മൗനം വെടിഞ്ഞ് അള്‍ട്രാവയലറ്റ്, ടെസറാക്റ്റ് ജനുവരിയിലെത്തും

ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് കരുതി ഇരുചക്രവാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ച് ഇനിയും മാസങ്ങള്‍ നീളും. ലോകത്തിലെ ഏറ്റവും അഡ്വാന്‍സ്ഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന് നിർമാതാക്കൾ വിശേഷിപ്പിക്കുന്ന അള്‍ട്രാവയലറ്റ് ടെസറാക്റ്റ് അടുത്ത വര്‍ഷം മാത്രമേ ഉപഭോക്താക്കളിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഓട്ടോമോട്ടീവ് പോര്‍ട്ടലായ ബൈക്ക്വാലെ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2027 ജനുവരിയിലാണ് ഈ സ്‌കൂട്ടറിന്റെ ലോഞ്ചും കസ്റ്റമര്‍ ഡെലിവറിയും ഒരേസമയം ആരംഭിക്കുക. 2025-ല്‍ കണ്‍സെപ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചതിന് ശേഷം സ്‌കൂട്ടര്‍ ഇന്ത്യയിലെ 30 വ്യത്യസ്ത നഗരങ്ങളില്‍ ഇത് കൊണ്ടുപോയി കമ്പനി ഉപഭോക്താക്കളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ചിരുന്നു.

നിർബന്ധമായി വാങ്ങേണ്ട കാർ ആക്‌സസറികൾ

പുതിയൊരു കാർ വാങ്ങുകയെന്നത് പലരുടേയും വലിയ ആഗ്രഹമായിരിക്കും. ഇന്ന് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സംഗതിയായി കാറുകൾ മാറിയിട്ടുമുണ്ട്. ഡ്രീം കാർ സ്വന്തമാക്കിയാൽ അതിനെ മോടിപിടിപ്പിക്കുന്ന കാര്യത്തിലും മലയാളികൾ ധൂർത്തൻമാരാണ്. വണ്ടിയെ ആക്‌സസറികൾ വാങ്ങാനായി പരക്കംപായുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണ്. ചിലരാണെങ്കിൽ ഷോറൂമിൽ നിന്നും വണ്ടിയിറക്കി നേരെ പോവുന്നതാവട്ടെ ആക്‌സസറി ഷോപ്പിലേക്കാവും. പലരും അലോയ് വീൽ കയറ്റാനാവും കൂടുതൽ പണം കണ്ടെത്തുന്നത്. എന്നാൽ ഉറപ്പായും ഉപകാരപ്പെടുന്ന ചില ആക്‌സസറികൾ കൂടി വാങ്ങാൻ മറക്കരുത് കേട്ടോ. അവ ഏതെല്ലാമെന്ന് ഒന്ന് നോക്കിയാലോ?

എംജി മജസ്റ്റർ ഫോർച്യൂണറിനെ ഒതുക്കുമോ? താരതമ്യം വായിക്കാം

ഇന്ത്യന്‍ പ്രീമിയം എസ്‌യുവി വിപണിയിലെ ഒന്നാം സ്ഥാനക്കാരനായ ടൊയോട്ട ഫോര്‍ച്യൂണറിനോട് മത്സരിക്കാന്‍ അത്യാധുനിക സവിശേഷതകളോടെ എത്തുന്ന എംജി മജസ്റ്ററിന്റെ വില ഇന്ന് 27 മെയ് 2026) പ്രഖ്യാപിക്കുകയുണ്ടായി. ഫെബ്രുവരി 12-ന് രാജ്യത്ത് ആദ്യമായി അവതരിപ്പിക്കപ്പെട്ട എസ്‌യുവിയുടെ വില പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. D+ സെഗ്‌മെന്റിലേക്ക് കാലെടുത്ത് വെച്ച മജസ്റ്ററിന് മുന്‍ഗാമിയായ ഗ്ലോസ്റ്ററിന് പറ്റാതെ പോയത് സാധിച്ചെടുക്കാന്‍ പറ്റുമോ എന്നാണ് വാഹന പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ എംജി മജസ്റ്ററും ടൊയോട്ട ഫോര്‍ച്യൂണറും തമ്മില്‍ നമുക്ക് മാറ്റുരച്ച് നോക്കാം.

40.99 ലക്ഷത്തിന് എംജിയുടെ ഭീമൻ എസ്‌യുവി വിപണിയിൽ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് എംജി മജസ്റ്റർ (MG Majestor SUV). സാക്ഷാൽ ടൊയോട്ട ഫോർച്യൂണറിന്റെ വില്ലനായി അവതരിക്കാൻ കാത്തിരുന്ന എസ്‌യുവിയുടെ ഔദ്യോഗിക വില പ്രഖ്യാപനവും എത്തിയിരിക്കുകയാണ്. കച്ചോടമില്ലാതിരുന്ന ഗ്ലോസ്റ്ററിന്റെ പകരക്കാരനായി എത്തുന്ന മോഡലിന്റെ വില അടിപൊളിയായാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. 40.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് മജസ്റ്റർ എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. 4x2 ഓട്ടോമാറ്റിക്കിന്റെ വിലയാണിത്. അതേസമയം ടോപ്പ് എൻഡ് 4x4 ഓട്ടോമാറ്റിക്കിന് 44.99 ലക്ഷവും എക്സ്ഷോറൂം വില വരും.
Advertisement

75 കി.മീ ടോപ്പ് സ്പീഡുള്ള വാരിവോ CRX എത്തി

ഇന്ത്യന്‍ വാഹന വിപണിയില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒരേസമയം നാല് പുതിയ അത്യാധുനിക ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ബ്രാന്‍ഡായ വാരിവോ ഇലക്ട്രിക്.ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026 മെയ് മാസത്തില്‍ നടന്ന ഡീലര്‍ മീറ്റിലാണ് കമ്പനി ഈ പുതിയ മോഡലുകളുടെ മറനീക്കി വെളിപ്പെടുത്തിയത്. ഇന്ത്യയിലെ 19 വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 350-ലധികം ഡീലര്‍മാര്‍ പങ്കെടുത്ത വലിയ ചടങ്ങിലാണ് ഈ നാല് സ്‌കൂട്ടറുകളും നിര്‍മ്മാതാക്കള്‍ പ്രദര്‍ശിപ്പിച്ചത്.

ടാറ്റയുടെ ഏറ്റവും 'ചീപ്പ്' കാര്‍ ഒരേസമയം 3 അവതാരത്തില്‍!

ഇന്ത്യന്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ വലിയ വിപണി വിഹിതമുള്ള ടാറ്റാ ടിയാഗോ നിര പുത്തന്‍ അപ്ഡേറ്റുകളോടെ നാളെ വിപണിയിലെത്തും. വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടിയാഗോ, ടിയാഗോ ഐസിഎന്‍ജി, ടിയാഗോ ഇവി എന്നിവയുടെ പുത്തന്‍ ഫെയ്‌ലിഫ്റ്റ് പതിപ്പുകള്‍ മെയ് 28-ന് ഇന്ത്യന്‍ വിപണിയില്‍ ഒരേസമയം വിപണനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായി പുറത്തിറങ്ങുന്ന പെട്രോള്‍ പതിപ്പിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ കമ്പനി വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടുതല്‍ ഷാര്‍പ്പായ മുന്‍ഭാഗം, പുരികത്തിന്റെ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതിയ പിക്‌സല്‍ ഡിസൈന്‍ ഫോഗ് ലാമ്പുകള്‍, പരിഷ്‌കരിച്ച ബമ്പറുകള്‍ എന്നിവ ഇതിന്റെ സവിശേഷതയാണ്.

ലോൺ റെഡിയാക്കി വെച്ചോളൂ, വിറ്റുതീർന്ന കാർ വീണ്ടും വരുന്നു

കഴിഞ്ഞ വർഷം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വിറ്റുപോയൊരു സ്കോഡ കാറുണ്ടായിരുന്നു. 63.93 ലക്ഷം രൂപയോളം കേരളത്തിൽ ഓൺ-റോഡ് വില വരുന്ന ഒക്‌ടാവിയ RS എന്ന പെർഫോമൻസ് സെഡാനാണ് ഇത്രവേഗത്തിൽ വിറ്റഴിഞ്ഞത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറിന്റെ 100 യൂണിറ്റുകളായിരുന്നു ആദ്യം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. കമ്പനി പ്രതീക്ഷിച്ചതിലും വേഗത്തിൽ ആളുകൾ വാങ്ങിക്കൊണ്ട് പോയതോടെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ആകെ സന്തോഷത്തിലായിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ ബാച്ചും അധികം വൈകാതെ എത്തിക്കാമെന്ന ഉറപ്പും സ്കോഡ ആരാധകർക്ക് നൽകിയിരുന്നു.

68.75 KM മൈലേജുള്ള ഹൈബ്രിഡ് സ്‌കൂട്ടറിന്റെ കച്ചോടം ഇരട്ടി

സ്‌കൂട്ടർ സെഗ്മെന്റിൽ ഹോണ്ട, ടിവിഎസ്, സുസുക്കി പോലുള്ള ബ്രാൻഡുകളുടെ തേരോട്ടമാണ് കാണാനാവുന്നതെങ്കിലും കരഘോഷങ്ങളില്ലാതെ മറ്റൊരു കമ്പനിയും മിടുക്ക് കാണിക്കുന്നുണ്ട്. അതും രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് സ്‌കൂട്ടറുകൾ പുറത്തിറക്കിയവരാണ് ഇത്തരത്തിൽ പണംവാരുന്നതെന്ന് അറിഞ്ഞാൽ ആരാണതെന്ന് പലരും ചോദിച്ചേക്കാം. അത് മാറ്റാരുമല്ല, ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയാണ് സ്‌കൂട്ടർ വിഭാഗത്തിൽ നേട്ടമുണ്ടാക്കി കുതിക്കുന്നത്. ഫാസിനോ, റേ ZR എന്നിങ്ങനെ രണ്ട് തട്ടുപൊളിപ്പൻ മോഡലുകളാണ് ബ്രാൻഡിന്റെ ഇപ്പോഴത്തെ വജ്രായുധം. ഇതിൽ ഫാസിനോ കഴിഞ്ഞ മാസം യമഹയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഇരുചക്ര വാഹനം ആയി മാറിയിരിക്കുകയാണ്.
Advertisement

ഫെറാറിയുടെ ആദ്യത്തേ ഇലക്ട്രിക് കാറായ 'ലൂസ്' എത്തി;

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ഫെറാറി (Ferrari) തങ്ങളുടെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് പ്രൊഡക്ഷന്‍ മോഡലായ 'ലൂസ്' (Ferrari Luce) ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ആപ്പിളിന്റെ മുന്‍ ചീഫ് ഡിസൈനര്‍ സര്‍ ജോണി ഐവിന്റെ നേതൃത്വത്തിലുള്ള 'ലവ്ഫ്രം' (LoveFrom) എന്ന പ്രശസ്ത ക്രിയേറ്റീവ് കൂട്ടായ്മയാണ് ഇലക്ട്രിക് വാഹന യുഗത്തിലേക്ക് ഫെറാറി ചുവടുവെക്കുന്ന ഈ സുപ്രധാന മോഡലിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത്. 5,026 മില്ലീമീറ്റര്‍ നീളമുള്ള ഈ അത്യാധുനിക ഇലക്ട്രിക് കാറില്‍ അഞ്ച് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കും.

ഏറ്റവും മൈലേജുള്ള സെഡാൻ! ഒരു ലിറ്റർ പെട്രോളിൽ നല്ല ലാഭം

സെഡാനുകളുടെ രാജാവായി അറിയപ്പെടുന്ന കാറാണ് ഹോണ്ട സിറ്റി (Honda City Sedan). കാലങ്ങളായി ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമായി തുടരുന്ന വണ്ടിക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ല. പലരും സ്റ്റാറ്റസ് സിമ്പലായി കാണുന്ന സിറ്റിയിൽ വന്നിറങ്ങിയാൽ തന്നെ പ്രത്യേക പരിഗണനയാണ് ലഭിക്കുക. നല്ല ബിൽഡ് ക്വാളിറ്റി, റിഫൈൻഡായുള്ള എഞ്ചിൻ, നല്ല സർവീസ് എന്നിവയെല്ലാമാണ് എതിരാളികളിൽ നിന്നും ഹോണ്ട സിറ്റിയെ വേറിട്ടുനിർത്തുന്നത്. എസ്‌യുവികളുടെ വരവോടെ പ്രതാപം കുറഞ്ഞുവെങ്കിലും ഇപ്പോഴും വിപണിയിൽ ശക്തിയായ സാന്നിധ്യമാണ് സിറ്റി. അടുത്തിടെ മുഖംമിനുക്കിയെത്തി ഒന്ന് ഞെട്ടിക്കുകയും ചെയ്‌തിരുന്നു.

ടിവി താരങ്ങള്‍ക്കിടയിലെ 'പ്രിന്‍സ്' വാങ്ങിയ കാര്‍ കണ്ടോ?

പ്രശസ്ത ടെലിവിഷന്‍ അഭിനേതാവും മോഡലുമായ പ്രിന്‍സ് നരൂല കോടികള്‍ വിലമതിക്കുന്ന ഒരു ആഡംബര സെഡാന്‍ കാര്‍ സ്വന്തമാക്കി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അഭിനയത്തിന് പുറമെ തന്റെ ആഡംബര ജീവിതശൈലികൊണ്ടും സമൂഹമാധ്യമങ്ങളില്‍ നിരന്തരം ശ്രദ്ധിക്കപ്പെടാറുള്ള താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണിത്. മെര്‍സിഡീസ് ബെന്‍സിന്റെ പ്രൗഢി വിളിച്ചോതുന്ന ഐക്കോണിക് എസ്-ക്ലാസ് മോഡല്‍ തന്റെ ഗരാജില്‍ എത്തിച്ച് താരത്തിന്റെ പുതിയ ആഘോഷം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. വൈറല്‍ ഭയാനി (Viral Bhayani) ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ട ഏറ്റവും പുതിയ റീലുകളിലും സ്വന്തം പ്രൊഫൈലിലും താരം തന്റെ പുതിയ മെര്‍സിഡീസ് കാര്‍ ഡെലിവറി എടുക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

എഞ്ചിൻ ശേഷി കുറച്ചിട്ടും ജനങ്ങളെ പിഴിയാൻ ട്രയംഫ്

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡിനെ പരീക്ഷിക്കാൻ എത്തിയവരാണ് ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. ബജാജിനെ കൂട്ടുപിടിച്ചെട്ടിയ 400 സിസി മോഡലുകൾ രാജ്യത്ത് വലിയ തരംഗമായപ്പോൾ എൻഫീൽഡ് ചെറുതായൊന്ന് ഭയന്നിട്ടുണ്ടാവും. അടുത്തിടെ കേന്ദ്ര സർക്കാർ ജിഎസ്‌ടി 2.0 അവതരിപ്പിച്ചതോടെ 350 സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് വലിയ വിലക്കുറവ് സംഭവിച്ചിരുന്നു. അതോടൊപ്പം തന്നെ 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ നികുതി വലിയ തോതിൽ സർക്കാർ ഉയർത്തുകയും ചെയ്‌തു. ഇത് ട്രയംഫിന് വലിയ തിരിച്ചടിയാണ് നൽകിയത്.
Advertisement

വിൽപ്പന ഉയർത്തി വിലകുറഞ്ഞ ഫോറിൻ MPV

ഇന്ത്യന്‍ മിഡില്‍ക്ലാസ് കുടുംബങ്ങളുടെ പ്രിയപ്പെട്ട 7 സീറ്റര്‍ ഫാമിലി കാറായ റെനോ ട്രൈബര്‍ 2026 ഏപ്രിലില്‍ വില്‍പ്പനയില്‍ മുന്നേറ്റം നടത്തി. പ്രമുഖ ഓട്ടോമൊബൈലായ ഓട്ടോപണ്ഡിറ്റ്‌സ് (Autopunditz) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് റെനോ ഇന്ത്യയുടെ ഈ നേട്ടം വ്യക്തമാകുന്നത്. 2026 ഏപ്രില്‍ മാസത്തില്‍ ആകെ 1,917 ട്രൈബര്‍ എംപിവികളാണ് ഫ്രഞ്ച് കമ്പനി രാജ്യത്തുടനീളം വിറ്റഴിച്ചത്. 2025 ഏപ്രിലില്‍ വിറ്റഴിച്ച 1,401 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ റെനോ ട്രൈബര്‍ ഇത്തവണ 36.83 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. വാര്‍ഷിക വളര്‍ച്ച നേടാനായെങ്കിലും മുന്‍മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ നേരിയ ഇടിവ് കാണാന്‍ സാധിക്കും.

ഫ്ലെക്‌സ് ഫ്യുവൽ കാർ ജൂണിൽ വിപണിയിലെത്തും!

പെട്രോൾ, ഡീസൽ, സിഎൻജി ഇന്ധനങ്ങളുടെ വില ദിനംപ്രതി കൂടുന്നതിൽ പൊറുതിമുട്ടിയിരിക്കുകയാണ് ജനം. ഇവികളിലേക്ക് മാറാമെന്ന് വിചാരിച്ചാൽ തുടക്കത്തിൽ മുടക്കേണ്ടി വരുന്ന ഉയർന്ന വിലയും ബാറ്ററിയും റേഞ്ചുമായി ബന്ധപ്പെട്ട ആകുലതകളുമാണ് പിന്നോട്ട് വലിക്കുന്നത്. അതേസമയം ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി 100 ശതമാനം എഥനോള്‍ ഇന്ധനത്തിലേക്ക് വേഗത്തില്‍ മാറാനൊരുങ്ങുന്ന നടപടികളുമായി മുമ്പോട്ട് പോവുകയാണ് കേന്ദ്രസര്‍ക്കാർ. പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതമാണ് ഫ്ലെക്സ് ഫ്യുവലായി ഉപയോഗിക്കാറുള്ളത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാർ ടാറ്റ മോട്ടോർസ് പുറത്തിറക്കാൻ തയാറാണെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.

ഈ 5 ഐക്കോണിക് കാറുകൾ ഇന്നും നിരത്തിലെ രാജാക്കന്മാർ

ഇന്ത്യന്‍ വാഹന പ്രേമികളുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയെടുക്കുകയും മധ്യവര്‍ഗ കുടുംബങ്ങളുടെ സ്വപ്ന വാഹനങ്ങളായി മാറുകയും ചെയ്ത തൊണ്ണൂറുകളിലെ ചില ഇതിഹാസ കാറുകളുണ്ട്. പഴയകാല ഡിസൈനുകളുടെ ഓര്‍മ പുതുക്കിക്കൊണ്ട് പല പ്രമുഖ ബ്രാന്‍ഡുകളും തങ്ങളുടെ ജനപ്രിയ മോഡലുകളെ കാലാനുസൃതമായി പരിഷ്‌കരിച്ച് വിപണിയില്‍ നിലനിര്‍ത്തിപ്പോരുന്നു. കാലമേറെ കഴിഞ്ഞിട്ടും പുത്തന്‍ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഇന്നും വിപണിയില്‍ രാജാവായി തുടരുന്ന 5 ഐക്കണിക് മോഡലുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. വിശ്വാസ്യതയും ഈടും കൊണ്ട് ശ്രദ്ധേയമായ ഈ വാഹനങ്ങള്‍ പുതിയ തലമുറയ്ക്കായി വിപണിയില്‍ ഇപ്പോഴും ലഭ്യമാണ്. ഓരോ കാറുകളുടെയും ഇപ്പോഴത്തെ വിപണി വിലയും സാങ്കേതിക സവിശേഷതകളും വിശദമായി പരിശോധിക്കാം.

പുത്തൻ എസ്‌യുവിയുടെ പണിതുടങ്ങി മക്കളേ... ഇനി വിലയും അറിയണം

ഇന്ത്യൻ വിപണിയിൽ എസ്‌യുവി വിഭാഗത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചവരാണ് എംജി മോട്ടോർസ്. ഹെക്‌ടർ എന്ന മോഡലിലൂടെ അരങ്ങേറ്റം കുറിച്ച ചൈനീസ് വാഹന നിർമാതാക്കൾ പിന്നീട് ആസ്റ്റർ, ഗ്ലോസ്റ്റർ പോലുള്ള തട്ടുപൊളിപ്പൻ വണ്ടികളും രാജ്യത്തിന് സമ്മാനിച്ചു. ഇതിൽ ടൊയോട്ട ഫോർച്യൂണർ പോലുള്ള ഫുൾ-സൈസ് എസ്‌യുവികളോട് മത്സരിക്കാനെത്തിയ ഗ്ലോസ്റ്റർ ADAS പോലുള്ള ഫീച്ചർ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വാഹനം കൂടിയാണ്. തുടക്കം നന്നായെങ്കിലും പിന്നീട് ഇതേ വേഗം വിൽപ്പനയിൽ കാഴ്ച്ചവെക്കുന്നതിൽ എസ്‌യുവി പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഒരു യൂണിറ്റ് പോലും എംജി വിറ്റഴിച്ചിട്ടില്ല.
Advertisement

അൾട്രാവയലറ്റ് ഇ-ബൈക്കിന് പുതിയ ബേസ് വേരിയന്റ്

രാജ്യത്തെ പ്രമുഖ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് തങ്ങളുടെ ജനപ്രിയ മോഡലായ X-47 ക്രോസ്ഓവറിന്റെ പുതിയ ബേസ് വേരിയന്റ് ഔദ്യോഗികമായി അവതരിപ്പിച്ചു. ഇന്ത്യന്‍ പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കുറഞ്ഞ വിലയില്‍ പുറത്തിറക്കിയ വേരിയന്റ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബജറ്റില്‍ ഒതുങ്ങുന്ന വിലയില്‍ സ്‌പോര്‍ട്‌സ് ഇലക്ട്രിക് ബൈക്കുകള്‍ തിരയുന്നവര്‍ക്ക് ഈ പുതിയ അപ്ഡേറ്റ് ഏറെ പ്രയോജനപ്പെടും. പുതുതായി വിപണിയില്‍ എത്തിയ അള്‍ട്രാവയലറ്റ് ബേസ് വേരിയന്റിന്റെ വില 2.49 ലക്ഷം രൂപയാണ്.

ഇന്നോവ പോലൊരു 7-സീറ്റർ, കഴിഞ്ഞ മാസം വാങ്ങിയത് 850 പേർ

വീട്ടിലേക്ക് വലിയൊരു 7 സീറ്റർ വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ പലരും മനസിൽ കാണുന്നത് ടൊയോട്ട ഇന്നോവ, മാരുതി എർട്ടിഗ പോലുള്ള മോഡലുകളാവും അല്ലേ. എന്നാൽ ഇന്നോവയുടെ വില കേൾക്കുമ്പോൾ പലരും ഓടി മാരുതിയുടെ ഷോറൂമിൽ പോയി എർട്ടിഗ ഒന്ന് നോക്കിവെക്കും. എന്നാൽ ആ കൊടുക്കുന്ന പൈസയ്ക്ക് ഒരു പ്രീമിയം ഫീൽ കിട്ടില്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. അത്തരക്കാർക്കായി നിരവധി സെവൻ സീറ്റർ എസ്‌യുവികൾ ഇന്ന് വിപണിയിലുണ്ട്. ഹ്യുണ്ടായിയുടെ ഷോറൂമിൽ പോയാൽ സാക്ഷാൽ ഇന്നോവയെ വരെ വെല്ലാൻ പാകത്തിനുള്ള ഒരു മോഡൽ കാണാം.

ദൃശ്യത്തിലെ 'പ്രഭാകർ' 2.7 കോടിയുടെ പോർഷ വാങ്ങി!

തലക്കെട്ട് കണ്ട് മലയാളം ദൃശ്യം (Drishyam) ഫ്രാഞ്ചൈസിയെ കുറിച്ചാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് ആദ്യമേ ഓര്‍മിപ്പിക്കുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ സിനിമകളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ബോക്‌സ്ഓഫീസില്‍ നിന്ന് കോടികള്‍ വാരി നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. വിദേശഭാഷകളിലടക്കം റീമേക്ക് ചെയ്ത സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെ പേര് പോലും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണ്. ദൃശ്യം 2 തെലുങ്ക് പതിപ്പ് സംവിധാനം ചെയ്തത് ജീത്തു ജോസഫ് തന്നെയായിരുന്നു. ദൃശ്യത്തിന്റെ മലയാളം പതിപ്പില്‍ സിദ്ദിഖ് അഭിനയിച്ച പ്രഭാകര്‍ എന്ന കഥാപാത്രം തെലുങ്കില്‍ അവതരിപ്പിച്ചത് ടോളിവുഡിലെ പ്രമുഖ നടനായ നരേഷ് വിജയകൃഷ്ണയായിരുന്നു.

കൂടുതൽ പ്രീമിയം ലുക്കിൽ തിളങ്ങാൻ ജുപ്പിറ്റർ 125

യൂത്തിനും ഫാമിലിക്കും ഒരുപോലെ പ്രിയങ്കരമായ ടിവിഎസ് ജുപ്പിറ്റര്‍ 125 സ്‌കൂട്ടര്‍ ഇനി കൂടുതല്‍ സ്‌റ്റൈലിഷ് ലുക്കില്‍ സ്വന്തമാക്കാം. രണ്ട് ആകര്‍ഷകമായ പുതിയ ഡ്യുവല്‍-ടോണ്‍ നിറങ്ങളുമായാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ജുപ്പിറ്റര്‍ സ്‌കൂട്ടര്‍ ശ്രേണിക്ക് പുതുമ നല്‍കുന്നതിനായി പുതിയ നിറങ്ങള്‍ നല്‍കിയതിനൊപ്പം വിലയില്‍ നേരിയ വര്‍ദ്ധനവും കമ്പനി വരുത്തിയിട്ടുണ്ട്. ജുപ്പിറ്ററിന്റെ (DT SXC വേരിയന്റിലാണ് ഈ പുതിയ നിറങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്. ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി വിപണിയില്‍ നിന്ന് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ അപ്‌ഡേറ്റ് നടപ്പാക്കിയിരിക്കുന്നത്.
Advertisement

₹30,000 ബജറ്റിൽ വാങ്ങാവുന്ന 5 ഇ-സൈക്കിളുകൾ

പെട്രോള്‍ വിലവര്‍ദ്ധനവും ട്രാഫിക്കും കാരണം പുതിയ ഗതാഗത മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അല്ലാതെ അതിലും കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ഒരു വഴിയുണ്ട്. ഡ്രൈവിംഗ് ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ കൊണ്ടുനടക്കാവുന്ന ഇലക്ട്രിക് സൈക്കിളുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ കനത്ത ഗതാഗതക്കുരുക്കുകള്‍ക്കും പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമായാണ് ഇത്തരം മോഡേണ്‍ ഇ-സൈക്കിളുകള്‍ (Electric Cycles) വിപണി പിടിക്കുന്നത്. കുറഞ്ഞ പരിപാലനച്ചെലവും മികച്ച യാത്രാസൗകര്യവും നല്‍കുന്ന ഈ വാഹനങ്ങള്‍ ആരോഗ്യ സംരക്ഷണത്തിനും അനുയോജ്യമായവയാണ്.

വിലക്കുറവിൽ വിറ്റിട്ടും 7-സീറ്ററിന്റെ വിൽപ്പന താഴേക്ക്

സാധാരണ ഹാച്ച്ബാക്ക് കാറിന്റെ വിലയില്‍ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന അത്യാധുനിക സവിശേഷതകളുള്ള ഒരു ഫാമിലി എംപിവിയാണ് നിസാന്‍ ഗ്രാവൈറ്റ്. വെറും 5.65 ലക്ഷം രൂപ പ്രാരംഭ വിലയില്‍ എത്തിയ നിസാന്‍ ഗ്രാവൈറ്റിന്റെ പുതിയ വില്‍പ്പന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട 7 സീറ്റര്‍ എംപിവിയായ ഗ്രാവൈറ്റിന്റെ (Nissan Gravite) വില്‍പ്പന ഇപ്പോള്‍ ഇടിവിലാണ്. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ, ഓട്ടോ പണ്ഡിറ്റ്‌സ് പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ രാജ്യത്തുടനീളം ആകെ 1,428 ഗ്രാവൈറ്റ് കാറുകള്‍ മാത്രമാണ് നിസാന് വില്‍ക്കാന്‍ സാധിച്ചത്.

ഫോണിന്റെ വിലക്ക് വിറ്റിട്ടും ജനം മൈൻഡ് ചെയ്യുന്നില്ല

പ്രീമിയം സ്മാര്‍ട്ട്ഫോണിന്റെ വിലയില്‍ സ്വന്തമാക്കാവുന്ന വിലയും ലിറ്ററിന് 80 കിലോമീറ്റര്‍ വരെ മൈലേജുമുള്ള ടിവിഎസ് ബൈക്കിന്റെ വില്‍പ്പനയില്‍ ഇടിവ്. 2007 മുതല്‍ ഇന്ത്യന്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലെ സജീവ സാന്നിധ്യമായ ടിവിഎസ് സ്‌പോര്‍ട്ട് (TVS Sport) മോഡലിന്റെ വില്‍പ്പനയിലാണ് ഇപ്പോള്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ റഷ്‌ലെയ്ന്‍ (Rushlane) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ രാജ്യത്തുടനീളം ആകെ 9,067 ടിവിഎസ് സ്‌പോര്‍ട്ട് ബൈക്കുകള്‍ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാന്‍ സാധിച്ചിട്ടുള്ളത്.

നല്ല ഗ്രൗണ്ട് ക്ലിയറൻസുള്ള ഇലക്‌ട്രിക് എസ്‌യുവികൾ

ഇന്ത്യയിലെ റോഡുകൾക്ക് പൊതുവേ അത്രനല്ല പേരല്ല ഉള്ളത്. പ്രത്യേകിച്ച് കേരളത്തിൽ അതീവ ശോകമായ റോഡുകളാണ് അധികവും. മഴക്കാലം ഇങ്ങെത്തിയതോടെ അവസ്ഥ ഇനിയും ദയനീയമാവുമെന്നതിൽ സംശയമൊന്നുമില്ല. ഇതുതന്നെയാണ് പലരും എസ്‌യുവികളിലേക്ക് ചേക്കേറാനുള്ള പ്രധാന കാരണവും. നല്ല ഗ്രൗണ്ട് ക്ലിയറൻസും ഉയർന്ന സീറ്റിംഗ് പൊസിഷനുമുള്ള ഇത്തരം വാഹനങ്ങൾ തന്നെയാണ് നമ്മുടെ നിരത്തുകൾക്ക് ഏറ്റവും അനുയോജ്യം. ഇന്ധന വില ദിവസം ഉയർന്നുകൊണ്ടിരിക്കുമ്പോൾ ആളുകൾ ഇവികളിലേക്ക് മാറുന്നതിനെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. ഈയൊരു സാഹര്യത്തിൽ ഏറ്റവും ഗ്രൗണ്ട് ക്ലിയറൻസുള്ള മിടുക്കൻ ഇലക്ട്രിക് എസ്‌യുവികളെ പരിചയപ്പെട്ടാലോ?
Advertisement

സീറ്റ് ഹൈറ്റ് കുറഞ്ഞ ബൈക്കുകൾ

ബൈക്ക് ഓടിക്കാനും സ്വന്തമാക്കാനും ആഗ്രഹിക്കാത്ത യൂത്തൻമാർ ഉണ്ടാവില്ല അല്ലേ. അതിപ്പോൾ ഏത് പ്രായമായാലും അക്കാര്യത്തിൽ മാറ്റമുണ്ടാവാൻ സാധ്യതയില്ല. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോഴാണെങ്കിൽ ആൺ-പെൺ വേർതിരിവില്ലാതെ മോട്ടോർസൈക്കിൾ ഓടിക്കുന്നവർ അനേകമാണ്. സ്ത്രീകൾക്ക് വരെ പാകമാവുന്ന തരത്തിൽ സീറ്റ് ഹൈറ്റ് കുറഞ്ഞ അനേകം മോഡലുകൾ എത്തിയതോടെയാണ് കാര്യങ്ങൾ എളുപ്പമായത്. ലേഡീസിന് മാത്രമല്ല കേട്ടോ ഉയരം കുറഞ്ഞ പുരുഷൻമാർക്കും പലപ്പോഴും ബൈക്കുകളുടെ സീറ്റ് ഹൈറ്റ് പ്രശ്‌നമാവാറുണ്ട്. ഇത്തരമൊരു ഗ്രൂപ്പിൽ പെടുന്നയാളാണ് നിങ്ങളെങ്കിൽ ഉയരം കുറഞ്ഞവർക്ക് പോലും എളുപ്പത്തിൽ കൊണ്ടുനടക്കാൻ പറ്റിയ സീറ്റ് ഹൈറ്റ് കുറഞ്ഞ ചില മോഡലുകൾ പറഞ്ഞുതരാം.