71 ലക്ഷം ആളുകൾ വാങ്ങിയ ടിവിഎസ് സ്‌കൂട്ടർ

പ്രായോഗികത കൊണ്ട് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് സ്‌കൂട്ടറുകൾ. ഗിയർലെസ് മോഡലുകളിൽ വിപ്ലവം തീർത്ത കൈനറ്റിക് ഹോണ്ടയ്ക്ക് ശേഷം ഇന്ത്യക്കാരെ സ്‌കൂട്ടർ വാങ്ങാൻ പ്രേരിപ്പിച്ച വാഹനമാണ് ഹോണ്ട ആക്‌ടിവ. അന്ന് മുതൽ ഇന്നു വരെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടർ ഇതുതന്നെയാണെങ്കിലും ഇന്ത്യക്കാർക്ക് ഒരു സെക്കൻഡ് ചോയ്‌സ് ഉണ്ടെങ്കിൽ അത് ടിവിഎസ് ജുപ്പിറ്ററായിരിക്കുമെന്ന് നിസംശയം പറയാം. 2013-ൽ പിറവിയെടുത്ത മോഡൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന രണ്ടാമത്തെ സ്‌കൂട്ടറാണ്. സ്ത്രീകൾക്കും യൂത്തൻമാർക്കും അങ്ങനെ ഏത് പ്രായത്തിലുള്ളവരേയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടുള്ള ജുപ്പിറ്ററിന് ഇതിൽ കൂടുതൽ ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല.

ലക്ഷങ്ങൾ മുടക്കി എസ്‌യുവി വാങ്ങി ആമേനിലെ വിഷക്കോൽ പാപ്പി

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് ജയശങ്കര്‍ കാരിമുട്ടം. പേര് പറയുമ്പോൾ പെട്ടെന്ന് മനസിലായി കാണില്ലെങ്കിലും പുള്ളിക്കാരന്റെ മുഖം കണ്ടാൽ തിരിച്ചറിയാത്ത സിനിമ പ്രേമികൾ ഉണ്ടാവില്ലെന്ന് വേണം പറയാൻ. ആമേനിലെ വിഷക്കോൽ പാപ്പി, പ്രേമത്തിലെ ചൊറിയൻ പ്യൂൺ, ദൃശ്യം രണ്ടിൽ ജോർജുകുട്ടിയെ സഹായിക്കാൻ എത്തുന്ന കുഴിവെട്ടുകാരൻ, മഹേഷിന്റെ പ്രതികാരത്തിലെ സകല പ്രശ്നങ്ങളുടെയും തുടക്കക്കാരൻ എന്നിങ്ങനെ മനസിൽ നിറഞ്ഞുനിൽക്കുന്ന ചില കഥാപാത്രങ്ങൾ ചെയ്‌താണ് ഇദ്ദേഹം പ്രേക്ഷരുടെ പ്രിയതാരമായി മാറുന്നത്. 1994 മുതൽ സിനിമ മേഖലയിൽ ഉണ്ടെങ്കിലും ആമേൻ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളാണ് ജയശങ്കറിന് തുറുപ്പുചീട്ടായത്.

പണമുണ്ടെങ്കിലും കറങ്ങാന്‍ താരപുത്രിക്ക് അച്ഛന്റെ കാര്‍ മതി

ആഡംബരത്തിലും സ്ഥലസൗകര്യത്തിലും പേരുകേട്ട ഒരു കാര്‍ മോഡലാണ് ബിഎംഡബ്ല്യു X7. ഇന്ത്യയിലെ സമ്പന്നരുടെ പ്രിയപ്പെട്ട ബിഎംഡബ്ല്യു ആഡംബര കാര്‍ മോഡലാണിത്. പല മുന്‍നിര സിനിമാതാരങ്ങളും ഈ കാര്‍ മോഡല്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ബിഎംഡബ്ല്യു X7 ആഡംബര കാറിന്റെ വില ആരംഭിക്കുന്നത് 1.18 കോടി രൂപ മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന് 1.78 കോടി രൂപയാണ് വില. ഇവ എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ്.ഇപ്പോള്‍ ബിഎംഡബ്ല്യു X7 കാറില്‍ കൊച്ചിയിലൂടെ കറങ്ങിയ മറ്റൊരു നടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. അത് ആരാണെന്ന് നമുക്ക് നോക്കാം.

ട്രയംഫ് ഓണറാകാന്‍ ഇതിലും പറ്റിയ സമയമില്ല

മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഒറ്റക്കുള്ള തേരോട്ടമല്ല ഇപ്പോള്‍ നടക്കുന്നത്. ബജാജിന്റെയും ഹീറോയുെടയും കൈപിടിച്ച് ട്രയംഫും ഹാര്‍ലി ഡേവ്ഡ്‌സണും ഇന്ത്യയില്‍ വേരൂന്നുകയാണ്. ഇതില്‍ തന്നെ ബ്രിട്ടീഷ് ബ്രാന്‍ഡ് ആയ ട്രയംഫിന്റെ മെയിഡ് ഇന്‍ ഇന്ത്യ ബൈക്കുകള്‍ക്ക് ലോകത്താകമാനം മികച്ച സ്വീകരണമാണ് ലഭിച്ചത്. നിങ്ങള്‍ ഇപ്പോള്‍ ട്രയംഫിന്റെ സ്‌ക്രാംബ്ലര്‍ 400X എന്ന മോഡല്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇതാണ് ബെസ്റ്റ് സമയം. ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X ഇയര്‍ എന്‍ഡ് ഓഫര്‍ ജനുവരി അവസാനം വരെ നീട്ടിയിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
Advertisement

531 കി.മീ. റേഞ്ചുള്ള 7 സീറ്റർ എസ്‌യുവിയുമായി വിൻഫാസ്റ്റ്

ഇലക്‌ട്രിക് കാറുകളുടെ നല്ലകാലം തുടങ്ങിയതോടെ പ്രമുഖ ഇവി ബ്രാൻഡുകളെല്ലാം ഇന്ത്യയിലേക്ക് കടന്നുവരാൻ ഒരുങ്ങുകയാണ്. ടാറ്റയും എംജിയും കൈയടക്കി വെച്ചിരിക്കുന്ന സെഗ്മെന്റ് അധികം വൈകാതെ തൂക്കാൻ വിയറ്റ്നാമിൽ നിന്നും ആളുകളെത്തും. ചെറിയ വിലയിൽ കിടിലൻ ഇവികൾ സമ്മാനിക്കുകയെന്ന തന്ത്രമാണ് ബ്രാൻഡ് ഇവിടെ പയറ്റാൻ പോവുന്നത്. ഇതിന്റെ ഭാഗമായി 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മോട്ടോർ ഷോയിൽ കമ്പനി ഏതെല്ലാം മോഡലുകൾ പ്രദർശിപ്പിക്കുമെന്ന ആകാംക്ഷയിലാണ് വണ്ടിഭ്രാന്തൻമാരിപ്പോൾ.

കാറുകളില്‍ DRL കൊടുക്കുന്നത് എന്തിനാണെന്ന് അറിയാമോ?

ഇന്ന് മിക്ക വാഹനങ്ങളിലും ഡിആര്‍എല്ലുകള്‍ എന്ന് നമ്മള്‍ ചുരുക്കി വിളിക്കുന്ന ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ (Daytime Running Lights) ഒരു സാധാരണ ഫീച്ചറായി മാറിക്കൊണ്ടിരിക്കുകയാണ്. കാറിന്റെ ഹെഡ്ലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമാണ് ഈ ലൈറ്റുകള്‍. കാറിന്റെ എഞ്ചിന്‍ സജീവമാക്കുമ്പോള്‍ ഡിആര്‍എല്ലുകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആകും. സാധാരണയായി ഹെഡ്ലൈറ്റുകള്‍ക്ക് മുകളിലോ പ്രത്യേക സ്ട്രിപ്പായോ ആണ് ഡിആര്‍എല്ലുകള്‍ കാണപ്പെടുന്നത്. മോഡേണ്‍ കാര്‍ ഫീച്ചറുകളില്‍ ഒന്നായി ഡിആര്‍എല്ലുകളുടെ ഉപയോഗം അല്ലെങ്കില്‍ അവയുടെ ധര്‍മം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ?. അറിയില്ലെങ്കില്‍ അവയെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

പുത്തൻ ബിഎംഡബ്ല്യുവിൽ വന്നിറങ്ങിയ കശ്‌മീർ സുന്ദരി അറിയുമോ

ഏറ്റവും ഗ്ലാമറസായ നടിമാരുള്ള മേഖലയാണ് ബോളിവുഡ്. ആലിയ ഭട്ടും അനുഷ്ക ശർമയും ദീപിക പദുക്കോണും അടങ്ങിയ മുൻനിര നടിമാർ മാത്രമല്ല, ഐറ്റം സോംഗിന് ആടിപ്പാടാനെത്തുന്ന അതീവ സുന്ദരിമാരും ബി-ടൌണിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. നെപ്പോ കിഡ്‌സാണ് ഹിന്ദി സിനിമ ഭരിക്കുന്നതെങ്കിലും മോഡലിംഗ് രംഗത്ത് നിന്നും ധാരാളം കഴിവുള്ള നടീനടൻമാരും സിനിമ മേഖലയിലേക്ക് കടന്നുവരാറുണ്ട്. അത്തരത്തിലൊരാളാണ് മഹിര ശർമ്മ. പേര് കേട്ടാൽ പെട്ടന്ന് മനസിലാവില്ലെങ്കിലും ഹിന്ദി, പഞ്ചാബി സിനിമകളുടെ ഭാഗമായിട്ടുള്ള താരത്തെ ചിലപ്പോൾ കണ്ടാൽ തിരിച്ചറിയാനായേക്കും. ഇൻസ്റ്റഗ്രാമിൽ 9 മില്യൺ ഫോളോവേഴ്‌സുള്ള നടി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരി കൂടിയാണ്.

ഷോറൂമില്‍ ആളെ കയറ്റാന്‍ 18-ാമത്തെ അടവ് പുറത്തെടുത്ത് സിട്രണ്

ഏതൊരു ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും വാറണ്ടി നോക്കുന്നവരാണ് ഇന്ത്യക്കാര്‍. കാറുകളുടെ കാര്യത്തിലും വലിയ വ്യത്യാസമില്ല. അടുത്ത കാലത്തായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ മൂല്യം കൈവരുത്തുന്നതിനായി ബ്രാന്‍ഡുകള്‍ സ്റ്റാന്‍ന്‍േറഡ് വാറണ്ടി ദീര്‍ഘിപ്പിക്കുന്നുണ്ട്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ തന്ത്രം പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ നാട്ടുകാരുടെ പാത പിന്തുടര്‍ന്ന് സിട്രണും തങ്ങളുടെ വാഹനങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇനി മുതല്‍ സിട്രണ്‍ C3, ബസാള്‍ട്ട്, എയര്‍ക്രോസ് മോഡലുകള്‍ക്ക് 3 വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ വാറണ്ടി ഉണ്ടായിരിക്കും. ഫ്രഞ്ച് ബ്രാന്‍ഡിന്റെ പുതിയ തീരുമാനത്തെ കുറിച്ച് വിശദമായി വായിക്കാം.
Advertisement

അച്ഛന് 4 ലക്ഷത്തിന്റെ ബുള്ളറ്റ് സമ്മാനിച്ച് മകൻ

മക്കൾക്കായി എന്ത് ത്യാഗവും സഹിക്കുന്നവരാണ് അച്ഛനമ്മമാർ. ഒരു കുഞ്ഞിന്റെ ജനനം മുതൽ ഭാവിയിലേയ്ക്കുള്ള ഓരോ ചുവടുവയ്പ്പിലും സ്വഭാവ രൂപീകരണത്തിലും എല്ലാം മാതാപിതാക്കൾക്ക് തുല്യ പ്രാധാന്യമാണുള്ളത്. അമ്മമാരുടെ സ്നേഹം വാനോളം വാഴ്ത്തപ്പെടാറുണ്ടെങ്കിലും അച്ഛൻമാരുടെ സ്നേഹവും അവരുടെ കഷ്‌ടപ്പാടുകളും പണ്ടൊക്കെ കണ്ടില്ലെന്ന് നടിക്കുന്നവരായിരുന്നു നമ്മുടെ സമൂഹം. ഇന്നും വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടുന്നില്ലെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്ന് വേണം പറയാൻ. കുട്ടിക്കാലത്ത് മാത്രമല്ല വലുതായാലും എല്ലാ മക്കൾക്കും അവരുടെ ആദ്യ സൂപ്പർഹീറോ അച്ഛൻ തന്നെയായിരിക്കും. കുടുംബത്തിൽ എന്തെങ്കിലും ആവശ്യം വന്നാൽ മുന്നിൽ നിൽക്കുന്നത് അച്ഛനായിരിക്കും.

ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവിക്ക് 20 കി.മീ മൈലേജ്!

ജനുവരി 26-ന് രാജ്യം റിപബ്ലിക് ദിനം ആഘോഷിക്കാന്‍ പോകുകയാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രമുഖ വാഹന നിര്‍താതാക്കള്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം പ്രമുഖ കാര്‍ നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ ഇന്ത്യ റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 'ബോള്‍ഡ് ഫോര്‍ ദി ബ്രേവ് ഓഫര്‍' എന്ന പേരില്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രോഗ്രാമിന് കീഴില്‍ ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ കാറായ മാഗ്‌നൈറ്റ് സബ് 4 മീറ്റര്‍ എസ്‌യുവി മികച്ച ഓഫറില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഈ ഓഫര്‍ ആര്‍ക്കെല്ലാം ലഭ്യമാണെന്ന കാര്യങ്ങള്‍ ചുവടെ വിശദാമായി വായിക്കാം.

ഥാർ ബേസ് മോഡലും ടോപ്പ് വേരിയന്റും തമ്മിലുള്ള വില വ്യത്യാസം

ഇന്ത്യക്കാരുടെയെല്ലാം മനംകവർന്ന് കുതിക്കുകയാണ് മഹീന്ദ്ര ഥാർ റോക്‌സ് (Mahindra Thar Roxx SUV). 3-ഡോർ മോഡലിൽ ഇല്ലാതിരുന്ന പ്രായോഗിക കുത്തിനിറച്ചെത്തിയ 5-ഡോർ പക്കാ ഫാമിലി എസ്‌യുവിയായി മാറിയിരിക്കുകയാണ് ഇപ്പോൾ (Thar 5 Door). അതും എല്ലാത്തരം ആളുകൾക്കും വാങ്ങാൻ പാകത്തിനുള്ള വൈവിധ്യമാർന്ന വേരിയന്റുകളാലും ഥാർ റോക്‌സ് സമ്പന്നമാണ്. MX, AX രണ്ട് ട്രിമ്മുകളിലായി ആകെ 18 വേരിയന്റുകളിലാണ് എസ്‌യുവി വരുന്നത്. പക്ഷേ ബേസും ടോപ്പ് എൻഡും തമ്മിലുള്ള വില വ്യത്യാസം കണ്ടാൽ പലരുടേയും കണ്ണുതള്ളാൻ ചാൻസുണ്ട് കേട്ടോ.

26 കി.മീ മൈലേജുള്ള മാരുതി കാര്‍ വില്‍പ്പനയില്‍ ഒന്നാമത്

2024 കലണ്ടര്‍ വര്‍ഷത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ പലരും ഞെട്ടിയിരുന്നു. 40 വര്‍ഷത്തെ മാരുതി സുസുക്കിയുടെ ആധിപത്യം അവസാനിപ്പിച്ച് ഒരു ടാറ്റ കാര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായി മാറി. ടോപ് 10 കാറുകളുടെ പട്ടികയില്‍ എസ്യുവികളുടെ ആധിപത്യമാണ്. 2024-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളില്‍ അഞ്ചെണ്ണം എസ്‌യുവികളാണ്. മൂന്ന് ഹാച്ച്ബാക്കുകളും ഒരു എംപിവിയും ഒരു സെഡാനും ടോപ് 10 പട്ടികയില്‍ ഇടം നേടി. ഇതില്‍ ഇന്ത്യയില്‍ പോയ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 7 സീറ്റര്‍ കാര്‍ ഏതാണെന്ന് നമുക്ക് നോക്കാം.
Advertisement

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാർ വാങ്ങി യോഹൻ പൂനവാല

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര കാറുകൾ സ്വന്തമായുള്ളത് ആർക്കാണെന്ന് ചോദിച്ചാൽ പലരും അംബാനി എങ്ങാനുമാണോയെന്നാവും ആദ്യം ചിന്തിക്കുക. എന്നാൽ ശതകോടീശ്വരൻമാരെയെല്ലാം മറികടന്ന് കാറുകൾ വാങ്ങിക്കൂട്ടുന്നൊരു വ്യക്തിയുണ്ട് നമുക്ക്. മറ്റാരുമല്ല പൂനവാല എഞ്ചിനീയറിംഗ് ഗ്രൂപ്പിൻ്റെ ചെയർമാനായ യോഹാൻ പൂനവാലയാണത്. എലിസബത്ത് രാജ്ഞിയുടെ റേഞ്ച്‌ റോവർ വരെ ലേലത്തിൽ പിടിച്ച ഈ ഇന്ത്യക്കാരന്റെ പേര് പറയുമ്പോഴേ മിക്കവർക്കും ആളെ പിടികിട്ടിക്കാണും. ഇന്റര്‍വാല്‍വ് പൂനവാല ലിമിറ്റഡ്, എല്‍-ഒ-മാറ്റിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പൂനവാല എന്‍ജിനിയറിംഗ് ഗ്രൂപ്പിന്റെ ഭാഗമായ ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയെല്ലാം ചെയര്‍മാനാണ് ഇദ്ദേഹം.

യൂസ്ഡ് കാര്‍ വില്‍പ്പനയിലും മാരുതിക്ക് 1-ാം സ്ഥാനം നഷ്‌ടം!

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണി വളര്‍ച്ച നേടിയ വര്‍ഷമാണ് കടന്ന് പോയത്. 2024-ല്‍ പുതിയ കാറുകള്‍ കൂടാതെ യൂസ്ഡ് കാര്‍ വിപണിയും വളര്‍ച്ച നേടി. വര്‍ഷാവസാനമാണ് കേന്ദ്ര സര്‍ക്കാര്‍ യൂസ്ഡ് കാറുകളുടെ ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള നടപടി കൈക്കൊണ്ടത്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം യൂസ്ഡ് കാര്‍ വിപണി വളര്‍ച്ചയുടെ ലക്ഷണങ്ങളാണ് കാണിച്ചത്. ഓണ്‍ലൈന്‍ വാഹന വില്‍പ്പന പ്ലാറ്റ്ഫോമായ സ്പിന്നിയുടെ റിപ്പോര്‍ട്ട് പ്രകാരം 76 ശതമാനം പേര്‍ ആദ്യ വാഹനമായി യൂസ്ഡ് കാര്‍ തെരഞ്ഞെടുത്തു. മുന്‍ വര്‍ഷം അത് 73 ശതമാനമായിരുന്നു. വളര്‍ച്ച 3 ശതമാനം.

7-സീറ്റർ എസ്‌യുവിയുടെ ആ പോരായ്‌മയും നികത്തി ജീപ്പ്

ഇന്ത്യയിൽ എങ്ങനെയും വിൽപ്പന പിടിക്കാനുള്ള അവസരങ്ങൾ തേടുകയാണ് അമേരിക്കൻ എസ്‌യുവി വാഹന നിർമാതാക്കളായ ജീപ്പ്. വന്നകാലത്ത് കോമ്പസിന് കിട്ടിയ സ്വീകാര്യത പതിയെ ഇല്ലാണ്ടായെങ്കിലും എപ്പോൾ വേണമെങ്കിലും ക്ലച്ചുപിടിക്കാനുള്ള അസ്ത്രങ്ങളാണ് ജീപ്പിന്റെ ഇന്ത്യൻ നിരയിലുള്ളത്. കോമ്പസിന് പുറമെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് മെറിഡിയൻ എന്ന 7-സീറ്റർ മോഡലാണ്. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടി തകർക്കുന്ന മോഡൽ അടുത്തിടെ 5-സീറ്റർ ഓപ്ഷനിലും ജീപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 2024 ഒക്ടോബറിൽ പുതുമകളോടെ എത്തിയ മെറിഡിയന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്‌തു.

2025 നെക്സോൺ വിപണിയിൽ; വില 7.99 ലക്ഷമേയുള്ളൂ

ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എസ്‌യുവികളിൽ ഒന്നാണ് നെക്സോൺ. ടാറ്റ മോട്ടോർസിനെ ഇന്നുകാണുന്ന നിലയിലേക്ക് എത്തിക്കാൻ സഹായിച്ചവരിൽ ഒന്നാമനാണ് ഈ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം. സേഫ്റ്റിയിലും ഫീച്ചറിലും സ്റ്റൈലിലും ഒരുപോലെ മിടുക്കനായ വണ്ടി കാലത്തിനൊത്ത് മാറുന്നതിലും നമ്പർ വണ്ണാണ്. ഇപ്പോഴിതാ പുതുവർഷം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ടാറ്റ നെക്സോണിന്റെ 2025 മോഡൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. വെറും 7.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയുമായി വിപണിയിൽ എത്തുന്ന വണ്ടിയിലേക്ക് പുതിയ നിറം, പുതിയ വകഭേദങ്ങൾ, ആധുനിക സവിശേഷതകൾ എന്നിവ ചേർത്തുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
Advertisement

ഇലക്‌ട്രിക് കാറിലേക്ക് ആരും കൊതിക്കുന്ന മാറ്റങ്ങളുമായി ടാറ്റ

ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുന്നവരാണ് ടാറ്റ മോട്ടോർസ് (Tata Motors). ചെറിയ വിലയ്ക്ക് ഇവി വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നവരുടെ സ്വപ്‌നം കണ്ടറിഞ്ഞ രത്തൻ ടാറ്റ ചെറുകാർ വിഭാഗത്തിലെ തങ്ങളുടെ ഇടിവെട്ട് മോഡലായ ടിയാഗോയെ വൈദ്യുതീകരിക്കുകയായിരുന്നു. 10 ലക്ഷത്തിൽ താഴെ വിലയുമായി എത്തിയ മോഡലിനെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. ഇന്ധന വിലയെ കുറിച്ചോർത്ത് വേവലാതിപെട്ടവരെല്ലാം ഇന്ന് ടിയാഗോ ഇവിയിലേക്ക് (Tiago EV) മാറുകയാണ്. നല്ല ഒന്നാന്തരം സിറ്റി കാറായി വാഴ്ത്തപ്പെടാനാവുന്ന ഹാച്ച്ബാക്ക് ഇന്ന് സ്ത്രീകൾക്കിടയിലും വലിയ തരംഗമായി മാറിയിട്ടുണ്ട്.

പുതിയ ടാറ്റ കാറിന്റെ വില തുടങ്ങുന്നത് 6 ലക്ഷം മുതല്‍

ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ ദിവസം 2025 ടിയാഗോ, ടിയാഗോ ഇവി എന്നിവയുടെ വില പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ സബ് കോംപാക്ട് സെഡാന്‍ സെഗ്‌മെന്റില്‍ അപ്‌ഡേറ്റുകളുടെ കാലമാണ്. മാരുതി സുസുക്കി ഡിസയറും ഹോണ്ട അമേസും തലമുറ മാറ്റവുമായി രംഗത്ത് വന്നതോടെ മത്സരം കെഴുത്തു. ഈ സാഹചര്യത്തില്‍ മടിച്ച് നിന്നാല്‍ പിന്നിലായിപ്പോകുമെന്ന തിരിച്ചറിവിന്റെ ബലത്തില്‍ ടാറ്റ 2025 ടിഗോര്‍ പുറത്തിറക്കുകയാണ്. 2020-ലായിരുന്നു ടിഗോര്‍ അവസാനമായി അപ്‌ഡേറ്റിന് വിധേയമായത്. 2025 ടിഗോറില്‍ കമ്പനി വരുത്തിയ പരിഷ്‌കാരങ്ങളും വിലയും മറ്റും ചുവടെ വിശദമായി വായിക്കാം.

എലിവേറ്റിനെ കറുപ്പിൽ കുളിപ്പിച്ച് ഹോണ്ട, വിലയും കൊള്ളാം

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയുടേയും കിയ സെൽറ്റോസിന്റേയും മാരുതി ഗ്രാൻഡ് വിറ്റാരയുടേയും ആധിപത്യം തകർക്കാൻ ഹോണ്ട പണികഴിപ്പിച്ച മോഡലായിരുന്നു എലിവേറ്റ് (Honda Elevate). ഹോണ്ടയുടെ സ്പോർട് യൂട്ടിലിറ്റി വാഹനമായതിനാൽ തന്നെ തുടക്കകാലത്ത് ഗംഭീര സ്വീകരണമാണ് ആശാന് കിട്ടിയത്. അലോങ്കോലങ്ങളൊന്നുമില്ലത്ത ഡിസൈനും നല്ല ഒന്നാന്തരം പെട്രോൾ എഞ്ചിനും ആവശ്യത്തിന് ഫീച്ചറുകളും എല്ലാം കോർത്തിണക്കി രൂപപ്പെടുത്തിയ എലിവേറ്റിന് മോശമല്ലാത്ത രീതിയിൽ പിടിച്ചുനിൽക്കാനായിട്ടുണ്ടെന്ന് വേണം പറയാൻ. എന്നിരുന്നാലും വിൽപ്പന എതിരാളികളുമായി താരതമ്യം ചെയ്യാൻ പറ്റുന്നതല്ലെന്ന സത്യം ജാപ്പനീസ് ബ്രാൻഡും മനസിലാക്കിയിട്ടുണ്ട്.

6 മാസം കൊണ്ട് ബജാജ് സിഎന്‍ജി ബൈക്ക് വാങ്ങിയത് 40000 പേര്‍!

ടൂവീലര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് കൊണ്ട് കഴിഞ്ഞ വര്‍ഷമാണ് ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്ക് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്. ബജാജ് ഫ്രീഡം 125 (Bajaj Freedom 125) എന്നാണ് ഈ ബൈക്കിന്റെ പേര്. ഒരേ സമയം താരതമ്യേന പരിസ്ഥിതി സൗഹൃദ ഇന്ധന ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നതോടൊപ്പം പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ രൂപകല്‍പ്പന ചെയ്ത ഫ്രീഡം 125 അതിവേഗം പ്രശസ്തമായി. പുറത്തിറങ്ങി 5 മാസത്തിന് ശേഷം ബജാജ് ഫ്രീഡം 125 ബൈക്കിന്റെ വില 10000 രൂപ വരെ കുറയ്ക്കുകയും ചെയ്തിരുന്നു.
Advertisement

ബൈക്കുകളുടെ എഞ്ചിൻ മാറ്റിവെച്ച് സുസുക്കി

സുസുക്കി എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന മോഡലാവും ജോൺ ഏബ്രഹാം ധൂം സിനിമയും അതിലെ ഹയാബൂസയും. സൂപ്പർബൈക്ക് നിർമാതാക്കളാണെങ്കിലും ഇന്ത്യക്കാർക്ക് സുസുക്കിയെ ആക്‌സസും ബർഗ്മാനും ജിക്‌സറും പുറത്തിറക്കുന്ന സാധാരണക്കാരനോട് ചേർന്നു നിൽക്കുന്ന ബ്രാൻഡായി കാണാനാണ് ആഗ്രഹം.നല്ല അടിപൊളി ടൂവീലറുകൾ ഇന്ത്യക്കാർക്കായി പണിതിറക്കുന്നവരാണ് സുസുക്കി എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. ആക്‌സസിലൂടെയാണ് ബ്രാൻഡ് ക്ലച്ചുപിടിച്ചതെങ്കിലും ഇന്ന് പലതരത്തിലുള്ള പരീക്ഷണങ്ങൾക്കും കമ്പനി തയാറാവുന്നുണ്ട്. 150 സിസി, 250 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ജിക്‌സർ സീരീസ് മോഡലുകളാണ് സുസുക്കിയുടെ വജ്രായുധങ്ങൾ.

27.13 കി.മീ മൈലേജ് തരുന്ന കാറിന്റെ വില കൂട്ടി ഹോണ്ട

പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി വരുന്നുണ്ട്. യാര്‍ഡിലുള്ള കാറുകള്‍ വിറ്റ് തീര്‍ക്കാനായി ഇയര്‍ എന്‍ഡ് ഓഫറുകള്‍ കൂടാതെ ഈ മാസം തെരഞ്ഞെടുത്ത മോഡലുകള്‍ക്കും ഡിസ്‌കൗണ്ട് നല്‍കി. എന്നാല്‍ മറ്റ് പ്രധാന കാര്‍ ബ്രാന്‍ഡുകളെ പോലെ ഹോണ്ടയും തങ്ങളുടെ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയിരിക്കുകയാണ്. ഇന്‍പുട് ചെലവുകളുടെ വര്‍ധനവാണ് ഇതിന് കാരണമായി പറയുന്നത്. ജനപ്രിയ മിഡ്‌സൈസ് സെഡാനായി സിറ്റിക്കും എലിവേറ്റ് എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കുമാണ് വില വര്‍ധനവ് ലഭിച്ചത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

3 ദിവസത്തിൽ ഈ മലയാളി പയ്യൻ വാങ്ങിയത് 3 ആഡംബര കാറുകൾ

സംഗീതം ആസ്വദിക്കാത്തെ മനുഷ്യൻമാർ പൊതുവേ കുറവായിരിക്കും അല്ലേ. യാത്രകളിലായാലും കല്യാണത്തിനായാലും വീട്ടിലിരിക്കുന്ന സമയങ്ങളിലായാലും പാട്ടുകൾ കേൾക്കുന്നവരാണ് മലയാളികൾ. യേശുദാസിനേയും ചിത്രച്ചേച്ചിയേയും മാത്രമല്ല, നല്ല പാട്ടുകാരെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് നാം എല്ലാവരും. മ്യൂസിക്കൽ റിയാലിറ്റി ഷോകൾക്കും കലോത്സവ വേദികൾക്കുമെല്ലാം കേരളത്തിലുള്ള അത്രയും പ്രാധാന്യം മറ്റേതെങ്കിലും സംസ്ഥാനത്തിനുണ്ടോയെന്ന് വരെ സംശയമാണ്. അത്തരത്തിൽ വ്യത്യസ്‌തമായ ആലാപന ശൈലിയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ചെറുപ്പക്കാരനാണ് ബി മുരളീകൃഷ്ണ. കേരള സർവകലാശാല യുവജനോത്സവത്തിലെ ഹിന്ദുസ്ഥാനി ക്ലാസിക് സംഗീത മത്സരത്തിൽ വിജയം നേടിയാണ് പയ്യൻ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

പൾസറുകളുടെ രാജകുമാരൻ പുതിയ വേഷത്തിൽ; വില 1.84 ലക്ഷം

പൾസറിഞ്ഞ് പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ പൊതുവേ മടികാണിക്കുന്നവരാണ് ബജാജ് പൾസറുകൾ (Bajaj Pulsar). ഇന്നും വിപണിയിലെ മറ്റ് എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോൾ ഫീച്ചറുകളുടെ കാര്യത്തിൽ ഇത്രയും പിശുക്ക് കാണിക്കുന്ന മറ്റൊരു മോഡലുണ്ടോയെന്ന് വരെ സംശയമാണ്. പൾസർ എന്ന് പേരുണ്ടെങ്കിൽ ആളുകൾ വാങ്ങാനെത്തുന്ന കാലമുണ്ടായിരുന്നു. 90 കിഡ്‌സിന് സുവർണകാലഘട്ടം സമ്മാനിച്ച പൾസറുകൾ കാലത്തിനൊത്ത് കോലം മാറാത്ത പ്രതാപം നഷ്ടപ്പെട്ടവരാണ്. പക്ഷേ NS ശ്രേണി പോലുള്ള യൂത്തൻമാരുടെ ചില മോഡലുകൾ ശ്രദ്ധേയ നവീകരണങ്ങളോടെ അടുത്തകാലത്ത് ഞെട്ടിക്കുകയുണ്ടായി. അത്തരത്തിൽ ഒരുതവണകൂടി ഞെട്ടിച്ചിരിക്കുകയാണ് പൾസർ മുതലാളി.
Advertisement

4.99 ലക്ഷത്തിന് പുത്തന്‍ കാര്‍ പുറത്തിറക്കി ടാറ്റ

മാരുതിക്ക് മാത്രമല്ല നിലവില്‍ ചെറുകാര്‍ വിപണിയില്‍ ടാറ്റ മോട്ടോര്‍സിനും വലിയ സ്വാധീനമാണുള്ളത്. അതിന് തെളിവാണ് കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് സെല്ലര്‍ കാര്‍ എന്ന നേട്ടം മൈക്രേ എസ്‌യുവിയായ പഞ്ച് സ്വന്തമാക്കിയത്. പഞ്ച് മാത്രമല്ല ടിയാഗോ എന്ന ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കും സ്ഥിരമായി കമ്പനിക്ക് മികച്ച വില്‍പ്പന നേടിക്കൊടുക്കുന്നുണ്ട്. 2024 ഡിസംബറില്‍ 4852 യൂണിറ്റ് വില്‍പ്പനയുമായി ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടാറ്റ കാറുകളുടെ പട്ടികയില്‍ പഞ്ചിനും നെക്‌സോണിനും പിന്നില്‍ ടിയാഗോ മൂന്നാമതെത്തിയിരുന്നു. വിപണിയില്‍ പ്രസക്തമായി നിലനില്‍ക്കാനും കൂടുതല്‍ ഉപഭോക്താക്കളെ അടുപ്പിക്കാനും കാറുകള്‍ക്ക് അപ്‌ഡേറ്റുകള്‍ അനിവാര്യമാണ്. ടാറ്റ അത് വൃത്തിക്ക് ചെയ്യാറുമുണ്ട്.