ടിവിഎസ് ബൈക്ക് ഇതുവരെ വാങ്ങിയത് 19 ലക്ഷം ആളുകൾ

ഇന്ത്യയിലെ സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചുകൊണ്ട് ടിവിഎസ് പുറത്തിറക്കിയ മോഡലായിരുന്നു റൈഡർ 125. കമ്മ്യൂട്ടർ മോഡലുകൾ മാത്രം അരങ്ങുവാണിരുന്ന ഈ വിഭാഗത്തിലേക്ക് പുതിയ സാധ്യതകൾ തുറന്നിട്ടാണ് റൈഡർ വന്നെത്തിയത്. സ്പോർട്ടിയർ ലുക്കും ഒതുക്കമുള്ള വലിപ്പവുമെല്ലാമായി യൂത്തൻമാർക്കിടയിലും അല്ലാത്തവർക്കിടയിലും മോഡൽ വലിയ സ്വീകാര്യത തന്നെ നേടിയെടുത്തുവെന്ന് വേണം പറയാൻ. ബ്രാൻഡ് പോലും പ്രതീക്ഷിക്കാത്ത രീതിയിൽ ബംബർ ഹിറ്റടിച്ച കുഞ്ഞൻ ബൈക്കിന്റെ വിൽപ്പന ഇപ്പോഴും കുതിച്ചുയരുകയാണ്. വിക്‌ടർ, സ്റ്റാർസിറ്റി, റേഡിയോൺ പോലുള്ള മോഡലുകളിലൂടെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ വിപ്ലവം തീർത്ത കമ്പനിക്ക് പുതിയ ഊർജമായി റൈഡർ.

ആൾട്രോസ് സിഎൻജി ഓട്ടോമാറ്റിക്കുമായി ടാറ്റ

സേഫ്റ്റിയിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന ടാറ്റ മോട്ടോർസ് എപ്പോഴും ജനകീയ തീരുമാനങ്ങൾ കൈക്കൊള്ളുന്നവരാണ്. സാധാരണക്കാരെ ഇലക്ട്രിക് വാഹനങ്ങളും സ്വപ്നം കാണാൻ പഠിപ്പിച്ച കമ്പനി ഇപ്പോൾ എല്ലാത്തരം ഫ്യുവൽ സാങ്കേതികവിദ്യയിലും ചുവടുറപ്പിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ, സിഎൻജി, വൈദ്യുതി എന്നീ ഫ്യുവൽ ഓപ്ഷനുകളിലെല്ലാം ടാറ്റ കാറുകൾ വാങ്ങിക്കാനാവും. സിഎൻജി വാങ്ങിയാൽ ബൂട്ട് സ്പേസ് പോവില്ലേയെന്ന കാരണത്താൽ മുഖംതിരിച്ച് നിന്നവരെ പോലും വണ്ടറടിപ്പിക്കാനും കമ്പനിക്ക് കഴിഞ്ഞിരുന്നു. പിന്നെ രാജ്യത്ത് ആദ്യമായി ഓട്ടോമാറ്റിക് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് കാറുകളും പുറത്തിറക്കിയതിന്റെ ക്രെഡിറ്റും ടാറ്റയ്ക്ക് മാത്രമുള്ളതാണ്.

രൂപം മാറ്റി, കരുത്തുകൂട്ടിയ ആ കാർ ആദ്യമായി നിരത്തിൽ

ഇന്ത്യൻ നിരത്തുകളിൽ വിസ്മയം തീർത്ത കിയ സോനെറ്റ്, അതിന്റെ ഏറ്റവും പുതിയ അവതാരത്തിൽ തിരിച്ചെത്തുന്നു എന്ന ആവേശകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട്, രണ്ടാം തലമുറ സോനെറ്റിന്റെ പരീക്ഷണ ഓട്ടം കിയ ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. മുഴുവനായി മറച്ച നിലയിൽ ഹൈവേകളിൽ ചീറിപ്പായുന്ന പുത്തൻ സോനെറ്റിന്റെ സ്പൈ ചിത്രങ്ങൾ AutoMatta ഇൻസ്റ്റാഗ്രാം പേജ് പുറത്തുവിട്ടതോടെ വാഹനപ്രേമികൾക്കിടയിൽ ചർച്ചകൾ കൊഴുക്കുകയാണ്. എക്സ്റ്റീരിയറിൽ വിപ്ലവകരമായ മാറ്റങ്ങളുമായാണ് പുതിയ സോനെറ്റ് എത്തുന്നത്. കിയയുടെ പരിഷ്കരിച്ച 'ടൈഗർ നോസ്' ഗ്രില്ലും സ്റ്റാർ മാപ്പ് എൽഇഡി ലൈറ്റിംഗ് സംവിധാനവും എസ്‌യുവിയുടെ പ്രീമിയം ലുക്ക് ഉയർത്തുമെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

ഇ-ക്ലച്ച് ടെക്കുമായി ഹോണ്ടയുടെ അഡ്വഞ്ചർ ടൂറർ

വൈവിധ്യങ്ങളുടെ തമ്പുരാക്കൻമാരാണ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മുതൽ സൂപ്പർബൈക്കുകളും പ്രീമിയം സ്കൂട്ടറുകളും വരെ ഒരുപോലെ നിർമിക്കുന്ന ബ്രാൻഡ് ഇപ്പോഴിതാ പുതിയൊരു സംഗതിയുമായി ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്. ഇ-ക്ലച്ച് സാങ്കേതികവിദ്യയുമായി NX500 (Honda NX500 E-Clutch) പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഹോണ്ടയുടെ ക്ലച്ച് ഓട്ടോമേഷൻ സാങ്കേതികവിദ്യയുമായി വരുന്ന പ്രീമിയം അഡ്വഞ്ചർ ടൂററിന് 7.44 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. കാറിന്റെ വിലയാണേലും കിടിലൻ ടെക്നോളജിയുമായി വരുന്ന NX വിപ്ലവം തന്നെയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. മോഡലിനായുള്ള ബുക്കിംഗും ഹോണ്ട ആരംഭിച്ചിട്ടുണ്ട്.
Advertisement

മുഖ്യമന്ത്രി മാറിയാൽ ഔദ്യോഗിക വാഹനത്തിന് എന്ത് സംഭവിക്കും?

ഒരു സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റമുണ്ടാകുകയും പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുകയും ചെയ്യുമ്പോള്‍ ഭരണപരമായ തീരുമാനങ്ങള്‍ക്കൊപ്പം ചര്‍ച്ചയാകുന്ന ഒന്നാണ് ഔദ്യോഗിക വാഹനങ്ങള്‍. മുഖ്യമന്ത്രി പദവിയില്‍ മാറ്റം വരുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനം പൊതുഭരണ വകുപ്പിന്റെ (GAD) കീഴിലുള്ള ടൂറിസം വിഭാഗത്തിലേക്ക് തിരികെ എത്തും. പുതിയ മുഖ്യമന്ത്രിയുടെ താല്‍പര്യവും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശവും അനുസരിച്ചാണ് അടുത്ത വാഹനം തീരുമാനിക്കുന്നത്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയയുടെ എംപിവി മോഡല്‍ ആയ കാര്‍ണിവലായിരുന്നു ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്നത്.

'മോസ്റ്റ് വാണ്ടഡ്' ഫീച്ചർ ലഭിക്കുന്ന എസ്‌യുവികൾ

പ്രത്യേകിച്ച് യാതൊരു ഉപകാരവുമില്ലെങ്കിലും കാറുകളിൽ ഇന്ത്യക്കാർ ഏറ്റവും ഇഷ്‌ടപെടുന്ന ഫീച്ചറായി സൺറൂഫ് മാറിയിട്ടുണ്ട്. ഇക്കാര്യം കൃത്യമായി അറിയാവുന്ന വാഹന നിർമാതാക്കൾ പല ബജറ്റ് മോഡലുകളിലും ആഡംബര ഫീച്ചറായി പനോരമിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നുമുണ്ട്. 10 ലക്ഷത്തിൽ താഴെ വരെ ലഭിക്കുന്ന മിക്ക വണ്ടികളിലും ഇതൊരു ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. ആകാശക്കാഴ്ച്ച കണ്ട് യാത്ര ചെയ്യാനല്ല, പകരം അത് തുറന്നിട്ട് അപകടകരമായി കയറി നിന്ന് ഷോ കാണിക്കാനാണ് പലരും സൺറൂഫ് ഇവിടെ ഉപയോഗിക്കുന്നത്. എങ്കിലും കമ്പനികൾ ഈയൊരു സവിശേഷത വാരിക്കോരി കൊടുക്കുകയാണ്.

മാരുതി വിക്ടോറിസ് വിപണി പിടിക്കുന്നത് ഇങ്ങനെ

മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ ചുവടുറപ്പിക്കാന്‍ മാരുതി സുസുക്കി അവതരിപ്പിച്ച 'വിക്ടോറിസ്' (Maruti Suzuki Victoris) ഇന്ത്യന്‍ നിരത്തുകളില്‍ പുതിയൊരു വിജയഗാഥ രചിക്കുകയാണ്. 2026 ഏപ്രില്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍, എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് ഈ പുതുമുഖം കാഴ്ചവെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം 13,701 യൂണിറ്റ് വില്‍പ്പനയാണ് വിക്ടോറിസ് നേടിയത്. മാരുതിയുടെ അരീന (Arena) ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന വിക്ടോറിസ് വിപണിയിലെത്തി ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 50,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു.

ടാറ്റ ഇലക്‌ട്രിക് എസ്‌യുവിക്ക് 2.15 ലക്ഷത്തിന്റെ വിലക്കുറവ്

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്തെ മത്സരം ഓരോ ദിവസം കഴിയുമ്പോഴും ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. ടാറ്റ മോട്ടോർസ് തങ്ങളുടെ മാത്രം കുത്തകയാക്കി വെച്ചിരുന്ന ഇവി സെഗ്മെന്റ് തൂക്കാനായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയും എംജി മോട്ടോറും സജീവമായി കളത്തിലേക്ക് ഇറങ്ങിയപ്പോൾ ഇന്ത്യക്കാർക്ക് വൈദ്യുത വാഹന പ്രേമികൾക്ക് അതൊരു വിരുന്നായി. XUV 3XO EV, BE 6, XEV 9e, XEV 9S തുടങ്ങിയ വമ്പൻ സംഘത്തോടെയാണ് മഹീന്ദ്ര ചീറിപ്പായാൻ എത്തുന്നതെങ്കിൽ ടിയാഗോ ഇവി, ടിഗോർ ഇവി, പഞ്ച് ഇവി, നെക്സോൺ ഇവി, കർവ് ഇവി, ഹാരിയർ ഇവി പോലുള്ള വമ്പൻ കളക്ഷനോടെയാണ് ടാറ്റ എതിരാളികളോട് മുട്ടാനിറങ്ങിയിരിക്കുന്നത്.
Advertisement

ആദിലയും നൂറയും വാങ്ങിയ പുത്തൻ SUV

ബിഗ് ബോസ് മലയാളം സീസണ്‍ 7-ലൂടെ മലയാളികള്‍ക്ക് സുപരിചിതരാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയന്‍ പങ്കാളികള്‍ എന്ന നിലയില്‍ ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ച ആദിലയും നൂറയും ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെ വലിയ ജനപ്രീതിയാണ് നേടിയത്. ഷോയില്‍ നൂറ ഫൈനല്‍ സിക്‌സിലും ആദില ഫൈനല്‍ സെവനിലും ഇടംനേടിയിരുന്നു. ഷോയില്‍ നിന്ന് ഇറങ്ങിയ ശേഷം തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇവര്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഒരു പുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം ആരാധകരമായി പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍.

'ബേബി' ലാന്‍ഡ് ക്രൂയിസര്‍ FJ നിര്‍മിക്കുക ഇന്ത്യയിലെന്ന്

ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മഹാരാഷ്ട്രയില്‍ പുതിയ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നു. ഛത്രപതി സംഭാജി നഗറിന് (ഔറംഗാബാദ്) സമീപമുള്ള ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഈ അത്യാധുനിക പ്ലാന്റ് ഒരുങ്ങുന്നത്. 2029-ന്റെ ആദ്യ പകുതിയോടെ പ്ലാന്റില്‍ വാഹന ഉല്‍പ്പാദനം ആരംഭിക്കുമെന്നും ടൊയോട്ട അറിയിച്ചു. എസ്‌യുവികള്‍ക്കും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ടൊയോട്ട രാജ്യത്ത് വന്‍ നിക്ഷേപത്തിന് തയാറെടുക്കുന്നത്.

കുറഞ്ഞ വിലയില്‍ വാങ്ങാം ഈ 7 ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകള്‍

ഇന്ത്യന്‍ നഗരങ്ങളിലെ ഇടുങ്ങിയ റോഡുകളിലൂടെയും ഗതാഗതക്കുരുക്കിലൂടെയും കാറോടിക്കുക എന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണ്. എസ്യുവികളുടെ ഗാംഭീര്യവും സെഡാനുകളുടെ ആഡംബരവും ആഗ്രഹിക്കുന്നവര്‍ക്കിടയില്‍, പ്രായോഗികത കൊണ്ട് ശ്രദ്ധ നേടുന്നത് ഹാച്ച്ബാക്ക് കാറുകളാണ്. സിറ്റി ഡ്രൈവിംഗ് ആയാസരഹിതമാക്കാന്‍ സഹായിക്കുന്ന, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള 7 മികച്ച മോഡലുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്ന ആ ഹാച്ചുകള്‍ നമുക്ക് പരിചയപ്പെടാം.

ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് ഇന്ത്യയിലേക്ക്

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട (Honda) ഇതിനോടകം രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. രാജ്യത്തെ ഇവി നിര വിപുലീകരിക്കുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് തങ്ങളുടെ കരുത്തന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ 'WN7' (Honda WN7) കമ്പനി ഇന്ത്യയില്‍ പേറ്റന്റ് ചെയ്തു. 2024-ലെ EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച 'ഫണ്‍' (Fun) കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് ഇത്. പേറ്റന്റ് വിവരങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് പുത്തന്‍ മോഡല്‍ വഴിയൊരുക്കിയിരിക്കുന്നത്.
Advertisement

ക്രെറ്റക്ക് ₹1.05 ലക്ഷത്തിന്റെ ഓഫര്‍!

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിദേശ കാര്‍ ബ്രാന്‍ഡായ ഹ്യുണ്ടായി രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ട് 30 വര്‍ഷം തികഞ്ഞിരിക്കുകയാണ്. 2026 മെയ് ആറിനാണ് കമ്പനി ഈ നാഴികക്കല്ല് പിന്നിട്ടത്. 30-ാം വാര്‍ഷികം ആഘോഷമാക്കാന്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ (Hyundai Motor India) ക്രെറ്റ, വെര്‍ണ, എക്സ്റ്റര്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ മോഡലുകള്‍ക്ക് 1 ലക്ഷം രൂപയിലധികം മൂല്യം വരുന്ന സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആനിവേഴ്‌സറി ഓഫറുകളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 80,000 രൂപ വരെയുള്ള പ്രത്യേക അപ്ഗ്രേഡ് ബോണസ് സ്വന്തമാക്കാന്‍ അവസരമുണ്ട്.

കരുത്തുറ്റ മൂന്നാമത്തെ വാഹന ബ്രാൻഡായി ബുള്ളറ്റ് കമ്പനി

ആഗോള വാഹന വിപണിയില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന ചരിത്ര നേട്ടം കൈവരിച്ച് റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield). പ്രശസ്ത ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയെ (Ferrari) പോലും പിന്നിലാക്കി ലോകത്തിലെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ ഓട്ടോമൊബൈല്‍ ബ്രാന്‍ഡായി റോയല്‍ എന്‍ഫീല്‍ഡ് മാറി. പ്രശസ്ത ഗ്ലോബല്‍ ബ്രാന്‍ഡ് വാല്യുവേഷന്‍ കണ്‍സള്‍ട്ടന്‍സിയായ 'ബ്രാന്‍ഡ് ഫിനാന്‍സ്' (Brand Finance) പുറത്തുവിട്ട 2026-ലെ റിപ്പോര്‍ട്ടിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ നേട്ടം. ബ്രാന്‍ഡിന്റെ കരുത്ത്, ഉപഭോക്തൃ താല്‍പ്പര്യം, വിപണിയിലെ മൊത്തത്തിലുള്ള പ്രകടനം എന്നിവ അടിസ്ഥാനമാക്കിയാണ് ബ്രാന്‍ഡ് ഫിനാന്‍സ് ഈ റാങ്ക് പട്ടിക തയാറാക്കിയിരിക്കുന്നത്.

എസ്‌യുവി വാങ്ങാൻ എത്തിയവരുടെ എണ്ണം കണ്ട് വണ്ടറടിച്ച് കിയ

ടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ കിടിലൻ കോംപാക്‌ട് എസ്‌യുവികളോട് മത്സരിച്ച് തന്റേതായ സ്ഥാനം കണ്ടെത്തി കുതിക്കുന്ന മിടുക്കനാണ് കിയ സോനെറ്റ്. ഡിസൈനിന്റേയും ഫീച്ചറുകളുടേയും കാര്യത്തിൽ എതിരാളികളേക്കാൾ മികച്ച് നിൽക്കുന്നതിനാൽ തന്നെ ഓരോ മാസവും സോനെറ്റ് വാങ്ങിക്കൂട്ടുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്‌യുവിയുടെ വിൽപ്പന കുതിച്ചുയരുന്നത് കണ്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ സാക്ഷാൽ കിയ വരെ വണ്ടറടിച്ചിട്ടുണ്ടാവാം.

കുഞ്ഞൻ എസ്‌യുവി കഴിഞ്ഞ മാസം വാങ്ങിപ്പോയത് 8,096 പേർ

മൈക്രോ എസ്‌യുവി വിഭാഗത്തിൽ ടാറ്റ പഞ്ചിനോട് മല്ലിടാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി പുറത്തിറക്കിയ മോഡലാണ് എക്സ്റ്റർ. വലിയ മസ്ക്കുലാർ ലുക്ക് ഒന്നുമില്ലായിരുന്നുവെങ്കിലും ഒരു ശരാശരി മിഡിൽ ക്ലാസുകാരന് എല്ലാത്തരത്തിലും കൊണ്ടുനടക്കാൻ കഴിയുന്ന രൂപഭംഗിയും പ്രായോഗികതയുമെല്ലാം ഇവനുണ്ടായിരുന്നു. അതോടൊപ്പം പഞ്ചിൽ ഇല്ലാത്ത അനേകം മോഡേൺ ഫീച്ചേഴ്‌സും കുത്തിനിറച്ചെത്തിയ എക്സ്റ്റർ എന്ന ഹ്യുണ്ടായിയുടെ എൻട്രി ലെവൽ എസ്‌യുവിക്ക് നല്ല തുടക്കം ലഭിക്കുകയും ചെയ്‌തു. എന്തിന് പല കുഞ്ഞൻ കാറുകളിൽ നിന്നും പടിയിറങ്ങിയ ഫോർ സിലിണ്ടർ എഞ്ചിൻ വരെ ഇതിലുണ്ടായിരുന്നുവെന്നതാണ് വിസ്മയിപ്പിക്കുന്ന മറ്റൊരു കാര്യം.
Advertisement

3.70 ലക്ഷത്തിന്റെ മാരുതി കാർ വാങ്ങിപ്പോയത് 10,856 പേർ

ചെറുകാർ വിപണിയിൽ മാരുതി സുസുക്കിയുടെ ആധിപത്യം തകർക്കാൻ ഒരുപാട് ബ്രാൻഡുകൾ ശ്രമിച്ചുവെങ്കിലും തകരാത്ത കോട്ടയായി തുടരുകയാണ് ഇപ്പോഴും ഇവിടം. എസ്‌യുവികൾ അരങ്ങുവാഴാൻ തുടങ്ങിയതോടെ കുറച്ചുകാലമായി വലിയ വിൽപ്പനയൊന്നും നേടാനായിരുന്നില്ല എൻട്രി ലെവൽ മോഡലുകൾക്ക്. ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ, ഇഗ്നിസ് എന്നിവയെല്ലാം വല്ലാതെ ഇഴയുകയായിരുന്നു. ഇതിൽ ഇഗ്നിസിന്റെ വിൽപ്പന അവസാനിപ്പിക്കാൻ വരെ മാരുതിയെടുത്ത തീരുമാനം പലരേയും നിരാശപ്പെടുത്തിയിരുന്നു. മറ്റ് മോഡലുകൾക്കും ഇതേ ഗതിവരുമോയെന്ന് പലരും ചിന്തിച്ചുപോയിരുന്നു. എന്നാൽ ഇപ്പോഴിതാ ഗംഭീര തിരിച്ചുവരവാണ് ആൾട്ടോ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിവരുന്നത്.

323 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കിന് വില കൂട്ടി

പെട്രോൾ വിലയെ പേടിച്ച് ആളുകളെല്ലാം ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് കൂട്ടത്തോടെ ചേക്കേറുന്ന കാലമാണിത്. വീട്ടിലൊരു സോളാർ പാനൽ കൂടിയുണ്ടെങ്കിൽ ഫ്രീയായി ലോക്കൽ ഓട്ടങ്ങളെല്ലാം നടക്കുമെന്നതാണ് സത്യം. ഇപ്പോൾ വൈവിധ്യമാർന്ന ഇവികൾ വിപണിയിൽ ലഭ്യമായതിനാൽ വാങ്ങാനിരിക്കുന്നവർ കൺഫ്യൂഷനിടിച്ച് പോവും. നേരത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലാണ് വാങ്ങാൻ ആളുകൾ കൂടുതലുണ്ടായിരുന്നെങ്കിൽ വൈദ്യുത ബൈക്കുകൾക്കും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. അൽപം പെർഫോമൻസുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ നോക്കുന്നവർക്ക് നമ്മുടെ ദുൽഖർ സൽമാന്റെ സ്വന്തം കമ്പനിയായ അൾട്രാവയലറ്റ് പരിഗണിക്കാവുന്നതാണ്. F77 ഇവിയിലൂടെ ഇന്നിംഗ്‌സ് ആരംഭിച്ച കമ്പനി ഇപ്പോൾ വലിയ പ്രശസ്തിയിലെത്തിയിട്ടുണ്ട്.

85 ശതമാനം എഥനോളിൽ ഓടുന്ന എഞ്ചിനുണ്ടായിരുന്നു

കമ്മ്യൂട്ടർ ബൈക്കുകൾ മുതൽ വലിയ ഓഫ്-റോഡ് ആഡംബര മോഡലുകൾ വരെ നിർമിക്കുന്നതിൽ ഹോണ്ടയ്ക്കുള്ള വൈദഗ്ധ്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. കംപ്ലയിന്റ് ഒന്നുമില്ലാതെ ദീർഘകാലം ഓടിക്കാവുന്ന എഞ്ചിൻ തന്നെയാണ് ബ്രാൻഡിന്റെ പ്രധാന ശക്തി. അങ്ങനെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് റോയൽ എൻഫീൽഡിന്റെ ആധിപത്യത്ത ചോദ്യം ചെയ്യാൻ വരെ തീരുമാനിച്ച് ഉറപ്പിച്ചെത്തിയപ്പോൾ എതിരാളികൾ വരെ അമ്പരന്ന് നോക്കിനിന്നിട്ടുണ്ടാവണം. കിടിലൻ എഞ്ചിനും ഡിസൈനുമെല്ലാം ചേർന്ന CB350 മോഡലുകളാണ് ഇതിന് നേതൃത്വം കൊടുത്തത്. എന്നാൽ ഇതോടൊപ്പം കമ്പനി ഒരു 300 സിസി അഗ്രസീവ് സ്പോർട്ടി ലുക്കിംഗ് മോട്ടോർസൈക്കിളും പുറത്തിറക്കിയിട്ടുണ്ടായിരുന്നു.

ട്രെയിനിന്റെ ഫുൾ ഫോം എന്താണ്?

ശരീരത്തിലെ രക്തധമനികളെ പോലെ ലക്ഷക്കണക്കിനാളുകളെയും കൊണ്ട് ഇന്ത്യയുടെ നാനാദിക്കിലേക്കും പായുന്ന തീവണ്ടികള്‍ എന്നും നമുക്കൊരു അത്ഭുതമാണ്.ജനനവും മരണവും പ്രണയവും യാത്രകളും ഇഴചേര്‍ന്നുകിടക്കുന്ന റെയില്‍പാളങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന 'ട്രെയിന്‍' (TRAIN) എന്ന വാക്കിന് ഒരു പൂര്‍ണരൂപമുണ്ടാകുമോ എന്ന കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. 68,000 കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലകളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേസുമായി ബന്ധപ്പെട്ട നിരവധി വിസ്മയങ്ങള്‍ക്കിടയില്‍ ഒന്നായി ഈ വാക്കും നിലനില്‍ക്കുന്നു. എന്നാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രുമാ 'ട്രെയിന്‍' എന്ന ഇംഗ്ലീഷ് വാക്കിന് പിന്നിലെ കഥ അറിയൂ.
Advertisement

മാരുതിയുടെ അത്ഭുത കാറിന്റെ കച്ചോടം പിന്നെയും കൂടി

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ നിരയിൽ അത്ഭുത കാർ എന്ന് വിളിപ്പേരുള്ള ഒരു മോഡലുണ്ട്. പെട്ടെന്ന് ആൾട്ടോ എന്നോ സ്വിഫ്റ്റ് എന്നോ പേരോ ഓർമ വന്നാൽ ഈ ഓമനപ്പേരിന് അർഹൻ ഇവരല്ലെന്ന് ആദ്യമേ പറയാം. അത് നമ്മുടെ സ്വന്തം വാഗൺആറിന് മാത്രമാണ് അർഹതപ്പെട്ടത്. എത്ര വാങ്ങിയിട്ടും ഇന്ത്യക്കാർക്ക് മതിവരാത്തൊരു കാറായി മാറിയിരിക്കുകയാണ് വാഗൺആർ. പലരും പഴയത് കൊടുത്തിട്ട് വീണ്ടും വീണ്ടും ഒരേ കാർ വാങ്ങുന്നുണ്ടെങ്കിൽ അത് ഈയൊരു ടോൾബോയ് ഹാച്ച്ബാക്കായിരിക്കുമെന്ന് വേണം പറയാൻ.

₹6.85 ലക്ഷത്തിന്റെ മാരുതി SUV വാങ്ങിയത് 18829 പേര്‍

എസ്‌യുവികളുടെ ഗാംഭീര്യവും ഹാച്ച്ബാക്കുകളുടെ ലാളിത്യവും സമന്വയിപ്പിച്ച് മാരുതി സുസുക്കി അവതരിപ്പിച്ച ഫ്രോങ്ക്‌സ് (Maruti Suzuki Fronx) വില്‍പ്പനയില്‍ പുത്തന്‍ ചരിത്രമെഴുതുന്നു. 2026 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഈ ക്രോസ്ഓവര്‍ എസ്‌യുവി വമ്പന്‍ വില്‍പ്പന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. വിപണിയിലെ അതികായന്മാരായ എസ്‌യുവികളെ പിന്നിലാക്കിക്കൊണ്ടുള്ള ഫ്രോങ്ക്‌സിന്റെ ഈ തേരോട്ടം വാഹന ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിക്കുന്നതാണ്. കഴിഞ്ഞ മാസം മാരുതി സുസുക്കി 18,829 യൂണിറ്റ് ഫ്രോങ്ക്‌സുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. 2025 ഏപ്രില്‍ മാസത്തില്‍ ഫ്രോങ്ക്‌സിന്റെ വില്‍പ്പന 14,345 യൂണിറ്റുകള്‍ മാത്രമായിരുന്നു.

ബൊലേറോ നിരയുടെ വില കൂട്ടി മഹീന്ദ്ര

വാഹനങ്ങൾക്കെല്ലാം വില കൂടുന്ന കാലമാണിത്. എല്ലാ വാഹന നിർമാതാക്കളും മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കുന്ന തിരക്കിലാണിപ്പോൾ. രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും തങ്ങളുടെ മോഡലുകൾക്ക് പുതുക്കി വില നിശ്ചയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ബൊലേറോ സീരീസിന്റെ പുതുക്കിയ വില നിർണയവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രാൻഡ് ഇപ്പോൾ. ബൊലേറോ ശ്രേണിയിൽ ബൊലേറോ, ബൊലേറോ നിയോ, ബൊലേറോ നിയോ പ്ലസ് എന്നിവയാണ് വിപണനത്തിന് എത്തുന്നത്. ഡീസൽ എഞ്ചിനിലും മാനുവൽ ഗിയർബോക്‌സിലും മാത്രം വാഗ്ദാനം ചെയ്യുന്ന എൻട്രി ലെവൽ എസ്‌യുവിയുടെ വില 26,500 രൂപ വരെയാണ് കമ്പനി പരിഷ്ക്കരിച്ചിരിക്കുന്നത്.

ഹോണ്ട സിറ്റിയുടെ വില കൂട്ടി

ഒരു മോഡലിനെ കാലികമായി നിലനിര്‍ത്താന്‍ വാഹന നിര്‍മാതാക്കള്‍ യഥാസമയം മുഖംമിനുക്കാറുണ്ട്. ഇന്ത്യന്‍ നിരത്തുകളിലെ ആഡംബര സെഡാനുകളുടെ രാജാവായ ഹോണ്ട സിറ്റിക്ക് അനിവാര്യമായ ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കാന്‍ പോകുകയാണ് ഹോണ്ട. ഫെയ്‌സ്‌ലിഫ്റ്റ് (Honda City Facelift) പതിപ്പ് വരുന്നുണ്ടെങ്കില്‍ സാധാരണയായി ഒരു കാറിന് ഡിമാന്‍ഡ് കുറയുകയും നിലവിലുള്ള സ്‌റ്റോക്കുകള്‍ വിറ്റഴിക്കാന്‍ കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാറുമാണ് പതിവ്. എന്നാല്‍, ഹോണ്ട സിറ്റിയുടെ പുതിയ ഫേസ്ലിഫ്റ്റ് പതിപ്പ് വിപണിയിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലവിലുള്ള മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ (Honda Cars India).
Advertisement

സ്കോഡയുടെ 7-സീറ്റർ ഫാമിലി എസ്‌യുവിക്ക് പുതിയ മാറ്റം

പണ്ടത്തെ അപേക്ഷിച്ച് സാധാരണക്കാർക്ക് വരെ സ്വപ്നം കാണാനും നേടിയെടുക്കാനുമാവുന്ന വിധത്തിൽ ജനകീയരായി മാറിയിരിക്കുകയാണ് സ്കോഡ (skoda) കാറുകൾ. വലിയ മെയിന്റനെൻസ് കോസ്റ്റ് ഒന്നുമില്ലാതെ ഓമനിച്ച് കൊണ്ടുനടക്കാൻ പറ്റിയ എസ്‌യുവികളും സെഡാനുകളുമാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ നിരയിൽ ഇപ്പോഴുള്ളത്. കൈലാക്, കുഷാഖ്, സ്ലാവിയ, കൊഡിയാക് എന്നിങ്ങനെ വിൽക്കുന്നതെല്ലാം ജനപ്രിയരാണ്. കൃത്യമായ ഇടവേളകളിൽ വാഹനങ്ങളിലേക്ക് നവീകരണങ്ങൾ കൊണ്ടുവരാനും സ്കോഡ പ്രത്യേകം ശ്രമിക്കാറുണ്ട്. ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയുടെ ((Toyota Fortuner SUV)) എതിരാളിയായ എസ്‌യുവിയിലേക്കാണ് കമ്പനി പുത്തനൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്.