എതിരാളികൾ കൂടിയിട്ടും വമ്പൻ വിൽപ്പനയുമായി ടൊയോട്ട ഹൈറൈഡർ
ഓട്ടോമൊബൈൽസ്
- 3 month, 12 hr, 23 min ago
ഇന്ത്യന്‍ വാഹന വിപണിയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ തരംഗം സൃഷ്ടിച്ച മോഡലാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. ഇന്ധനക്ഷമതയ്ക്കും വിശ്വസ്തതയ്ക്കും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ഈ വാഹനത്തിനുള്ള വലിയ സ്വീകാര്യത അടിവരയിടുന്നതാണ് ഏറ്റവും പുതിയ വില്‍പ്പന കണക്കുകള്‍. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുമായി പ്ലാറ്റ്‌ഫോം പങ്കിട്ടെത്തുന്ന ഈ കോംപാക്ട് എസ്‌യുവിയുടെ 2026 മെയ് മാസത്തി്‌ലെ വില്‍പ്പന കണക്കുകള്‍ ഗാഡിവാഡി (Gaadiwaadi) പങ്കുവെച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മാസം ആകെ 8,664 അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവിയാണ് ടൊയോട്ട ഇന്ത്യയിലുടനീളം വിറ്റഴിച്ചത്.