നാവിഗേഷൻ ഫീച്ചറുകള്ള 'ബെസ്റ്റ്' ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
ഓട്ടോമൊബൈൽസ്
- 4 month, 20 days ago
റോഡിലേക്ക് ഒന്നിറങ്ങിയാൽ ഇപ്പോൾ ഇലക്ട്രിക് സ്‌കൂട്ടർ വിപ്ലവം നടക്കുന്നത് കാണാം. സൈലന്റായി ചീറിപ്പായുന്നവരുടെ മുഖത്ത് പെട്രോൾ അടിക്കാൻ പണം വേണ്ടാത്തതിന്റെ സന്തോഷവും കൂട്ടത്തിൽ കാണാം. പ്രമുഖ ബ്രാൻഡുകളെല്ലാം വൈദ്യുത രംഗത്തേക്കിറങ്ങിയതും ആളുകൾക്ക് പ്രോത്സാഹനമായിട്ടുണ്ട്. ടിവിഎസ്, ബജാജ്, ഹീറോ മോട്ടോകോർപ്, സുസുക്കി, യമഹ, ഹോണ്ട തുടങ്ങിയവരെല്ലാം ഇവികളിലൂടെ പണംവാരുന്നുണ്ട്. ഒപ്പം ഓല, ഏഥർ, ഒഖിനാവ പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളും ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ പ്രമുഖരാണ്. നേരത്തെ നഗരങ്ങളിൽ മാത്രമായിരുന്നു വൈദ്യുത വാഹനങ്ങൾക്ക് ആവശ്യക്കാരുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലും ഇവികൾക്ക് നല്ല ഡിമാന്റാണ്.