രാജ്യം കാത്തിരുന്ന രണ്ട് ഹൈബ്രിഡ് കാറുകളുമായി ഹോണ്ടയുടെ നാളെ
ഓട്ടോമൊബൈൽസ്
- 3 month, 20 days ago
ഇന്ത്യൻ വിപണിയിൽ പുതിയൊരു തുടക്കം കുറിക്കുവാൻ ഒരുങ്ങുകയാണ് ഹോണ്ട. അമേസ് ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് ശേഷം ഇതുവരെ ഒരു പുത്തൻ കാർ പോലും പുറത്തിറക്കാതെ മടിയൻമാരായി ഇരുന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ നാളെ ആഭ്യന്തര വിപണിയിൽ രണ്ട് പുത്തൻ കാറുകളാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതിൽ മുഖംമിനുക്കിയെത്തുന്ന സിറ്റി, പുതിയ ZR-V ഹൈബ്രിഡ് എസ്‌യുവിയുമാണ് ജാപ്പനീസ് ബ്രാൻഡിന്റെ പടയിലേക്ക് ചേരുന്നത്. ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ തുടങ്ങിയ എതിരാളികളോട് മുട്ടിനിൽക്കാൻ പാടുപെടുന്ന സിറ്റിയുടെ വിൽപ്പനയ്ക്ക് ഇതോടെ വേഗമേറും.