രാജ്യത്തെ കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് കാറാവാൻ ടിയാഗോ ഇവി

ഇന്ധന വില ഉയരുന്നതോടെ പെട്രോൾ കാറുകൾ ഉപോഗിക്കുന്നവരുടെയെല്ലാം നെഞ്ചിൽ ആതിയാണ്. എങ്ങോട്ടേലും ഒന്ന് പോവണമെങ്കിൽ പോക്കറ്റ് കീറുന്ന വഴിയറിയില്ലെന്നതാണ് സത്യം. ഒരു 100 കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ പോലും ശരാശരി ആയിരം രൂപയ്ക്ക് പെട്രോളടിക്കേണ്ട അവസ്ഥയാണ്. പ്രത്യേകിച്ച് അൽപം പഴയ കാർ ഉപോഗിക്കുന്നവർക്കാണ് ഈ ഗതിയുള്ളത്. ഇക്കാര്യം ഓർക്കുമ്പോൾ തന്നെ ഇവിയിലേക്ക് മാറിയാലോ എന്ന് ആലോചിക്കുന്നവരും ഏറെയാണ്. പക്ഷേ ഓടിപ്പോയി ഇലക്ട്രിക് കാർ വാങ്ങാനുള്ള സാമ്പത്തിക ശേഷിയൊന്നും മിക്കവർക്കും ഉണ്ടാവില്ല. എന്നാൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള വൈദ്യുത വാഹനമായി മാറാനുള്ള തയാറെടുപ്പിലാണ് ഏറ്റവും പുതിയ ടാറ്റ ടിയാഗോ ഇവി.

വരാനിരിക്കുന്നത് എസ്‌യുവികളുടെ വലിയ താരനിര

ഇന്ത്യയിൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ കമനീയ ശേഖരമുള്ളവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബൊലേറോ മുതൽ XEV 9S വരെ നീളുന്ന മോഡൽ നിര കണ്ടാൽ ആരായാലും വാങ്ങാൻ ഒന്ന് മോഹിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ICE പോലെ തന്നെ ഇവി നിരയും വളർത്തിയെടുക്കുന്ന കമ്പനി ഇന്ത്യയ്ക്കായി പുതുപുത്തൻ എസ്‌യുവികളുടെ വലിയൊരു നിരയും അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന മോഡലുകളിൽ പുതിയ സ്റ്റൈലിംഗ്, ആധുനിക സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം ചേർത്തുകൊണ്ടാവും കമ്പനി ഞെട്ടിക്കാൻ പോവുന്നത്.

ലക്ഷങ്ങൾ വില വരുന്ന എസ്‌യുവി സ്വന്തമാക്കി സൈറസ്

ഉണ്ണി മുകുന്ദന്റെ മാസ് ആക്ഷൻ പടമായ മാർക്കോയിലെ വില്ലനായി അവതരിച്ച് മലയാളികളെ ഒന്നടങ്കം ഭയപ്പെടുത്തിയ കൊടൂര വില്ലനായിരുന്നു സൈറസ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ എന്ന ടാഗോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിലും പണംവാരിയപ്പോൾ നായകനൊപ്പം വില്ലനും അന്യായ കൈയടിയാണ് ലഭിച്ചത്. സൈറസിനെ കിടിലമായി അവതരിപ്പിച്ചത് ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ് ആയിരുന്നു. മാർക്കോയ്ക്ക് മുമ്പ് മമ്മൂട്ടി നായകനായ ടർബോ, ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ മുഖം കൂടിയാണ് ഇദ്ദേഹത്തിന്റേത്.

₹5 ലക്ഷത്തിന്റെ ഇവി ഇങ്ങെത്താറായി, 215KM റേഞ്ചുമുണ്ട്

പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകളേക്കാള്‍ വില കൂടുതലായതിനാലാണ് നമ്മളില്‍ പലരും ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ മടിക്കുന്നത്. എന്നാല്‍ ഒരു പ്രീമിയം ബൈക്ക് വാങ്ങുന്ന പൈസയ്ക്ക് വെയിലും മഴയും കൊള്ളാതെ കുടുംബത്തോടൊപ്പം എസി കാറില്‍ രാജാവായി യാത്ര ചെയ്താല്‍ എങ്ങനെയിരിക്കും?. പ്രീമിയം ബൈക്കുകളുടെ വിലയെ വെല്ലുവിളിച്ചുകൊണ്ട് ഏകദേശം 5 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വിന്‍ഫാസ്റ്റ് VF 3 എന്ന ഇലക്ട്രിക് കാര്‍ ആണ് ഇന്ത്യയിലെത്താന്‍ പോകുന്നത്. വിയറ്റ്‌നാമില്‍ നിന്നുള്ള പ്രമുഖ ഇവി നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തങ്ങളുടെ കുറഞ്ഞ വിലയുള്ള കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്.
Advertisement

'ഗോട്ട്' സിനിമയിലെ വൈറൽ നമ്പർപ്ലേറ്റ് വിജയ്‌യുടെ കൈകളിൽ!

സിനിമയില്‍ ഒരു പ്രവചനം എന്ന പോലെ കാണിച്ച സീന്‍ ഏതാനും മാസങ്ങള്‍ക്കിപ്പുറം യാഥാര്‍ത്ഥ്യമായതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ-രാഷ്ട്രീയ ലോകം. 'TN 07 CM 2026' എന്ന വൈറല്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റ് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് സമ്മാനമായി ലഭിച്ചിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഈ അപൂര്‍വ്വ സമ്മാനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിജയ് അഭിനയിച്ച 'GOAT' (ഗോട്ട്) എന്ന സിനിമയിലെ ഒരു സീനിലാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് കാറില്‍ ഈ പ്രത്യേക നമ്പര്‍ പ്ലേറ്റ് കാണിച്ചിരുന്നത്.

83 കിമീ മൈലേജ് നൽകുന്ന ബൈക്ക് ഏപ്രിലിൽ വാങ്ങിയത് ഒരാൾ

ഏത് വണ്ടി വാങ്ങുമ്പോഴും 'ലിറ്റിന് എന്ത് കിട്ടും' എന്ന ചോദ്യം ചോദിച്ച് വാങ്ങുന്ന ഇന്ത്യയില്‍ 83 കിലോമീറ്ററിലധികം മൈലേജ് നല്‍കുന്ന ഒരു ബൈക്ക് സ്വന്തമാക്കാന്‍ ആളില്ലാത്ത അവസ്ഥ വിപണിയെ ഒന്നടങ്കം ഞെട്ടിക്കുന്നു. 2026 ഏപ്രില്‍ മാസത്തില്‍ വെറും 1 യൂണിറ്റ് വില്‍പ്പന മാത്രം നേടാന്‍ സാധിച്ച ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന് ആണ് ഈ ദുരവസ്ഥ. രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുറത്തിറക്കുന്ന കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ മോഡലിന് സമീപകാലത്ത് വിപണിയില്‍ നിന്ന് വലിയ തിരിച്ചടിയാണ് നേരിടുന്നത്.

റിവര്‍ ഇന്‍ഡി ജെന്‍ 3 റിവ്യു

ഫീച്ചറുകള്‍ക്ക് പിന്നാലെ പോകാതെ പ്രായോഗികതയ്ക്കും ലോഡ് ശേഷിക്കും പ്രാധാന്യം നല്‍കുന്ന ഒരു വേറിട്ട ഇലക്ട്രിക് സ്‌കൂട്ടറാണ് റിവര്‍ ഇന്‍ഡി. മലയാളികള്‍ ഉടമകളായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിവര്‍ മൊബിലിറ്റി 2003-ല്‍ പുറത്തിറക്കിയ തങ്ങളുടെ ജനപ്രിയ യൂട്ടിലിറ്റി സ്‌കൂട്ടറിന്റെ മൂന്നാം തലമുറ പതിപ്പായ ഇന്‍ഡി ജെന്‍ 3' അടുത്തിടെയാണ് വിപണിയില്‍ എത്തിച്ചത്. ബെംഗളൂരുവില്‍ 1.46 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഈ പുത്തന്‍ ഇവി സ്‌കൂട്ടര്‍ ലഭ്യമാക്കിയിട്ടുള്ളത്.

ഇൻഡിക്കേറ്റർ ഇട്ടാൽ ബ്ലൈൻഡ് സ്പോട്ടിലെ വണ്ടി സ്ക്രീനിൽ

ഇന്ധനവില അടിക്കടി കൂടുന്നതിനാൽ ഇന്ത്യക്കാർക്ക് ഇലക്‌ട്രിക് വാഹനങ്ങളോടുള്ള (Electric Vehicles) സ്നേഹം കൂടിവരികയാണ്. ഇവി വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ ആളുകളുടെ മനസിലേക്ക് ടാറ്റ മോട്ടോർസും (Tata Motors) നെക്സോൺ ഇവിയുമാവും (Tata Nexon EV) ആദ്യം കടന്നുവരിക. ഇലക്‌ട്രിക് കാറുകളെ സാധാരണക്കാരിലേക്ക് അടുപ്പിക്കാൻ ടാറ്റ ചുമതലപ്പെടുത്തിയ മോഡലിന് ഇന്ന് 1 ലക്ഷത്തിലധികം ഉടകളുടെ വലിയ അകമ്പടി യുമുണ്ട്. പല വൈദ്യുത കാറുകൾ വന്നിട്ടും രാജ്യത്തെ ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നായി നെക്സോൺ ഇലക്ട്രിക് എസ്‌യുവി ഇപ്പോൾ കുതിക്കുകയാണ്.
Advertisement

ബജാജ് ക്യൂട്ട് ഇലക്ട്രിക് എത്താറായി

ബൈക്ക് വാങ്ങുന്ന പൈസയ്ക്ക് തലപ്പൊക്കത്തോടെ എസി കാറില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞാലോ?. അതെ, ഇന്ത്യന്‍ മിഡില്‍ക്ലാസ് കുടുംബങ്ങളുടെ ഇവി സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ വെറും 3 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന ബജാജ് ക്യൂട്ട് ഇലക്ട്രിക് പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രീതി നേടിയ ബജാജ് ക്യൂട്ട് (Bajaj Qute) ക്വാഡ്രിസൈക്കിളിന്റെ ഇലക്ട്രിക് പതിപ്പ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് വില്‍പ്പനക്ക് എത്താന്‍ പോകുകയാണ്. വാഹനപ്രേമികള്‍ക്കിടയില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായ ഈ പുത്തന്‍ ഇവി മോഡലിനെ കുറിച്ച് പ്രമുഖ ഓട്ടോമോട്ടീവ് വെബ്സൈറ്റായ കാര്‍ടോക് (Cartoq) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പറയുന്നത്.

പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകനായി ടിവിഎസിന്റെ ഇലക്‌ട്രിക് സ്

റോഡിലേക്കിറങ്ങിയാൽ സൈലന്റായി പോവുന്ന ധാരാളം ഇലക്‌ട്രിക് വാഹനങ്ങൾ ഇപ്പോൾ കാണാനാവും. പെട്രോൾ വില കൂടിക്കൊണ്ടിരിക്കുന്നതും ഇവികൾ ഉപയോഗിക്കാനുള്ള എളുപ്പവുമെല്ലാമാണ് വൈദ്യുത വാഹനങ്ങൾ ഇത്രയും ജനകീയരാവാൻ കാരണമായിരിക്കുന്നത്. ഇപ്പോൾ പഴയ പെട്രോൾ സ്കൂട്ടറുകളെല്ലാം കൊടുത്തിട്ട് ആളുകൾ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ തുടങ്ങി. വിശ്വസിച്ച് ഏത് വാങ്ങുമെന്ന് ആലോചിച്ച് ഇന്ത്യക്കാർ ഇപ്പോൾ അധികം തലപുകയ്ക്കാറില്ല. കാരണം എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിയായി മാറിയിരിക്കുകയാണ് ടിവിഎസ് ഐക്യൂബ് (TVS iQube). കൂട്ടത്തിലുള്ള പലരും ചീത്തപ്പേര് കേൾപ്പിച്ചപ്പോൾ ഇതിലൊന്നും പെടാതെ ജൈത്രയാത്ര തുടരുകയാണ്.

₹46,850 മാത്രം വിലയുള്ള ടുവീലർ വാങ്ങിപ്പോയത് 42,000+ ആളുകൾ

എത്ര അത്യാധുനിക ബൈക്കുകള്‍ വന്നാലും സാധാരണക്കാരുടെയും കച്ചവടക്കാരുടെയും ആശ്രയമായ തങ്ങളുടെ ഈ ഇരുചക്ര വാഹനത്തിന്റെ ജനപ്രീതിക്ക് കോട്ടം തട്ടില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി. 2026 ഏപ്രില്‍ മാസത്തില്‍ 42,000-ത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് വമ്പന്‍ കുതിപ്പ് നടത്തിയ ടിവിഎസ് XL 100 (TVS XL 100) മോപ്പെഡിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ വര്‍ഷങ്ങളായി തങ്ങളുടെ സ്ഥാനം ഒരേ നിലയില്‍ നിലനിര്‍ത്തുന്ന ഏക മൊപെഡ് ബ്രാന്‍ഡും നിലവില്‍ ടിവിഎസ് XL മാത്രമാണ്.

മാരുതിയും ടൊയോട്ടയും പോലെ ഇനി ടാറ്റയും ജീപ്പും

ഇന്ത്യയിൽ പ്രത്യേക ഫാൻബേസുള്ള എസ്‌യുവി നിർമാതാക്കളാണ് ജീപ്പ്. കോമ്പസ്, മെറിഡിയൻ, റാങ്ലർ, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ മിടുമിടുക്കൻമാരുടെ വലിയ നിര ഏതൊരു വണ്ടിഭ്രാന്തനേയും ഹരംകൊള്ളിക്കുന്നതാണ്. പക്ഷേ ഇതൊന്നും വിൽപ്പന കണക്കുകളിൽ പ്രതിഫലിക്കുന്നില്ലെന്ന നിരാശയിലാണ് കമ്പനി. കോമ്പസിലൂടെ നല്ലൊരു തുടക്കം കിട്ടിയെങ്കിലും പിന്നീട് എത്തിയവരൊന്നും കാര്യമായ സംഭാവന ചെയ്യാതായതോടെയാണ് നില പരുങ്ങളിലായത്. നിലവിൽ സിട്രണിനും താഴെ മാത്രം വിൽപ്പനയാണ് ജീപ്പ് ആഭ്യന്തര വിപണിയിൽ നിന്നും നേടുന്നത് എന്നറിഞ്ഞാൽ പലരും സർപ്രൈസായി പോവും. അതിനാൽ ഇന്ത്യയിലെ വിൽപ്പന എങ്ങനെയും ഉയർത്താനുള്ള ശ്രമത്തിലാണ് ബ്രാൻഡ്.
Advertisement

'മാരുതി ഇന്നോവ' കച്ചോടം കൂട്ടി പേരുദോഷം മാറ്റുന്നു

പ്രീമിയം എംപിവി വിപണിയിലെ കിരീടം വെക്കാത്ത രാജാവായ ടൊയോട്ട ഇന്നോവ ഹൈക്രോസ് റീബാഡ്ജ് ചെയ്ത ഇന്‍വിക്‌റ്റോ എന്ന മോഡലാണ് മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് മോഡല്‍. ഇന്നോവ ഹൈക്രോസ് ഓരോ മാസവും ആയിരക്കണക്കിന് യൂണിറ്റുകളുടെ വില്‍പ്പന നേടുമ്പോള്‍ ഇന്‍വിക്‌റ്റോ വില്‍പ്പന നാലക്കം തികയ്ക്കാന്‍ കഷ്ടപ്പെടുകയാണ്. ഇതിനിടയില്‍ ആശ്വാസമായി 2026 ഏപ്രില്‍ മാസം മികച്ച വില്‍പ്പന നേടാന്‍ ഇന്‍വിക്‌റ്റോക്ക് സാധിച്ചു. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഓട്ടോപണ്ഡിറ്റ്സ് (Autopunditz) ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന റിപ്പോര്‍ട്ടിലാണ് ഇന്‍വിക്‌റ്റോയുടെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത്.

ഇന്ത്യക്കാരന് ഥാർ റോക്‌സ് സമ്മാനിച്ച് അമേരിക്കൻ ബോഡി ബിൽഡർ

അടുത്തിടെ ഇന്ത്യ സന്ദർശിച്ചതോടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ആളാണ് അമേരിക്കൻ ഫിറ്റ്‌നസ് ഇൻഫ്ലുവൻസറും ബോഡി ബിൾഡറുമായ ആഷ്ടൺ ഹാൾ (Ashton Hall). യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും മില്യൺ ഫോളോവേഴ്‌സുള്ള താരം ലർച്ചെ 3 മണിക്ക് ആരംഭിക്കുന്ന കഠിനമായ വ്യായാമമുറകളുടെ റീലുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌താണ് വൈറലായത്. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ആഷ്ടന്റെ യാത്രയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ ഫിറ്റ്നസ് ഇൻഫ്ലുവൻസർ യോഗേന്ദ്ര കുശ്വയുമായുള്ള കൂടിക്കാഴ്ചയായിരുന്നു (Yogendra Kushwa).

'പാവങ്ങളുടെ മിനി കൂപ്പർ' ഏപ്രിലിൽ വാങ്ങിയത് 17,000+ പേർ

വിപണിയില്‍ ട്രെന്‍ഡുകള്‍ മാറിമറിഞ്ഞാലും ഇന്ത്യന്‍ റോഡുകളില്‍ തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Suzuki Swift). ഒരേസമയം വാര്‍ഷിക-മാസ വളര്‍ച്ചയുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് 2026 ഏപ്രില്‍ മാസത്തില്‍ തകര്‍പ്പന്‍ വില്‍പ്പനയാണ് നേടിയത്. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഓട്ടോപണ്ഡിറ്റ്സ് പുറത്തുവിട്ട 2026 ഏപ്രില്‍ മാസത്തിലെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം പോയ മാസത്തില്‍ മാത്രം 17,829 സ്വിഫ്റ്റ് കാറുകളാണ് മാരുതി സുസുക്കി രാജ്യത്തുടനീളം ഉപഭോക്താക്കള്‍ക്ക് കൈമാറിയത്.

ഹൈബ്രിഡ് എസ്‌യുവിയുടെ ബുക്കിംഗ് തുടങ്ങി ഹോണ്ട

വലിയ കാത്തിരിപ്പുകൾക്കൊടുവിൽ പുത്തനൊരു കാർ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട (Honda). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിലും സോഷ്യൽ മീഡിയയിലും എല്ലാം ഉയർന്നുകേട്ട ZR-V എന്ന ഹൈബ്രിഡ് പ്രീമിയം എസ്‌യുവിയാണ് നമ്മുടെ രാജ്യം പിടിക്കുവാനായി എത്തിച്ചേർന്നിരിക്കുന്നത്. സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ചിംഗിനിടെയാണ് ഹോണ്ട തങ്ങളുടെ മുൻനിര എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എസ്‌യുവിയുടെ വില പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും പ്രീ-ബുക്കിംഗ് ഹോണ്ട ആരംഭിച്ചിട്ടുണ്ട്. ഡെലിവറികൾ 2026 ജൂലൈയിൽ തന്നെ തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Advertisement

12 ലക്ഷത്തിന് സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി ഹോണ്ട

സ്‌പോര്‍ട്ടി ലുക്ക് ഉയര്‍ത്തിയും പ്രീമിയം ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തും നഷ്ടപ്പെട്ടുപോയ മിഡ്-സൈസ് സെഡാന്‍ സെഗ്‌മെന്റിലെ സിംഹാസനം വീണ്ടെടുക്കാനായി 2026 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് അവതരിച്ചു. ലക്ഷ്വറി ഡിസൈന്‍ അടക്കം കാര്യമായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിട്ടും ഔട്ട്‌ഗോയിംഗ് മോഡലിന്റെ അതേ വില തന്നെ പുതിയ 2026 ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റ് പതിപ്പിനും നിശ്ചയിച്ച് ഹോണ്ട ഞെട്ടിച്ചു. ഇതോടെ ജനപ്രിയ സെഡാനിന്റെ ഏറ്റവും പുതിയ പതിപ്പ് 12 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ സ്വന്തമാക്കാം. 2023-ന് ശേഷം ഈ സെഡാന്‍ മോഡലിന് ലഭിക്കുന്ന രണ്ടാമത്തെ വലിയ പ്രധാന അപ്ഡേറ്റ് ആണിത്.

പുതിയ ലുക്കിൽ വിൻഫാസ്റ്റിന്റെ ഇലക്‌ട്രിക് എസ്‌യുവി

ബിവൈഡി, ടെസ്‌ല പോലുള്ള ലോകത്തെ വൻകിട ഇലക്‌ട്രിക് വാഹന നിർമാതാക്കളോട് കിടപിടിക്കാൻ യോഗ്യരായ ഇവി ബ്രാൻഡാണ് വിൻഫാസ്റ്റ്. ഇന്ത്യയിലും വെന്നിക്കൊടി പാറിച്ച് പാറിപ്പറക്കുന്ന വിയറ്റ്നാമീസ് ബ്രാൻഡ് ഇപ്പോഴിതാ ന്യൂജെൻ VF8 ഇലക്‌ട്രിക് എസ്‌യുവിയുമായി വിപണിയിലെത്തിയിരിക്കുകയാണ്. മുൻഗാമിയെ അപേക്ഷിച്ച് ധാരാളം പരിഷ്ക്കാരങ്ങളോടെ എത്തുന്ന വാഹനം പുതിയ ഡിസൈൻ, ഒതുക്കമുള്ള രൂപം, ചെറിയ ബാറ്ററി പായ്ക്ക് എന്നിവയോടെയാണ് എത്തുന്നത്. തലമുറ മാറ്റത്തോടെ വിൻഫാസ്റ്റ് VF8 ഇവി കൂടുതൽ ഭംഗിയുള്ളതും ആധുനികവുമായ സ്റ്റൈലും സ്വീകരിച്ചിട്ടുണ്ട്. അതായത് ആദ്യ കാഴ്ച്ചയിൽ ആരേയും മയക്കി വീഴ്ത്താൻ പാകമായെന്ന് സാരം.

ഈ വർഷത്തെ രണ്ടാമത്തെ വിലവർദ്ധനവുമായി മാരുതി!

മാരുതി സുസുക്കി ആള്‍ട്ടോ മുതല്‍ ഇന്‍വിക്‌റ്റോ വരെയുള്ള കാറുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ കുടുംബങ്ങളുടെ സ്വന്തം ബ്രാന്‍ഡായ മാരുതി സുസുക്കി (Maruti Suzuki) തങ്ങളുടെ മുഴുവന്‍ വാഹനങ്ങളുടെയും വില ജൂണ്‍ മുതല്‍ കുത്തനെ കൂട്ടാന്‍ പോകുകയാണ്. തങ്ങളുടെ കാറുകള്‍ക്ക് 30,000 രൂപ വരെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി മാരുതി സുസുക്കി സ്‌റ്റോക്ക് ഫയലിംഗിൽ ഔദ്യോഗികമായി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാകുന്ന ഈ പുതിയ പരിഷ്‌കാരം 2026 ജൂണ്‍ മാസം മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

6 പേർക്കിരിക്കാവുന്ന ഫാമിലി കാറിന്റെ വിൽപ്പന കൂപ്പുകുത്തി

മാരുതി സുസുക്കിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് എർട്ടിഗ. സാക്ഷാൽ ടൊയോട്ട ഇന്നോവയെ വരെ പിന്നിലാക്കി ബഹുദൂരം കുതിക്കുന്ന എംപിവി ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് 7-സീറ്ററാണ്. എന്നാൽ ആറ് വർഷത്തിന് മുമ്പേ എർട്ടിഗയെ അടിസ്ഥാനമാക്കി ഒരു 6-സീറ്റർ വാഹനത്തിന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ രൂപം കൊടുക്കുകയുണ്ടായി. രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റുകളുമായി എത്തിയ XL6 ആയിരുന്നു അത്. ഇന്നോവ പോലെ യാത്രാ സുഖം തരുന്ന എർട്ടിഗയുടെ പ്രീമിയം മോഡൽ വളരെ വേഗം തന്റെ സ്ഥാനം കണ്ടെത്തുകയും ചെയ്‌തു.
Advertisement

വിപണിയിൽ തരംഗമായി യമഹ റേ ZR 125 ഹൈബ്രിഡ്

ഹോണ്ട ആക്ടിവയെക്കാള്‍ 15000 രൂപയോളം കുറഞ്ഞ വിലയും ഒരു ലിറ്റര്‍ പെട്രോളില്‍ 70 കിലോമീറ്റര്‍ വരെ മൈലേജും നല്‍കുന്ന ഒരു ജാപ്പനീസ് ഉല്‍പ്പന്നം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വന്‍ കുതിപ്പ് നടത്തുന്നു. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹയുടെ (Yamaha) ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുതലാണെന്ന പൊതു ധാരണ ഉപഭോക്താക്കള്‍ക്കിടയിലുണ്ട്. എന്നാല്‍ ഈ ധാരണകളെ പൂര്‍ണമായും തിരുത്തിക്കുറിച്ചു കൊണ്ടാണ് ബ്രാന്‍ഡിന്റെ ജനപ്രിയ മോഡലായ റേ ZR 125 (Yamaha Ray ZR 125 Fi Hybrid) ഇന്ത്യന്‍ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തുന്നത്.

നല്ല മൈലേജുള്ള ഫാമിലി സ്‌കൂട്ടറിന്റെ കച്ചോടത്തിൽ കുതിപ്പ്

പെട്രോളിന് ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുമ്പോൾ സാധാരണക്കാരുടെ നെഞ്ചിൽ തീയാണ്. ദിവസേന ജോലിക്ക് പോവാനും മറ്റ് കാര്യങ്ങൾക്കുമെല്ലാമായി അധിക തുക മാറ്റിവെക്കേണ്ട അവസ്ഥയായി മാറിയിരിക്കുകയാണ്. പെട്ടന്നൊരു ഇവിയിലേക്ക് മാറണമെന്ന് വിചാരിച്ചാലും ബജറ്റ് അതിന് അനുവദിച്ചുവെന്ന് വരില്ല. നല്ല മൈലേജുള്ള ടൂവീലറുകളിലേക്ക് മാറാനിരിക്കുന്ന പലരുടേയും മനസിൽ ആദ്യം എത്തുന്ന ഗിയർലെസ് സ്‌കൂട്ടറുകളിൽ ഒന്നാവും സുസുക്കി ആക്‌സസ് 125. തീവിലയുള്ള പെട്രോൾ കുറച്ചേ കുടിക്കുവെന്നതാണ് ഇതിന്റെ പ്രധാന കാരണം. നല്ല കിടിലൻ ഫാമിലി സ്‌കൂട്ടറായി കൊണ്ടുനടക്കാൻ പറ്റുന്ന മോഡൽ ഉപയോഗിക്കുന്നവരും ഒന്നടങ്കം ഹാപ്പിയാണ്.

23 കി.മീ മൈലേജുള്ള എസ്‌യുവി വാങ്ങിയത് 12000+ ഇന്ത്യക്കാർ

ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടി തിളങ്ങി എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ ഹ്യുണ്ടായി വെന്യു 56 ശതമാനത്തിന്റെ തകര്‍പ്പന്‍ വാര്‍ഷിക വളര്‍ച്ചയുമായി ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്നു. രാജ്യത്തെ കോംപാക്ട് എസ്‌യുവി പ്രേമികളുടെ പ്രിയപ്പെട്ട വാഹനമായ ഹ്യുണ്ടായി വെന്യു ഏപ്രില്‍ മാസത്തില്‍ വമ്പന്‍ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും മികച്ച വില്‍പ്പനയുള്ള മോഡലായി വെന്യു മാറി. പ്രമുഖ ഓട്ടോമൊബൈല്‍ പേര്‍ട്ടലായ റഷ്ലൈന്‍ പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

150 സിസി മാക്‌സി സ്‌കൂട്ടറുമായി സുസുക്കി

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന മോഡലാണ് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ്. ഈ ബോഡി സ്റ്റൈലും വെച്ച് ധാരാളം സ്കൂട്ടറുകൾ നമ്മുടെ രാജ്യത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വിറ്റഴിയുന്ന മറ്റൊരു മോഡലുണ്ടായിട്ടില്ലെന്നതാണ് സത്യം. കുറഞ്ഞ വില, പ്രായോഗികത, നല്ല മൈലേജ് എന്നിവയാണ് ബർഗ്മാനെ ഇന്ത്യക്കാർ സ്നേഹിക്കാൻ കാരണമായത്. ഇപ്പോഴിതാ വിദേശ വിപണികൾക്കായി പുതിയ ബർഗ്മാൻ 15 (Suzuki Burgman 15) എന്ന പുതുപതിപ്പുമായി എത്തി ഇന്ത്യക്കാരുടെ വരെ മനംകവർന്നിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി.
Advertisement

₹1.22 ലക്ഷത്തിന് പുതിയ പള്‍സര്‍ N160 വേരിയന്റ് വിപണിയിൽ

ഗോള്‍ഡ് ഫിനിഷുള്ള പ്രീമിയം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും അത്യാധുനിക സ്ലിപ്പര്‍ ക്ലച്ച് സാങ്കേതികവിദ്യയുമടക്കം വന്‍ ഫീച്ചര്‍ അപ്ഡേറ്റുകളോടെ 160 സിസി സെഗ്മെന്റില്‍ തരംഗം സൃഷ്ടിക്കാനായി ബജാജ് പള്‍സര്‍ N160 മോട്ടോര്‍സൈക്കിളിന്റെ പുത്തന്‍ വേരിയന്റ് എത്തി. മെച്ചപ്പെട്ട പെര്‍ഫോമന്‍സും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ബ്രേക്കിംഗ് സംവിധാനവും ഒരുമിച്ച് ചേര്‍ത്താണ് ഈ പുതിയ പ്രീമിയം പതിപ്പ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഈ പുത്തന്‍ വേരിയന്റ് 1.22 ലക്ഷം രൂപയെന്ന ആകര്‍ഷകമായ എക്‌സ്-ഷോറൂം വിലയിലാണ് ബജാജ് വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്.