3 കോടിയുടെ ബെന്‍സ് വാങ്ങി താരം
ഓട്ടോമൊബൈൽസ്
- 1 year, 8 month, 13 days ago
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആഡംബര കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ ഒരു കാര്‍ എങ്കിലും ഇല്ലാത്ത സെലിബ്രിറ്റികള്‍ കുറവായിരിക്കും. നിരവധി ഐക്കണിക് കാറുകള്‍ മെര്‍സിഡീസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഐതിഹാസികമായ SL നെയിംപ്ലേറ്റുമായി ഇപ്പോള്‍ വിപണിയില്‍ എത്തുന്ന മെര്‍സിഡീസ് മോഡലാണ് മെര്‍സിഡീസ് AMG SL55. ആഡംബരത്തിനും വേഗതയ്ക്കും പേരുകേട്ട ഒരു കാറാണ് ഇത്. കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് (സിബിയു) യൂണിറ്റുകളായി വരുന്ന ഈ കാര്‍ ആദ്യം ഇന്ത്യന്‍ തീരത്തെത്തിയപ്പോള്‍ വില 2.35 കോടി രൂപയായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ സ്വന്തമാക്കാന്‍ ഏകദേശം 3 കോടി രൂപയിലധികം മുടക്കണം.