ഇ-വിറ്റാരയ്ക്ക് വിയറ്റ്നാമിൽ നിന്നും വില്ലനെത്തി
ഓട്ടോമൊബൈൽസ്
- 1 year, 8 month, 4 days ago
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അരങ്ങ് തകർത്ത് വിയറ്റ്നാമീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. VF 3, VF 7, VF 6 എന്നിങ്ങനെ മൂന്ന് പ്രധാന മോഡലുകളെയാണ് വാഹനമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. വൈവിധ്യമാർന്ന ഇലക്ട്രിക് കാറുകളോട് ഇന്ത്യക്കാർ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ ഓട്ടോ എക്സ്പോ കാര്യമായി ഉപയോഗപ്പെടുത്താനാണ് വിൻഫാസ്റ്റിന്റെ ശ്രമം. തദ്ദേശീയമായി അസംബിൾ ചെയ്‌തായിരിക്കും VF 6, VF 7 എസ്‌യുവികൾ അവതരിപ്പിക്കുക. ഇതിൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി ഇ-വിറ്റാര, മഹീന്ദ്ര BE 6, ടാറ്റ കർവ് ഇവി എന്നിവയോട് മുട്ടാനാണ് VF 6 ഇവിയുമായി കമ്പനി ശ്രമിക്കുക.