ഹോണ്ട സിറ്റിയുടെ വില കൂട്ടി

ഒരു മോഡലിനെ കാലികമായി നിലനിര്‍ത്താന്‍ വാഹന നിര്‍മാതാക്കള്‍ യഥാസമയം മുഖംമിനുക്കാറുണ്ട്. ഇന്ത്യന്‍ നിരത്തുകളിലെ ആഡംബര സെഡാനുകളുടെ രാജാവായ ഹോണ്ട സിറ്റിക്ക് അനിവാര്യമായ ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കാന്‍ പോകുകയാണ് ഹോണ്ട. ഫെയ്‌സ്‌ലിഫ്റ്റ് (Honda City Facelift) പതിപ്പ് വരുന്നുണ്ടെങ്കില്‍ സാധാരണയായി ഒരു കാറിന് ഡിമാന്‍ഡ് കുറയുകയും നിലവിലുള്ള സ്‌റ്റോക്കുകള്‍ വിറ്റഴിക്കാന്‍ കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാറുമാണ് പതിവ്. എന്നാല്‍, ഹോണ്ട സിറ്റിയുടെ പുതിയ ഫേസ്ലിഫ്റ്റ് പതിപ്പ് വിപണിയിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലവിലുള്ള മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ (Honda Cars India).

സ്കോഡയുടെ 7-സീറ്റർ ഫാമിലി എസ്‌യുവിക്ക് പുതിയ മാറ്റം

പണ്ടത്തെ അപേക്ഷിച്ച് സാധാരണക്കാർക്ക് വരെ സ്വപ്നം കാണാനും നേടിയെടുക്കാനുമാവുന്ന വിധത്തിൽ ജനകീയരായി മാറിയിരിക്കുകയാണ് സ്കോഡ (skoda) കാറുകൾ. വലിയ മെയിന്റനെൻസ് കോസ്റ്റ് ഒന്നുമില്ലാതെ ഓമനിച്ച് കൊണ്ടുനടക്കാൻ പറ്റിയ എസ്‌യുവികളും സെഡാനുകളുമാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ നിരയിൽ ഇപ്പോഴുള്ളത്. കൈലാക്, കുഷാഖ്, സ്ലാവിയ, കൊഡിയാക് എന്നിങ്ങനെ വിൽക്കുന്നതെല്ലാം ജനപ്രിയരാണ്. കൃത്യമായ ഇടവേളകളിൽ വാഹനങ്ങളിലേക്ക് നവീകരണങ്ങൾ കൊണ്ടുവരാനും സ്കോഡ പ്രത്യേകം ശ്രമിക്കാറുണ്ട്. ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയുടെ ((Toyota Fortuner SUV)) എതിരാളിയായ എസ്‌യുവിയിലേക്കാണ് കമ്പനി പുത്തനൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

മമ്മൂക്കയുടെ ചങ്കായ വിതരണക്കാരൻ ഫെറാറി വാങ്ങി

ഓവര്‍സീസ് സിനിമാ വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച 'ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്' ചെയര്‍മാന്‍ സമദ് ട്രൂത്തിന്റെ ജീവിതം ബിസിനസുകാര്‍ക്ക് ഒരു പാഠപുസ്തകമാണ്. കാമുകിയെ സ്വന്തമാക്കാന്‍ വാശിപ്പുറത്ത് കച്ചവടം തുടങ്ങി വെറും 19-ാം വയസില്‍ 10 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ സമദ് ഇന്ന് ഗള്‍ഫിലെ അറിയപ്പെടുന്ന മലയാളി ബിസിനസുകാരനാണ്. തലക്കെട്ടില്‍ സൂചിപ്പിച്ച പോലെ തൃശൂര്‍ സ്വദേശിയായ സമദിന്റെ നടപ്പും ഭാവവുമെല്ലാം കണ്ടാല്‍ ഇതേതാണ് ഒരു അറബി എന്ന് തെറ്റിദ്ധരിച്ചാലും തെറ്റുപറയാനാകില്ല. സ്വന്തം കഠിനാധ്വാനത്തിലൂടെ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത സമദ് വാഹനങ്ങളോട് അടങ്ങാത്ത ആവേശം കാത്തുസൂക്ഷിക്കുന്നയാളാണ്.

ഈ ഫീച്ചർ കിട്ടുന്ന ഒരേയൊരു എസ്‌യുവിയായി നെക്സോൺ,

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ടോപ്പ് സെല്ലിംഗ് മോഡലാണ് ടാറ്റ നെക്സോൺ. അടിപൊളി സേഫ്റ്റി, കിടിലൻ ബിൽഡ് ക്വാളിറ്റി, സൂപ്പർ ഡിസൈനും ഫീച്ചറുകളും, പെട്രോൾ, ഡീസൽ, സിഎൻജി, ഇവി എന്നിങ്ങനെ ഒന്നിലധികം ഫ്യുവൽ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകുന്ന അപൂർവ വാഹനം കൂടിയാണിത്. അതിനാൽ ഓരോ മാസവും വിൽപ്പന 15,000 യൂണിറ്റുകൾക്ക് മുകളിലാണ്. എങ്കിലും സെഗ്മെന്റിലെ മത്സരം കടക്കുന്നതിനാൽ അടിക്കടി നെക്സോണിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ടാറ്റ മോട്ടോർസ് ശ്രദ്ധിക്കാറുണ്ട്. അടുത്ത കാലത്തായി ഇന്ത്യക്കാർക്ക് സൺറൂഫിനോട് വർധിച്ചുവരുന്നതിനാൽ പുത്തനൊരു വേരിയന്റ് കൊണ്ടുവന്ന് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി.
Advertisement

3 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളെ കൈയ്യിലെടുത്ത് റിസ്ത

പെട്രോള്‍ സ്‌കൂട്ടറുകളുടെ തറവാട് മുറ്റത്തേക്ക് അതിവേഗം ഓടിക്കയറി ഇന്ത്യന്‍ കുടുംബങ്ങളുടെ മനസ് കീഴടക്കുകയാണ് ഏഥര്‍ റിസ്ത (Ather Rizta). വിപണിയിലെത്തി വെറും രണ്ട് വര്‍ഷം തികയുമ്പോള്‍ 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഈ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ (Family Electric Scooter). പ്രായോഗികതയും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേര്‍ന്ന റിസ്ത, ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഏഥര്‍ എനര്‍ജിയുടെ (Ather Energy) അപ്രമാദിത്വം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചു. 2024 ഏപ്രില്‍ ആറിനാണ് ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടര്‍ ഔദ്യോഗികമായി വിപണിയിലെത്തിയത്.

3 സ്‌കൂട്ടറുകൾ ഒഴിവാക്കി യമഹയുടെ എതിരാളി! ഇനി ഉള്ളത് 1 മോഡൽ

ഇന്ത്യയിൽ ഒരിടയ്‌ക്ക് സ്‌കൂട്ടർ സെഗ്മെന്റിൽ വിപ്ലവം തീർത്തവരാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. ബൈക്കിനോളം പെർഫോമൻസും പവറും തരുന്ന 160 സിസി എഞ്ചിനുള്ള SR160 സ്‌കൂട്ടർ പുറത്തിറക്കിയാണ് കമ്പനി യുവാക്കൾക്കിടയിൽ ഓളം തീർത്തത്. എന്നാൽ കാലക്രമേണ ട്രെൻഡ് അവസാനിച്ചതോടെ വിൽപ്പനയ കുറയുകയും ചെയ്‌തു. സാധാരണ സ്‌കൂട്ടറുകളെ അപേക്ഷിച്ചുള്ള ഉയർന്ന മെയിന്റനെൻസും കുറഞ്ഞ മൈലേജുമെല്ലാമാണ് ഇവയുടെ വില്ലനായത്. എങ്കിലും ഒരു വിഭാഗം അപ്രീലിയ മോഡലുകളെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. അവർക്കായി കമ്പനി SR 160, SXR 125, SXR 160 തുടങ്ങിയ ചില കിടിലൻ സ്‌കൂട്ടറുകളും ഇന്ത്യയിൽ വിപണനം ചെയ്തിരുന്നു.

ഹൈഡ്രജനില്‍ ഓടുന്ന സ്വിഫ്റ്റ് പ്രദര്‍ശിപ്പിച്ച് സുസുക്കി

പെട്രോള്‍ അടിക്കാന്‍ പമ്പുകളില്‍ ക്യൂ നില്‍ക്കുന്ന കാലം അവസാനിക്കുന്നു. ജനപ്രിയ മോഡലായ സുസുക്കി സ്വിഫ്റ്റ് (Suzuki Swift) പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജന്‍ എഞ്ചിന്‍ കരുത്തില്‍ അവതരിക്കുകയാണ്. ഇന്ധനവില വര്‍ദ്ധനവില്‍ വലയുന്ന സാധാരണക്കാര്‍ക്ക് മൂന്നിരട്ടി മൈലേജ് വാഗ്ദാനം ചെയ്തുകൊണ്ടാണ് സുസുക്കി ഈ പുതിയ വിപ്ലവത്തിന് തിരികൊളുത്തുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമായി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് ഈ നീക്കം. പരിസ്ഥിതി സൗഹൃദമായ ഹരിത ഇന്ധനങ്ങള്‍ (Green Fuels) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രത്യേക താല്‍പ്പര്യം കാണിക്കുന്നുണ്ട്.
Advertisement

366KM റേഞ്ചുമായി ടിയാഗോ ഇവി ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ആണ് ടാറ്റ ടിയാഗോ ഇവി (Tata Tiago EV). ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നായ ടാറ്റ ടിയാഗോ ഇവി പുതിയ രൂപത്തിലും ഭാവത്തിലും എത്താന്‍ പോകുകയാണ്. ടാറ്റ ടിയാഗോ ഇവി മോഡലിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമാണ്. നിലവിലെ വില്‍പ്പന റെക്കോര്‍ഡുകള്‍ ഭേദിക്കാനായി കൂടുതല്‍ റേഞ്ചും അത്യാധുനിക ഫീച്ചറുകളുമാണ് ടാറ്റ മോട്ടോര്‍സ് ഈ പുത്തന്‍ പതിപ്പിലൂടെ വാഗ്ദാനം ചെയ്യാന്‍ പോകുന്നത്.

ഇലക്‌ട്രിക് സ്‌കൂട്ടർ ഇതുവരെ വാങ്ങിയത് 7 ലക്ഷം ഇന്ത്യക്കാർ

പൾസറുകളിലൂടെ തരംഗം തീർത്ത ബജാജ് ഇപ്പോൾ ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തും സൈലന്റെ വിപ്ലവം നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തൊന്നും പെട്രോൾ വില കുറയാൻ സാധ്യതയില്ലാത്തതിനാലും പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് കാര്യമായി മൈലേജില്ലാത്തതുമെല്ലാം പലരേയും ഇവികളിലേക്ക് അടുപ്പിക്കുകയാണ്. ആശങ്കയേതും കൂടാതെ നല്ലൊരു ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാനിടുന്നവരുടെയെല്ലാം കണ്ണിലും മനസിലും ബജാജ് ചേതക് ഇവി (Bajaj Chetak EV) എന്തായാലും കാണും. അടുത്ത കാലത്ത് വരെ രാജ്യത്തെ ബെസ്റ്റ് സെല്ലിംഗ് ഇവിയായ ബജാജ് ചേതക് ഇപ്പോഴിതാ വലിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.

എര്‍ട്ടിഗയെ പോലെ മറ്റൊരു 7-സീറ്റര്‍ മാരുതി വരുന്നു!

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഫാമിലി കാറുകളില്‍ ഒന്നായ മാരുതി സുസുക്കി എര്‍ട്ടിഗ (Maruti Suzuki Ertiga) എല്ലാ മാസവും സെയില്‍സ് ചാര്‍ട്ടുകളില്‍9 മുന്‍നിരയിലാണ് ഉണ്ടാകാറ്. ഇന്ത്യന്‍ കുടുംബങ്ങളുടെ വിശ്വസ്ത വാഹനമായ മാരുതി സുസുക്കി എര്‍ട്ടിഗ ഇപ്പോള്‍ പുതിയൊരു വിപ്ലവത്തിന് തിരികൊളുത്താന്‍ പോകുകയാണ്. വില്‍പ്പന കണക്കുകളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്ന എര്‍ട്ടിഗയുടെ വിജയഗാഥയ്‌ക്കൊപ്പം, വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു രഹസ്യായുധം കൂടി മാരുതിയുടെ പണിപ്പുരയില്‍ ഒരുങ്ങുകയാണ്-ഒരു പുത്തന്‍ 7-സീറ്റര്‍ ഇലക്ട്രിക് എംപിവി.

ലക്ഷങ്ങൾ വില വരുന്ന എസ്‌യുവി വാങ്ങിക്കൊടുത്ത് അർജുൻ അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട യുവതാരമായി അർജുൻ അശോകൻ മാറിയിട്ട് കാലംകുറച്ചായി. വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടത്താൻ ഹരിശ്രീ അശോകന്റെ മകന് അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ല. പറവ, ബിടെക്, വരത്തന്‍, ജൂണ്‍, ഉണ്ട, ബ്രമയുഗം, ബ്രോമാൻസ്, രോമാഞ്ചം, തലവര, ചത്ത പച്ച തുടങ്ങിയ ഹിറ്റ് പടങ്ങളുടെ ഭാഗമായ നടൻ സിനിമകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്നത് വാഹനങ്ങളേയാണ്. മലയാള സിനിമയിലെ വണ്ടിഭ്രാന്തൻമാരുടെ ലിസ്റ്റ് എടുത്താൽ അക്കൂട്ടത്തിൽ അർജുന്റെ പേരും ഉണ്ടാവും. അടിക്കടി ഗരാജിലേക്ക് പുത്തൻ കാർ വാങ്ങിക്കൊണ്ടുവരുന്ന താരം ഇപ്പോഴിതാ ഭാര്യയ്ക്ക് ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ്.
Advertisement

മൈലേജ് രാജാവിന്റെ 7സീറ്റര്‍ പതിപ്പ് ഉടന്‍

ഇന്ത്യയിലെ ഫാമിലി കാറുകളിലെ രാജാവായ ഇന്നോവയ്ക്ക് താഴെയായി റൂമിയോണ്‍ എന്ന ഒരു മള്‍ട്ടി പര്‍പ്പസ് വാഹനം ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഇപ്പോള്‍ ഇന്നോവയ്ക്ക് താഴെ വലിയ കുടുംബങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ മറ്റൊരു കരുത്തന്‍ കൂടി വരാന്‍ പോകുകയാണ്. ടൊയോട്ടയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഇനി വെറുമൊരു അഞ്ച് സീറ്റര്‍ വാഹനമല്ലെന്നാണ് ഇന്റര്‍നെറ്റില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലഡാക്കിലെ കഠിനമായ പാതകളില്‍ രഹസ്യമായി പരീക്ഷണം നടത്തുന്നതിനിടെ ഹൈറൈഡറിന്റെ പുതിയ 7-സീറ്റര്‍ പതിപ്പ് (Toyota Urban Cruiser Hyryder 7-Seater) ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു.

16.31 ലക്ഷത്തിന് വാങ്ങാം ഓഫ്-റോഡർ ഗൂർഖ

ഓഫ്-റോഡ് പ്രേമികൾക്കിടയിലെ കൾട്ട് എസ്‌യുവിയാണ് ഫോഴ്‌സ് ഗൂർഖ. സാക്ഷാൽ മഹീന്ദ്ര ഥാറിന് പോലും ഇക്കാര്യത്തിൽ ഗൂർഖയോട് മുട്ടിനിൽക്കാനാവില്ലെന്നതാണ് സത്യം. രാജ്യത്തെ ലൈഫ്‌-സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റില്‍ ഏറെക്കാലമായുള്ള സാന്നിധ്യമാണെങ്കിലും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ ഇന്നും വിയർക്കുകയാണ് ഇവൻ. ഥാറിനോട് മത്സരിച്ച് തോറ്റുപോയെന്ന് പറഞ്ഞാലും സംഗതി ശരിയാണ്. പക്ഷേ തളരാതെ കുതിക്കാനുള്ള ബാല്യം ഫോഴ്‌സ് മോട്ടോർസിന് ഇനിയുമുണ്ടെന്ന് എന്നേ ഉറക്കെ പ്രഖ്യാപിച്ച് കഴിഞ്ഞു. പഴയ തലമുറ മോഡലിൽ നിന്നും വമ്പൻ മാറ്റങ്ങളോടെ എത്തിയ ഗൂർഖയ്ക്ക് ഇപ്പോൾ പഴയതിലും കച്ചോടമുണ്ടെന്ന് വേണം പറയാൻ.

എസ്‌യുവി കിംഗ് ആയി ₹5.65 ലക്ഷത്തിന്റെ ടാറ്റ

വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും വില്‍പ്പനയില്‍ വമ്പന്മാരെ പോലും വിറപ്പിക്കുകയാണ് ടാറ്റയുടെ സ്വന്തം പഞ്ച്. ഇന്ത്യന്‍ റോഡുകളില്‍ ഇപ്പോള്‍ പഞ്ചിന്റെ തേരോട്ടമാണ് കാണാന്‍ സാധിക്കുന്നത്. വിപണിയിലെ വമ്പന്‍മാരായ മാരുതിയെ പോലും വെല്ലുവിളിച്ചുകൊണ്ട്, ഒരു സാധാരണ കുടുംബത്തിന് ആവശ്യമായ എല്ലാ സുരക്ഷയും കരുത്തും ഒത്തിണങ്ങിയ ഈ മൈക്രോ എസ്‌യുവി ഏപ്രിലില്‍ സ്വന്തമാക്കിയത് വിശ്വസിക്കാനാവാത്ത വില്‍പ്പന കണക്കുകളാണ് ഇന്ത്യന്‍ വാഹന വിപണിയിലെ മൈക്രോ എസ്‌യുവി വിഭാഗത്തില്‍ അപ്രമാദിത്വം തുടര്‍ന്ന് ടാറ്റ പഞ്ച് (Tata Punch). 2026 ഏപ്രില്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ഇത്രയുമുള്ള എസ്‌യുവിക്ക് 70,000 രൂപ കിഴിവുമായി മാരുതി

എസ്‌യുവി വിപണിയിൽ ടാറ്റ മോട്ടോർസിനോടും മഹീന്ദ്രയോടും ഹ്യുണ്ടായിയോടുമെല്ലാം മല്ലിടാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. നിലവിൽ ഫ്രോങ്ക്‌സ്, ബ്രെസ, വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര, ജിംനി എന്നിങ്ങനെ 5 മോഡലുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. ഇഗ്നിസ് പോയ ഗ്യാപ്പിലേക്ക് പുത്തനൊരു മിനി സ്പോർട് യൂട്ടിലിറ്റി വാഹനം കൂടി എത്തിക്കാനുള്ള അണിയറ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് മാരുതി. കച്ചോടം കൂടുതൽ പിടിക്കുവാനായി 2026 മെയ് മാസത്തിൽ മോഡൽ നിരയിൽ ഗംഭീര ആനുകൂല്യങ്ങളും അവതരിപ്പിച്ച് ആളുകളെ ഷോറൂമിലേക്ക് ആകർഷിക്കുകയാണ് ബ്രാൻഡ്.
Advertisement

മാരക മൈലേജുള്ള സ്‌കൂട്ടര്‍ ഇനി പഴയ വിലയില്‍ കിട്ടില്ല

യമഹ മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ സ്‌കൂട്ടര്‍ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രമുഖ മോഡലായ റേZR 125 (Yamaha RayZR 125) വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ഉപഭോക്താക്കളും ഇനിമുതല്‍ അധികം പണം മുടക്കണം. നിര്‍മ്മാണ സാമഗ്രികളുടെയും ചരക്ക് നീക്കത്തിന്റെയും ചിലവ് (Input and logistics costs) വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു തീരുമാനമെടുത്തത്. പുതിയ വിലകള്‍ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ഉടനടി പ്രാബല്യത്തില്‍ വരും. റേZR 125 ശ്രേണിയിലെ എല്ലാ വേരിയന്റുകള്‍ക്കും ഏകദേശം 2,200 രൂപയുടെ വര്‍ദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

ഷോറൂം കാലിയാക്കാൻ 65,000 രൂപയുടെ ബംബർ ഡിസ്‌കൗണ്ടുമായി റെനോ

ഡസ്റ്ററിന്റെ തിരിച്ചുവരവോടെ റെനോയുടെ (Renault) ഷോറൂമിലെല്ലാം ആളുകളുടെ വലിയ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. പണ്ടെത്തെ പോലെ ഷോറൂമിൽ ആളും ബഹളവുമെല്ലാം ആയതോടെ കമ്പനി 2026 മെയ് മാസത്തേക്കായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ്. ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മൂന്ന് മോഡലുകളിലാണ് ഡിസ്കൌണ്ടുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാൽ ചെറിയ ബജറ്റിൽ കാർ അന്വേഷിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ഈ മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിന് കീഴിൽ 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് റെനോ ഒരുക്കിവെച്ചിരിക്കുന്നത്.

രാജ്യത്ത് ഒന്നാം നമ്പറായി 6.26 ലക്ഷത്തിന്റെ മാരുതി!

ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണി 2026 ഏപ്രില്‍ മാസത്തില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എംപിവികള്‍, എസ്‌യുവികള്‍ എന്നിവയ്ക്കെല്ലാം വിപണിയില്‍ വലിയ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്. രാജ്യത്ത് പോയ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകള്‍ മാത്രം ആകെ 1,83,498 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. 2025 ഏപ്രിലിനെ അപേക്ഷിച്ച് 23.31 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്. 2026 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ വാഹനമായി മാരുതി സുസുക്കി ഡിസയര്‍ മാറി.

24 KM മൈലേജുള്ള 8-സീറ്ററിന് 2.15 ലക്ഷത്തിന്റെ ഓഫർ

ഇന്ത്യൻ വിപണിയിൽ ടൊയോട്ടയും മാരുതി സുസുക്കിയും കൈകൊടുത്തത് തുടക്കത്തിൽ വലിയ കല്ലുകടി ആരാധകരിലുണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോൾ ഈ കൂട്ടുകെട്ടിന്റെ ആരാധകരാണ് പലരും. ടൊയോട്ടയുടെ ബാഡ്‌ജിലുള്ള കാറുകൾ വിലക്കുറച്ച് വാങ്ങാൻ കിട്ടിയ അവസരം ഇന്ത്യക്കാർ വേണ്ടുവോളം ഉപയോഗിക്കുന്നുമുണ്ട്. അതുപോലെ ഒരു അവസരം പക്ഷേ മാരുതിക്ക് കിട്ടിയപ്പോൾ ആളുകൾ കാര്യമായി തിരിഞ്ഞുനോക്കിയില്ലെന്നതാണ് സത്യം. ഇന്നോവയുടെ ഏറ്റവും പുതുതലമുറ മോഡലായ ഹൈക്രോസ് മാരുതിയുടെ കുപ്പായത്തിൽ എത്തിയപ്പോൾ ആളുകൾക്ക് പൂർണമായും ദഹിച്ചില്ല. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സയിലെ ഫ്ലാഗ്ഷിപ്പ് എംപിവിയായിട്ടാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്‌ജ് മോഡലായ ഇൻവിക്റ്റോ വിലസുന്നത്.
Advertisement

26.78 കി.മീ മൈലേജുള്ള ഫാമിലി കാര്‍ 'സ്റ്റാര്‍' ലുക്കില്‍

ഇന്ത്യന്‍ വാന്‍ വിപണിയിലെ ഒന്നാമനായ മാരുതി സുസുക്കി ഈക്കോ ഇനി പുത്തന്‍ ഭാവത്തില്‍. സ്വകാര്യ വാഹന ഉടമകളെ ലക്ഷ്യമിട്ട് ഈക്കോയുടെ പ്രത്യേക പതിപ്പായ 'സ്റ്റാര്‍ എഡിഷന്‍' (Eeco Star Edition) കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. നിലവില്‍ വിപണിയില്‍ എതിരാളികളില്ലാത്ത ഈക്കോയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് മാരുതിയുടെ ഈ പുതിയ നീക്കം. സ്റ്റാന്‍ഡേര്‍ഡ് ഈക്കോയുടെ വിലയേക്കാള്‍ 19,999 രൂപ അധികം നല്‍കിയാല്‍ സ്റ്റാര്‍ എഡിഷന്‍ സ്വന്തമാക്കാം. മുന്‍പ് 37,000 രൂപയായിരുന്ന ആക്സസറി പാക്കേജ് വിലയാണ് ഇപ്പോള്‍ ഏകദേശം 20,000 രൂപയിലേക്ക് മാരുതി താഴ്ത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹൈബ്രിഡ് കാർ ഇതാണ

സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ കാറുകൾ ഇന്ത്യയിൽ ജനകീയരാക്കിയവരാണ് മാരുതി സുസുക്കിയും ടൊയോട്ടയും. ഹോണ്ട സിറ്റിയിലൂടെ മറ്റൊരു ജാപ്പനീസ് ബ്രാൻഡും ഇതേ ടെക്നോളജി അവതരിപ്പിച്ചുവെങ്കിലും കൂടുതൽ പണമുണ്ടാക്കുന്നത് ആദ്യം പറഞ്ഞ കമ്പനികളാണ്. ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ എന്നീ രണ്ട് മോഡലുകളിലൂടെ മാരുതിയും അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ് എന്നിവയിലൂടെ ടൊയോട്ടയും വെന്നിക്കൊടി പാറിക്കുകയാണ്. എന്നാൽ 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹൈബ്രിഡ് കാർ എന്ന പദവി സ്വന്തമാക്കിയത് ഏത് മോഡലാണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?

മാരുതിയുടെ പുതിയ ഫാമിലി കാര്‍ ടെസ്റ്റിംഗില്‍

ഇന്ത്യന്‍ നിരത്തുകളിലെ ഫാമിലി കാറുകളിലെ രാജാവായ എര്‍ട്ടിഗയ്ക്ക് ഇനി വിശ്രമിക്കാം. മാരുതിയുടെ പണിപ്പുരയില്‍ നിന്നും അതിലും കരുത്തനായ ഒരു പുതിയ 7-സീറ്റര്‍ എംപിവി ജനിക്കുന്നു. പരീക്ഷണ ഓട്ടത്തിനിടെ രഹസ്യമായി ക്യാമറയില്‍ കുടുങ്ങിയ ഈ വാഹനത്തിന്റെ ലുക്ക് കണ്ടാല്‍ ഏത് വമ്പന്‍ കാറുകളും ഒന്ന് വിറയ്ക്കും. പൂര്‍ണമായും മറച്ച നിലയില്‍ പൊതുനിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന രണ്ട് പുതിയ മാരുതി വാഹനങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 'ഹേമന്ത് ഓണ്‍ റോഡ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ സ്‌പൈ ചിത്രങ്ങള്‍ വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഹൈബ്രിഡ് സ്‌കൂട്ടറിന്റെ വില കൂട്ടി യമഹ

ഇന്ത്യയിലെ സ്‌കൂട്ടർ നിരയിൽ ഹോണ്ടയ്ക്കും ടിവിഎസിനുമൊപ്പം മത്സരിച്ച് തങ്ങളുടേതായ സ്ഥാനം അതിവേഗം കണ്ടെത്തിയവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. അതിന് സഹായിച്ചതാവട്ടെ ഫാസിനോ, റേ ZR എന്നീ കണ്ട് മിടുക്കൻ ഹൈബ്രിഡ് മോഡലുകളുമാണ്. ആക്‌ടിവയുടേയും ജുപ്പിറ്ററിന്റേയും പോലെ ലക്ഷക്കണക്കിന് യൂണിറ്റുകളൊന്നും ഓരോ മാസവും വിറ്റഴിക്കുന്നില്ലെങ്കിലും കമ്പനിക്ക് ലാഭകരമാവുന്ന വിധത്തിൽ ഇരുവരും പെർഫോമൻസ് നടത്തുന്നുണ്ട്. ഇതിൽ റേ യൂത്തൻമാരെ വശത്താക്കുമ്പോൾ ഫാസിനോ ഫാമിലി സ്കൂട്ടർ എന്ന പേരിലാണ് വിലസുന്നത്. എങ്കിലും സ്ത്രീകൾക്കാണ് ഇതിനോട് കൂടുതൽ കമ്പമെന്ന് മാത്രം.
Advertisement

ഹ്യുണ്ടായ് i20 N ലൈൻ നിരയിൽ വൻ അഴിച്ചുപണി

ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ സ്‌പോര്‍ട്ടി ഹാച്ച്ബാക്കായ i20 N ലൈനിന്റെ (Hyundai i20 N-Line) വേരിയന്റ് പട്ടിക പുതുക്കി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. ചില പ്രത്യേക വേരിയന്റുകള്‍ നിര്‍ത്തലാക്കിക്കൊണ്ടാണ് കമ്പനി ഈ അഴിച്ചുപണി നടത്തിയിരിക്കുന്നത്. ഇതോടെ കാറിന്റെ ഓട്ടോമാറ്റിക് പതിപ്പുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പരിമിതമായ ഓപ്ഷനുകള്‍ മാത്രമേ ഇനി ലഭ്യമാകൂ. വിപണിയിലെ മാറുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. ഹ്യുണ്ടായി i20 N ലൈനിലെ മിഡ് വേരിയന്റായ N6 DCT (Dual-Clutch Transmission) കമ്പനി പൂര്‍ണമായും നിര്‍ത്തലാക്കി.