ഒന്നിനും കുറവില്ലാതെ എംജിയുടെ രാവണൻ! മജസ്റ്റർ റിവ്യൂ
ഓട്ടോമൊബൈൽസ്
- 4 month, 18 days ago
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയുടെ 2025 പതിപ്പിൽ ഇന്ത്യൻ വിപണിക്കായി നിരവധി പുതിയ കാറുകൾ അവതരിപ്പിച്ച ബ്രാൻഡായിരുന്നു എംജി മോട്ടോർ. രാജ്യത്തെ ഏറ്റവും വലിയ വാഹന മാമാങ്കത്തിൽ സൈബർസ്റ്റർ ഇലക്ട്രിക് കൺവെർട്ടിബിൾ സ്‌പോർട്‌സ് കാർ, M9 ഇലക്ട്രിക് ആഡംബര എംപിവി, മജസ്റ്റർ ഫുൾ-സൈസ് എസ്‌യുവി എന്നിവ പോലെയുള്ള കിടിലൻ മോഡലുകളായിരുന്നു എംജി കൊണ്ടുവന്നത്. ഇതിൽ ആളുകൾ ഏറ്റവും കൌതുകത്തോടെ നോക്കിയത് ടൊയോട്ട ഫോർച്യൂണറുമായി മല്ലിടാനായി എത്തുന്ന മജസ്റ്ററിനെയായിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയിയൂടെ എസ്‌യുവിയുടെ കേപ്പബിലിറ്റി എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന ടീസർ വീഡിയോകൾ പുറത്തിറക്കി കമ്പനി ഹൈപ്പ് ഉയർത്തിയിരുന്നു.