക്കുട്ടി

തലക്കെട്ട് വായിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ആളാരാണ് എന്ന് മനസിലായിക്കാണുമല്ലോ. ഷാരൂഖ് ഖാൻ്റെ മകൾ സുഹാന ഖാനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. താരം ഇപ്പോൾ നിലവിൽ മൂന്ന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. താരം എപ്പോൾ പുറത്തിറങ്ങിയാലും പാപ്പരാസികൾ വിടാതെ പിന്തുടരുന്നുണ്ട്.അത്തരത്തിൽ കൂട്ടുകാർക്കൊപ്പം കറങ്ങാനിറങ്ങിയ സുഹാനയുടെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരം ഒരു ഹ്യുണ്ടായി അയോണിക് 5 ലാണ് യാത്ര ചെയ്യുന്നത്. ഇലക്ട്രിക് കാര്‍ കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ (CKD) റൂട്ടിലൂടെ ഇന്ത്യയിലെത്തുന്ന അയോണിക് 5 ഇവിക്ക് ആഭ്യന്തര വിപണയില്‍ 46 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

60 കി.മീ മൈലേജുള്ള ബൈക്കിന് ഇത്രയും കുറഞ്ഞ വിലയോ!

രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന ബ്രാന്‍ഡുകളില്‍ ഒന്നാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് & സ്‌കൂട്ടര്‍ ഇന്ത്യ. പ്രീമിയം ഹൈ-എന്‍ഡ് ബൈക്കുകള്‍ മുതല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ വരെ ഹോണ്ട പുറത്തിറക്കുന്നു. കാലാകാലങ്ങളായി ഇവ നവീകരണത്തിന് വിധേയമാക്കുന്നതിനാല്‍ വിപണിയില്‍ ഹീറോ മോട്ടോകോര്‍പ്പുമായി കട്ടക്ക് മത്സരിക്കാന്‍ ഹോണ്ടക്ക് സാധിക്കുന്നു. 110 സിസി വിഭാഗത്തില്‍ ഹോണ്ട പുറത്തിറക്കുന്ന ജനപ്രിയ ബൈക്കായ ലിവോയുടെ 2025 എഡിഷന്‍ ഇപ്പോള്‍ വിപണിയില്‍ എത്തി. 83,080 രൂപയാണ് ബൈക്കിന്റെ പ്രാരംഭ വില. പുത്തന്‍ മോട്ടോര്‍സൈക്കിളില്‍ വന്ന മാറ്റങ്ങളും സവിശേഷതകളും ചുവടെ വിശദമായി പരിശോധിക്കാം.
Advertisement

അച്ഛന് 6.65 ലക്ഷത്തിന് സൂപ്പർബൈക്ക് വാങ്ങിക്കൊടുത്ത് റിങ്കു

ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറും ജീവിതവും മാറ്റിമറിക്കുന്നതിൽ ഐപിഎൽ വഹിക്കുന്ന സ്ഥാനം ചെറുതൊന്നുമല്ലെന്ന് വേണം പറയാൻ. നമ്മുടെ സ്വന്തം സഞ്ജു സാംസൺ മുതൽ മറ്റ് പല യുവതാരങ്ങൾക്കും ദേശീയ ടീമിലേക്ക് ഇടംനേടിക്കൊടുക്കുന്നതിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് വലിയ പങ്കുണ്ട്. അത്തരത്തിൽ ഐപിഎല്ലിലൂടെ വളർന്നുവന്ന താരമാണ് റിങ്കു സിംഗ്. ഐപിഎല്ലിന്റെ 2023 പതിപ്പിൽ ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന യാഷ് ദയാലിനെ ഒരോവറിൽ 5 സിക്സുകൾ പറത്തിയതോടെയാണ് റിങ്കു ഹിറ്റാവുന്നത്. വെടിക്കെട്ട് ബാറ്റിംഗും ഒറ്റയ്ക്ക് ടീമിനെ ജയിപ്പിക്കാനുള്ള കഴിമുള്ള റിങ്കു ബോളർമാരുടെ പേടി സ്വപ്‌നമാണ്.

7.99 ലക്ഷത്തിന് 19+ കി.മീ മൈലേജുള്ള കാര്‍!

സബ് കോംപാക്ട് സെഗ്‌മെന്റില്‍ അടുത്ത കാലത്തായി കടുത്ത മത്സരം നടക്കുകയാണ്. സെഗ്‌മെന്റ് ലീഡേഴ്‌സ് ആയ മാരുതി സുസുക്കി ആദ്യം പുതിയ തലമുറ മോഡലുമായി എത്തി. പിന്നാലെ തന്നെ ഹോണ്ടയും തങ്ങളുടെ ചാട്ടുളിയായ അമേസിന് തലമുറമാറ്റം നല്‍കി. അടുത്തിടെ ടാറ്റ മോട്ടോര്‍സും അപ്‌ഡേറ്റുകളോടെ 2025 ടിഗോര്‍ സെഡാന്‍ വിപണിയില്‍ എത്തിച്ചു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ വിലയുടെ കാര്യത്തില്‍ വലിയ ബോധാവാന്‍മാരണെന്ന കാര്യം കമ്പനികള്‍ക്കും അറിയാം. അതുകൊണ്ട് 2024 ഡിസംബര്‍ നാലിന് പുറത്തിറക്കിയ അതേ പ്രാരംഭ വിലയില്‍ പുതിയ അമേസ് സെഡാന്‍ 2025 ജനുവരി 31 വരെ വാങ്ങാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ.

4.76 കോടിയുടെ ലംബോർഗിനി വാങ്ങിയ ആളെ മനസിലായോ

നടൻ, ഗായകൻ, സംവിധായകൻ എന്നിങ്ങനെ പല മേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പർമിഷ് വർമയെന്ന പഞ്ചാബി താരം. റോക്കി മെന്റൽ, ദിൽ ഡിയാൻ ഗല്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഇദ്ദേഹത്തെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കുമല്ലോ. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ സജീവമായ കക്ഷിയെ ഫോളോ ചെയ്യുന്നത് 8.6 മില്യൺ ആളുകളാണ്. ഫിറ്റ്നെസിലും പ്രത്യേക ശ്രദ്ധകൊടുക്കുന്ന പർമിഷ്‌ മോഡലിംഗ് രംഗത്തും സൂപ്പർസ്റ്റാറാണ്. തികഞ്ഞൊരു വണ്ടിഭ്രാന്തൻ കൂടിയായ പർമിഷ് പുത്തൻ ആഡംബര കാറുകൾ വാങ്ങി അടിക്കടി വാർത്തകളിൽ നിറയാറുമുണ്ട്.
Advertisement

പ്രാർഥനയെ പോലെ സ്റ്റൈലൻ ലുക്കിൽ ഹോട്ട് ഹാച്ചും

താരങ്ങളായ അച്ഛനമ്മമാരുടെ നിഴൽ പറ്റി നടക്കാതെ സ്വന്തമായി തന്റെ പാതയിൽ മുന്നേറുന്ന ഒരു താരപുത്രിയാണ് പ്രാർഥന. അച്ഛനായ ഇന്ദ്രജിത്തിന്റെയും അമ്മയായ പൂർണ്ണിമയുടേയും പാതകൾ പിന്തുടരാതെ സംഗീതത്തിന്റെ ലോകത്ത് തന്റെ വഴി സ്വയം വെട്ടി മുന്നേറുകയാണ് ഈ കൊച്ചു മിടുക്കി. ന്യൂ ജെൻ ഇൻസ്റ്റഗ്രാം സെഷൻസേഷനായിരിക്കെ ഫാൻസി കാറുകൾക്ക് പിന്നാലെ പോവാതെ ഒരു വാഹനപ്രേമിയുടെ സ്വപ്ന കാറുകളിൽ ഒന്നായ ഫോക്സ്‌വാഗൺ പോളോ GT -യിലാണ് ഈ കൊച്ചു സുന്ദരിയുടെ കറക്കം. അടുത്തിടെ തന്റെ ഈ പ്രിയ ഹോട്ട് ഹാച്ചിന് നൽകിയ ഒരു അപ്പ്ഡേറ്റാണ് ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചത്.