ബൈക്കുകളുടെ വില ഒറ്റയടിക്ക് 5,000 രൂപ വരെ കൂട്ടി ട്രയംഫ്
ഓട്ടോമൊബൈൽസ്
- 3 month, 9 days ago
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യൂത്തൻമാർക്ക് ഏറെ പ്രിയമുള്ളവരാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. റോയൽ എൻഫീൽഡ്, ഹോണ്ട, ജാവ, യെസ്‌ഡി തുടങ്ങിയ വമ്പൻമാരോട് ക്ലാഷ് വെച്ച് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ബ്രാൻഡ് അടുത്തിടെ ഫാൻസിനെ നിരാശപ്പെടുത്തുന്നൊരു തീരുമാനം കൈക്കൊണ്ടിരുന്നു. തങ്ങളുടെ നിരയിലെ മോഡലുകൾക്കെല്ലാം വില കൂട്ടാൻ പോവുകയാണെന്ന് പ്രഖ്യാപനമായിരുന്നു അത്. ഇക്കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിട്ട ട്രയംഫ് ഇപ്പോഴിതാ മണിക്കൂറുകൾക്കകം വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ്. ബ്രാൻഡ് നിരയിലെ എല്ലാ ബൈക്കുകളുടേയും പുതിയ വില എങ്ങനെയാണെന്ന് നോക്കിയാലോ?