69,499 രൂപയ്ക്ക് 80 KM റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടി

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപ്ലവത്തിന് ചുക്കാൻ പിടിച്ചവരാണ് ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആംപിയർ എന്ന സ്റ്റാർട്ടപ്പ് ബ്രാൻഡ്. ലോ-സ്പീഡ്, ഹൈ-സ്പീഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി കുറഞ്ഞ വിലയുള്ള ഇവികൾ നൽകി ഇന്ത്യക്കാരെ പോക്കറ്റിലാക്കിയ ബ്രാൻഡ് ഇന്നും വിപണിയിൽ കുറ്റങ്ങളും പരാതികളുമൊന്നും കേൾപ്പിക്കാതെ മുമ്പോട്ട് പോവുകയാണ്. അടക്കടി മോഡൽ നിരയിൽ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നതും ആംപിയറിന്റെ പ്രധാന വിനോദമാണ്. അതിന്റെ ഭാഗമായിതാ റിയോ VYB സ്ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്.

ഹിൽ സ്റ്റേഷനിലേക്കുള്ള യാത്ര കഴിഞ്ഞോ? നിങ്ങളുടെ വാഹനത്തിൽ ഈ 5 കാര്യങ്ങൾ ഉടൻ പരിശോധിക്കണം

Vehicle maintenance tips after hill trips. മലയോര യാത്രകൾക്ക് ശേഷം വാഹനത്തിന്റെ ബ്രേക്ക്, ടയർ, സസ്പെൻഷൻ എന്നിവ കൃത്യമായി പരിശോധിക്കുന്നത് സുരക്ഷയ്ക്കും വാഹനത്തിന്റെ ദീർഘായുസ്സിനും അത്യന്താപേക്ഷിതമാണ്.

ഇന്ത്യയിൽ അസംബിൾ ചെയ്‌ത കൺട്രിമാൻ C എസ്‌യുവി വിപണിയിൽ

ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈയിലെ പ്ലാന്റിൽ അസംബിൾ ചെയ്യുന്ന പുതിയ മോഡലായ കൺട്രിമാൻ C (Mini Countryman C ) ഇന്ത്യയിൽ അവതരിപ്പിച്ചു. 47.50 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ലക്ഷ്വറി എസ്‌യുവിയെ വിപണിയിലെത്തിച്ചിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന JCW All4 വേരിയന്റിനേക്കാളും 18.65 ലക്ഷം രൂപ വിലക്കുറവിലാണ് പുത്തൻ കൺട്രിമാൻ C പുറത്തിറക്കിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഡിസൈനിൽ വലിയ മാറ്റങ്ങൾ കാണാനാവില്ലെങ്കിലും വലിപ്പത്തിൽ സമ്പന്നനായാണ് കക്ഷിയുടെ വരവ്. ഒപ്പം രൂപത്തിൽ അല്ലറചില്ലറ പരിഷ്ക്കാരങ്ങളും മിനി കൊണ്ടുവന്നിട്ടുണ്ട്.

വെറും ₹6.89 ലക്ഷത്തിന് പുത്തൻ ഇലക്ട്രിക് കാർ ഇന്ത്യയിലെത്തി

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ മോഡലായ eC3X ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. രാജ്യത്തെ സാധാരണക്കാരായ ഇവി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തക്കവണ്ണം ആകര്‍ഷകമായ വിലയില്‍ പുതിയ ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് ഈ പുത്തന്‍ ഇവി വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ 2026 മോഡല്‍ കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 10.25 ലക്ഷം രൂപ മാത്രമാണ്. ഉപഭോക്താക്കളുടെ പ്രാരം6 ചെലവുകള്‍ ലഘൂകരിക്കുന്നതിനായി ബാറ്ററി സബ്‌സ്‌ക്രിബ്ഷന്‍ സ്‌കീമും ഈ മോഡലിലൂടെ കമ്പനി ആദ്യമായി അവതരിപ്പിച്ചിട്ടുണ്ട്.
Advertisement

8.26 ലക്ഷത്തിന്റെ മാരുതി എസ്‌യുവിയുടെ വിൽപ്പന കുപ്പുകുത്തി

ഇന്ത്യൻ വിപണിയിൽ നാല് മീറ്ററിൽ താഴെയുള്ള കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിനെ ഇത്രയധികം വളർത്തിയെടുത്ത മിടുക്കനാണ് മാരുതി സുസുക്കി ബ്രെസ. ആദ്യകാലത്ത് വിറ്റാര ബ്രെസ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മിടുക്കനെ മിഡിൽ ക്ലാസുകാരന്റെ സ്വന്തം എസ്‌യുവിയെന്നാണ് പലരും സ്നേഹത്തോടെ വിളിക്കുന്നത്. നിലവിൽ ഈ വിഭാഗത്തിൽ കനത്ത മത്സരം നടക്കുമ്പോഴും ബ്രെസയ്ക്ക് പതിനായിരത്തിന് മുകളിൽ വിൽപ്പന സ്ഥിരമായി നേടാനാവുന്നുണ്ട്. മിക്കമാസങ്ങളിലും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് മാരുതിയുടെ ഈ സബ്-മീറ്റർ മോഡൽ.

റെനോ കൈഗർ മെയില്‍ വാങ്ങിയത് 656 പേര്‍ മാത്രം

വന്‍ വിലക്കിഴിവുകളും ആനുകൂല്യങ്ങളും ഉണ്ടായിരുന്നിട്ടും ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ സബ്-കോംപാക്ട് എസ്‌യുവിയായ കൈഗര്‍ (Renault Kiger) വിപണിയില്‍ വലിയ പ്രതിസന്ധി നേരിടുന്നു. 2026 മെയ് മാസത്തിലെ വില്‍പ്പന റിപ്പോര്‍ട്ടിലാണ് കമ്പനിയെ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍. നിലവില്‍ റെനോ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന നാല് കാര്‍ മോഡലുകളില്‍ ഒന്നാണ് കൈഗര്‍. കടുത്ത മത്സരം നടക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന കൈഗര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയിട്ടും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനിക്ക് സാധിക്കുന്നില്ല.

ഫോർച്യൂണറിനും മുമ്പേ ഹൈലക്‌സിന്റെ ന്യൂജെൻ എത്തും

നമ്മുടെ ഇന്ത്യൻ വിപണിയിൽ അധികം പ്രചാരമില്ലാത്തൊരു സെഗ്മെന്റായ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് വിഭാഗത്തിലേക്ക് ടൊയോട്ട ഹൈലക്‌സ് എന്നൊരു തട്ടുപൊളിപ്പൻ മോഡലുമായി എത്തിയിട്ട് കുറച്ചുകാലമായി. അധികം വിറ്റഴിഞ്ഞിട്ടൊന്നുമില്ലെങ്കിലും വാഹനത്തിന് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ല. ഫോർച്യൂണറിന്റെ പിക്കപ്പ് സ്റ്റൈൽ മോഡൽ അത്രയേറെ ആരാധകരെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അന്യായ വലിപ്പവും അതിനൊത്ത റോഡ് പ്രസൻസുമെല്ലാം ഉള്ള ഹൈലക്‌സ് വണ്ടിഭ്രാന്തൻമാരുടെയെല്ലാം ഡ്രീം കാറുകളുടെ പട്ടികയിൽ എന്തായാലും ഉണ്ടാവും. അടുത്തിടെ ആഗോള വിപണികളിൽ ഹൈലക്‌സിന്റെ ന്യൂജെൻ മോഡലിനെ ടൊയോട്ട അവതരിപ്പിച്ചിരുന്നു.

മഴക്കാല യാത്രകൾ സുഖകരമാക്കാനും ചില ടിപ്പുകളുണ്ടേ

Monsoon driving safety tips. മഴക്കാലത്ത് വാഹനയാത്ര സുരക്ഷിതമാക്കാനും യാത്രക്കാർക്ക് മികച്ച സൗകര്യം ഉറപ്പാക്കാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും വാഹന പരിപാലന രീതികളും ഇവിടെ വായിക്കാം.
Advertisement

ഈ 5 ആപ്പുകൾ ഫോണിൽ ഇല്ലെങ്കിൽ വഴിയിൽ കുടുങ്ങാൻ സാധ്യത

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന (EV) വില്‍പ്പന അതിവേഗം വര്‍ദ്ധിക്കുന്നതിനൊപ്പം തന്നെ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറും വലിയ രീതിയില്‍ വികസിക്കുന്നുണ്ട്. രാജ്യത്തെ ചാര്‍ജിംഗ് ശൃംഖല വിപുലീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരും സ്വകാര്യ കമ്പനികളും ഇപ്പോള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ദീര്‍ഘദൂര യാത്രകള്‍ സുഗമമാക്കാന്‍ സഹായിക്കുന്ന നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രാജ്യത്ത് ലഭ്യമാണ്. ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദൈനംദിന യാത്രകളിലും ദീര്‍ഘദൂര ഹൈവേ ഡ്രൈവുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഈ ആപ്പുകള്‍ സഹായിക്കും. ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് സഹായകമാകുന്ന 5 ഇവി ചാര്‍ജിംഗ് ആപ്പുകള്‍ പരിചയപ്പെടാം.

ഹാർലി ബൈക്ക് വാങ്ങിക്കണമെങ്കിൽ ഇനി കൂടുതൽ പൈസ വേണം

റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന മിഡ്-കപ്പാസിറ്റി നിരയിലേക്ക് ബിഗ് ബൈക്ക് ബ്രാൻഡായ ഹാർലി ഡേവിഡ്‌സണിന്റെ വരവ് വലിയ പ്രതീക്ഷയോടെയാണ് രാജ്യത്തെ ഇരുചക്ര വാഹന ലോകം നോക്കിക്കണ്ടത്. ഇന്ത്യയിൽ വലിയ ക്രൂസിയർ ആഡംബര ബൈക്കുകൾ മാത്രം പുറത്തിറക്കിയിരുന്ന ഒരു കമ്പനി ഇത്തിരിക്കുഞ്ഞനുമായി വരുമ്പോൾ വാനോളം പ്രതീക്ഷികൾ തന്നെയായിരുന്നു ആളുകൾക്കുണ്ടായിരുന്നത്. എന്നാൽ ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് പുറത്തിറക്കിയ ആദ്യ മോഡലായ X440 ജനങ്ങൾക്കിടയിൽ വലിയ ഓളമൊന്നും സൃഷ്ടിച്ചില്ല. എങ്കിലും തളരാത്ത പോരാട്ട വീര്യവുമായി മുന്നേറുന്ന ബ്രാൻഡ് ഇടയ്ക്ക് മുഖംമിനുക്കിയ പുത്തൻ X440 T കൂടി വിപണിയിൽ അവതരിപ്പിച്ചു.

E20 പെട്രോൾ അടിച്ച് എഞ്ചിൻ പണി വന്നാൽ ഇൻഷുറൻസ് കിട്ടുമോ?

ഇന്ത്യന്‍ വിപണിയില്‍ 20 ശതമാനം എഥനോള്‍ അടങ്ങിയ E20 പെട്രോള്‍ (E20 Fuel) സാര്‍വത്രികമായതോടെ, പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വാഹന ഉടമകള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. E20 ഇന്ധനം മൂലമുണ്ടാകുന്ന തകരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ ഇന്‍ഷുറന്‍ കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് (ICICI Lombard) പുറത്തുവിട്ട വിവരങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. പഴയ പെട്രോള്‍ വാഹനങ്ങളില്‍ ഇ20 ഇന്ധനം തുടര്‍ച്ചയായി ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന തകരാറുകള്‍ക്കുള്ള ക്ലെയിമുകള്‍ തള്ളപ്പെടുമെന്ന ആശങ്ക ശക്തമാണ്.

ത്തന്‍ മഹീന്ദ്ര ഇലക്ട്രിക് SUV വാങ്ങി അഖിൽ മാരാർ

താന്‍ ഒരു വാഹനപ്രേമിയാണെന്ന് പലവട്ടം പറഞ്ഞ വ്യക്തിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സിനിമാ സംവിധായകനുമായ അഖില്‍ മാരാര്‍. ബിഗ് ബോസ് ജേതാവായി തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നതോടെ തന്റെ ഇഷ്ട വാഹനങ്ങള്‍ ഒന്നൊന്നായി താരം സ്വന്തമാക്കിയിരുന്നു. ഒന്നിലേറെ ആഡംബര കാറുകളും ബിഎംഡബ്ല്യുവിന്റെ ബൈക്കും സ്വന്തമാക്കിയ ശേഷം അഖില്‍ മാരാര്‍ ഇപ്പോള്‍ മഹീന്ദ്രയുടെ പുത്തന്‍ ഇലക്ട്രിക് എസ്യുവിയവയ XEV 9e സിനിലക്‌സ് ലിമിറ്റഡ് എഡിഷന്‍' (Mahindra XEV 9e Cineluxe Limited Edition) സ്വന്തമാക്കി. കുടുംബത്തോടൊപ്പം എത്തിയാണ് താരം വാഹനം ഏറ്റുവാങ്ങിയത്.
Advertisement

മറഞ്ഞിരിക്കുന്ന അപകടം, കാറിലെ നനഞ്ഞ മാറ്റുകൾ തരുന്ന പണികൾ

Car maintenance tips for monsoon. കാറിലെ നനഞ്ഞ മാറ്റുകൾ തറഭാഗം തുരുമ്പിക്കാനും ഇലക്ട്രിക്കൽ തകരാറുകൾക്കും കാരണമാകും. ഈർപ്പം ഒഴിവാക്കി വാഹനം സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

പുതിയ ലുക്കിൽ കൂടുതൽ ഫീച്ചറുകളോടെ സിട്രൺ ഇവി

ഇന്ത്യൻ വിപണിയിലെ ഇമേജ് ഉയർത്തി കാറുകളുടെ കൂടുതൽ മിടുക്കരാക്കിക്കൊണ്ടിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ (Citroen). മുമ്പുണ്ടായിരുന്ന കുറ്റങ്ങളും കുറവുകളുമെല്ലാം നികത്തി അതത് മോഡലുകളുടെ X വേരിയന്റുകൾ പുറത്തിറക്കിക്കൊണ്ടാണ് ഏവരേയും ബ്രാൻഡിലേക്ക് ആകർഷിക്കുന്നത്. X സീരീസ് പതിപ്പുകൾ എത്തിയതോടെ ആരും കയറാതിരുന്ന ഷോറൂമുകളിലെല്ലാം പതിയെ തിരക്കായി തുടങ്ങിയിട്ടുണ്ട്. C3, എയർക്രോസ്, ബസാൾട്ട് എന്നിവയുടെ പുത്തൻ മോഡലുകൾ കുറ്റങ്ങളും കുറവുകളും പരിഹരിച്ചതു പോലെ സിട്രണിന്റെ ഏക ഇലക്ട്രിക് കാറായ eC3 (eC3 Electric Hatchback) കൂടി മിനുങ്ങിയെത്താൻ ഒരുങ്ങുകയാണിപ്പോൾ.

31 ദിവസം കൊണ്ട് 20,350 പേർ വാങ്ങിയ ഫാമിലി കാർ

2026 മേയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ 7 സീറ്റര്‍ വാഹനമെന്ന പദവി നിലനിര്‍ത്തിയിരിക്കുകയാണ് മാരുതി സുസുക്കി എര്‍ട്ടിഗ. പുതിയ മോഡലുകള്‍ വന്നിട്ടും ഫാമിലി വാഹനങ്ങള്‍ തേടുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിശ്വസ്ത വാഹനമായി എര്‍ട്ടിഗ തന്നെ തുടരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2026 മെയ് മാസം ഇന്ത്യന്‍ വിപണിയില്‍ വലിയ മുന്നേറ്റമാണ് വാഹനം നടത്തിയിരിക്കുന്നത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് തങ്ങളുടെ സെഗ്മെന്റില്‍ വ്യക്തമായ മേധാവിത്വം നിലനിര്‍ത്താന്‍ മാരുതി സുസുക്കി എര്‍ട്ടിഗക്ക് സാധിച്ചു എന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (SIAM) പുതിയ വിപണി വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

ഫ്ലെക്‌സ് ഫ്യുവൽ ബൈക്കുകൾക്ക് വില കുറച്ച് ഹീറോ

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധന വില വലിയ രീതിയിലാണ് ഇന്ത്യയിലുൾപ്പടെ കൂടിയത്. ഇതിനെ തുടർന്ന് ബദൽ മാർഗങ്ങൾ തേടിയിറങ്ങിയ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി എത്തിയത് ഫ്ലെക്സ് ഫ്യുവൽ എന്ന ആശയത്തിലാണ്. ഏറെക്കാലം മുമ്പേ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ടായിരുന്നു. അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് രാജ്യത്തെ ആദ്യത്തെ ഫ്ലെക്സ് ഫ്യുവൽ ബൈക്കുകളും പുറത്തിറക്കുകയുണ്ടായി. അതും ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ജനപ്രിയ മോഡലുകളായ സ്‌പ്ലെന്‍ഡര്‍ പ്ലസ്, HF ഡീലക്‌സ് എന്നിവയെയാണ് എഥനോളിൽ പ്രവർത്തിക്കാൻ നിയോഗിച്ചിരിക്കുന്നത്.
Advertisement

ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് കാർ നിരത്തിലേക്ക്

ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഇബെല്ലയുടെ (Toyota Urban Cruiser e Bella EV) രാജ്യത്തെ ആദ്യ ഡെലിവറി പൂര്‍ത്തിയാക്കി ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. വിപണിയില്‍ ഇറങ്ങുന്നതിന് മുമ്പ് വലിയ ഹൈപ്പ് സൃഷ്ടിച്ച ഈ വാഹനം ഇന്ത്യയില്‍ എത്തില്ലെന്ന തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം ഊഹാപോഹങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് കമ്പനി ഈ പുതിയ വാഹനത്തിന്റെ വിതരണ നടപടികള്‍ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ടൊയോട്ടയുടെ ആദ്യ ഇവി മോഡല്‍ സ്വന്തമാക്കിയത് ഒഡീഷയില്‍ നിന്നുള്ള സ്വെയിന്‍ എന്ന് പേരുള്ള ഉപഭോക്താവാണ്.

സ്മാർട്ട് മെയിന്റനെൻസ് പ്ലാനുമായി മാരുതി സുസുക്കി

രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന കാറുകൾ മാരുതി സുസുക്കിയുടേതാണ്. ബ്രാൻഡിനോടുള്ള വിശ്വാസം അത്രയേറെയാണ് ഇന്ത്യക്കാർക്ക്. മൈലേജിന്റെ കാര്യത്തിൽ സാധാരണക്കാരെ ഒരിക്കലും നിരാശപ്പെടുത്തില്ലാത്ത കമ്പനി സർവീസിന്റെ കാര്യത്തിലായാലും കഴുത്തറക്കാറില്ല. ചെറിയ മെയിന്റനെൻസ് കോസ്റ്റും പാർട്‌സുകളുടെ കുറഞ്ഞ വിലയും കിട്ടാൻ എളുപ്പവുമെല്ലാം മാരുതിയുടെ മാത്രം പ്രത്യേകതകളാണ്. ഇപ്പോഴിതാ ആളുകൾക്ക് സന്തോഷം നൽകുന്ന മറ്റൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രാൻഡ്. സ്വകാര്യ, വാണിജ്യ മേഖലകളിലെ നിലവിലുള്ള മാരുതി സുസുക്കി കാർ ഉടമകൾക്കായി സ്മാർട്ട് മെയിന്റനൻസ് പ്ലാനുകൾ ആരംഭിച്ചിരിക്കുകയാണ് കമ്പനി.

6-സീറ്റർ ഇലക്‌ട്രിക് കാറിന്റെ ഡെലിവറി തുടങ്ങി കമ്പനി

ഇന്ത്യക്കാരുടെ കുറേക്കാലത്തിന് ശേഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഇലോൺ മസ്ക്കിന്റെ ടെസ്‌ല ഇന്ത്യയിൽ (Tesla India) എത്തിയത് കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു. ആഭ്യന്തര വിപണിയിൽ കാലുകുത്തി ഒരുവർഷം ആയിട്ടും കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാതെ ഇഴയുകയാണ് കമ്പനിയെന്നതാണ് നിരാശകരമായ കാര്യം. ഇതിനിടയിൽ പലതരം ഐഡിയകളിലൂടെ മോഡൽ വൈ ഇലക്ട്രിക് എസ്‌യുവി വിറ്റഴിക്കാനുള്ള ശ്രമവും ടെസ്‌ലയിൽ നിന്നുമുണ്ടാവുന്നുണ്ട്. അടുത്തിടെ വിപണിയിൽ ഒരു മൂന്നുവരി വേരിയന്റിനെയും അവതരിപ്പിച്ചിരുന്നു. മോഡൽ വൈ L എന്നറിയപ്പെടുന്ന 6-സീറ്റർ പതിപ്പായിരുന്നു ഇത്.

സ്‌കൂളിൽ പോവുന്ന കുട്ടികളെ പോലെ മൺസൂൺ ട്രിപ്പിന് മുന്നേ വാഹനത്തിനും വേണം തയാറെടുപ്പുകൾ

Monsoon Car Care Tips. മഴക്കാല യാത്രകൾക്ക് മുൻപ് ടയറുകൾ, വൈപ്പറുകൾ, ബ്രേക്കുകൾ എന്നിവ പരിശോധിക്കുന്നത് സുരക്ഷയ്ക്ക് അത്യാവശ്യമാണ്. നിങ്ങളുടെ വാഹനം മഴയ്ക്കായി എങ്ങനെ ഒരുക്കാം എന്നതിനെക്കുറിച്ചുള്ള വിദഗ്ദ്ധ നിർദ്ദേശങ്ങൾ ഇതാ.
Advertisement

ബെൻസിന്റെ പുതിയ 'ചലിക്കുന്ന കൊട്ടാരം' ഇന്ത്യയിലെത്തി

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ S-ക്ലാസ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അത്യാധുനിക പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന ഈ ആഡംബര സെഡാന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 2.20 കോടി രൂപ മുതലാണ്. ആഗോള വിപണിയില്‍ തരംഗമായി മാറിയ ഈ 2026 മോഡല്‍ ഇന്ത്യയിലെ അതിസമ്പന്നരായ ഉപഭോക്താക്കളെയും ബിസിനസ് പ്രമുഖരെയും ലക്ഷ്യമിട്ടാണ് കമ്പനി ഇപ്പോള്‍ എത്തിച്ചിട്ടുള്ളത്. സൂക്ഷ്മമായ ഡിസൈന്‍ മാറ്റങ്ങള്‍ക്കൊപ്പം, പിന്‍സീറ്റ് യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഫീച്ചറുകളും നവീകരണങ്ങളും ഇതില്‍ വരുത്തിയിട്ടുണ്ട്.

ഈ മാരുതി വാഗൺ ആർ വെറും 15% പെട്രോളിൽ ഓടും!

ഇന്ത്യയിലെ നമ്പര്‍ വണ്‍ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ പരിസ്ഥിതി സൗഹൃദ മോഡലായ 'വാഗണ്‍ആര്‍ ബയോഫ്ലെക്സ്' (Maruti Suzuki Wagon R Bioflex) വിപണിയില്‍ അവതരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എത്തുന്ന ഈ കാര്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ വാണിജ്യ ആവശ്യങ്ങള്‍ക്കായിട്ടാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഈ പുതിയ ഫ്ലെക്സ്-ഫ്യുവല്‍ വാഹനത്തിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 7.24 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

കാറിന്റെ ഇന്റീരിയർ നനഞ്ഞോ? ടെൻഷൻ വേണ്ട, വേഗത്തിൽ ഉണക്കാനുള്ള മാർഗങ്ങൾ ഇതാ

Car interior drying tips. കാറിലെ നനവ് വേഗത്തിൽ മാറ്റാനും ദുർഗന്ധം ഒഴിവാക്കാനും ഈ ലളിതമായ മാർഗങ്ങൾ പരീക്ഷിക്കൂ. മഴക്കാലത്ത് കാർ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

മിലിട്ടറി ലുക്കിൽ പുത്തൻ അപ്രീലിയ സ്കൂട്ടറുകൾ വിപണിയിൽ!

ഇന്ത്യന്‍ പ്രീമിയം സ്‌കൂട്ടര്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഇറ്റാലിയന്‍ ബ്രാന്‍ഡായ അപ്രീലിയ പുതിയ രണ്ട് മോഡലുകള്‍ രാജ്യത്ത് അവതരിപ്പിച്ചു. പിയാജിയോയുടെ (Piaggio) ഉടമസ്ഥതയിലുള്ള കമ്പനി തങ്ങളുടെ ജനപ്രിയ സ്‌കൂട്ടറുകളായ SR 175, SR 125 എന്നിവയുടെ പ്രത്യേക 'ട്രിബ്യൂട്ട് എഡിഷന്‍' (Aprilia SR Tribute Edition) വിപണിയില്‍ എത്തിച്ചു. രാജ്യത്തിന്റെ കാവലാളുകളായ സായുധ സേനയുടെ സമാനതകളില്ലാത്ത ധീരതയ്ക്കും ആത്മവീര്യത്തിനും ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് ഈ പ്രത്യേക മിലിട്ടറി തീം പതിപ്പ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കിയത്.
Advertisement

E100 ഇന്ധനത്തിന് നിയമസാധുത

രാജ്യത്തെ ഗതാഗത മേഖലയെ പൂര്‍ണമായും ഹരിതവല്‍ക്കരിക്കുന്നതിനും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മോട്ടോര്‍ വാഹനങ്ങളില്‍ 100 ശതമാനം എഥനോള്‍ (E100) നേരിട്ട് ഇന്ധനമായി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ചട്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമസാധുത നല്‍കി.