ഇലക്‌ട്രിക് ബൈക്ക് 15 ദിവസത്തിൽ ബുക്ക് ചെയ്‌തത് 25,000 ആളുകൾ
ഓട്ടോമൊബൈൽസ്
- 3 month, 23 days ago
ഇലക്ട്രിക് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഗർജിക്കുന്ന ബ്രാൻഡായി മാറിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബെൻ. സാധാരണക്കാർക്കായി സ്റ്റൈലിഷ് മോഡലുകൾ പുറത്തിറക്കി വിജയം കൊയ്‌ത കമ്പനി ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ മോഡലിലൂടെയും തരംഗം തീർത്തുകൊണ്ട് മുന്നേറുകയാണ്. പുതുതായി പുറത്തിറക്കിയ ഒബെൻ റോർ ഇവോ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിലെത്തി 15 ദിവസത്തിനുള്ളിൽ 25,000 ബുക്കിംഗുകളാണ് വാരിക്കൂട്ടിയിരിക്കുന്നത്. 2026 ജൂൺ മുതൽ വിതരണം തുടങ്ങാനിരിക്കെ ഒബെന് ലഭിച്ച ഊർജമായി ബുക്കിംഗ് കണക്കുകൾ മാറും. അതേസമയം ഉപഭോക്താക്കൾക്കുള്ള പേയ്‌മെന്റ് പോർട്ടൽ ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലൈവ് ആയിട്ടുണ്ട്.