41 ലക്ഷത്തിന്റെ പുതുപുത്തൻ പ്രീമിയം കാർ വാങ്ങി ബൈജു സന്തോഷ്
ഓട്ടോമൊബൈൽസ്
- 3 month, 4 days ago
90 കിഡ്‌സ് സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ കണ്ടുവരുന്ന മുഖമാണ് ബൈജു സന്തോഷിന്റേത്. വളരെ ചെറുപ്പകാലത്ത് തന്നെ മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താരം ഇന്നും വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുകയാണ്. 1981-ല്‍ പുറത്തുവന്ന മണിയന്‍പിള്ളയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. വലിയ സൂപ്പർതാരമല്ലെങ്കിലും അഭിനയ ശൈലികൊണ്ടും അവതരണ ശൈലികൊണ്ടും ആളുകളെ എളുപ്പത്തിൽ കൈയിലെടുക്കാൻ ബൈജുവിന് സാധിക്കും. ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്റർവ്യൂവും ഇദ്ദേഹത്തിന്റേതാണെന്ന് പറയാം. അടിക്കടി വിവാദങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞുനിന്ന ബൈജു പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.