ഗ്രാമീണ റോഡുകളിൽ സേഫായി വണ്ടിയോടിക്കാൻ ചില നിർദേശങ്ങൾ ഇതാ

Rural road safety tips. ഗ്രാമീണ റോഡുകളിലെ ഇടുങ്ങിയ വഴികളിലും വളവുകളിലും സുരക്ഷിതമായി വണ്ടിയോടിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വാഹനത്തിന്റെ മെയിന്റനൻസ് ടിപ്സുകളും ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

മാരുതിയുടെ വിപണി പിടിക്കാൻ ടാറ്റയുടെ 'മൈലേജ് കിംഗ്'!

ഇന്ത്യന്‍ മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ തരംഗമായി മാറിയ സിയറയുടെ പുത്തന്‍ സിഎന്‍ജി (CNG) പതിപ്പ് ഉടന്‍ വിപണിയിലെത്താന്‍ ടാറ്റ മോട്ടോര്‍സ് ഒരുങ്ങുന്നതായി സൂചന. നിലവില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമായ ഈ ജനപ്രിയ എസ്‌യുവിയുടെ പുതിയ പതിപ്പ് രാജ്യത്തെ നിരത്തുകളില്‍ എമിഷന്‍ ടെസ്റ്റിംഗ് കിറ്റുകളുമായി പരീക്ഷണ ഓട്ടം നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2025 നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ച ടാറ്റ സിയറയ്ക്ക് മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്.

കഴിഞ്ഞ മാസം വിറ്റത് ആകെ 300 എണ്ണം മാത്രം

പുതിയ ന്യൂജെൻ ഡസ്റ്റർ എത്തിയതോടെ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ നല്ലകാലം തുടങ്ങിയിരിക്കുകയാണ്. ഇഴഞ്ഞുനീങ്ങിയിരുന്ന വിൽപ്പനയ്ക്ക് കരുത്തേകാൻ മിഡ്-സൈസ് എസ്‌യുവിയുടെ തിരിച്ചുവരവ് ഏറെ ഗുണമാവുകയായിരുന്നു. 2026 മെയ് മാസത്തിൽ റെനോ ഇന്ത്യ 4,113 കാറുകളാണ് ആകെ ഇന്ത്യൻ നിരത്തിലെത്തിച്ചത്. അതായത് 2025 മെയ് മാസത്തെ അപേക്ഷിച്ച് 64 ശതമാനം വാർഷിക വളർച്ച കൈവരിക്കാൻ ബ്രാൻഡിനായെന്ന് സാരം. ഡസ്റ്ററിനൊപ്പം ട്രൈബറും കൈഗറും കരുത്ത് തെളിയച്ചപ്പോൾ റെനോയുടെ നിരയിൽ വമ്പൻ നഷ്‌ടവുമായി മുമ്പോട്ടുുപോവുകയാണ് ക്വിഡ് എന്ന എൻട്രി ലെവൽ ഹാച്ച്ബാക്ക്.

രാജ്യം കാത്തിരുന്ന ഇവി ജൂണ്‍ 30-ന് എത്തും!

ടാറ്റ മോട്ടോര്‍സ് (Tata Motors) തങ്ങളുടെ ഏറ്റവും പുതിയ സിയറ ഇവി (Tata Sierra.EV) ഈ മാസം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യത്തെ ഔദ്യോഗിക പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ നിരത്തുകളില്‍ തരംഗം സൃഷ്ടിച്ച സിയറയുടെ ഈ പുതിയ ഇലക്ട്രിക് പതിപ്പ് ജൂണ്‍ 30-ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഭാരത് മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ച മോഡലിന് സമാനമായ ഫ്രണ്ട് ഫാസിയയാണ് വാഹനത്തിനുള്ളതെന്ന് പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
Advertisement

E20 പെട്രോൾ അടിച്ചാൽ ടാങ്കിൽ ഉറുമ്പ് കയറുമോ?

ഇന്ത്യന്‍ വാഹന വിപണിയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് എഥനോള്‍ ചേര്‍ത്ത E20 പെട്രോള്‍ (E20 Petrol). ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാനും കാര്‍ഷിക മേഖലയെ സഹായിക്കാനും സര്‍ക്കാര്‍ ഈ നീക്കം ശക്തമാക്കുമ്പോള്‍, ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ ഇപ്പോഴും ഒട്ടനവധി സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എഥനോള്‍ പെട്രോളുമായി ബന്ധപ്പെട്ട് തികച്ചും വിചിത്രമായ ഒരു വാദം അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ഫ്ലെക്സ് ഫ്യുവൽ കാറിന്റെ ഡെലിവറി തുടങ്ങി മാരുതി

ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ് ഫ്യുവൽ കാറായ വാഗൺആർ ബയോഫ്ലെക്സ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി പുറത്തിറക്കിയത് അടുത്തിടെയായിരുന്നു. എന്നാൽ കാർ കൈയിൽ കിട്ടാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമെന്ന് പലരും വിചാരിച്ചിരുന്നുവെങ്കിലും അവരുടെ കണക്കുകൂട്ടലുകളെല്ലാം കമ്പനി തെറ്റിച്ചിരിക്കുകയാണ്. 7.24 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ഏഥനോൾ കാറിന്റെ ഡെലിവറി ദിവസങ്ങൾക്കകം തന്നെ ആരംഭിച്ചിരിക്കുകയാണ് മാരുതി. ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ISMA) അംഗങ്ങൾക്ക് വാഗൺആർ ബയോഫ്ലെക്സ് ഔദ്യോഗികമായി കൈമാറിയിരിക്കുകയാണ്.

മഴക്കാലത്ത് കാറിനുള്ളിലെ ഈർപ്പം കുറയ്ക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Car maintenance tips for monsoon. മഴക്കാലത്ത് കാറിനുള്ളിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ എസി സെറ്റിംഗുകളിലും ഫ്ലോർ മാറ്റുകളിലും വരുത്തേണ്ട മാറ്റങ്ങൾ ഇതാ. നിങ്ങളുടെ വാഹനം സുരക്ഷിതമായി സൂക്ഷിക്കാം.

യഥാർത്ഥ "ആംപിയർ" തെളിയിച്ച് ഗ്രീവ്‌സ്

ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍ (Ampere Electric) രാജ്യത്ത് 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടി. കഴിഞ്ഞ മാസത്തെ മികച്ച പ്രകടനത്തോടെയാണ് ആംപിയര്‍ ചരിത്ര നേട്ടത്തില്‍ എത്തിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാനും ഈ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ 2.70 ലക്ഷം യൂണിറ്റുകളായിരുന്നു ആംപിയറിന്റെ ഇന്ത്യയിലെ ആകെ വില്‍പ്പന. എന്നാല്‍ അതിനുശേഷമുള്ള വെറും മൂന്ന് മാസ കാലയളവിനുള്ളില്‍ വിപണിയില്‍ 30,000 സ്‌കൂട്ടറുകള്‍ വിറ്റഴിക്കാന്‍ ഗ്രീവ്‌സ് ഇലക്ട്രിക്കിന് കഴിഞ്ഞു.
Advertisement

ഇലക്‌ട്രിക് വാഹനങ്ങളുടെ റോഡ് ടാക്‌സ് കുറച്ച് വിഡി സതീശൻ

പെട്രോൾ, ഡീസൽ വിലയിൽ കുടുങ്ങിയിരിക്കുന്ന സാധാരണക്കാർക്ക് സന്തോഷിക്കാൻ വകയുള്ള പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കേരള സർക്കാർ. വിഡി സതീശൻ മുഖ്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ ബജറ്റിൽ തന്നെ വാഹന പ്രേമികളെ കൈയിലെടുത്തിരിക്കുകയാണ് പൂക്കി മുഖ്യൻ. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിൽ മാറ്റം വരുത്തിയിരിക്കുകയാണ് സംസ്ഥാന ബജറ്റ്. വാഹനങ്ങളുടെ വിലയുടെ അടിസ്ഥാനത്തിലാണ് നികുതിയിൽ ഇളവ് നൽകിയിരിക്കുന്നത്. 10 ലക്ഷം രൂപ വരെ വിലയുള്ള ഇവികളുടെ റോഡ് ടാക്‌സ് നിലവിൽ 5 ശതമാനത്തിൽ നിന്നും 3 ശതമാനമായി കുറച്ചുകൊണ്ടാണ് ധനമന്ത്രി കൂടിയായ വിഡി സതീശൻ കൈയടി നേടിയിരിക്കുന്നത്.

ഹീറോ ബൈക്കിന്റെ വിൽപ്പന കുറഞ്ഞത് 41,000 യൂണിറ്റ്!

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഒന്നാമന്‍മാരായ ഹീറോ മോട്ടോകോര്‍പ്പിന്റെ (Hero MotoCorp) ജനപ്രിയ ബൈക്കുകളിലൊന്നായ HF ഡീലക്സിന് (Hero HF Deluxe) കഴിഞ്ഞ മാസം വലിയ വില്‍പ്പന ഇടിവ് നേരിട്ടു. ഗ്രാമീണ വിപണികളില്‍ വലിയ സ്വാധീനമുള്ള ഈ മോഡലിന്റെ വില്‍പ്പനയില്‍ പെട്ടെന്നുണ്ടായ ഈ കുറവ് വലിയ ചര്‍ച്ചയായിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലുകള്‍ പുറത്തുവിട്ട മെയ് മാസത്തിലെ ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടിലാണ് HF ഡീലക്സിന്റെ ഈ കനത്ത ഇടിവ് വ്യക്തമാക്കുന്നത്. എക്കാലത്തും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ബൈക്കിനോട് ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് താല്‍പര്യം കുറഞ്ഞത് ഹീറോയെ സംബന്ധിച്ചും വലിയ തിരിച്ചടിയാണ്.

സിറ്റിയുടെ കച്ചോടം കുതിച്ചുയർന്നു

ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസും ഉയർന്ന സീറ്റിംഗ് പൊസിഷനുമെല്ലാം നൽകുന്ന എസ്‌യുവികൾ നാടെങ്ങും ട്രെൻഡായതോടെ ഇന്ത്യക്കാർ മറന്നുപോയൊരു മോഡലുകളായിരുന്നു ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളായ സെഡാനുകൾ. അധികം വൈകാതെ ഇത്തരം കാറുകൾ ഇല്ലാതാവുമെന്ന് വരെ പലരും വിധിയെഴുതുകയും ചെയ്‌തിരുന്നു. എന്നാൽ പ്രായോഗികതയുടെ കാര്യത്തിൽ എസ്‌യുവികളേക്കാൾ ഒരുപടി മുന്നിലായതിനാൽ സെഡാനുകളെ വെറുക്കാൻ ഇന്ത്യക്കാർക്ക് അത്രവേഗമൊന്നും സാധിക്കില്ലായിരുന്നു. പുതിയ മാരുതി ഡിസയർ എത്തിയതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയതും ഈ സെഡാനായിരുന്നു. മറ്റ് ബ്രാൻഡുകൾക്കും ഇതൊരു ഊർജമായതോടെ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മുഖംമിനുക്കി സിറ്റിയെയും അടുത്തിടെ കച്ചോടത്തിന് എത്തിച്ചു.

ഫ്രോങ്ക്‌സിലെ കരുത്തൻ ടർബോ എഞ്ചിൻ ബ്രെസയിലേക്കും

എസ്‌യുവി വിപണിയിൽ ശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഫ്രോങ്ക്സ്, ബ്രെസ, ഗ്രാൻഡ് വിറ്റാര, വിക്ടോറിസ്, ജിംനി തുടങ്ങിയ മോഡലുകളിലൂടെ ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും കനത്ത വെല്ലുവിളി സൃഷ്ടിക്കുന്ന കമ്പനി ഇനിയും സജീവമായി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. അടുത്തതായി ബ്രാൻഡിന്റെ സബ്-4 മീറ്റർ എസ്‌യുവിയായ ബ്രെസയെ കൂടുതൽ സുന്ദരനാക്കി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ബ്രാൻഡ്. അടുത്തിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പത്ത് കാറുകളുടെ പട്ടികയിൽ നിന്നും ബ്രെസ പുറത്തായിരുന്നു. ഇവിടുന്ന് കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി മാരുതി വരുന്നത്.
Advertisement

മൂടൽമഞ്ഞിൽ ഡ്രൈവിംഗ് വെല്ലുവിളിയാണോ? സുരക്ഷിത യാത്രയ്ക്ക് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Foggy driving safety tips. മൂടൽമഞ്ഞിൽ വാഹനം ഓടിക്കുമ്പോൾ ലോ ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കാനും ഹസാർഡ് ലൈറ്റുകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം. സുരക്ഷിത യാത്രയ്ക്കുള്ള വിദഗ്ധ നിർദ്ദേശങ്ങൾ ഇതാ.

ക്രെറ്റയെ വീഴ്ത്താൻ 'ബേബി പട്രോൾ' വരുന്നു! ഇ

മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ വന്‍ ചലനം സൃഷ്ടിക്കാനൊരുങ്ങുന്ന നിസാന്‍ ടെക്റ്റൺ (Nissan Tekton) ജൂലൈ 9-ന് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് നിസാന്‍ സ്ഥിരീകരിച്ചു. കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ നിസാന്‍ പാട്രോളിനൊപ്പം (Nissan Patrol) നില്‍ക്കുന്ന പുതിയ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് നിസാന്‍ ഇന്ത്യ ടെക്റ്റണിന്റെ വരവിന് കാഹളമൂതിയത്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ കൊറിയന്‍, ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഈ ജാപ്പനീസ് മോഡല്‍ എത്തുന്നത്.

കിയ കാറുകൾക്ക് വില കൂടുന്നത് ₹ 2.6 ലക്ഷം വരെ

പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യ (Kia India) തങ്ങളുടെ എല്ലാ ജനപ്രിയ മോഡലുകളുടെയും വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജൂലൈ ഒന്നാം തീയതി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ കിയയുടെ വാഹനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തുക കൈയ്യില്‍ കരുതേണ്ടി വരും. വാഹന നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോള തലത്തിലുണ്ടായ പ്രവര്‍ത്തന ചെലവുകളിലെ വര്‍ദ്ധനവുമാണ് ഈ കടുത്ത തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

മൺസൂൺ യാത്രകൾക്ക് തയാറെടുക്കുന്നവരാണോ നിങ്ങൾ? എന്നാൽ സഹായകരമാവുന്ന ചില കാര്യങ്ങൾ ഇതാ

Monsoon Car Care Tips. കേരളത്തിലെ കനത്ത മഴയിൽ സുരക്ഷിതമായി വാഹനം ഓടിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വാഹനത്തിന്റെ അറ്റകുറ്റപ്പണികളും ഈ ലേഖനത്തിലൂടെ വിശദമായി വായിക്കാം. സുരക്ഷ ഉറപ്പാക്കാൻ ഇവ പാലിക്കുക.
Advertisement

കാലികമായ മാറ്റങ്ങളോടെ 2026 ബജാജ് പൾസർ 220F വിപണിയില്‍

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇന്നും വില്‍പ്പനക്കെത്തുന്ന ഐക്കണിക് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ബജാജ് പള്‍സര്‍ 220F (Bajaj Pulsar 220F). ഇടക്കാലത്ത് നിര്‍ത്തലാക്കി പിന്നീട് ഇരുചക്രവാഹന പ്രേമികളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച്തിരികെയെത്തിച്ച് മോട്ടോര്‍സൈക്കിളിന്റെ പുതിയ 2026 പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ബജാജ് ഓട്ടോ. യുവാക്കളുടെ പ്രിയപ്പെട്ട ഈ ലെജന്‍ഡറി ബൈക്കിനെ കൂടുതല്‍ ജനപ്രിയമാക്കാന്‍ തക്കവണ്ണമുള്ള മാറ്റങ്ങളോടെയാണ് ബജാജ് ഓട്ടോ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 1.36 ലക്ഷം രൂപ മുതലാണ് രാജ്യത്തെ പള്‍സര്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന 2026 മോഡലിന്റെ എക്‌സ്-ഷോറൂം വില തുടങ്ങുന്നത്.

പുത്തൻ പോർഷ 911 GT3 ഇന്ത്യയിലെത്തി

ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷ തങ്ങളുടെ ഏറ്റവും പുതിയ 911 GT3 (Porsche 911 GT3) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആഗോള തലത്തില്‍ വലിയ ഫാന്‍ ബേസുള്ള ഈ ഐതിഹാസിക റേസിംഗ് കാര്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെയും മെക്കാനിക്കല്‍ നവീകരണങ്ങളുടെയും കരുത്തിലാണ് ഇപ്പോള്‍ രാജ്യത്ത് എത്തിച്ചിരിക്കുന്നത്. പോര്‍ഷയുടെ പെര്‍ഫോമന്‍സ് കാര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് എത്തുന്ന ഈ മോഡലിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 3.32 കോടി രൂപയാണ്. ട്രാക്ക് റേസിംഗിനും സാധാരണ റോഡ് ഉപയോഗത്തിനും ഒരുപോലെ അനുയോജ്യമായ ഈ സൂപ്പര്‍ കാറിന്റെ ബുക്കിംഗും രാജ്യത്തുടനീളമുള്ള പോര്‍ഷെ ഡീലര്‍ഷിപ്പുകള്‍ വഴി ആരംഭിച്ചിട്ടുണ്ട്.

ടൊയോട്ട ഗ്ലാൻസയ്ക്ക് വിൽപ്പന ഇടിവ്

രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് (Premium Hatchback) വിഭാഗത്തില്‍ കുതിപ്പ് തുടര്‍ന്ന് മാരുതി സുസുക്കി ബലേനോ. 2026 മെയ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബലേനോയ്ക്ക് സാധിച്ചു. ഈ ബലേനോ തരംഗത്തിനിടയില്‍ സ്വന്തം കസിന്‍ മോഡലായ ടൊയോട്ട ഗ്ലാന്‍സയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഗാഡിവാഡി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 ഹാച്ച്ബാക്ക് കാറുകളുടെ പട്ടികയിലാണ് മാരുതി ബലേനോ വീണ്ടും ഒന്നാമതെത്തി കരുത്ത് തെളിയിച്ചത്.

ഹാൻഡിലിംഗിനെ മഴ എങ്ങനെ ബാധിക്കുന്നു? ചീറിപ്പായുന്നതിന് മുന്നേ കരുതൽ വേണം!

Monsoon driving safety tips. മഴക്കാലത്ത് റോഡിലെ ഗ്രിപ്പ് കുറയുന്നതും അക്വാപ്ലാനിംഗ് പോലുള്ള അപകടസാധ്യതകളും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ ലേഖനത്തിലൂടെ വിശദമായി വായിക്കാം.
Advertisement

ലക്ഷ്വറി കാറുകളുള്ള ക്രിക്കറ്റർ കറങ്ങുന്നത് ടാക്‌സിയിൽ

സെലിബ്രിറ്റികള്‍ സാധാരണയായി കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകളില്‍ മാത്രമാണ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു സൂപ്പര്‍താരം തികച്ചും ലളിതമായി രീതിയില്‍ യാത്ര ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനലിന് മുന്നില്‍ ടൊയോട്ട ഇന്നോവ എംപിവിയില്‍ കുടുംബത്തോടൊപ്പം വന്നിറങ്ങിയത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ബൂംറ ഒരു സാധാരണ ടാക്‌സി കാറില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

പനോരമിക് സൺറൂഫ് വരെയുള്ള ബേസ് വേരിയന്റിന്റെ ഡെലിവറി തുടങ്ങി

ഇലക്‌ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോർസിനെ വെല്ലുവിളിക്കാൻ മാത്രം ശക്തരായിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. BE 6, XEV 9e, XEV 9S, XV 3XO പോലുള്ള കിടിലൻ ന്യൂജെൻ മോഡലുകളിലൂടെ വൈദ്യുത കാർ വിഭാഗത്തിൽ കത്തിക്കയറിയ ബ്രാൻഡ് ഇപ്പോൾ അവരുടെ നല്ല സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ടാറ്റ ഇതുവരെ കൈവെക്കാതിരുന്ന 7-സീറ്റർ ഇവി സെഗ്മെന്റിലും പരീക്ഷണത്തിന് തയാറായ മഹീന്ദ്ര വലിയ വിജയമാണ് XEV 9S മോഡലിലൂടെ നേടിയെടുത്തത്. XUV 7XO എസ്‌യുവിയുടെ വൈദ്യുത പതിപ്പായ വണ്ടിക്ക് ഇന്ത്യക്കാരിൽ നിന്നും വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

കുറഞ്ഞ വിലയിൽ 500KM റേഞ്ചുമായി MG ഇവി റെഡി

ബ്രിട്ടീഷ് പാരമ്പര്യമുള്ള പ്രമുഖ വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍ (MG Motor), ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനായി പുത്തന്‍ ബജറ്റ് ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഉടന്‍ തന്നെ ഈ വാഹനം ഇന്ത്യന്‍ നിരത്തില്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചൈനീസ് പങ്കാളിത്തമുള്ള എംജി മോട്ടോര്‍സ് നിലവില്‍ ഇന്ത്യയില്‍ കോമെറ്റ് ഇവി (Comet EV), വിന്‍ഡ്സര്‍ ഇവി (Windsor EV) എന്നീ രണ്ട് ജനപ്രിയ ഇലക്ട്രിക് മോഡലുകള്‍ വില്‍ക്കുന്നുണ്ട്.

നെക്സോണിന്റെ ഉറക്കം കെടുത്താൻ കുറഞ്ഞ വിലയിൽ കൊറിയൻ SUV

കൊറിയന്‍ വാഹന ഭീമന്മാരായ കിയ (Kia), തങ്ങളുടെ ജനപ്രിയ സബ്-കോംപാക്ട് എസ്‌യുവിയായ സോനെറ്റിന്റെ രണ്ടാം തലമുറ മോഡല്‍ വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ്. ഈ പുത്തന്‍ മോഡല്‍ ഇന്ത്യന്‍ നിരത്തീകളില്‍ അതീവ രഹസ്യമായി പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 'QY2E' എന്ന കോഡ് നാമത്തില്‍ കമ്പനി വികസിപ്പിക്കുന്ന ഈ പുതിയ എസ്‌യുവി, നിലവിലെ പതിപ്പുകളില്‍ നിന്നും വ്യത്യസ്തമായി വന്‍ ഡിസൈന്‍ മാറ്റങ്ങളോടെയാണ് വരുന്നത്. വിപണിയില്‍ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍ എന്നീ വമ്പന്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഈ വാഹനം 2027-ഓടെ വിപണിയിലെത്തുമെന്നാണ് സൂചനകള്‍.
Advertisement

69,499 രൂപയ്ക്ക് 80 KM റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടി

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപ്ലവത്തിന് ചുക്കാൻ പിടിച്ചവരാണ് ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആംപിയർ എന്ന സ്റ്റാർട്ടപ്പ് ബ്രാൻഡ്. ലോ-സ്പീഡ്, ഹൈ-സ്പീഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി കുറഞ്ഞ വിലയുള്ള ഇവികൾ നൽകി ഇന്ത്യക്കാരെ പോക്കറ്റിലാക്കിയ ബ്രാൻഡ് ഇന്നും വിപണിയിൽ കുറ്റങ്ങളും പരാതികളുമൊന്നും കേൾപ്പിക്കാതെ മുമ്പോട്ട് പോവുകയാണ്. അടക്കടി മോഡൽ നിരയിൽ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നതും ആംപിയറിന്റെ പ്രധാന വിനോദമാണ്. അതിന്റെ ഭാഗമായിതാ റിയോ VYB സ്ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്.