കുറഞ്ഞ വിലയിൽ ഹ്യുണ്ടായി ഇവി വരുന്നു

ഇന്ത്യന്‍ വാഹന വിപണിയിലെ തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിച്ച് കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടായി (Hyundai) പുതിയ ഒരു ബജറ്റ് എസ്‌യുവി (Budget Electric SUV) അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ വിപണിയിലുള്ള മുന്‍നിര മോഡലുകളോട് നേരിട്ട് മത്സരിക്കാന്‍ പാകത്തിലാണ് സബ്-4 മീറ്റര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ പുതിയ വാഹനം കമ്പനി രൂപകല്‍പ്പന ചെയ്യുന്നത്. ഹ്യുണ്ടായുടെ ഭാവി പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഈ ഇലക്ട്രിക് കാര്‍ ഇതിനകം തന്നെ വാഹനപ്രേമികള്‍ക്കിടയില്‍ വലിയ താല്‍പര്യം ജനിപ്പിച്ചിട്ടുണ്ട്.

മോദിക്ക് സുരക്ഷയൊരുക്കാൻ റേഞ്ച് റോവറും ഫോർച്യൂണറും മാത്രം

ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ വാഹനവ്യൂഹം വെട്ടിക്കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിലെ എണ്ണപ്രതിസന്ധിയും സാമ്പത്തിക അനിശ്ചിതത്വവും കണക്കിലെടുത്ത് രാജ്യത്തെ ജനങ്ങളോട് ഇന്ധന ഉപഭോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മോദിയുടെ ഈ മാതൃകാപരമായ നീക്കം. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളിലൂടെയാണ് നീക്കം. ഇതിന്റെ ഭാഗമായി ഇപ്പോൾ വെറും രണ്ട് കാറുകളാണ് നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിലുള്ളത്. 12 മുതൽ 15 വരെ സുരക്ഷാ വാഹനങ്ങളുണ്ടായിരുന്ന സ്ഥാനത്താണ് രണ്ടെണ്ണമായി ചുരുങ്ങിയിരിക്കുന്നത്.

പെട്രോളിനും ഡീസലിനും 3 രൂപ കൂടി

5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതീക്ഷിച്ച പോലെ തന്നെ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 3 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് 2026 മെയ് 15 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇന്ധനവിലയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഏകീകൃത വര്‍ദ്ധനവാണിത്. ഇതോടൊപ്പം സിഎന്‍ജി (CNG) വിലയിലും കിലോയ്ക്ക് 2 രൂപയുടെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

5.65 ലക്ഷത്തിന്റെ 5-സ്റ്റാർ എസ്‌യുവിയിലേക്ക് ആദ്യ അപ്ഡേറ്റ്

ഇന്ത്യക്കാർ ഏറെ സ്നേഹിക്കുന്നൊരു വാഹന നിർമാതാക്കളാണ് നിസാൻ. കുറഞ്ഞ ചെലവിൽ അടിപൊളി കാറുകൾ അന്നും ഇന്നും നമുക്ക് തന്നിരുന്ന ബ്രാൻഡ് പക്ഷേ ഒരിടയ്ക്ക് രാജ്യത്ത് നിന്ന് പടിയിറങ്ങേണ്ടി പോവേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. മരണക്കിടക്കയോട് മല്ലിട്ടുകൊണ്ടിരുന്ന ജാപ്പനീസ് വാഹന നിർമാതാക്കളെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് മാഗ്നൈറ്റ് എന്ന മിടുക്കൻ കോംപാക്‌ട് എസ്‌യുവിയായിരുന്നു. മൈക്രയും സണ്ണിയും പോയതിന് ശേഷം കച്ചോടം പിടിക്കാൻ കഴിഞ്ഞത് ഇവന് മാത്രമായിരുന്നു. അതും ഹാച്ച്ബാക്കുകളുടെ വിലയ്ക്ക് വിപണിയിലെത്തിയതോടെ സംഗതി അടിപൊളിയായി. ഒപ്പം മികച്ച സേഫ്റ്റിയും നൽകാൻ മാഗ്നൈറ്റിനായപ്പോൾ ഷോറൂമിൽ ആളുകളും എത്തിത്തുടങ്ങി.
Advertisement

25 കി.മീ മൈലേജുമായി പുതിയ SUV വരുന്നു

ഒരു പ്രീമിയം ആഡംബര എസ്‌യുവി ഓടിക്കുമ്പോഴും പോക്കറ്റ് ചോരാത്ത മൈലേജ് ലഭിച്ചാലോ?. കേള്‍ക്കുമ്പോള്‍ അതിശയമായി തോന്നാമെങ്കിലും ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി ഹോണ്ടയുടെ കരുത്തുറ്റ ഹൈബ്രിഡ് എസ്‌യുവിയായ 'ZR-V' ഉടന്‍ ഇന്ത്യന്‍ നിരത്തുകളിലെത്തും. പോര്‍ട്‌ഫോളിയോയിലുള്ള മോഡലുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്ത് വലിയ വെല്ലുവിളി നേരിടുന്ന ജാപ്പനീസ് കമ്പനി തങ്ങളുടെ ബ്രാന്‍ഡ് മൂല്യം തിരിച്ചുപിടിക്കാനായി അവതരിപ്പിക്കുന്ന തുറുപ്പുചീട്ടാണിത്. മെയ് 22-ന് നടക്കാനിരിക്കുന്ന മെഗാ ലോഞ്ചില്‍ പുതിയ സിറ്റി ഫെയ്‌സ്ലിഫ്റ്റിനൊപ്പം ZR-V ഹൈബ്രിഡ് എസ്‌യുവിയും അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാന്‍ പോകുന്ന ഹോണ്ട ZR-V എന്ന മോഡലിനെ കുറിച്ച് ഈ ലേഖനത്തിലൂടെ കൂടുതല്‍ അറിയാം.

ഇന്ത്യയുടെ ചീപ്പ് കാറിന്റെ വിൽപ്പന കുതിച്ചുയർന്നു

ചെറുകാർ വിപണിയിൽ ആൾട്ടോയ്ക്കൊപ്പം സെഗ്മെന്റ് തൂക്കിയ മിടുക്കനാണ് എസ്-പ്രെസോ (Maruti Suzuki S-Presso). മിനി എസ്‌യുവി ലുക്കുമായി എത്തിയപ്പോൾ സോപ്പ് പെട്ടിപോലെയുണ്ടെന്ന് പറഞ്ഞ് പലരും കളിയാക്കിയിരുന്നുവെങ്കിലും കിടിലൻ സിറ്റി കാറായി അരങ്ങുവാഴുന്ന കാഴ്ച്ചയാണ് പിന്നീട് കാണാനായത്. ഇവികൾ ജനപ്രിയരാവുന്നതിന് മുമ്പ് രാജ്യത്തിന്റെ ഓരോ കോണിലും എസ്-പ്രെസോ വിരാജിച്ചിരുന്ന സമയമുണ്ടായിരുന്നു. തിരക്കേറിയ നഗരങ്ങളിലൂടെ എസിയിട്ട് അനായാസം കൊണ്ടുനടക്കാനാവുന്ന എസ്-പ്രെസോ സ്ത്രീകളുടെ വരെ ഫേവറീറ്റ് കാറുകളിൽ ഒന്നാണ്. കോംപാക്‌ടായ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനും എല്ലാമുള്ള മോഡൽ സിറ്റി ട്രാഫിക്കിലെല്ലാം കൊണ്ടുനടക്കാൻ എന്തൊരു സുഖമാണെന്നോ.

ആമസോൺ സമ്മർ സെയിലിൽ ഇ-സ്കൂട്ടറുകൾക്ക് 52% വരെ ഡിസ്‌കൗണ്ട്

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും എയര്‍ കണ്ടീഷനറുകള്‍ക്കും (എസി) പുറമെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും വന്‍ വിലക്കുറവുമായി ആമസോണ്‍ 'ഗ്രേറ്റ് സമ്മര്‍ സെയില്‍' സജീവമാകുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 52 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പെടുന്നവയായവേഗതയിലുള്ള വാഹനങ്ങള്‍ ആയതിനാല്‍ ഇവ ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സോ ആര്‍ടിഒ (RTO) രജിസ്‌ട്രേഷനോ ആവശ്യമില്ല എന്നത് മധ്യവര്‍ഗ കുടുംബങ്ങളെ വലിയ രീതിയില്‍ ആകര്‍ഷിക്കും.

വിറപ്പിക്കാൻ ഹോണ്ടയുടെ പുത്തൻ കോംപാക്‌ട് എസ്‌യുവി വരുന്നു

മൂന്നു വർഷത്തിന് മുമ്പ് ഹോണ്ട എലിവേറ്റ് പുറത്തിറക്കിയതിന് ശേഷം ഇതുവരെ മറ്റൊരു പുതുമോഡൽ ഇന്ത്യൻ വിപണിക്ക് സമ്മാനിക്കാനാവാതെ പോയ ബ്രാൻഡാണ് ഹോണ്ട. ഇടയ്ക്ക് അമേസ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയെങ്കിലും രാജ്യത്ത് പിടിച്ചുനിൽക്കാനുള്ള ശേഷി നിലവിലെ മൂന്ന് കാറുകൾക്കും ഇല്ലെന്നതാണ് സത്യം. ഇങ്ങനെ പോയാൽ കൂടുംകുടക്കയുമെടുത്ത് അധികം വൈകാതെ രാജ്യം വിടേണ്ടി വരുമെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ മനസിലാക്കിയിട്ടുണ്ട്. അതിനാൽ മെയ് 22-ന് രണ്ട് പുത്തൻ കാറുകൾ പുറത്തിറക്കാൻ തയാറെടുക്കുകയാണ് ഹോണ്ട. സിറ്റി ഫെയ്‌സ്‌ലിഫ്റ്റും ZR-V ഹൈബ്രിഡ് എസ്‌യുവിയുമാണ് ഇന്ത്യൻ നിരയിലേക്ക് ചേരാനിരിക്കുന്നത്.
Advertisement

ഈ എസ്‌യുവിക്ക് മുന്നിൽ ബൈക്കുകൾ പോലും തോറ്റുപോകും

പ്രീമിയം ബൈക്കിന് സമാനമായ മൈലേജും ആഡംബര എസ്‌യുവിയുടെ കരുത്തും ഒത്തുചേര്‍ന്നാല്‍ എങ്ങനെയുണ്ടാകും?. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ടൊയോട്ട ഹൈറൈഡര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ സൃഷ്ടിക്കുന്ന വിസ്മയകരമായ മുന്നേറ്റം. ഒരിക്കല്‍ ഇന്നോവയുടെ ആധിപത്യം പുലര്‍ത്തിയിരുന്ന ടൊയോട്ടയുടെ വില്‍പ്പന കണക്കുകളില്‍ ഇപ്പോള്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ പുതിയ ചരിത്രമെഴുതുകയാണ്. 2026 ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ടൊയോട്ടയുടെ എക്കാലത്തെയും പ്രിയപ്പെട്ട മോഡലായ ഇന്നോവയെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് ഈ മിഡ്-സൈസ് എസ്‌യുവി കാഴ്ചവെച്ചിരിക്കുന്നത്. 2026 ഏപ്രില്‍ മാസത്തില്‍ മാത്രം ഇന്ത്യയിലാകെ 9,115 ഹൈറൈഡറുകളാണ് നിരത്തിലിറങ്ങിയത്.

10.99 ലക്ഷത്തിന് ഇത്രയും സേഫ്റ്റിയുള്ള എസ്‌യുവി

പോളോയും വെന്റോയും പടിയിറങ്ങിയതോടെ ഫോക്‌‌സ്‌വാഗൺ ഷോറൂമിൽ ഇനിയാള് കയറില്ലെന്ന് പറഞ്ഞവരാണ് പലരും. എന്നാൽ പകരക്കാരായി ടൈഗൂൺ എസ്‌യുവിയും (Volkswagen Taigun SUV) വെർട്ടിസ് സെഡാനും എത്തിയപ്പോൾ സംശയങ്ങളെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു വിൽപ്പന കണക്കുകൾ. ഈ വിലയ്ക്ക് എന്നെങ്കിലും ഇത്തരത്തിലൊരു ജർമൻ സ്പോർട് യൂട്ടിലിറ്റി വാഹനം കിട്ടുമെന്ന് വണ്ടിഭ്രാന്തൻമാർ പോലും കരുതിയിട്ടുണ്ടാവില്ല. തുടക്കം ഗംഭീരമാക്കിയെങ്കിലും മോഡേൺ എതിരാളികൾക്ക് മുന്നിൽ അടിപതറിയ ടൈഗൂൺ വിപണിയിലെത്തിയതിന് ശേഷം കാര്യമായ നവീകരണങ്ങളൊന്നും അവതരിപ്പിച്ചിരുന്നില്ല. ആയതിനാൽ വിൽപ്പന കഴിഞ്ഞ കുറച്ച് കാലമായി പിന്നോക്കമായിരുന്നുവെന്ന് വേണം പറയാൻ.

പുത്തൻ ലുക്കിൽ സെഡാൻ രാജാവ് തിരിച്ചെത്തുന്നു!

ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട സെഡാന്‍ മോഡലുകളില്‍ ഒന്നായ ഹോണ്ട സിറ്റി പുതിയ മാറ്റങ്ങളുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. 2026-ലെ കമ്പനിയുടെ ആദ്യത്തെ പ്രധാന ലോഞ്ചായി ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മെയ് 22-ന് വിപണിയിലെത്തും. ലോഞ്ചിന് മുന്നോടിയായി പരീക്ഷണ ഓട്ടം നടത്തുന്ന 2026 ഹോണ്ട സിറ്റിയുടെ പുത്തന്‍ ലുക്ക് സ്‌പൈ ചിത്രങ്ങളിലൂടെ പുറത്തുവന്നത് വാഹനപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വിപണിയില്‍ വിശ്വാസ്യതയുടെ പര്യായമാണ് ഹോണ്ട എന്ന ബ്രാന്‍ഡ്. എങ്കിലും വാഹന നിരഞ്ഞ മെലിഞ്ഞത് കാരണം സമീപകാലത്ത് വില്‍പ്പന ഇടിവ് നേരിടുന്ന കമ്പനി വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.

9.59 ലക്ഷത്തിന് പനോരമിക് സൺറൂഫുള്ള എസ്‌യുവി ഷോറൂമിലെത്തി

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മോഡലാണ് ടാറ്റ നെക്സോൺ. വന്നിട്ട് ഏറെക്കാലമായെങ്കിലും ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതിന്റെ പ്രധാന കാരണം കൃത്യമായ ഇടവേളകളിൽ മിനുങ്ങിയെത്തുന്നത് തന്നെയാണ്. വാഹനത്തെ കൃത്യസമയങ്ങളിൽ പുതുക്കിപണിയുന്നതും ആളുകൾക്ക് വൈവിധ്യമാർന്ന വേരിയന്റുകൾ വാഗ്‌ദാനം ചെയ്യുന്നതും താങ്ങാനാവുന്ന വിലയും ഡീസൽ എഞ്ചിന്റെ സാന്നിധ്യവും അഡാറ് സേഫ്റ്റിയുമെല്ലാമാണ് നെക്സോണിനെ സവിശേഷമാക്കുന്ന ഘടകങ്ങൾ. ഇതുപോലെ മറ്റൊരു മോഡൽ വാങ്ങാൻ നോക്കിയാൽ കിട്ടില്ലെന്ന് തന്നെ തറപ്പിച്ചുപറയാം. ദേ ഇക്കഴിഞ്ഞ ദിവസവും ആളുകളുടെ മനസറിഞ്ഞ് പുത്തനൊരു വേരിയന്റ് ടാറ്റ പുറത്തിറക്കിയിരുന്നു.
Advertisement

എംജിയുടെ 'അത്ഭുത' വാഹനം രണ്ടാം തവണയും ക്യാമറയിൽ

ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്താനായി എംജി മോട്ടോര്‍ പുതിയ ഒരു ആഗോള എസ്‌യുവി രാജ്യത്ത് പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ചൈനീസ് വിപണിയില്‍ ഏറെ ജനപ്രിയമായ 'വുലിംഗ് സ്റ്റാര്‍ലൈറ്റ് 560' (Wuling Starlight 560) എന്ന മോഡലാണ് ഗുജറാത്തിലെ പൊതുനിരത്തുകളില്‍ പൂര്‍ണമായും മറച്ച നിലയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത്. വാഹനത്തിന്റെ ഡിസൈന്‍ ആരും തിരിച്ചറിയാതിരിക്കാന്‍ കനത്ത കാമഫ്‌ലാഷ് സ്റ്റിക്കറുകള്‍ പതിച്ചിരുന്നെങ്കിലും കാറിന്റെ വശങ്ങളും പിന്‍ഭാഗവും ഇതിന്റെ വ്യക്തിത്വം വെളിപ്പെടുത്തി. ബ്രിട്ടീഷ് പാരമ്പര്യമുള്ള ബ്രാന്‍ഡ് ആണെങ്കിലും എംജി മോട്ടോറിന്റെ മാതൃ കമ്പനി ചൈനയിലെ പ്രമുഖ വാഹന ഭീമന്മാരായ SAIC ആണ്.

കഴിഞ്ഞ മാസം ടാറ്റ ദേസി റേഞ്ച് റോവർ സ്വന്തമാക്കിയത് 2,545 പേർ

മാരുതിയേപ്പൊലെ തന്നെ വിശ്വസിച്ച് കണ്ണുംപൂട്ടി ഇപ്പോൾ വാങ്ങിക്കാവുന്ന കാറുകളാണ് ടാറ്റ മോട്ടോർസും പുറത്തിറക്കുന്നത്. ടിയാഗോ മുതൽ സഫാരി വരെ നീളുന്ന മോഡൽ നിരയുടെ പ്രധാന ശക്തി സേഫ്റ്റിയും മോഡേൺ ഫീച്ചറുകളുമാണ്. അതോടൊപ്പം കാലത്തിനൊത്ത ഡിസൈനും കൂടിയാവുമ്പോൾ ടാറ്റയെ ആരായാലും മോഹിച്ചുപോവും. 2026 ഏപ്രിൽ മാസത്തിൽ 59,000 കാറുകൾ വിറ്റഴിച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളെന്ന പദവിയും സ്വന്തമാക്കിയിരുന്നു. പഞ്ചും നെക്സോണുമാണ് ടോപ്പ് സെല്ലിംഗ് മോഡലുകളായി പ്രവർത്തിക്കുന്നതെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ടാറ്റയുടെ ദേസി റേഞ്ച് റോവർ എന്നറിയപ്പെടുന്ന എസ്‌യുവിയുടെ വലിയ ചലനങ്ങളുണ്ടാക്കുന്നുണ്ട്.

ബലേനോയുടെ ടൊയോട്ട കസിന് ക്രാഷ് ടെസ്റ്റിൽ വട്ടപ്പൂജ്യം

ഇന്ത്യയില്‍ നിര്‍മ്മിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട സ്റ്റാര്‍ലറ്റ് (Toyota Starlet) ഹാച്ച്ബാക്ക് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പരാജയമായി. 'സേഫര്‍ കാര്‍സ് ഫോര്‍ ആഫ്രിക്ക' പദ്ധതിയുടെ ഭാഗമായി നടത്തിയ ഏറ്റവും പുതിയ സുരക്ഷാ പരിശോധനയിലാണ് ഈ കാര്‍ 0 സ്റ്റാര്‍ റേറ്റിംഗ് വാങ്ങിയത്. രണ്ട് എയഗര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കുന്ന മോഡലാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായി നടത്തിയ പരിശോധനയില്‍ ആകെയുള്ള 34 പോയിന്റില്‍ ഒരു പോയിന്റ് പോലും നേടാന്‍ ഈ ഹാച്ച്ബാക്കിന് സാധിച്ചില്ല.

വില വർധിപ്പിക്കാൻ ബിവൈഡി! ജൂലൈ മുതൽ നടപ്പിലാക്കും

ഈ വർഷം ജൂലൈ 1 മുതൽ പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബിവൈഡി ഇന്ത്യ. കമ്പനിയുടെ നിലവിലെ മോഡൽ ശ്രേണിയിലുടനീളമാണ് വില വർധനവ് നടപ്പിലാക്കുക. മോഡലും വകഭേദവും അനുസരിച്ച് 1 മുതൽ 2 ശതമാനം വരെ പരിഷ്ക്കരിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ അറ്റോ 3, ഇമാക്‌സ് 7, സീൽ, സീലയൺ 7 എന്നീ നാല് മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ബിൽഡ് യുവർ ഡ്രീംസ് (Build Your Dreams) എന്ന ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
Advertisement

വെറും ₹12.84 ലക്ഷത്തിന് 7-സീറ്റര്‍ ഇലക്ട്രിക് എംപിവി!

ബാറ്ററി വില ഓര്‍ത്ത് ഇലക്ട്രിക് കാര്‍ വാങ്ങാന്‍ മടിക്കുന്ന വാഹനപ്രേമികളുടെ എല്ലാ ആശങ്കകളും തീര്‍ത്തുകൊണ്ട് കിയ ഇന്ത്യ തങ്ങളുടെ ഇലക്ട്രിക് എംപിവിയായ കാരെന്‍സ് ക്ലാവിസ് ഇവി (Kia Carens Clavis EV) ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ വിപണിയിലിറക്കി. ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഈ വാഹനത്തെ കൂടുതല്‍ ജനകീയമാക്കാനാണ് ഇതിനോടകം തന്നെ ഇന്ത്യയില്‍ മറ്റ് കമ്പനികള്‍ പരീക്ഷിച്ച് വിജയിച്ച ബാസ് പദ്ധതിയുമായി കിയ എത്തിയിരിക്കുന്നത്. ഇതിലൂടെ ഇവി വാങ്ങാനുള്ള പ്രാരംഭ ചെലവ് വന്‍തോതില്‍ കുറച്ച് ഒരു സാധാരണക്കാരന് പോലും ഈ പ്രീമിയം ഇവി അനായാസം സ്വന്തമാക്കാന്‍ സാധിക്കും.

7-സീറ്റർ ഫാമിലി എംപിവി വാങ്ങാൻ പറ്റിയ സമയം

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ നിരയിൽ ഇന്നോവയോളം പോന്നൊരു കിടിലൻ എംപിവി മോഡലുണ്ട് അതാണ് കാരെൻസ് ക്ലാവിസ്. മാരുതി സുസുക്കി എർട്ടിഗയോടും ടൊയോട്ട ഇന്നോവയോടുമെല്ലാം പടവെട്ടി അതിവേഗം തന്റെ സ്ഥാനം കണ്ടെത്തിയ 7-സീറ്റർ വിസ്മയിപ്പിച്ചത് ഫീച്ചറുകളിലൂടെയും അടിപൊളി ഡിസൈനിലൂടെയുമായിരുന്നു. ഒപ്പം താങ്ങാനാവുന്ന വിലയും ഡീസൽ എഞ്ചിന്റെ സാന്നിധ്യവും കൂടിയായപ്പോൾ ഇന്ത്യക്കാർ കാരെൻസിനെ നെഞ്ചിലേറ്റി. കഴിഞ്ഞ വർഷം ഫെയ്‌സ്‌ലിഫ്റ്റ് വന്നപ്പോൾ കൂടുതൽ ആഡംബരത്തം തുളുമ്പുന്ന മട്ടും ഭാവവുമായി കക്ഷിക്ക്. 6 സീറ്റർ, 7 സീറ്റർ കോൺഫിഗറേഷനുകളിൽ യഥേഷ്ടം തെരഞ്ഞെടുക്കാം എന്നതും പ്ലസ് പോയിന്റായി.

BMW i7 ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഗായകനെ മനസിലായോ?

ബോളിവുഡ് സിനിമകളിലെ മാസ്മരിക ശബ്ദത്തിലൂടെ കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്ന പിന്നണി ഗായകന്‍ ജൂബിന്‍ നൗട്ടിയാല്‍ (Jubin Nautiyal) ഇക്കാലത്തെ യൂത്തിന് സുപരിചിതനാണ്. ഇപ്പോള്‍ തന്റെ ഗാനങ്ങളിലൂടെല്ലാതെ തന്റെ ആഡംബര ജീവിതശൈലിയിലൂടെ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും ആധുനികവും വിലകൂടിയതുമായ 'i7' (BMW i7) ഇലക്ട്രിക് സെഡാന്‍ സ്വന്തമാക്കിയാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. പുതുപുത്തന്‍ മോഡലിന് പകരം, തികച്ചും പ്രായോഗികത മുന്‍നിര്‍ത്തി ഒരു പ്രീ-ഓണ്‍ഡ് (സെക്കന്‍ഡ് ഹാന്‍ഡ്) ലക്ഷ്വറി പതിപ്പാണ് ഗായകന്‍ തിരഞ്ഞെടുത്തത്.

യാത്രകൾ ആഡംബരമാക്കാൻ പുത്തൻ കാറുമായി ആദർശും വർഷയും

കണ്ടന്റ് ക്രീയേഷനിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ആളാണ് ആദർശ് ഷേണായി. തിരുവനന്തപുരം ശൈലിയുള്ള അവതരണവും റീലുകളുമെല്ലാം പലർക്കും ഏറെയിഷ്‌ടമാണ്. വ്ലോഗിംഗിന് പുറമെ ആർജെ, നടൻ, ഗായകൻ തുടങ്ങിയ വേഷങ്ങളിലും തകർത്തിട്ടുള്ള ആദർശും വർഷയും തമ്മിലുള്ള കല്യാണവും സമൂഹമാധ്യമങ്ങളിൽ വലിയ ട്രെൻഡായിരുന്നു. ഇപ്പോഴിതാ ഇരുവരും പുത്തനൊരു എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ജീവിതത്തിലേക്ക് കടന്നുവന്ന പുതിയ അതിഥിയെ ഇരുവരും പരിചയപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ അധ്വാനത്തിലൂടെ മറ്റൊരു അതിഥി എന്ന അടിക്കുറിപ്പോടെയാണ് വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Advertisement

ക്രെറ്റയുടെ സിംഹാസനം ഇളകുന്നോ?

ഇന്ത്യന്‍ മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ പുതിയ നിരവധി എതിരാളികള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോഴും തങ്ങളുടെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഹ്യുണ്ടായി ക്രെറ്റ (Hyundai Creta) . 2026 ഏപ്രില്‍ മാസത്തിലെ ഏറ്റവും പുതിയ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 15,291 യൂണിറ്റുകള്‍ വിറ്റഴിച്ച് ക്രെറ്റ ഈ വിഭാഗത്തില്‍ വീണ്ടും ഒന്നാമതെത്തി. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറും ക്രെറ്റ തന്നെയാണ്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത് വിപണിയിലെ കടുത്ത മത്സരത്തെയാണ് സൂചിപ്പിക്കുന്നത്.

പുതിയ 160 സിസി സ്റ്റൈലിഷ് സ്‌കൂട്ടറുമായി ഹോണ്ട

ഗിയർലെസ് സ്‌കൂട്ടർ വിപണിയിൽ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ (Honda) ആധിപത്യം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആക്‌ടിവ, ഡിയോ പോലുള്ള തകർപ്പൻ മോഡലുകളിലൂടെ കൈക്കലാക്കിയ വിപണി ഇതുവരെ ആർക്കും അടിയറവ് വെച്ചിട്ടില്ല. എങ്കിലും കാലത്തിനൊത്ത് മാറിയില്ലെങ്കിൽ ഏത് കസേരയും തെറിക്കുമെന്ന് ഹോണ്ടയ്ക്ക് കൃത്യമായി അറിയാം. ആഗോള വിപണികളിൽ വിൽക്കപ്പെടുന്ന രസകരമായ സ്കൂട്ടറുകളുടെ വലിയ നിര തന്നെയുണ്ടെങ്കിലും അവ പലരും ഇവിടെ അവതരിപ്പിക്കാത്തതിൽ ആരാധകർക്ക് നിരാശ പണ്ടേയുണ്ട്. അതിന്റെ ഭാഗമായി ചില പുത്തൻ സ്‌കൂട്ടറുകളെ ഇന്ത്യക്കായി പരിഗണിക്കുന്ന തിരക്കിലാണ് ബ്രാൻഡ്.

കോടീശ്വരന്മാരുടെ പ്രിയ വാഹനം ഇന്ത്യയിലെത്തി

ആഡംബര എസ്‌യുവി വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ ഏറ്റവും കരുത്തുറ്റ മോഡലായ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SV ഇന്ത്യയിലെത്തിച്ചു. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ശ്രേണിയില്‍ ഒരു പ്യുവര്‍ SV മോഡല്‍ ആദ്യമായാണ് ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍പ്പനയ്ക്ക് എത്തുന്നത്. 2.05 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഈ ആഡംബര വാഹനം അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ് പരിമിതമായി അളവില്‍ മാത്രം വിറ്റിരുന്ന എഡിഷന്‍ ടു (Edition Two) മോഡലിനേക്കാള്‍ 30 ലക്ഷം രൂപ കുറവാണ് പുതിയ വാഹനത്തിന് എന്ന പ്രത്യേകതയുമുണ്ട്.

മിനി ഇലക്‌ട്രിക് എസ്‌യുവിയുമായി കിയ വരുന്നു

രാജ്യത്തെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിനെ ഇളക്കിമറിക്കുമെന്ന പ്രതീക്ഷയോടെ വിപണിയിലെത്തിയതായിരുന്നു കിയ സിറോസ് (Kia Syros). ഒതുക്കമുള്ള പുത്തൻ ഡിസൈനും താങ്ങാനാവുന്ന വിലയും ആഡംബര ഫീച്ചറുകളും കുത്തിനിറച്ച എസ്‌യുവി വാങ്ങാൻ പക്ഷേ ആളുകൾ അധികം തയാറായില്ലെന്ന് വേണം പറയാൻ. നിലവിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ നിരയിൽ ഏറ്റവും കുറവ് വിൽപ്പനയുള്ള മോഡലായി സിറോസ് തുടരുകയാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം ഇനി ഇലക്ട്രിക് പതിപ്പിൽ കൂടി പരീക്ഷണത്തിന് ഇറങ്ങാനുള്ള ശ്രമത്തിലാണ് സിറോസ്. ഇതിന്റെ ഭാഗമായുള്ള അണിയറ പ്രവർത്തനങ്ങളെല്ലാം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
Advertisement

സെഗ്‌മെന്റിനെ ഒറ്റക്ക് തോളിലേറ്റുന്ന ഒറ്റയാന്‍

ഇന്ത്യന്‍ വാഹന വിപണിയിലെ സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി ) തരംഗത്തില്‍ സെഡാനുകള്‍ക്ക് അടിപതറുന്നു എന്ന നിഗമനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് പുതു വിസ്മയം തീര്‍ക്കുകയാണ് മാരുതി സുസുക്കി ഡിസയര്‍ (Maruti Suzuki Dzire). 2026 ഏപ്രില്‍ മാസത്തിലെ വില്‍പന കണക്കുകള്‍ പുറത്തുവരുമ്പോള്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറിനുള്ള കിരീടം എസ്യുവിക്കല്ല, മറിച്ച് ഈ സബ് കോാപാക്ട് സെസഡാനാണ് ചൂടിയത്. വിപണിയിലെ ട്രെന്‍ഡുകള്‍ മാറിമറിഞ്ഞെങ്കിലും ഡിസയറിനോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.