എൻഫീൽഡിന്റെ 'യങ് കിഡിനെ' ഇതുവരെ വാങ്ങിയത് 5 ലക്ഷം പേർ

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ നിരയിലെ ജനപ്രിയ മോഡൽ ഏതാണെന്ന ചോദ്യത്തിന് പലരും ക്ലാസിക്, ഹിമാലയൻ എന്നൊക്കെയാവും പറയുക. എന്നാൽ ഇവരെയെല്ലാ വെട്ടി ഹണ്ടർ എന്ന ചുണക്കുട്ടൻ ഈ സ്ഥാനം കരസ്ഥമാക്കിയിട്ട് നാളിമ്മിണിയായി കേട്ടോ. എൻഫീൽഡിന്റെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ എന്ന പദവി മാത്രമല്ല, അതുവരെ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും മോഡേൺ കൂടിയായിരുന്നു ഹണ്ടർ. അങ്ങനെ ഇറങ്ങിയ നാൾ മുതൽ ദേ ഇന്നുവരെ യൂത്തൻമാരുടെ ഫേവറീറ്റ് മോഡലായി മാറാൻ എൻഫീൽഡിന്റെ വേട്ടക്കാരനായി.

ഇവി വാങ്ങാൻ ഷോറൂമിലോട്ട് ഓടാൻ വരട്ടെ

2025 -ൽ നിങ്ങൾ ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ താൽപ്പര്യപ്പെടുന്നുണ്ടോ. ഇവി വിപ്ലവം രാജ്യത്ത് ആകമാനം അലയടിക്കുന്നതിൻ്റെ ഭാഗമായി ഇവിയിലേക്ക് തിരിയാം എന്ന് നിങ്ങളുടെ മനസിൽ ആഗ്രഹമുണ്ടായെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ലേഖനം വായിച്ചിരിക്കണം. എപ്പോഴെങ്കിലും ഇലക്ട്രിക് വാഹനമാണോ ഐസിഇ എഞ്ചിൻ വാഹനങ്ങളാണോ സുരക്ഷിതമെന്ന് ചിന്തിച്ചിട്ടുണ്ടോ. ഓസ്‌ട്രേലിയൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം അധികൃതരുടെ ചില വിലയിരുത്തലുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തങ്ങൾ നടത്തിയ ക്രാഷ് ടെസ്റ്റുകളുടെ ഫലങ്ങളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരമാണ് ഇത്തരത്തിലൊരു വിലയിരുത്തലുകളിൽ അവർ എത്തിയിരിക്കുന്നത്.

ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടറുമായി നിഖിലും ലെനയും

പലരുടേയും ജീവിതം മാറിമറിഞ്ഞ കാലഘട്ടമായിരുന്നു കൊവിഡ് മഹാമാരിയുടേത്. ചിലർ സോഷ്യൽ മീഡിയയും വ്ലോഗിംഗുമെല്ലാം ആയി ഇറങ്ങിത്തിരിച്ചതോടെ ലൈഫ് തന്നെ മാറിയെന്ന് പറയാം. അത്തരത്തിലുള്ള ജോടിയാണ് നിഖിലും ലെനയും. യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി അഞ്ചോളം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ ഇവർ കുഞ്ഞിപ്പുഴു ടീം എന്നപേരിലാണ് അറിയപ്പെടുന്നത്. ഒരു ചാനൽ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഈ കപ്പിൾസിനെ ടെലിവിഷൻ പ്രേമികൾക്ക് യൂട്യൂബിനും മുമ്പേ അറിയാമായിരിക്കും. എങ്കിലും നിഖിലും ലെനയും സോഷ്യൽ മീഡിയയിലാണ് ഇപ്പോൾ സജീവം.

കേരളത്തിലെ സുന്ദരികളുടെ ഖൽബ് കട്ട മൊഞ്ചൻ

സെലിബ്രിറ്റികളുടേയും ബിസിനസ് വമ്പൻമാരുടേയും ഇഷ്ടവാഹനങ്ങളുടെ ലിസ്റ്റിൽ ഇപ്പോൾ പ്രമുഖനാണ് ലെക്സസ് എൽഎം 350h. ജാപ്പനീസ് ബ്രാന്‍ഡായ ടൊയോട്ടയുടെ ലക്ഷ്വറി കാര്‍ ഡിവിഷനാണിത്. ലക്ഷ്വറി എംപിവികള്‍ക്ക് പ്രചാരമേറി വന്ന സാഹചര്യത്തിലാണ് LM 350H എന്ന പേരില്‍ ആഡംബര എംപിവി ലെക്‌സസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. പുതിയ ലെക്സസ് LM 350h ലക്ഷ്വറി എംപിവിയുടെ ഏറ്റവും പുതിയ തലമുറ പതിപ്പാണ് ഇപ്പോള്‍ വിപണിയിലുളളത്. 7 സീറ്റര്‍, 4 സീറ്റര്‍ ഓപ്ഷനുകളിലാണ് LM 350h ലെക്‌സസ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഇവക്ക് യഥാക്രമം 2 കോടി, 2.5 കോടി രൂപയാണ് എക്സ്ഷോറൂം വില.
Advertisement

1 കോടിയുടെ കാറുണ്ടെങ്കിലും ധരിക്കുന്നത് കീറിയ പാന്റ്

സെലിബ്രിറ്റികള്‍ക്ക് പുത്തന്‍ കാര്‍ വാങ്ങുകയെന്നാല്‍ ഹരമാണ്. അതില്‍ സിനിമ നടിമാര്‍ക്കും നടന്‍മാര്‍ക്കുമെല്ലാം ഒരേ മനസ്സാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ഹിറ്റ് സിനിമയായ ലക്കി ഭാസ്‌കറിലെ ഡയലോഗ് കടമെടുത്താല്‍ 'ഇന്ത്യയില്‍ പണം കൊടുത്താല്‍ എന്തും കിട്ടും, എന്നാല്‍ റെസ്‌പെക്ട് കിട്ടണമെങ്കില്‍ പണമുണ്ടെന്ന് നാലാള്‍ അറിയണം'. അതുകൊണ്ട് തന്നെ സിനിമാ താരങ്ങള്‍ വളര്‍ച്ചയുടെ പടവ് കയറുമ്പോള്‍ അവരുടെ കാറുകളുടെ നിലവാരവും മാറ്റുന്നു. ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ഇഷ്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ്. അതില്‍ തന്നെ സെലിബ്രിറ്റികളുടെ അടക്കം ജനപ്രിയ കാറാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് (Mercedes Benz E-Class).

ഇ ഥാർ റോക്സ് ലേലത്തിന് വച്ചാൽ കോടികൾ വാരാം!

ഥാർ റോക്സിന് ദിനംപ്രതി ഡിമാൻ്റ് വർധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാറുണ്ട്, ചില സെലിബ്രിറ്റികളും കായിക താരങ്ങളും ആരാധകരുടെ വാഹനത്തിൽ ഓട്ടോഗ്രാഫ് നൽകുന്നത്. അത്തരത്തിൽ ഒരു ഓട്ടോഗ്രാഫ് മഹീന്ദ്ര ഥാർ റോക്സിലും കിട്ടിയിരിക്കുകയാണ്. . MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന മഹീന്ദ്രയുടെ പുത്തൻ മോഡലിന് ഇന്ത്യൻ വിപണിയിൽ 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരയൊണ് എക്സ്ഷോറൂം വില വരുന്നത്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്.

കുഞ്ഞൻ എസ്‌യുവിയുമായി വിപണി പിടിക്കാൻ സ്കോഡ

ഇന്ത്യയിലെ സ്കോഡയുടെ യാത്ര എന്ന പച്ചപരവതാനി വിരിച്ച വഴികളിലൂടെ ആയരുന്നില്ല, ഒരുപാട് ഉയർച്ചകളും താഴ്ചകളും ഇതോടൊപ്പം ഉണ്ടായിരുന്നു, എന്നാൽ ചെക്ക് റിപബ്ലിക്കൻ കമ്പനി ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോഗ്രാമിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, യാത്ര വീണ്ടും ഉയർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തി എന്നു വേണം പറയാൻ. കുഷാഖ് എസ്‌യുവിയും സ്ലാവിയ സെഡാനും ഉപയോഗിച്ച്, ഇന്ത്യയിലെ സ്കോഡയുടെ വാർഷിക വിൽപ്പന കണക്കുകൾ 50,000 യൂണിറ്റുകൾ കവിഞ്ഞു. ഇപ്പോൾ, കൈലാക്ക് സബ് -ഫോർ മീറ്റർ എസ്‌യുവി ഉപയോഗിച്ച് ഈ വിൽപ്പന കണക്കുകൾ ഇരട്ടിയാക്കാനാണ് നിർമ്മാതാക്കളുടെം ശ്രമം.

ആക്ടിവ e: VS ഇ-ആക്‌സസ്; ഏത് വാങ്ങണമെന്ന് തീരുമാനിക്കാം

ഇന്ത്യയില്‍ അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന വാഹന വിഭാഗമാണ് ഇലക്ട്രിക് ടൂവീലറുകളുടേത്. ഓല ഇലക്ട്രിക്ക് മാസങ്ങളായി കുത്തകയാക്കി വെച്ചിരുന്ന സെഗ്മെന്റ് ലീഡര്‍ സ്ഥാനം കഴിഞ്ഞ മാസം ബജാജ് ചേതക് തട്ടിയെടുത്തിരുന്നു. ടിവിഎസ് മോട്ടോറിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു 2024 ഡിസംബറില്‍ ഓലയുടെ സ്ഥാനം. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ആശങ്ക സമ്മാനിച്ച് രണ്ട് മുന്‍നിര ടൂവീലര്‍ ബ്രാന്‍ഡുകള്‍ കൂടി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇവി വിഭാഗത്തില്‍ എന്‍ട്രി നടത്തിയിരിക്കുകയാണ്. പെട്രോള്‍ സ്‌കൂട്ടര്‍ വിഭാഗത്തിലെ രാജാക്കന്‍മാരായ ഹോണ്ടയും സുസുക്കിയുമാണ് അത്.
Advertisement

ബെൻസിൽ കയറിപ്പോവുന്ന സുന്ദരിയെ പിടികിട്ടിയോ?

സിനിമയിൽ ഏറ്റവും സുന്ദരികളുള്ള മേഖലയാണ് ബോളിവുഡ്. ഗ്ലാമറിന് ഗ്ലാമറും ഫിറ്റ്നെസിന് ഫിറ്റ്നെസുമെല്ലാം കാത്തുസൂക്ഷിക്കുന്ന നെപ്പോ കിഡ്‌സ് മുതൽ സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നുവന്ന മിടുക്കികളും ഹിന്ദി സിനിമ ലോകത്തുണ്ട്. ഇതിൽ മുൻനിര നടിമാരെയെല്ലാം മലയാളികൾക്ക് സുപരിചിതമാണ്. പിന്നെ പേരറിയാത്ത ഉഗ്രൻ നടിമാരേയും ആരാധിക്കുന്നവരാണ് നമ്മൾ. അക്കൂട്ടത്തിൽ ഒരാളാണ് നികിത ദത്ത. അർജുൻ റെഡ്ഡിയുടെ റീമേക്കായ കബീർ സിംഗിൽ നല്ലൊരു വേഷം ചെയ്‌താണ് നികിത അന്യഭാഷക്കാർക്കും പ്രിയങ്കരിയായത്. ഇതുകൂടാതെ ഏക് ദുജെ കെ വാസ്തേ, ഡിബുക്ക്, ഗോൾഡ്, ലസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവാനും താരത്തിനായിട്ടുണ്ട്.

BE 6 അപകടത്തില്‍ മഹീന്ദ്രക്ക് പറയാനുള്ളത് ഇതാണ്

സമീപ ദിവസങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ച ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര BE 6 (Mahindra BE 6). ആഭ്യന്തര ബ്രാന്‍ഡിന്റെ ബോണ്‍ ഇലക്ട്രിക് സബ് ബ്രാന്‍ഡില്‍ നിന്ന് വരുന്ന BE 6 ഇവിയുടെ പേരുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ വിവാദം. BE 6e ഞങ്ങളുടേതാണെന്ന് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിയമ നടപടിക്ക് തുനിഞ്ഞതോടെ മഹീന്ദ്ര പേര് BE 6 എന്നാക്കി മാറ്റി. അവതരണവും വില പ്രഖ്യാപനവുമെല്ലാം കഴിഞ്ഞെങ്കിലും ഇവിയുടെ കസ്റ്റമര്‍ ഡെലിവറി ഇതുവരെ ആരംഭിച്ചിട്ടില്ല.

ആൾട്രോസിന്റെ ഉരുക്കിന്റെ പവർ കണ്ടോ

ഇന്ത്യയിൽ സേഫ്റ്റിയുള്ള കാറുകൾ പുറത്തിറക്കുന്നതിൽ പരസ്‌പരം മത്സരിക്കുന്നവരാണ് ടാറ്റ മോട്ടോർസും (Tata Motors) മഹീന്ദ്ര ആൻഡ് മഹീന്ദ്രയും (Mahindra And Mahindra). ഇരുവരുടേയും മിക്ക കാറുകളും ഇടിക്കൂട്ടിൽ 5-സ്റ്റാർ സേഫ്റ്റി സ്വന്തമാക്കി മടങ്ങിയവരാണ്. ആൾട്രോസ് മുതൽ സഫാരി വരെ നീളുന്ന ടാറ്റയുടെ നിര 5-സ്റ്റാർ നേടിയപ്പോൾ സ്പോർട് യൂട്ടിലിറ്റി വാഹന നിരയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന മഹീന്ദ്രയുടെ XUV 3XO മുതൽ XUV700 വരെ സുരക്ഷയുടെ കാര്യത്തിൽ മുഴുവൻ മാർക്കും നേടിയവരാണ്. അപകടമുണ്ടാവുമ്പോൾ യാത്രക്കാരെല്ലാം സുരക്ഷിതരായിക്കണമെന്ന് ഈ രണ്ട് ബ്രാൻഡുകൾക്കും വാശിയുണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നും പറയാനില്ല.

'ആകാശത്തിലെ രാജ്ഞി' ദക്ഷിണേന്ത്യയില്‍!

മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് വിമാനം. പ്രായം എത്ര കഴിഞ്ഞാലും ആകാശത്തിലൂടെ ഒരു വിമാനം പറക്കുനന ശബ്ദം കേട്ടാല്‍ തിരിഞ്ഞ് നോക്കാത്തവരായി ആരും തന്നെ കാണില്ല. യാത്ര വിമാനങ്ങളല്ലാതെ ചരക്ക് നീക്കങ്ങള്‍ക്കായി ഉപയോഗിക്കുന്ന വമ്പന്‍ കാര്‍ഗോ വിമാനങ്ങളുമുണ്ട്. അത്തരമൊരു ഭീമാകാരമായ വിമാനമാണ് ബോയിംഗ് 747-400. ആകാശത്തിലെ രാജ്ഞി എന്നും ഈ വിമാനത്തിന് പേരുണ്ട്. ഇപ്പോള്‍ 'ആകാശത്തിലെ രാജ്ഞി' നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായി ലാന്‍ഡിംഗ് നടത്തി. വ്യാഴാഴ്ചയാണ് ജോര്‍ദാനിലെ അമ്മാനില്‍ നിന്ന് ഐതിഹാസിക വിമാനം നമ്മുടെ അയല്‍ സംസ്ഥാനത്ത് പറന്നിറങ്ങിയത്.
Advertisement

ബുള്ളറ്റ് നിരയിലെ മിടുക്കനെ നിർത്തലാക്കി എൻഫീൽഡിന്റെ പണി

കുടുകുടു ശബ്‌ദവുമായി നിരത്തുകളിലൂടെ പായുന്ന ബുള്ളറ്റുകൾ ഇന്ത്യക്കാർക്ക് എന്നും പ്രിയപ്പെട്ടതാണ്. ദുൽഖർ സൽമാൻ നായകനായി എത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയെന്ന സിനിമ ഇറങ്ങിയതോടെ ബുള്ളറ്റുകൾക്ക് നല്ലകാലം തുടങ്ങി. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ലക്ഷങ്ങൾ മുടക്കി പഴയ മിലിട്ടറി ബുള്ളറ്റുകൾ വരെ വാങ്ങാൻ ആളുകൾ ഒഴുകിയെത്തുന്ന കാലമുണ്ടായിരുന്നു. പക്ഷേ അടിക്കടി കംപ്ലയിന്റുകളൊക്കെ വരുന്നത് പലരേയും പിന്നോട്ട് വലിക്കുന്ന കാര്യമായിരുന്നു. എന്നാൽ ഇതെല്ലാം മനസിലാക്കിയ റോയൽ എൻഫീൽഡ് (Royal Enfield) പതിയ തങ്ങളുടെ നിരയിലെ മോഡലുകളെയെല്ലാം പരിഷ്ക്കാരികളാക്കി പുറത്തിറക്കി.

ഈ 7 സീറ്റര്‍ എംപിവിക്ക് അപ്‌ഡേറ്റിന്, പിന്നാലെ ഇവിയും വരും

കിയ കാരെന്‍സ് എന്ന നെയിംപ്ലേറ്റ് രണ്ട് പതിറ്റാണ്ടിലധികമായി ആഗോള വിപണിക്ക് സുപരിചിതമാണ്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഈ നാമം സുപരിചിതമാകാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയിട്ടേ ഉള്ളൂ. ഇന്ത്യയില്‍ മിഡ്‌സൈസ് എംപിവി സെഗ്‌മെന്റില്‍ തന്‍േറതായ ഇടം കണ്ടെത്തിയ കാരെന്‍സ് അടുത്തിടെയാണ് 2025 മോഡല്‍ ഇയര്‍ അപ്‌ഡേറ്റിന് പാത്രമായത്. എന്നിരുന്നാലും കാരെന്‍സിന് മിഡ്‌സൈക്കിള്‍ അപ്‌ഡേറ്റ് ഈ വര്‍ഷം തന്നെ ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ത്യന്‍ നിരത്തുകളില്‍ കണ്ട ടെസ്റ്റ് മ്യൂളുകള്‍ ഇതിന് അടിവരയിടുന്നു. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലത്തുമെന്ന് പ്രതീക്ഷിക്കുന്ന കാരെന്‍സ് ഫെയ്സ്ലിഫ്റ്റില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ വിശദമായി ചുവടെ വായിക്കാം.

കസ്റ്റം ക്യാമ്പര്‍ വാന്‍ വാങ്ങി 'പാണ്ടിദുരൈ അണ്ണന്‍'

നായക നടനായാലും സ്വഭാവ നടനായാലും വില്ലനായാലും മികച്ച അഭിനയശേഷിയുള്ളവരെ കൊണ്ടാടുന്ന നാടാണ് ഇന്ത്യ. മികച്ച അഭിനയ പാടവത്തിനൊപ്പം ഒന്നിലേറെ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള മിടുക്കും കൂടി ഉണ്ടെങ്കില്‍ 'പറന്ന് നടന്ന്' അഭിനയിക്കാം. ഇത്തരത്തില്‍ ഇന്ത്യയിലെ ബഹുഭാഷകളിലെ തിരക്കേറിയ നടന്‍മാരില്‍ ഒരാളാണ് പ്രകാശ് രാജ്. കര്‍ണാടകക്കാരനായാണ് ജനനമെങ്കിലും ഏത് ഭാഷയിലാണോ അഭിനയിക്കുന്നത് അന്നാട്ടുകാരനായി പകര്‍ന്നാടാനുള്ള മികവാണ് പ്രകാശ് രാജിനെ വ്യത്യസ്തനാക്കുന്നത്. വില്ലന്‍ വേഷങ്ങളിലാണ് വെള്ളിത്തിരയില്‍ അധികം തിളങ്ങിയിട്ടുള്ളതെങ്കിലും നിരവധി സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന പ്രകാശ് രാജ് ജീവിതത്തില്‍ താന്‍ ഒരു ഹീറോ ആണെന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ളതാണ്.
Advertisement

80,950 രൂപയ്ക്ക് ഒരുപാട് മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ

ഗിയർലെസ് സ്‌കൂട്ടറുകളെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ച മുതലാണ് ഹോണ്ട ആക്‌ടിവ (Honda Activa). സ്‌കൂട്ടിയും കൈനറ്റിക് ഹോണ്ടയുമെല്ലാം വിചാരിച്ചിട്ട് നടക്കാത്ത നേട്ടങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ആക്‌ടിവ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട സ്‌കൂട്ടറാണ്. കാലത്തിനൊത്ത് മാറാൻ സാധിക്കുന്നുണ്ട് എന്നതാണ് ആക്‌ടിവയുടെ വിജയം. നിലവിൽ ആറാം തലമുറ ആവർത്തനത്തിൽ തകർത്താടുന്ന മോഡൽ ഫീച്ചറുകളുടെ കാര്യത്തിൽ അൽപം പിന്നിലാണെന്ന് വാദിക്കുന്നവരുമുണ്ട് കേട്ടോ. അത്തരത്തിലുള്ളവർക്കുള്ള മറുപടിയുമായി ആക്‌ടിവയുടെ 2025 മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഹോണ്ട.

റിസ്തയില്‍ ഇനി മലയാളം വായിക്കാം

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഏഥര്‍ എനര്‍ജി. കഴിഞ്ഞ വര്‍ഷം ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി റിസ്തയെന്ന പേരില്‍ ഒരു പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. ഈ ഒരു മോഡലിനെ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഫാമിലി ഇവി ആയതിനാല്‍ തന്നെ വീട്ടിലുള്ള എല്ലാവരും ഈ സ്‌കൂട്ടര്‍ ഉപയോഗിക്കും. അതുകൊണ്ട് തന്നെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു പരിഷ്‌കാരം വരുത്തിയിരിക്കുകയാണ് ഏഥര്‍. പുതിയ ബഹു-ഭാഷാ ഇന്റര്‍ഫേസ് നല്‍കി അപ്‌ഡേറ്റ് ചെയ്തതിനാല്‍ ഇനി റിസ്ത മലയാളം ഭാഷയും പിന്തുണയ്ക്കും. അതിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

20.75 കിലോമീറ്റർ മൈലേജുള്ള കുഞ്ഞൻ ഡീസൽ എസ്‌യുവി

ഇന്ത്യൻ വിപണിയിലെ എസ്‌യുവി വാഹനങ്ങളുടെ മുഖംമാറ്റാൻ ഒരുങ്ങുകയാണ് കിയ സിറോസ് എന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം. പ്രീമിയം കാറുകളോട് കിടപിടിക്കുന്ന ഫീച്ചറുകളും ബോക്‌സി ഡിസൈനുമെല്ലാമായി വണ്ടി ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 19-നാണ് സിറോസിന്റെ രാജ്യാന്തര അരങ്ങേറ്റം നടന്നത്. സബ്-4 മീറ്റര്‍ വിഭാഗത്തില്‍ സോനെറ്റിനു പിന്നാലെ വരുന്ന രണ്ടാമത്തെ കിയ എസ്‌യുവിയുടെ വിലയറിയാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്.

2030 -ഓടെ വാഹന വിപണിയെ കാത്തിരിക്കുന്നത് ഇവി വിപ്ലവമോ!

രാജ്യത്ത് ഇപ്പോൾ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ 2030 എത്തുമ്പോഴേക്കും വാഹന വിൽപ്പനയുടെ 35 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിലയിരുത്തലുകൾ. വില്‍പ്പന ഒരു കോടി യൂണിറ്റുകളായി ഉയരുമെന്നും അതോടൊപ്പം 50 ലക്ഷം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതകളുണ്ടെന്നുമാണ് കേന്ദ്രത്തിൻ്റെ വിലയിരുത്തലുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2030-ഓടെ 35 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ 2070-ല്‍ 'സീറോ എമിഷന്‍' എന്ന ലക്ഷ്യത്തിലെത്തണമെങ്കില്‍ ഇത് 50 ശതമാനമായി ഉയരേണ്ട ആവശ്യമുണ്ട്.
Advertisement

ജെലജ ചേച്ചിയും ഫാമിലിയും ഇനി കാരവാനിൽ

യാത്രകൾ പോവാൻ താത്പര്യമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും അല്ലേ. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുക, സ്ഥിരമായി യാത്ര പോവുക, പുതിയ ആളുകളെ പരിചയപ്പെടുകയും, രുചിവൈവിധ്യങ്ങൾ ആസ്വദിക്കുക എന്നതെല്ലാം ഏതൊരു മനുഷ്യനേയും സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ച് സ്വന്തമായി വാഹനമോടിച്ച് രാജ്യം കറങ്ങുന്നത് വളരെ രസകരമായ സംഗതിയാണ്. ട്രെയിനിലോ വിമാനത്തിലോ ഒന്നും പോയാൽ ഇത്രയധികം ആനന്ദം കണ്ടെത്താനുമായേക്കില്ല. പക്ഷേ യാത്രാ പോവാൻ പണമില്ലാത്തതിനാൽ ഈ മോഹങ്ങളൊക്കെ ഉപേക്ഷിച്ച് ഒതുങ്ങിക്കൂടുന്നവരാവും നമ്മളിൽ അധികവും. ട്രിപ്പ് പോവുന്നതിലും അടിച്ചുപൊളിക്കുന്നതിലുമെല്ലാം പുരുഷൻമാർ അൽപം മുന്നിലാണ് താനും.

കാറുകള്‍ക്ക് നിരത്തി വിലകൂട്ടി മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി (Maruti Suzuki). വിവിധ ബോഡിടൈപ്പുകളിലായി ഒന്നര ഡസനിലേറെ വാഹനങ്ങളാണ് മാരുതി സുസുക്കി പുറത്തിറക്കുന്നത്. പല വില നിലവാരത്തില്‍ വിവിധ സെഗ്‌മെന്റുകളില്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാറുകളാണ് മാരുതിയുടെ പ്രത്യേകത. ഇന്ത്യയില്‍ സാധാരണക്കാരന് മുതല്‍ പണക്കാരന് വരെ വാങ്ങാന്‍ പറ്റുന്ന കാറുകള്‍ മാരുതി സുസുക്കി ഓഫര്‍ ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ഒരു മാരുതി കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവരാണെങ്കില്‍ ഇപ്പോള്‍ തന്നെ ഷോറൂമിലേക്ക് വിട്ടോളൂ. കാരണം 2025 ഫെബ്രുവരി മുതല്‍ മാരുതി സുസുക്കി കാര്‍ വില വീണ്ടും കൂട്ടാന്‍ (Maruti Price Hike) പോകുകയാണ്.

ക്രെറ്റ ഇവിയും മഹീന്ദ്ര be6-ഉം ഒന്ന് മാറ്റുരയ്ക്കാം

കോംപാക്ട് എസ്‌യുവികളുടെ സെഗ്മെൻ്റിലേക്ക് പ്രത്യേകിച്ച് ഇവികളുടെ സെഗ്മെൻ്റിലേക്ക് വലതുകാൽ എടുത്ത് വച്ച മോഡലുകളാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കും മഹീന്ദ്ര ബിഇ 6 ഉം. 2025 ഓട്ടോ എക്‌സ്‌പോയെസംബന്ധിച്ച് പ്രധാന ലോഞ്ചുകളിലൊന്നായിരുന്നു ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന്റെ വരവ് ആയിരുന്നു, വാഹനത്തിൻ്റെ പ്രാരംഭ വില ₹17.99 ലക്ഷം എക്സ്ഷോറൂം ആണ്. ക്രെറ്റ ഇലക്ട്രിക്കിന്റെ കാര്യത്തിൽ ഹ്യുണ്ടായി കുറച്ച് പഴയ കാല സമീപനമാണ് സ്വീകരിച്ചതെങ്കിൽ, മഹീന്ദ്ര അതിന്റെ ഡിസൈനും ടെക്നോളജിയും ഉപയോഗിച്ച് BE 6 ന് ഒരു ഫ്യൂച്ചറിസ്റ്റിക്ക് ലുക്കിലേക്കാണ് കൊണ്ടുവന്നിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള 300 സിസി ബൈക്ക്

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലുണ്ടായ (Two Wheeler) മാറ്റം ചെറുതൊന്നുമായിരുന്നില്ല. പണ്ടൊക്കെ 1 ലക്ഷത്തിൽ താഴെ വിലയുള്ള മോട്ടോർസൈക്കിളുകൾ (Motorcycles) ആയിരുന്നു ഏറ്റവും കൂടുതൽ വിറ്റുപോയിരുന്നതെങ്കിൽ ഇന്ന് ഏത് വിലയിലുള്ള ബൈക്കുകളും വാങ്ങാൻ രാജ്യത്ത് ആളുണ്ട്. ഇത് മനസിലാക്കി പല ബ്രാൻഡുകളും രാജ്യത്തെത്തുകയുണ്ടായി. അങ്ങനെ ആഭ്യന്തര വിപണിയിലേക്ക് എത്തിയവരാണ് ഹംഗേറിയന്‍ (Hungarian) ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ (Keeway). ഇതുവരെ കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും നല്ല ടൂവീലറുകൾ തന്നെയാണ് ബ്രാൻഡ് അവതരിപ്പിക്കുന്നതെന്ന് വേണം പറയാൻ.
Advertisement

10 കോടിയുടെ റോള്‍സ് റോയ്‌സ് ബുള്ളറ്റ് പ്രൂഫാക്കി അംബാനി

ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍ മോഡലുകളില്‍ ഒന്നാണ് റോള്‍സ് റോയ്സ് കലിനന്‍. ബ്രിട്ടീഷ് അള്‍ട്ര ലക്ഷ്വറി കാര്‍ ബ്രാന്‍ഡ് പുറത്തിറക്കിയ ആദ്യത്തെ സ്‌പോര്‍ട് യൂടിലിറ്റി വാഹനമാണ് കലിനന്‍. എന്‍ട്രി ലെവല്‍ വേരിയന്റിന് വരെ 10 കോടി രൂപയിലധികം വില വരുന്നതിനാല്‍ അതിസമ്പന്നരാണ് സാധാരണയായി ഈ ലക്ഷ്വറി കാര്‍ വാങ്ങാറുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോള്‍സ് റോയ്‌സ് കലിനന്‍ ലക്ഷ്വറി എസ്‌യുവി സ്വന്തമായുള്ളത് അംബാനി കുടുംബത്തിനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തിന്റെ ഉടമയായ മുകേഷ് അംബാനിക്കും കുടുംബത്തിനും മൊത്തം 10-ലേറെ റോള്‍സ് റോയ്‌സ് കലിനന്‍ കാറുകള്‍ ഉണ്ടെന്നാണ് വിവരം.