വിലകുറഞ്ഞ മാരുതി പ്രീമിയം കാർ വേറെ ലെവലാകുന്നു
ഓട്ടോമൊബൈൽസ്
- 4 month, 24 days ago
ഇന്ത്യന്‍ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ് (Premium Hatchback) മാരുതി സുസുക്കി ബലേനോ. നിലവിലെ പതിപ്പ് വിപണിയില്‍ എത്തിയിട്ട് നാല് വര്‍ഷങ്ങള്‍ പിന്നിട്ട് കഴിഞ്ഞിട്ടും കാലാനുസൃതമായ മാറ്റങ്ങള്‍ക്കായി വലിയ അപ്ഡേറ്റുകളൊന്നും കമ്പനി നടത്തിയിരുന്നില്ല. എന്നാല്‍ ഈ കുറവ് പരിഹരിച്ചുകൊണ്ട്, കൂടുതല്‍ അത്യാധുനിക സാങ്കേതികവിദ്യകളും ഡിസൈന്‍ മാറ്റങ്ങളും ഉള്‍പ്പെടുത്തി ഫെയ്‌സ്‌ലിഫ്റ്റ് (Maruti Suzuki Baleno Facelift) പതിപ്പ് അവതരിപ്പിക്കാനാണ് മാരുതി സുസുക്കിയുടെ തീരുമാനം. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ പ്രീമിയം ഹാച്ചിന്റെ അപ്‌ഡേറ്റഡ് പതിപ്പ് നിരത്തുകളില്‍ എത്തും.