200 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി

ഓലയും ഏഥറും ബജാജും ടിവിഎസും എല്ലാം കടന്നുവരുന്നതിന് മുമ്പ് ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter Segment) വിപണിയിലേക്ക് കടന്നുവന്ന സ്റ്റാർട്ടപ്പ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് കൊമാകി (Komaki). പലയിടത്തും ഡീലർഷിപ്പ് സാന്നിധ്യമുള്ളതിനാൽ ഈ പേര് പലരും കേട്ടിട്ടും കണ്ടിട്ടുമുണ്ടാവും. ശരിക്കും 1 ലക്ഷം രൂപയ്ക്ക് താഴെ പുതിയ വൈദ്യുത സ്കൂട്ടർ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്കെല്ലാം ധൈര്യത്തോടെ വാങ്ങാനാവുന്ന മോഡലുകളാണ് കൊമാകിയുടെ ശേഖരത്തിലുള്ളത്. താങ്ങാനാവുന്ന വില, നല്ല റേഞ്ച്, വിശ്വാസം എന്നിവയാണ് ബ്രാൻഡ് വിൽക്കുന്ന വണ്ടികളുടെ മുഖമുദ്ര.

ആസ്റ്ററിന് ഒരു അപ്പ്ഡേറ്റുമായി എംജി

ന്യൂഡൽഹിയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 -ൽ JSW എംജി മോട്ടോർ തങ്ങളുടെ ഏറ്റവും പുതിയ ഹൈബ്രിഡ് -സ്പെക്ക് ZS എസ്‌യുവി അവതരിപ്പിച്ചിരിക്കുകയാണ്. സൈബർസ്റ്റർ ഇലക്ട്രിക് ഡ്രോപ്പ് -ടോപ്പ് റോഡ്സ്റ്റർ, M9 ഇലക്ട്രിക് എംപിവി, മജസ്റ്റർ ഫുൾ -സൈസ് എസ്‌യുവി എന്നിവയുൾപ്പെടെ വാഹന മാമാങ്കത്തിൽ ചൈനീസ് അധീനതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് നിരവധി പുതിയ ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു, ഇവയിൽ മിക്കതും ഈ വർഷം തന്നെ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തും, അതോടൊപ്പം ആഗോള നിരയിലെ നിരവധി മോഡലുകളും നിർമ്മാതാക്കളുടെ പവലിയണിൽ ശ്രദ്ധ ആകർഷിച്ചു.

ഓട്ടോറിക്ഷയ്ക്ക് മാരുതിയിൽ ഉണ്ടായ മോഡലാണോ ഇത്

ഇന്ത്യാക്കാർ പൊളിയല്ലേ എന്ന് ചുമ്മാ പറയുന്നതല്ല കേട്ടോ. വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ വേറെ ആർക്കും ഇമ്മാതിരി ബുദ്ധികൾ തോന്നില്ല. വാഹനങ്ങൾ കസ്റ്റമൈസ് ചെയ്യുന്ന വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ എന്നും കാണുന്നതാണല്ലോ.ചിലതൊക്കെ നമ്മളെ ഞെട്ടിക്കുന്നവയാണ്. അത്തരത്തിൽ കണ്ടാൽ കണ്ണുത്തളളി പോകുന്ന ഒരു ഓട്ടോറിക്ഷയെ കണ്ടാലോ. thecar_india എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒരു മാരുതി വാഗൺആറിന്റെ പിൻഭാഗം റിക്ഷയിലേക്ക് വെൽഡ് ചെയ്തിരിക്കുന്നു. വളരെ പ്രഫഷണലായി ചെയ്തിരിക്കുന്ന ജോലിയല്ല എന്ന് വീഡിയോയിൽ കാണുമ്പോൾ മനസിലാകും.

മടക്കിപ്പൂട്ടി പെട്ടിയാക്കാക്കാവുന്ന ഇവിയുമായി ഹോണ്ട

വാഹനപ്രേമികളുടെ ഉത്സവമായ ഓട്ടോ എക്‌സ്‌പോ (Auto Expo 2025) നാല് ദിവസമായി ഡല്‍ഹിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025-ന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലാണ് ഓട്ടോ എക്‌സ്‌പോ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തത്. വാഹന ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും ഭാവി സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി ഓട്ടോ എക്‌സ്‌പോ ഉപയോഗപ്പെടുത്തുന്നു. ഇപ്പോള്‍ ഓട്ടോ എക്‌സ്‌പോയിലെ ഹോണ്ട പവലിയനില്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് ഒരു സവിശേഷ വാഹനമാണ്. കാഴ്ചയില്‍ ഇത് ഒരു സ്യൂട്ട്‌കെയിസ് പോലെയാണ്.
Advertisement

പരിക്കേറ്റ് കിടക്കുന്ന അച്ഛനെ കാണാൻ മകളെത്തിയത് ഈ കാറിൽ

സാറാ അലി ഖാൻ എന്ന നടിയെ കുറിച്ച് വിശദമായി പറയേണ്ട കാര്യമില്ല എന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ നിർഭാഗ്യവശാൽ ആശുപത്രിയിൽ പരിക്കേറ്റ് കിടക്കുന്ന അച്ഛനായ സെയ്ഫ് അലി ഖാനെ കാണുന്നതിന് വേണ്ടി ലീലാവതി ഹോസ്പിറ്റലിൽ എത്തുന്നത് ഹോണ്ട സിആർവിയിലാണ്. അതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ലക്ഷ്വറി വാഹനങ്ങൾ ഗാരേജിലുണ്ട് എങ്കിലും താരം പലപ്പോഴും മാരുതി 800 -ലും ഹോണ്ട സിആർവിയിലുമാണ് യാത്ര ചെയ്യുന്നത്.കോടികളുടെ ആസ്തിയുള്ള അച്ഛൻ്റെ മകളാണ് എന്നതിൻ്റെ താരജാഡയുമില്ലാത്ത നടി കൂടിയാണ് സാറാ അലി ഖാൻ. പ്രീമിയം ലക്ഷ്വറി മോഡലുകളിലെ മികച്ചൊരു വാഹനമായിരുന്നു ഹോണ്ട CR-V.

നിര്‍മാതാവ് കരയുമ്പോള്‍ നായിക കറങ്ങുന്നത് ബെന്‍സില്‍

ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ക്ക് പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡ് ആണ് മെര്‍സിഡീസ് ബെന്‍സ്. ഓരോ മാസവും ഒരു സെലിബ്രിറ്റിയെങ്കിലും ജര്‍മന്‍ ബ്രാന്‍ഡിന്റെ കാര്‍ വാങ്ങുന്നു. മെര്‍സിഡീസിന്റെ കാറുകള്‍ ഗരാജിന് അലങ്കാരമായാണ് പലരും കരുതുന്നത്. റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടിയാണ് മെയ്ബാക്കുകള്‍. രാജ്യത്തെ സമ്പന്നരായ സെലിബ്രിറ്റികള്‍ക്കിടയില്‍ ഇതിന് വലിയ ഫാന്‍സുണ്ട്. നിലവില്‍ ഇന്ത്യയിലെ പണക്കാര്‍ക്കിടയിലെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് മെര്‍സിഡീസ് മെയ്ബാക്ക് എസ്-ക്ലാസ്. ഈ ആഡംബര ലിമോസിന്റെ പ്രാരംഭ വില തന്നെ 2.77 കോടി രൂപയാണ്. റേഞ്ച് ടോപിംഗ് വേരിയന്റ് സ്വന്തമാക്കാന്‍ 3.48 കോടി രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ്.

2025 ഓട്ടോ എക്സ്പോ കളറാക്കിയ എസ്‌യുവികൾ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മാമാങ്കമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ജനുവരി 17 -ന് ആരംഭിച്ചു. ഈ എക്‌സ്‌പോയിൽ പല പ്രമുഖ നിർമ്മാതാക്കളും തങ്ങളുടെ ഏറ്റവും പുതിയ വാഹനങ്ങൾ, പ്രധാനപ്പെട്ട ലോഞ്ചുകൾ, നൂതന ആശയങ്ങൾ എന്നിവ പ്രദർശനത്തിന് എത്തിച്ചു. പ്രമുഖ ഇന്ത്യൻ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട, സ്കോഡ, എംജി എന്നിവ തങ്ങളുടെ ഫുൾ-ഇലക്ട്രിക് മോഡലുകളും പ്രദർശിപ്പിച്ചു. ടാറ്റയും മഹീന്ദ്രയും അവയുടെ സമീപകാലത്ത് ഇറങ്ങിയ മോഡലുകളും മറ്റും പ്രദർശിപ്പിച്ചു.

മഹീന്ദ്രയിൽ ഒരു കുമാരസംഭവം! മതിമറന്ന് കേന്ദ്രമന്ത്രി

പുതുതായി അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്രയുടെ BE 6, XEV 9E ഇലക്ട്രിക് എസ്‌യുവികൾ കാണുന്ന എല്ലാവരെയും ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. അടുത്തിടെ, ബഹുമാനപ്പെട്ട കേന്ദ്ര ഘന വ്യവസായ മന്ത്രി H.D. കുമാരസ്വാമിയും XEV 9E -യിൽ ആകൃഷ്ടനായി. BE 6 -നൊപ്പം ഈ കൂപ്പെ എസ്‌യുവിയും നിർമ്മാതാക്കൾ അദ്ദേഹത്തെ കാണിച്ചു, ലോകത്തിലെ ഏത് കാറുകളുമായും ഈ എസ്‌യുവികൾക്ക് എത് തരത്തിലും മത്സരിക്കാനാകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. H.D. കുമാരസ്വാമിക്ക് മുമ്പ്, തമിഴ്‌നാട് മുഖ്യമന്ത്രി M.K. സ്റ്റാലിനും ഈ എസ്‌യുവിയുടെ പാർക്കിംഗ് മികവുകൾ കണ്ട് അതിൽ ആകൃഷ്ടനായിരുന്നു.
Advertisement

കാറുകള്‍ മാത്രമല്ല, കുറഞ്ഞ വിലയില്‍ ഇ-സ്‌കൂട്ടറുകളും

ഈ പ്രാവശ്യത്തെ ഓട്ടോ എക്‌സ്‌പോയിലും (Auto Expo 2025) തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളാണ്. പാസഞ്ചര്‍ കാര്‍ വിപണിയിലെ രാജാക്കന്‍മാരായ മാരുതി സുസക്കിയും ഹ്യുണ്ടായിയും വരെ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിച്ച് ഒളം സൃഷ്ടിച്ചു. ഇതിനിടെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു വിയറ്റ്‌നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റിന്റെ (VinFast) ഇന്ത്യന്‍ പ്രവേശനം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്ലാന്റ് സ്ഥാപിച്ച് ആഗോള ഭീമന്‍മാരായ ടെസ്‌ലക്ക് മുമ്പേ ഇന്ത്യയില്‍ വേരുറപ്പിക്കാനാണ് വിന്‍ഫാസ്റ്റിന്റെ ശ്രമം. അതിന്റെ ഭാഗമായി തങ്ങളുടെ വാഹന ലൈനപ്പ് ഓട്ടോ എക്‌സ്‌പോയില്‍ വിയറ്റ്‌നാമീസ് ബ്രാന്‍ഡ് പ്രദര്‍ശിപ്പിച്ചു.

ആൾട്ടോയും 800 -ഉം പിക്കപ്പ് ട്രക്കായി മാറുന്ന വീഡിയോ വൈറൽ

വാഹനങ്ങളിൽ വ്യത്യസ്ത കൊണ്ടുവരുന്നവരാണ് ഇന്ത്യാക്കാർ. ചെറിയ മോഡിഫിക്കേഷനുകളോ കസ്റ്റമൈസേഷനുകളോ തുടങ്ങി പല മാറ്റങ്ങളും വാഹനങ്ങളിൽ കൊണ്ടുവരാൻ മിടുക്കരാണ്.തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വാഹനത്തിൽ തന്നെ അവർ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. അത്തരത്തിലൊരു വാഹനത്തിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹരിയാനയിലുള്ള ഒരു കൂട്ടം കർഷകരാണ് മാരുതി സുസുക്കി 800, ആൾട്ടോ ഹാച്ച്ബാക്കുകൾ മിനി പിക്കപ്പ് ട്രക്കുകളാക്കി മാറ്റിയത്. കാലിത്തീറ്റയും മറ്റ് വസ്തുക്കളും കൊണ്ടുപോകാൻ പുതിയ വാഹനങ്ങൾ വാങ്ങാൻ പണമില്ലാത്തത് കൊണ്ട് അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി അവർ തന്നെ വാഹനം കസ്റ്റമെസേഷൻ നടത്തുകയായിരുന്നു.

ഇ-വിറ്റാര വിയർക്കുമോ ക്രെറ്റ ഇലക്ട്രിക്കിനു മുന്നിൽ?

ഇന്ത്യയിലെ ഇലക്ട്രിക് വാഹന പ്രേമികൾക്ക് ഒരു സുപ്രധാന സംഭവമായി മാറിയിരിക്കുകയാണ് ഭാരത് മൊബിലിറ്റി എക്സ്പോ 2025 എന്ന് പറയാം. ഇക്കൂട്ടത്തിൽ ജനങ്ങൾ ഈ വർഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ-വിറ്റാര എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ വാഹന വിപണിയിൽ ആവേശകരമായ മുന്നേറ്റങ്ങളും കാര്യമായ മാറ്റങ്ങളും കൊണ്ടുവരും എന്നാണ് ഇരു മോഡലുകളും അവകാശപ്പെടുന്നത്. ഈ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുകൾ ഉപയോഗിച്ച് രണ്ട് നിർമ്മാതാക്കളും വിപണിയിൽ കാര്യമായ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നും പറയാം. ഇവ തമ്മിൽ നമുക്ക് ഒന്നു മാറ്റുരയ്ക്കാം.

ഒന്നും രണ്ടുമല്ല മാരുതിഎത്തിച്ചത് 7 കണ്‍സെപ്റ്റ് കാറുകള്‍

പുത്തന്‍ കാറുകള്‍ പുറത്തിറക്കുന്നതിന് മുമ്പ് വാഹന നിര്‍മാതാക്കള്‍ അവയുടെ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. കണ്‍സെപ്റ്റ് പതിപ്പുകള്‍ എന്നാണ് ഇവയെ വിളിക്കാറ്. 2025 ഓട്ടോ എക്‌സ്‌പേയിലൂടെ മാരുതി സുസുക്കി 7 കണ്‍സെപ്റ്റ് വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ബ്രെസ, സ്വിഫ്റ്റ്, ഇന്‍വിക്‌റ്റോ, ജിംനി, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ്, ഡിസയര്‍ എന്നിവയുടെ കണ്‍സെപ്റ്റ് പതിപ്പുകളാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അവതരിപ്പിച്ചത്. പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത നവീകരിച്ച എക്സ്റ്റീരിയറുകളും ഇന്റീരിയറുകളും ഉള്‍ക്കൊള്ളിച്ചാണ് അവ വരുന്നത്. അവയെ കുറിച്ച് വിശദമായി വായിക്കാം.
Advertisement

ആനവണ്ടിക്ക് മൈലേജ് കൂട്ടാൻ പദ്ധതി

കേരളത്തിലെ കെഎസ്ആർടിസി ബസുകൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പല വാർത്തകളും ട്രോളുകളും ഉയർന്ന് വന്നിരുന്നു. എന്നാൽ കെ ബി ഗണേഷ്കുമാർ ഭരണം ഏറ്റെടുത്തതോടെ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ പുതിയ ഒരു പദ്ധതിയാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. ബസുകളുടെ മൈലേജ് വർധിപ്പിക്കുന്നത് വഴി 77 കോടി രൂപ ലാഭിക്കാൻ സാധിക്കുമെന്നാണ് മന്ത്രി അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നത്. ഇപ്പോൾ ബസുകൾക്ക് ലഭിക്കുന്നത് ശരാശരി 4.03 കിലോമീറ്ററാണ് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ലഭിക്കുന്ന ഇന്ധനക്ഷമത. ഇത് 4.30 കിലോമീറ്ററാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

ലെയ്‌ലാൻഡ് എന്നും ഒരുപടി മുന്നിൽ തന്നെ

ഇന്ത്യയിലെ വാണിജ്യ വാഹന മേഖലയിലെ മുൻനിരക്കാരനും പ്രശസ്തമായ ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗമയ അശോക് ലെയ്‌ലാൻഡ് അടുത്തിടെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ സാത്തി എന്ന വാണിജ്യവാഹനം അവതരിപ്പിച്ചിരുന്നു. ഈ പ്രീമിയം എൻട്രി ലെവൽ ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (LCV) കേന്ദ്ര ഘന വ്യവസായ, ഉരുക്ക് മന്ത്രി ശ്രീ എച്ച്‌ഡി കുമാരസ്വാമിയും അശോക് ലെയ്‌ലാൻഡ് എംഡിയും സിഇഒയുമായ ശ്രീ. ഷേണു അഗർവാളും ചേർന്ന് പുറത്തിറക്കിയിരുന്നു. നൂതന സവിശേഷതകളും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് വാഹനങ്ങൾ കുറച്ച് കൂടി അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്.

22.95 ലക്ഷത്തിന് യമണ്ടൻ അഡ്വഞ്ചർ ബൈക്കുമായി ബിഎംഡബ്ല്യു

നടന്നുകൊണ്ടിരിക്കുന്ന 2025 ഓട്ടോ എക്സ്പോയിൽ ഏറ്റവും പുതിയ R 1300 GS അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് ബവേറിയൻ ടൂവീലർ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. 22.95 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പ്രീമിയം ബൈക്ക് രാജ്യത്തേക്ക് എത്തിയിരിക്കുന്നത്. ബേസ് വേരിയന്റിന് പുറമേ ട്രിപ്പിൾ ബ്ലാക്ക്, സ്റ്റൈൽ GS ട്രോഫി, 719 കാരക്കോറം എന്നീ മൂന്ന് ഓപ്ഷണൽ സ്റ്റൈലുകളിലും ബിഎംഡബ്ല്യുവിന്റെ എഡിവി ലഭ്യമാകും. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌താണ് അഡ്വഞ്ചർ ടൂററിന്റെ വിൽപ്പന കമ്പനി നടത്തുന്നത്.

എംജിയുടെ 2 'ഇന്റലിജന്റ്' ഇവികള്‍ കൂടി വരുന്നു!

ഏതാനും നാളുകള്‍ കൊണ്ട് ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ മുന്‍നിരക്കാരായി മാറിയിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. നിലവില്‍ കോമെറ്റ് ഇവി, വിന്‍ഡ്‌സര്‍ ഇവി, ZS ഇവി എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് കാറുകളാണ് എംജി ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതില്‍ തന്നെ വിന്‍ഡ്‌സര്‍ ഇവി ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് കാര്‍ എന്ന നേട്ടം തുടര്‍ച്ചയായി 3 മാസം സ്വന്തമാക്കി. രാജ്യത്തെ പാസഞ്ചര്‍ ഇവി വിപണി പിടിച്ചടക്കാനായി കൂടുതല്‍ ഇവികള്‍ കൊണ്ടുവരാനാണ് എംജിയുടെ പ്ലാന്‍. ഓരോ മൂന്ന് മാസത്തിലും ഒരു പുതിയ കാര്‍ ലോഞ്ച് ചെയ്യാനാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ പദ്ധതികള്‍.
Advertisement

കുറഞ്ഞ വിലയിൽ കിട്ടിയാൽ എല്ലാവരും വാങ്ങും

ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയിൽ കൊടുങ്കാറ്റാവാൻ ഒരുങ്ങുകയാണ് വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast). ആഭ്യന്തര വിപണിയിൽ വൈദ്യുത വാഹനങ്ങൾ (Electric Vehicles) നിർമിക്കാനായി രാജ്യത്ത്​ 16,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് ബ്രാൻഡ് നടത്തിയിരിക്കുന്നത്. 2017-ൽ പ്രവർത്തനം ആരംഭിച്ച വിയറ്റ്നാമീസ് ബ്രാൻഡ് ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിലെ വൈദഗ്ധ്യം ലോകത്തിന് മുന്നിൽ ഇതിനോടകം തെളിയിച്ചിട്ടാണ് ഇന്ത്യയിലേക്ക് എത്തുന്നത് എന്നതിനാൽ കാര്യങ്ങളൊക്കെ എളുപ്പമാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 2025 ഓട്ടോ എക്സ്പോയിൽ (Auto Expo) രാജ്യത്തേക്ക് അവതരിപ്പിക്കാനിരിക്കുന്ന മോഡൽ നിരയെ വിൻഫാസ്റ്റ് പ്രദർശിപ്പിക്കുകയുണ്ടായി.

സുസു ഡി-മാക്‌സ് പിക്ക്-അപ്പ് ഇലക്ട്രിക്കായി

ഇന്ത്യയില്‍ പിക്കപ്പ് ട്രക്കുകള്‍ വില്‍ക്കുന്ന കമ്പനികളുടെ പേര് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരുന്ന പേരാണ് ഇസുസു. ജാപ്പനീസ് ബ്രാന്‍ഡിന്റെ പിക്കപ്പ് ട്രക്കുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. രാജ്യ തലസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ നിരവധി വാഹന നിര്‍മാതാക്കള്‍ കണ്‍സെപ്റ്റ് മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അവയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഇസുസു ഡി-മാക്‌സ് പിക്ക്-അപ്പ് ട്രക്കിന്റെ ഇലക്ട്രിക് പതിപ്പ്. കണ്‍സെപ്റ്റ് പതിപ്പാണെങ്കിലും ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള പിക്ക്-അപ്പ് ട്രക്കിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ചുവടെ വായിക്കാം.

സീറ്റ് കുറച്ച് ലക്ഷ്വറി കൂട്ടി കാര്‍ണിവല്‍ Hi ലിമോസിന്‍

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ തങ്ങളുടെ കാര്‍ണിവല്‍ എംപിവിയുടെ കൂടുതല്‍ ആഡംബരം തുളുമ്പുന്ന ഹൈ-റൂഫ് പതിപ്പായ കാര്‍ണിവല്‍ ഹൈ ലിമോസിന്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025-ല്‍ പ്രദര്‍ശിപ്പിച്ചു. കാര്‍ണിവല്‍ ഹൈ ലിമോസിന്‍ 2020 ഓട്ടോ എക്സ്പോയില്‍ പഴയ തലമുറ അവതാരത്തില്‍ കിയ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ അത് ആദ്യമായി ഒരു പുതിയ തലമുറ പതിപ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. 4-സീറ്റര്‍ ലേഔട്ടില്‍ വരുന്ന പ്രീമിയം എംപിവി സാധാരണ കാര്‍ണിവലിനെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സാധാരണ കാര്‍ണിവലില്‍ നിന്ന് ഇത് എങ്ങനെ വ്യത്യസ്തമാകുന്നുവെന്ന് നമുക്ക് ചുവടെ വിശദമായി വായിക്കാം.

ഹൈലക്‌സിന്റെ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

രാജ്യത്ത് അധികം പ്രചാരമില്ലാത്തൊരു സെഗ്മെന്റായിരുന്നു ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. ടാറ്റയും മഹീന്ദ്രയുമെല്ലാം പയറ്റി പരാജയപ്പെട്ട ശ്രേണിയിലേക്ക് കടന്നുവരാൻ അധികമാരും ശ്രമിച്ചിരുന്നില്ലെങ്കിലും ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു ഇവിടുത്തെ വണ്ടിഭ്രാന്തൻമാരുടെ അടുത്തേക്ക് ഡി-മാക്‌സ് മോഡലുകൾ കൊണ്ടുവന്ന് കളംപിടിക്കുകയായിരുന്നു. പിന്നീട് നമ്മുടെ സ്വന്തം ടൊയോട്ട ഹൈലക്‌സിനെ കൊണ്ടുവന്ന് സെഗ്മെന്റ് കളറാക്കി. ലോകവിപണി കീഴടക്കിയ ഹൈലക്‌സ് ഇന്ത്യയിലെത്തിയപ്പോൾ ചെറുതായൊന്ന് പതറിയെന്ന് വേണം പറയാൻ. എന്നാൽ വരുംകാലങ്ങളിൽ വണ്ടിയെ തേടി ആളുകളെത്തുമെന്ന് ടൊയോട്ടയ്ക്ക് ഉറപ്പുണ്ട്.
Advertisement

അടിച്ച് പൂസായി ഡ്രൈവർ 20 അടി താഴ്ച്ചയിലേക്ക്

മദ്യപിച്ച് വാഹനമോടിക്കുക എന്നത് നമ്മുടെ രാജ്യത്ത് കുറ്റകരമായ കാര്യമാണ്. എന്നാൽ പലരും അത് പാലിക്കാറില്ല എന്നതാണ് സത്യം. അത് കൊണ്ട് രാജ്യത്ത് പല അപകടങ്ങളും സംഭവിക്കുന്നുണ്ട്. അടുത്തിടെ ഒരു അപകടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ വൈറലായിരിക്കുകയാണ്. മദ്യപിച്ച മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ബ്രെസ്സ ഡ്രൈവർക്ക് തന്റെ എസ്‌യുവിയുടെ വേഗത നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ 20 അടി താഴ്ചയുള്ള ഡ്രെയിനേജിലേക്ക് ഇടിച്ചുകയറ്റുന്ന ഒരു വീഡിയോ ആണ് വൈറലായത്. ഒടുവിൽ നാട്ടുകാർ ഇടപ്പെട്ടാണ് അയാളെ രക്ഷപ്പെടുത്തിയത്. മുംബൈയിലെ പ്രീമിയം ഹൗസിംഗ് സൊസൈറ്റിയായ വസായ് മധുബനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുളളത്.

കൈകോര്‍ത്ത് ഹ്യുണ്ടായിയും ടിവിഎസും!

ഓട്ടോ മൊബൈല്‍ വിപണിയില്‍ ഇപ്പോള്‍ വമ്പന്‍ വാഹന നിര്‍മാതാക്കള്‍ തമ്മില്‍ കൈകോര്‍ക്കുന്നത് സാധാരണമായി മാറിയിരിക്കുകയാണ്. മാരുതി സുസുക്കി, ടൊയോട്ട എന്നിവര്‍ ഇത്തരത്തില്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്ന് കൊണ്ടിരിക്കുന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഇന്ത്യന്‍ വിപണിക്കായി നൂതന ഇലക്ട്രിക് ത്രീ-വീലര്‍, മൈക്രോ 4-വീലര്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഹ്യുണ്ടായി മോട്ടോറും ടിവിഎസ് മോട്ടോര്‍ കമ്പനിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ഹ്യുണ്ടായി തങ്ങളുടെ മൈക്രോ മൊബിലിറ്റി കണ്‍സെപ്റ്റ് ഇവികള്‍ പ്രദര്‍ശിപ്പിച്ചു.

ക്രെറ്റയുടെ സർപ്രൈസ് മോഡലുമായി ഹ്യുണ്ടായി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ (Hyundai Creta). ഇതുവരെ ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ എത്തിയിരുന്ന എസ്‌യുവി ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഇലക്ട്രിക് കുപ്പായമണിഞ്ഞ് ക്രെറ്റ ലോഞ്ച് ചെയ്‌തിരുന്നു. ഇപ്പോഴിതാ 2025 ഓട്ടോ എക്സ്പോയിൽ സർപ്രൈസായി ഹ്യുണ്ടായി ക്രെറ്റയുടെ ഫ്ലെക്‌സ് ഫ്യുവൽ മോഡലിനെ പ്രദർശിപ്പിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. 1.0 ടർബോ പെട്രോൾ എഞ്ചിനുമായി എത്തുന്ന മോഡലിന് 100 ശതമാനം എഥനോളിൽ പ്രവർത്തിക്കാനാവും.

ജനപ്രിയ എസ്‌യുവികള്‍ക്ക് 'ആനവണ്ടി' എഡിഷനുമായി ടാറ്റ!

സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കി ക്ലിക്ക് ആക്കുന്നതില്‍ ടാറ്റ മോട്ടോര്‍സിന് പ്രത്യേക മിടുക്കാണ്. കാസിരംഗ, ജെറ്റ്, ബ്ലാക്ക്, റെഡ്, കാമോ എന്നിങ്ങനെ നിരവധി സ്‌പെഷ്യല്‍ എഡിഷനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ കാണപ്പെടുന്ന കാണ്ടാമൃഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കാസിരംഗ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ മൂന്ന് കാറുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു. ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ടാറ്റ മോട്ടോര്‍സ് നെക്സോണ്‍ ഇവി, ഹാരിയര്‍, സഫാരി എന്നിവയുടെ ബന്ദിപ്പൂര്‍ എഡിഷന്‍ മോഡലുകള്‍ അവതരിപ്പിച്ചു.
Advertisement

6 സീറ്റർ ഫ്ലൈയിംഗ് ടാക്‌സിയുമായി ഇന്ത്യൻ കമ്പനി

യാത്രാ സംവിധാനങ്ങളെ പൊളിച്ചെഴുതാൻ ഫ്ലൈയിംഗ് ടാക്‌സികൾ വരുന്നൂ വരുന്നൂ വരുന്നൂവെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. സ്റ്റാർ വാർസ് പോലുള്ള ഹോളിവുഡ് സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം വാഹനങ്ങൾ എത്രനാൾകൊണ്ട് യാഥാർഥ്യമാവുമെന്ന് ആർക്കും കൃത്യമായ പറയാനാവില്ലെങ്കിലും ഇന്ത്യയിൽ ഇതെല്ലാം വരാൻ കാലങ്ങൾ എടുക്കുമെന്നാണ് മിക്കവരും ചിന്തിക്കുന്നത്. പക്ഷേ അത്രയ്ക്ക് കാത്തിരുപ്പുകളൊന്നും വേണ്ടെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ. ഇന്ത്യയിലെ നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനായി 2028 ഓടെ ബാംഗ്ലൂരിൽ ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സികൾ അവതരിപ്പിക്കുമെന്ന വാർത്തകളെല്ലാം നാം കേട്ടിരുന്നല്ലോ.