100% എഥനോളില്‍ ഓടുന്ന ബെക്കുകള്‍ പുറത്തിറക്കി ഹീറോ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് (Hero MotoCorp), തങ്ങളുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ജനപ്രിയ മോഡലുകളായ സ്‌പ്ലെന്‍ഡര്‍ പ്ലസ് (+), HF ഡീലക്‌സ് (HF Deluxe) എന്നിവയുടെ പുതിയ ഫ്ലക്സ് -ഫ്യുവല്‍ (Flex-fuel) പതിപ്പുകള്‍ രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിച്ചു.പ്രീമിയം മോഡലുകള്‍ക്ക് പകരം സാധാരണക്കാരുടെ ബൈക്കുകളില്‍ ഈ പുത്തന്‍ ഹരിത സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചാണ് ഹീറോയുടെ പരിസ്ഥിതി സൗഹൃദ യാത്രകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ വിപ്ലവാത്മകമായ പ്രവര്‍ത്തി.

4 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങി മിനിസ്ക്രീനിലെ പ്രിയർ

ഹിന്ദി ടെലിവിഷൻ രംഗത്തെ ഏറ്റവും ജനപ്രിയ താരദമ്പതിമാരാണ് ദിവ്യങ്ക ത്രിപാഠിയും ഭർത്താവ് വിവേക് വിവേക് ​​ദാഹിയയും. സ്റ്റാർ പ്ലസ് ചാനലിലെ പ്രശസ്തമായ യേ ഹേ മൊഹബത്തേൻ എന്ന സീരിയലിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മിനിസ്ക്രീനിൽ നിരവധി വേഷങ്ങളിൽ പകർന്നാടിയ താരം 2016-ലാണ് പ്രശസ്ത ടെലിവിഷൻ നടനായ വിവേക് ദാഹിയയെ വിവാഹം കഴിക്കുന്നത്. അടുത്തിടെ ഇരുവർക്കും ഇരട്ടക്കുട്ടികളിലൂടെ മറ്റൊരു ഭാഗ്യവും വന്നുചേർന്നു. കുട്ടികളെ വീട്ടിലേക്ക് വരവേൽക്കുവാനായി 1.54 കോടിയുടെ പുത്തൻ ബിഎംഡബ്ല്യു എസ്‌യുവിയും താരങ്ങൾ സ്വന്തമാക്കുകയുണ്ടായി.

പുതിയ ടാറ്റ ഇന്‍ട്രാ V40 പിക്അപ്പ് പുറത്തിറങ്ങി

ഹരിത മൊബിലിറ്റി വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് പുത്തന്‍ ഇന്‍ട്രാ വി40 (Intra V40) പിക്അപ് വിപണിയില്‍ അവതരിപ്പിച്ചു. സാധാരണക്കാരായ ഓപ്പറേറ്റര്‍മാര്‍ക്ക് ഇന്ധനച്ചെലവ് കുറച്ച് ഉയര്‍ന്ന വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളോടെയാണ് ഈ വാഹനം പുറത്തിറങ്ങിയിരിക്കുന്നത്. ചെറു വാണിജ്യ വാഹന സെഗ്മെന്റില്‍ ഇത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പിക്അപ്പ് കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് കമ്പനി പുറത്തിറക്കിയത്.

പഞ്ചിനെ പഞ്ചറാക്കി മാരുതിയുടെ 6.85 ലക്ഷത്തിന്റെ എസ്‌യുവി

ഇന്ത്യയിലെ കുഞ്ഞൻ എസ്‌യുവി വിഭാഗത്തിൽ ടാറ്റ പഞ്ചിനുള്ള ആധിപത്യം പ്രത്യേകിച്ച് പറഞ്ഞറിയിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ. ഓരോ മാസവും ചൂടപ്പം പോലെ വിറ്റഴിയുന്ന മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനം പലപ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന കാറായി മാറാറുമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ സ്ഥാനം മാരുതി സുസുക്കി ഡിസയർ കൈയടക്കിവെച്ചിരിക്കുന്നതിനാൽ പലപ്പോഴും പഞ്ച് രണ്ടാമനായാണ് അരങ്ങുവാഴുന്നത്. എന്നാൽ 2026 മെയ്‌ മാസത്തിൽ ഏവരേയും ഞെട്ടിച്ചുകൊണ്ട് പഞ്ചിനെ പഞ്ചറാക്കി മാരുതിയുടെ 6.85 ലക്ഷത്തിന്റെ എസ്‌യുവി (Maruti SUV) ഈ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്.
Advertisement

5.21 ലക്ഷം മാത്രം വിലയുള്ള വാന്‍ വാങ്ങിക്കൂട്ടി ഇന്ത്യക്കാര്

ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ തങ്ങളുടെ അനിഷേധ്യമായ ആധിപത്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2026 മെയ് മാസത്തില്‍ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തിയിരിക്കുകയാണ്. കമ്പനി പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താകുറിപ്പ് പ്രകാരം ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി റെക്കോര്‍ഡ് വില്‍പ്പനനയാണ് ഇത്തവണ കൈവരിച്ചത്. 2026 മെയ് മാസത്തില്‍ ആകെ 2,42,688 യൂണിറ്റ് വാഹനങ്ങളാണ് മാരുതി സുസുക്കി ആഗോളതലത്തില്‍ വിറ്റഴിച്ചത്. 2025 മെയ് മാസത്തില്‍ വിറ്റ 1,80,077 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ സുസ്ഥിരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

475 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി നിർത്തലാക്കി

ലോകത്തിൽ ഏറ്റവും സേഫ്റ്റിയുള്ള വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രസിദ്ധരായ കമ്പനിയാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ (Volvo). മൾട്ടി ആക്‌സിൽ ബസ് മുതൽ പാസഞ്ചർ കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോ ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തിലും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി മുന്നേറുന്നവരാണ്. പ്രധാനമായും ഇവികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബ്രാൻഡ് കൂടുതൽ പണംവാരുന്നതും വൈദ്യുത വാഹനങ്ങളിൽ നിന്നുമാണ്. ഇപ്പോഴിതാ തങ്ങളുടെ നിരയിൽ ഒരുകാലത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നായിരുന്ന മോഡൽ നിർത്തലാക്കിയിരിക്കുകയാണ് വോൾവോ.

തുടർച്ചയായ ഒമ്പതാം മാസവും കുതിപ്പ് തുടർന്ന് റെനോ

കടുത്ത മത്സരങ്ങള്‍ക്കിടയിലും തങ്ങളുടെ ജനപ്രിയ മോഡലുകളിലൂടെ 2026 മെയ് മാസത്തില്‍ ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ മികച്ച വില്‍പ്പന വളര്‍ച്ച സ്വന്തമാക്കി ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കൃത്യമായി വാഹനങ്ങള്‍ ഡെലിവറി നല്‍കിയതാണ് ഈ നേട്ടത്തിന് കാരണം. ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026 മെയ് മാസത്തില്‍ ആകെ 4,113 യൂണിറ്റ് കാറുകളാണ് റെനോ ഇന്ത്യ വിപണിയില്‍ വിറ്റഴിച്ചത്. 2025 മെയ് മാസത്തില്‍ വിറ്റ 2,502 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി 64 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് .

473 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുടെ പുതിയ വില ഇങ്ങനെ

പെട്രോളിലും ഡീസലിലും ചൂടപ്പം പോലെ വിറ്റഴിയുന്ന എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. പല മാസങ്ങളിലും രാജ്യത്തെ ബെസ്റ്റ് സെല്ലിംഗ് കാറായി വരെ പേരെടുത്തിട്ടുള്ള മോഡൽ ഇലക്ട്രിക്കിലും ജന്മമെടുത്തിട്ടുണ്ടായിരുന്നു. പക്ഷേ ICE മോഡലിന്റെ വമ്പൻ വിജയം ആവർത്തിക്കാൻ ബാറ്ററി പതിപ്പിനായില്ലെന്നതാണ് സത്യം. ഇവികൾക്ക് വമ്പൻ ഡിമാന്റ് ഉണ്ടായിട്ട് പോലും ക്രെറ്റയുടെ വൈദ്യുതീകരിച്ച മോഡൽ കാര്യമായി വിറ്റഴിയാതെ യാർഡിൽ തന്നെ കിടക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ അവതരിപ്പിക്കുന്നത്. മിടുക്കനാണെങ്കിലും ആളുകൾ വാങ്ങാനെത്താത്തതിൽ ഏറെ നിരാശരാണ് കമ്പനി.
Advertisement

ഇന്ത്യയിലെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ ബൈക്കുമായി ഹീറോ

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നമ്പര്‍ വണ്‍ ടൂവീലര്‍ ബ്രാന്‍ഡ് ആയ ഹീറോ മോട്ടോകോര്‍പ്പ് രാജ്യത്തെ ആദ്യത്തെ ഫ്ലക്സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ന് വിപണിയില്‍ അവതരിപ്പിക്കും. സാധാരണക്കാരായ ജനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ നിന്നും വലിയ രീതിയില്‍ ആശ്വാസം നല്‍കാനും പരിസ്ഥിതി സൗഹൃദ യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ ലോഞ്ച്. ഇന്ന് നടക്കുന്ന ഈ ചരിത്രപരമായ ലോഞ്ച് ചടങ്ങില്‍ രാജ്യത്തെ ഹരിത മൊബിലിറ്റി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും പങ്കെടുക്കും.

രാജ്യത്തെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് കാറിന്റെ വരവിന് തീയതി

കാറുകൾക്കെല്ലാം വില കൂട്ടിയ തീരുമാനത്തിന് പിന്നാലെ പുത്തനൊരു പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്‌ട്രിക് കാറിനെ സമ്മാനിച്ച് ഇന്ത്യക്കാരെ ഹാപ്പിയാക്കാൻ ഒരുങ്ങുകയാണ് ചൈനീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്ത വണ്ടിഭ്രാന്തൻമാർക്കിടയിൽ ട്രെൻഡായിരുന്നു. സാധാരണ കണ്ടുവരുന്ന തരം ഇലക്ട്രിക് കാറായിരിക്കില്ല ഇതെന്നതാണ് ഇത്രയും ചർച്ചയാവാൻ കാരണമായിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) മോഡലാണ് ബിൽഡ് യുവർ ഡ്രീംസ് പുറത്തിറക്കാൻ പോവുന്നത്. അതായത് JSW മോട്ടോർസിന് മുന്നേ തന്നെ ബിവൈഡി തങ്ങളുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനം രാജ്യത്തിനായി സമർപ്പിക്കുമെന്ന് സാരം.

തുടർച്ചയായി 3-ാം മാസവും വളര്‍ച്ച നേടി നിസാന്‍

ജപ്പാനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ (Nissan), ഇന്ത്യന്‍ വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും വന്‍ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ മൂന്ന് കാറുകളാണ് നിസാന്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. സബ് കോംപാക്റ്റ് എസ്‌യുവിയായ നിസാന്‍ മാഗ്‌നൈറ്റ്, പ്രീമിയം എസ്‌യുവിയായ X-ട്രെയില്‍ എന്നിവയ്ക്കൊപ്പം ഈ വര്‍ഷം വിപണിയിലെത്തിയ പുത്തന്‍ എംപിവി മോഡലായ നിസാന്‍ ഗ്രവൈറ്റും (Nissan Gravite) ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനി പുതുതായി അവതരിപ്പിച്ച ഗ്രാവൈറ്റ് ഫാമിലി എംപിവിക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതാണ് ഈ വലിയ വില്‍പ്പന മുന്നേറ്റത്തിന്റെ പ്രധാന കാരണം.

ഒറ്റ വർഷംകൊണ്ട് ഇന്ത്യയിൽ നിർമിച്ചത് 10,000 ഇവികൾ

രാജ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വാഹന വിഭാഗത്തിൽ (Electric Car Segment) ടാറ്റ മോട്ടോർസിനേയും മഹീന്ദ്രയേയും മാരുതിയേയും എംജിയേയുമെല്ലാം വെല്ലുവിളിച്ചുകൊണ്ട് എത്തിയ വിയറ്റ്നാമീസ് വൈദ്യുത വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast) വെന്നിക്കൊടി പാറിക്കുകയാണ്. മെയ്‌ഡ് ഇൻ ഇന്ത്യ VF6, VF7 മോഡലുകളിലൂടെ വിപ്ലവം രചിച്ച് മുന്നേറുന്ന കമ്പനി ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ ഇന്ത്യക്കാരുടെ മനംകർന്നിട്ടുണ്ട്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ പ്ലാന്റിൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ വിൻഫാസ്റ്റ് ഇന്ത്യയിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. മറ്റൊന്നുമല്ല, രാജ്യത്ത് 10,000 ഇവികളുടെ നിർമാണം പൂർത്തീകരിച്ചിരിക്കുകയാണ് കമ്പനി.
Advertisement

സിമ്പിളിന് 250 കോടിയുടെ പുതിയ നിക്ഷേപം

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരു ആസ്ഥാനമായ സിമ്പിള്‍ എനര്‍ജി പുതിയ നിക്ഷേപം സമാഹരിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ മികച്ച സ്വീകാര്യതയുള്ള ബ്രാന്‍ഡായി മാറിയ സിമ്പിള്‍ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബാറ്ററി നിര്‍മ്മാണ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുമായായാണ് നിക്ഷേപകരില്‍ നിന്ന് 250 കോടി രൂപ സമാഹരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് സിമ്പിള്‍ എനര്‍ജി.

27.26 കിലോമീറ്റർ മൈലേജുള്ള പെട്രോൾ കാറിന്റെ ഡെലിവറി തുടങ്ങി

ഇന്ത്യൻ വിപണിയിൽ വീണ്ടും ഫോമിലേക്ക് ഉയരാനുള്ള ഹോണ്ടയുടെ തയാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിറ്റി ഫെയ്‌സ്‌ലിഫ്റ്റും (Honda City Facelift Sedan) ZR-V ഹൈബ്രിഡ് കാറും പുറത്തിറക്കിയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ തുടക്കമിട്ടിരിക്കുന്നത്. മെയ് 22-ന് വിപണിയിൽ അവതരിപ്പിച്ച മിഡ്-സൈസ് സെഡാൻ സെഗ്മെന്റിലെ രാജാവായ പുത്തൻ സിറ്റിയുടെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. NA പെട്രോൾ, ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ തരങ്ങളിൽ എത്തുന്ന വാഹനത്തിന്റെ മൈലേജ് കൂടിയ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിനെ രാജ്യം വളരെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്.

31 ദിവസം കൊണ്ട് വിറ്റത് 1 ലക്ഷത്തിനടുത്ത് വാഹനങ്ങൾ!

സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളുടെ ബലത്തില്‍ ഇന്ത്യന്‍ വിപണി ഭരിക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2026 മെയ് മാസത്തിലും മികച്ച നേട്ടം സ്വന്തമാക്കി. വിതരണ ശൃംഖലയിലെ ചെറിയ തടസങ്ങള്‍ നിലനില്‍ക്കുമ്പോഴും മഹീന്ദ്ര ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി 1 ലക്ഷത്തിനടുത്ത് യൂണിറ്റുകള്‍ വിറ്റഴിച്ചു. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഗാഡിവാഡി (GaadiWaadi) പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 മെയ് മാസത്തില്‍ ആകെ 99,636 യൂണിറ്റ് വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനി 20 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

'BaaS' പ്ലാനിൽ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഇവികള്‍

ഇലക്ട്രിക് കാറുകള്‍ (Electric Car) വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അവയുടെ ഉയര്‍ന്ന പ്രാരംഭ വില. എന്നാല്‍ ഇതിന് പരിഹാരമായി പ്രമുഖ കമ്പനികള്‍ അവതരിപ്പിച്ച ബാറ്ററി-ആസ്-എ-സര്‍വീസ് അഥവാ 'ബാസ്' (BaaS) പദ്ധതിയിലൂടെ കുറഞ്ഞ ചിലവില്‍ കാറുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. വാഹനത്തിന്റെ വിലയില്‍ നിന്ന് ബാറ്ററിയുടെ തുക ഒഴിവാക്കി നല്‍കുന്നതാണ് ഈ പുതിയ ബിസിനസ് രീതി. ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും ചെലവേറിയ ഘടകമായ ബാറ്ററി ഒഴിവാക്കുന്നതിലൂടെ പ്രാരംഭ പര്‍ച്ചേസ് ചെലവ് വലിയ രീതിയില്‍ കുറയുന്നു.
Advertisement

കാലങ്ങൾക്ക് ശേഷം 220 സിസി മോഡലിനെ പുനരവതരിപ്പിച്ച് ബജാജ്

ക്രൂയിസർ ബൈക്കുകൾ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരായിരിക്കും ബജാജ് അവഞ്ചർ. 160 സിസിയിലും 220 സിസിയിലും കുറച്ചുകാലം വിലസി നടന്ന മിടുക്കൻ രൂപംകൊണ്ടും പെർഫോമൻസും കൊണ്ടാണ് എതിരാളികളെ വിറപ്പിച്ചിരുന്നത്. ഇപ്പോൾ ന്യൂജെൻ മോഡലുകൾക്കിടയിൽ എല്ലാവരും മറുന്നുപോയെങ്കിലും ഒരു തിരിച്ചുവരവിന് കൂടി ബാല്യമുണ്ടെന്നാണ് ബജാജിന്റെ അവകാശവാദം. അതിന്റെ ഭാഗമായി ഇപ്പോഴിതാ ബജാജ് ഓട്ടോ 2026 അവഞ്ചർ സ്ട്രീറ്റ് 220 ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. താങ്ങാനാവുന്ന വിലയിലാണ് ഇത്രയും നല്ലൊരു മോട്ടോർസൈക്കിൾ വിപണിയിൽ എത്തിയിരിക്കുന്നത് എന്നതാണ് വലിയ ഹൈലൈറ്റ്.

വൈഭവിന് ടാറ്റ സിയറ എസ്‌യുവി സമ്മാനം

ഐപിഎല്ലിലെ മാത്രമല്ല, ലോകക്രിക്കറ്റിലെ തന്നെ വണ്ടർ കിഡായി മാറിയിരിക്കുകയാണ് ബീഹാറിൽ നിന്നുമുള്ള വൈഭവ് സൂര്യവംശി (Vaibhav Sooryavanshi). ഒരു പതിനഞ്ച് വയസുകാരൻ പുറത്തെടുക്കുന്ന പ്രകടനം കണ്ട് ക്രിക്കറ്റ് പ്രേമികളെല്ലാം കോരിത്തരിച്ചിരിക്കുകയാണ്. 16 മത്സരങ്ങളിൽ നിന്ന് 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റൺസാണ് കുട്ടിത്താരം അടിച്ചെടുത്തിരിക്കുന്നത്. രാജസ്ഥാൻ പ്ലേഓഫ് വരെ എത്തിയത് വൈഭവിന്റെ പ്രടനത്തിന്റെ മികവിൽ മാത്രമാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. കേവലം റൺസ് നേടുക മാത്രമല്ല, ലോകത്തെ ഏറ്റവും മികച്ച ബോളർമാരെ യാതൊരു കൂസലുമില്ലാതെയാണ് അടിച്ചൊതുക്കിയത്.

ടാറ്റ തരംഗം, 1 മാസം വിറ്റത് 59,000+ വാഹനങ്ങൾ

പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ലിമിറ്റഡ് 2026 മെയ് മാസത്തില്‍ മികച്ച വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ പരമ്പരാഗത ഐസിഇ (ICE) വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതാണ് ഈ മികച്ച നേട്ടത്തിന് പിന്നില്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2026 മെയ് മാസത്തില്‍ ആകെ 59,790 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് ടാറ്റ മോട്ടോര്‍സ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 42,040 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വില്‍പ്പനയില്‍ 42.22 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മാരുതി 1 മാസം വിറ്റത് 2.42 ലക്ഷം വണ്ടികൾ!

ഇന്ത്യന്‍ വാഹന വിപണിയില്‍ സമാനതകളില്ലാത്ത മുന്നേറ്റവുമായി ഒന്നാം നമ്പര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. 2026 മെയ് മാസത്തില്‍ മാത്രം ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി റെക്കോര്‍ഡ് വോളിയം കൈവരിച്ച വിവരം ഇപ്പോള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവന്നിട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ വളര്‍ച്ചയാണ് കമ്പനി ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2026 മെയ് മാസത്തില്‍ ആകെ 242,688 യൂണിറ്റ് വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്.
Advertisement

ഒളിപ്പിച്ച 'രഹസ്യ ആയുധം' ഓല പുറത്തെടുക്കുന്നു

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ ശക്തമായ സാന്നിധ്യമായ ഓല ഇലക്ട്രിക് കൊമേഴ്‌സ്യല്‍ മൊബിലിറ്റി രംഗത്തേക്ക്. ഡെലിവറി സര്‍വീസുകള്‍ക്കും മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ സ്‌കൂട്ടറര്‍ നിര പുറത്തിറക്കാനുള്ള അനുമതി കമ്പനിക്ക് ലഭിച്ചു. രാജ്യത്ത് നിലവില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് മേഖലകളെ ലക്ഷ്യമിട്ടാണ് ഓല ഇലക്ട്രിക് ഈ പുതിയ ചുവടുവെപ്പ് നടത്തുന്നത്. ആമസോണ്‍, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ വന്‍കിട ഡെലിവറി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ച കാരണം ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ വാണിജ്യ വാഹനങ്ങള്‍ക്ക് വിപണിയില്‍ ഇപ്പോള്‍ ഏറെ ആവശ്യക്കാരുണ്ട്.

കറുപ്പ് മ്യൂസിക് ഡയരക്ടര്‍ക്ക് കാർ സമ്മാനിച്ച് സൂര്യ

മലയാളികള്‍ക്ക് പ്രിയപ്പെട്ട കോളിവുഡ് സൂപ്പര്‍ താരമാണ് സൂര്യ. പതിറ്റാണ്ടിലേറെ കാലമായി തീയറ്റര്‍ ഹിറ്റില്ലാതെ വിഷമിച്ച സൂര്യ ഇപ്പോള്‍ 'കറുപ്പ്' (Karuppu) എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ബോ്ക്‌സ്ഓഫീസില്‍ നിന്ന് 300 കോടി രൂപയിലേറെ കളക്ഷന്‍ നേടി സിനിമ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയതിന് പിന്നാലെ, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയിരിക്കുകയാണ് സൂര്യ. സിനിമയ്ക്ക് മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറിന് (Sai Abhyankkar) മഹീന്ദ്രയുടെ അത്യാധുനിക ഇലക്ട്രിക് എസ്‌യുവിയായ 'BE 6 ബാറ്റ്മാന്‍ എഡിഷനാണ് (Mahindra BE 6 Batman Edition) സമ്മാനമായി നല്‍കിയത്.

₹24.5 ലക്ഷത്തിന്റെ ലക്ഷ്വറി ഇലക്ട്രിക് എംപിവി ഇനി ടാക്സി!

ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന ഭീമന്മാരായ വിന്‍ഫാസ്റ്റ് തങ്ങളുടെ പ്രശസ്തമായ ഗ്രീന്‍ എസ്എം ഇലക്ട്രിക് ടാക്‌സി സര്‍വീസിന് രാജ്യത്ത് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഡല്‍ഹി-എന്‍സിആര്‍, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് ഈ സമ്പൂര്‍ണ ഇലക്ട്രിക് ക്യാബ് സര്‍വീസ് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിക്ക് പിന്നാലെയാണ് കമ്പനി ഇപ്പോള്‍ വാണിജ്യ വാഹന രംഗത്തേക്കും ഇറങ്ങിയിരിക്കുന്നത്. ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍, മഹീന്ദ്ര തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളോടാണ് വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ മത്സരിക്കുന്നത്.

നഷ്‌ടപ്പെട്ട സിംഹാസനം തിരികെപ്പിടിക്കാൻ ഹ്യുണ്ടായി

ടാറ്റ മോട്ടോർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടോപ്പ് ഗിയറിൽ എത്തിയതോടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ എന്ന പദവി നഷ്‌ടപ്പെട്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ സങ്കടത്തിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. എന്നാൽ എതിരാളികളെയെല്ലാം തച്ചുടച്ചുകൊണ്ട് നഷ്‌ടപ്പെട്ട സിംഹാസനം തിരികെപ്പിടിക്കാൻ തുനിഞ്ഞിറങ്ങുകയാണ് ഹ്യുണ്ടായി. ഇതിന്റെ ഭാഗമായി 2030 മാർച്ചോടെ ഇന്ത്യയിൽ 26 ലോഞ്ചുകൾ ഒരുക്കുമെന്ന് ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യത്തെ പ്രധാന ലോഞ്ചായിരുന്നു ന്യൂജെൻ വെന്യു.
Advertisement

കുറഞ്ഞ വിലയിൽ 360 ഡിഗ്രി ക്യാമറ ലഭിക്കുന്ന കാറുകൾ

സൺറൂഫ് പോലെ തന്നെ അടുത്തിടെ ജനങ്ങൾക്കിടയിൽ വലിയ തരംഗമായ ഫീച്ചറുകളിൽ ഒന്നാണ് 360 ഡിഗ്രി ക്യാമറ. ഡ്രൈവിംഗിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സുരക്ഷ കൂട്ടാനും പാര്‍ക്കിംഗ് എളുപ്പമാക്കാനുമൊക്കെ ഏറെ സഹായകരമാവുന്ന ഈ സവിശേഷത ഇപ്പോൾ ചെറിയ ബജറ്റിലുള്ള മോഡലുകളിൽ വരെ ലഭ്യമാണ്. ഡ്രൈവിംഗിലെ പ്രധാന വെല്ലുവിളിയായ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വരെ ഒഴിവാക്കാൻ 360 ഡിഗ്രി ക്യാമറ കൊണ്ട് സഹായിക്കുമെന്നതും പ്രധാന ഗുണമാണ്. വാഹനത്തിന്റെ പലഭാഗത്തായി ഘടിപ്പിക്കുന്ന ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഡ്രൈവറിലേക്ക് എത്തിക്കുന്നത്. ഈ ഫീച്ചർ ലഭ്യമാവുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകൾ ഏതെല്ലാമെന്ന് നോക്കിയാലോ?