വിപണിയിലെത്താനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറുകൾ

ഇന്ത്യക്കാർക്ക് ഇലക്‌ട്രിക് കാറുകളോടുള്ള (Electric Cars) പ്രണയം ഏറിവരികയാണ്. ടാറ്റയും എംജിയും മഹീന്ദ്രയുമെല്ലാം വൈദ്യുത കാറുകളിലൂടെ പണംവാരുമ്പോൾ മറ്റ് ബ്രാൻഡുകളും അസൂയയോടെയാണ് നോക്കിനിൽക്കുന്നത്. എന്നാൽ വലിയ വില കൊടുത്ത് ഇവികൾ വാങ്ങാൻ പലർക്കും ഇപ്പോഴും മടിയാണ്. കമ്പനി പറയുന്ന റേഞ്ച് കിട്ടുമോ, ബാറ്ററി വേഗം പണിതരുമോ, ചാർജിംഗ് എങ്ങനെ കാര്യക്ഷമമാക്കും എന്നിങ്ങനെ ധാരാളം ആശങ്കകൾ ഇവി വാങ്ങുന്നവർക്കുണ്ട്. അതുമല്ല 10 ലക്ഷം രൂപയിൽ താഴെ വിലയിൽ അങ്ങനെ അധികം മോഡലുകളും ഇന്ത്യയിൽ ഇപ്പോൾ ലഭ്യമല്ലെന്നത് ഏവരേയും നിരാശപ്പെടുത്തുന്ന കാര്യമാണ്.

വിപണി കീഴടക്കി മഹീന്ദ്ര ബൊലേറോ, ജനുവരിയിൽ 36% വളർച്ച

കാല്‍നൂറ്റാണ്ടിലേറെ കാലമായി ഇന്ത്യന്‍ വാഹന വിപണിയില്‍ നിറസാന്നിധ്യമായ മഹീന്ദ്ര ബൊലേറോ (Mahindra Bolero) 2026 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ മികച്ച വില്‍പ്പന നേട്ടം കൈവരിച്ചു. ജനുവരി മാസത്തെ കണക്കുകള്‍ പ്രകാരം 36 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ മോഡല്‍ രേഖപ്പെടുത്തിയത്. കരുത്തുറ്റ ബോഡി, കുറഞ്ഞ പരിപാലന ചിലവ്, കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി എന്നിവയാണ് ബൊലേറോയെ വിപണിയിലെത്തി വര്‍ഷങ്ങളായിട്ടും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മോഡലാക്കി നിലനിര്‍ത്തുന്നത്. 2026 ജനുവരിയില്‍ ആകെ 11,841 യൂണിറ്റ് ബൊലേറോ കാറുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്.

അയ്യായിരത്തിൽ നിന്നും 275 യൂണിറ്റിലേക്ക് സിറോസിൻ്റെ വിൽപ്പന

സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നീ മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസിൽ കുടിയേറിപ്പാർത്തവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. ഇന്നും ഈ മോഡലുകളുടെ വിൽപ്പനയിലൂടെ മുമ്പോട്ട് കുതിക്കുന്ന ബ്രാൻഡിന് പക്ഷേ ഒരു സങ്കടമുണ്ട്. മറ്റൊന്നുമല്ല, മിടുക്കനായ തങ്ങളുടെ സിറോസ് എന്ന കോംപാക്‌ട് എസ്‌യുവി വാങ്ങാൻ അധികമാരും ഷോറൂമിലെത്തുന്നില്ല എന്നതാണ് കിയയുടെ ഇപ്പോഴത്തെ വിഷമം. ഒരു പരീക്ഷണമെന്ന പോലെയാണ് കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലേക്ക് ടോൾബോയ് സ്പോർട് യൂട്ടിലിറ്റി വാഹനമായി സിറോസ് അവതരിപ്പിക്കുന്നത്. നിലവിൽ സെഗ്മെൻ്റിലുണ്ടായിരുന്ന സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതാൻ ശേഷിയുള്ളവനായിരുന്നുവെങ്കിലും വാഹനം ഫ്ലോപ്പാവുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്.

ലോഞ്ചിന് മുമ്പേ ഇവിറ്റാരയുടെ വില പുറത്ത്

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ കന്നി ഇലക്ട്രിക് കാറായ ഇവിറ്റാര (eVitara) ഈ മാസം വിപണിയില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ഇലക്ട്രിക് എസ്‌യുവിയുടെ വിലയും വേരിയന്റുകളും ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള ഒരു നെക്‌സ ഡീലര്‍ഷിപ്പിന്റെ വെബ്സൈറ്റിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം മാരുതി ഇവിറ്റാരയുടെ എക്‌സ്-ഷോറൂം വില 24,78,958 രൂപയായിരിക്കും. നെക്‌സയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കോണ്‍ഫിഗറേറ്ററിലും ഈ വില നേരത്തെ ദൃശ്യമായിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്തു.
Advertisement

യെസ്‌ഡിയുടെ പുത്തൻ 350 സിസി റോഡസ്റ്റർ ബൈക്ക്

ഇന്ത്യൻ വിപണിയിലെ ഐതിഹാസിക ഇരുചക്ര വാഹന നിർമാതാക്കളാണ് യെസ്‌ഡി. ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയിലൂടെ ഒരു കാലത്ത് നിരത്തുകളെ തരംഗംകൊള്ളിച്ച കമ്പനി ഇപ്പോൾ റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെൻ്റിലെ പ്രധാന ബ്രാൻഡുകളിൽ ഒന്നായി വിലസി നടക്കുകകയാണ്. മുഖ്യ ശത്രുവായ റോയൽ എൻഫീൽഡിനോട് ഇതുവരെ ഇടിച്ചുനിൽക്കാനായിട്ടില്ലെങ്കിലും നാലാളറിയുന്ന തരത്തിൽ വളരാൻ കമ്പനികൾക്കായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. പഴയ ഇതിഹാസങ്ങളെ തിരിച്ചെത്തിച്ചതിനൊപ്പം കാലത്തിനിണങ്ങുന്ന മോഡലുകളെയും രംഗത്തിറക്കി കമ്പനി തരക്കേടില്ലാത്ത രീതിയിൽ മുന്നോട്ട് പോവുകയാണ്.

വില്‍പ്പനയില്‍ മുന്നേറി കൊറിയന്‍ എംപിവി

ഇന്ത്യയിലെ 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹന വിഭാഗത്തില്‍ (എംപിവി) മുന്നേറ്റം തുടര്‍ന്ന് കിയ കാരെന്‍സ്. 2026 ജനുവരി മാസം കൊറിയന്‍ എംപിവിയുടെ 5,633 യൂണിറ്റുകളാണ് വിറ്റുപോയത്. 2025 ജനുവരി മാസം വിറ്റ 5,522 യൂണിറ്റുകളെ അപേക്ഷിച്ച് 2 ശതമാനം വര്‍ധനവ് രേഖപ്പെടുത്താന്‍ കാരെന്‍സിന് സാധിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പത്ത് 7-സീറ്റര്‍ വാഹനങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് കിയ കാരെന്‍സ്. മാരുതി സുസുക്കി എര്‍ട്ടിഗ, മഹീന്ദ്ര സ്‌കോര്‍പിയോ, ബൊലേറോ തുടങ്ങിയ പ്രമുഖ മോഡലുകള്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

2 ലക്ഷം രൂപയ്ക്ക് ഇലക്‌ട്രിക് കാർ വരുന്നു

ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) ജനകീയമായതോടെ ഇന്ധനച്ചെലവിൽ നിന്നും ആളുകൾക്ക് ഒരുവിധം മുക്തിനേടാനായിയിട്ടുണ്ട്. നിലവിൽ ടാറ്റയും എംജിയും മഹീന്ദ്രയും പോലുള്ള വൻകിട ബ്രാൻഡുകളാണ് കളംനിറഞ്ഞുനിൽക്കുന്നതെങ്കിലും നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇന്ത്യയിൽ മുളപൊട്ടിവരുന്നുണ്ട്. അത്തരത്തില്‍ ഒരു ബ്രാൻഡാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലിങ്ക് മൊബിലിറ്റി (Blinq Mobility). കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഡെസ്റ്റിനേഷനാണ് ബ്ലിങ്ക്. ടാറ്റ ടിയാഗോ ഇവിയും എംജി കോമെറ്റ് ഇവിയുമെല്ലാം വാങ്ങുന്നതിൻ്റെ പകുതി പൈസയ്ക്ക് ബ്ലിക്ക് ഇവി വാങ്ങിക്കാനാവുമെന്നാണ് വിശ്വാസം.

ഏറ്റവും കുറവ് വില്‍പ്പനയുള്ള 5 മാരുതികള്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ ദശാബ്ദങ്ങളായി ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി (Maruti Suzuki). നിലവില്‍ അരീന, നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി ഒന്നര ഡസനിനടുത്ത് കാറുകളാണ കമ്പനി വിപണനം ചെയ്യുന്നത്. എന്നാല്‍ 2026 ജനുവരിയിലെ കണക്കുകള്‍ പ്രകാരം, മികച്ച മൈലേജും സിഎന്‍ജി സൗകര്യവുമുണ്ടായിട്ടും മാരുതിയുടെ ചില മോഡലുകളുടെ വില്‍പ്പന 2000 യൂണിറ്റില്‍ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഏറ്റവും കുറവ് വില്‍പ്പന നേടിയ 5 മാരുതി സുസുക്കി കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.
Advertisement

പുത്തൻ 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിയുമായി ടൊയോട്ട

ഇന്ത്യക്കായി തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ ആഗോള വിപണിക്കും പുത്തൻ ഇവി സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഹൈലാൻഡർ (Toyota Highlander) എന്ന ഐക്കണിക് സ്പോർട് യൂട്ടിലിറ്റി വാഹനത്തെയാണ് ബ്രാൻഡ് ഇലക്ട്രിക് വേഷമണിയിച്ച് വിപണനത്തിന് എത്തിച്ചിരിക്കുന്നത്. യുഎസിനായുള്ള ടൊയോട്ടയുടെ ആദ്യത്തെ മൂന്ന്-വരി ബാറ്ററി ഇലക്ട്രിക് വാഹനമാണിത് എന്നതും വലിയൊരു പ്രത്യേകതയാണ്. കെന്റക്കിയിൽ പ്രാദേശികമായി കൂട്ടിച്ചേർത്താണ് അമേരിക്കയിൽ ഇവി വിപണനത്തിന് എത്തിയിരിക്കുന്നത്. ബാറ്ററി ഘടകങ്ങൾ അടുത്തിടെ സ്ഥാപിതമായ നോർത്ത് കരോലിന പ്ലാൻ്റിലാവും നിർമിക്കുക.

റാൻ ഓഫ് കച്ചിനായി പ്രത്യേക റോണിൻ

ഗുജറാത്തിലെ റാന്‍ ഉത്സവത്തിന്റെ രണ്ടാം വര്‍ഷത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ പ്രശസ്ത മോഡലായ റോണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു. 'റാന്‍ ഉത്സവ് കസ്റ്റം സീരീസിന്റെ' ഭാഗമായാണ് ടിവിഎസ് റോണിന്‍ റാന്‍ ഓഫ് കച്ച് ലമിറ്റഡ് എഡിഷന്‍ (TVS Ronin Rann Of Kutch Edition) മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. കച്ചിലെ വെള്ളമണല്‍ പരപ്പുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ രൂപകല്‍പ്പന. കച്ചിലെ പ്രകൃതിഭംഗിയും സാംസ്‌കാരിക പൈതൃകവും ഒത്തുചേരുന്ന രീതിയില്‍ ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നു. 'സിംഫണി ഓഫ് സാള്‍ട്ട് ആന്‍ഡ് സ്‌കൈ' എന്ന പ്രമേയത്തിലാണ് ഈ വാഹനം കസ്റ്റമൈസ് ചെയ്തിരിക്കുന്നത്.

7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് മഹീന്ദ്ര

ഇലക്‌ട്രിക് വാഹന വിപണിയിൽ ടാറ്റയ്ക്കും മുമ്പേ സാന്നിധ്യമായ കമ്പനിയായിരുന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra And Mahindra). എന്നാൽ കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാനാവാതിരുന്ന ബ്രാൻഡ് പലവിധ മോഡലുകൾ പരീക്ഷിച്ചുവെങ്കിലും ക്ലച്ചുപിടിച്ചത് ബോൺ ഇലക്ട്രിക് എസ്‌യുവികളിലൂടെയായിരുന്നു. പിന്നീട് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെങ്കിലും വളരെ കരുതലോടെയാണ് മഹീന്ദ്ര മുമ്പോട്ട് പോവുന്നത്. BE 6, XEV 9e തുടങ്ങിയ വമ്പൻമാർ തുടങ്ങിവെച്ച ആരവം മറ്റൊരു തലത്തിലെത്തിക്കുവാനായി വിപണിയിലേക്ക് എത്തിയത് XEV 9S എന്ന 7-സീറ്റർ ഫാമിലി ഇലക്‌ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനമാണ്.

ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡ് മുംബൈയില്‍ തുറന്നു!

ഇന്ത്യന്‍ റോഡ് അടിസ്ഥാന സൗകര്യ വികസനത്തില്‍ വിപ്ലവകരമായ മാറ്റവുമായി മുംബൈ നഗരം. ഇന്ത്യയിലെ ആദ്യത്തെ 'മ്യൂസിക്കല്‍ റോഡ്' മുംബൈയില്‍ യാഥാര്‍ത്ഥ്യമായി. നരിമാന്‍ പോയിന്റിനും വര്‍ളിക്കുമിടയിലുള്ള പാതയിലാണ് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും വേറിട്ട അനുഭവം നല്‍കുന്ന ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വാഹനങ്ങള്‍ ഒരു പ്രത്യേക വേഗതയില്‍ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഗീതം ആസ്വദിക്കാന്‍ സാധിക്കുക. റോഡിന്റെ ഉപരിതലത്തില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത റംബിള്‍ സ്ട്രിപ്പുകളാണ് (Rumble Strips) ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
Advertisement

കൊറിയൻ എസ്‌യുവിക്ക് മുന്നിൽ തകർന്ന് ഹൈറൈഡറും വിറ്റാരയും

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ പഴയ പ്രതാപം തിരിച്ചെടുക്കാനായി കിയ സെൽറ്റോസിൻ്റെ ന്യൂജെൻ മോഡൽ വിപണിയിൽ അവതരിച്ചത് ഇക്കഴിഞ്ഞയിടയ്ക്ക് ആയിരുന്നു. ആഗോളതലത്തിലുള്ള ടെല്ലുറൈഡിൻ്റെ സ്റ്റൈലും പോക്കറ്റിന് ഇണങ്ങുന്ന വിലയും മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ പുതുതലമുറ പതിപ്പിനെ വണ്ടിഭ്രാന്തൻമാരെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞിരിക്കുകയാണ്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയോടും, വിക്ടോറിസിനോടും ടൊയോട്ട അർബൻ ക്രൂസിയർ ഹൈറൈഡറിനോടും നഷ്‌ടപ്പെട്ടുപോയ സ്ഥാനം ആദ്യ മാസത്തിൽ തന്നെ തിരികെപ്പിടിച്ചിരിക്കുകയാണ് പുത്തൻ സെൽറ്റോസ്. ജനുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ സെഗ്മെൻ്റിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ആശാൻ.

ഫോർച്യൂണറിന്റെ കരുത്തോ മജസ്റ്ററിലെ ആഡംബരമോ?

ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ 'മജസ്റ്റര്‍' (MG Majestor) കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തി. ഇന്നലെയാണ് (2026 ഫെബ്രുവരി 12) ഈ പ്രീമിയം ഫുള്‍സൈസ് എസ്‌യുവി അവതാരപ്പിറവിയെടുത്തത്. ടൊയോട്ട ഫോര്‍ച്യൂണര്‍ വര്‍ഷങ്ങളായി അടക്കിവാഴുന്ന ഡി+ എസ്‌യുവി സെഗ്മെന്റിലേക്കാണ് മജസ്റ്ററിന്റെ വരവ്. ഇക്കഴിഞ്ഞ കാലങ്ങള്‍ക്കിടയില്‍ നിരവധി എതിരാളികള്‍ വന്ന് പോയിട്ടും ഫോര്‍ച്യൂണറിന്റെ മേധാവിത്തത്തിന് ഇടിവൊന്നം സംഭവിച്ചിരുന്നില്ല. സെഗ്‌മെന്റില്‍ ഫോര്‍ച്യൂണറിനെ താഴെ ഇറക്കി അധികാരമേറാന്‍ മജസ്റ്ററിന് സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് എസ്‌യുവികളും തമ്മില്‍ ചെറുതായി താരതമ്യം ചെയ്ത് നോക്കിയാലോ?.

മാരുതി കാറുകളെ അമ്പരപ്പിച്ച് ടാറ്റയുടെ കുഞ്ഞൻ എസ്‌യുവി

ടാറ്റ പഞ്ചിൻ്റെ വരവോടെയാണ് ഇന്ത്യൻ വിപണിയിൽ മൈക്രോ എസ്‍യുവി എന്ന സെഗ്‌മെൻ്റ് ജനപ്രിയമാകുന്നത്. മുമ്പ് മഹീന്ദ്ര KUV100 എന്നൊരു കുഞ്ഞൻ രാജ്യത്തുണ്ടായിരുന്നുവെങ്കിലും കാര്യമായി ക്ലച്ചുപിടിച്ചിരുന്നില്ല. ഇവിടേയ്ക്കാണ് ടാറ്റയുടെ മിടുക്കൻ 2021-ൽ അവതരിക്കുന്നത്. ഹാച്ച്ബാക്കുകൾ ലഭിക്കുന്ന വിലയ്ക്ക് എസ്‌യുവി മുതലാളിയാവാൻ ലഭിച്ച അവസരം ഇന്ത്യക്കാർ നഷ്ടപ്പെടുത്തിയില്ലെന്ന് വേണം പറയാൻ. അഡാറ് സേഫ്റ്റിയും നല്ല ഡിസൈനും മികച്ച ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ പഞ്ച് അതിവേഗമാണ് വിറ്റഴിഞ്ഞത്. വിപണിയിലെത്തി അഞ്ച് വർഷങ്ങൾ പൂർത്തിയാക്കുമ്പോഴേക്കും 7 ലക്ഷം യൂണിറ്റ് വിൽപ്പനയും മറികടന്ന് കുതിക്കുകയാണ് ആശാൻ.

26 കി.മീ മൈലേജുമുള്ള ടാറ്റ കാറിന് പ്രിയമേറുന്നു!

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്കാണ് ടാറ്റ ആള്‍ട്രോസ്. 2026 ജനുവരി മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ വില്‍പ്പനയില്‍ 54 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുകയാണ് ആള്‍ട്രോസ്. 2025 ജനുവരി മാസത്തെ അപേക്ഷിച്ച് മികച്ച മുന്നേറ്റം നടത്താന്‍ ടാറ്റയുടെ ഈ കരുത്തന് സാധിച്ചു.കഴിഞ്ഞ വര്‍ഷം അതായത് 2025 ജനുവരിയില്‍ 2,033 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് 2026 ജനുവരിയില്‍ ആകെ 3,135 യൂണിറ്റുകളാണ് നിരത്തിലിറങ്ങിയത്. 12 മാസത്തിനുള്ളില്‍ 1,102 യൂണിറ്റുകളുടെ അധിക വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ടാറ്റ ആള്‍ട്രോസിനുള്ള സ്വീകാര്യത വര്‍ധിക്കുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Advertisement

വെസ്‌പയുടെ സ്പെഷ്യൽ എഡിഷനുമായി കമ്പനി

സ്‌കൂട്ടറുകൾ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ പലരുടേയും മനസിൽ ആദ്യം വരുന്ന പേര് ആക്‌ടിവയെന്നോ ജുപ്പിറ്റർ എന്നോ ആവാം. എന്നാൽ പണ്ടുകാലത്ത് ഗിയർ സ്‌കൂട്ടർ വിപണിയിൽ വിപ്ലവം തീർത്ത ഇതിഹാസമായിരുന്നു വെസ്‌പ. പതിറ്റാണ്ടുകൾക്കപ്പുറം ഗിയർലെസ് പതിപ്പിൽ എത്തിയപ്പോഴും മിന്നുംവിജയം കരസ്ഥമാക്കാൻ വെസ്‌പയ്ക്കായി. പക്ഷേ സാധാരണ സ്‌കൂട്ടറുകളേക്കാൾ അൽപം വില കൂടിയ മോഡലായതിനാൽ വലിയ കണക്കുകളൊന്നും ആശാന് മുമ്പോട്ട് വെക്കാനുണ്ടാവില്ല. പക്ഷേ വെസ്‌പ കൈയിലുണ്ടേൽ അതിൻ്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്. നല്ല കിടിലൻ പെർഫോമൻസും നല്ല ബിൽഡ് ക്വാളിറ്റിയുമെല്ലാമുള്ള ഇതുപോലൊരു സ്കൂട്ടർ വേറെയുണ്ടോയെന്ന് സംശയമാണ്.

മഹീന്ദ്രയുടെ ഇരട്ടി കയറ്റുമതി ഓര്‍ഡര്‍ നേടി ടാറ്റ

മഹീന്ദ്രക്ക് പിന്നാല ഇന്തോനേഷ്യയില്‍ നിന്ന് വമ്പന്‍ ഓര്‍ഡര്‍ സ്വന്തമാക്കി മറ്റൊരു പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡ് ആയ ടാറ്റ മോട്ടോര്‍സ്. ഇന്തോനേഷ്യയില്‍ നിന്ന് 70,000 വാണിജ്യ വാഹനങ്ങളുടെ ഓര്‍ഡറാണ് ടാറ്റ സ്വന്തമാക്കിയത്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ പിടി ടാറ്റ മോട്ടോര്‍സ് ഡിസ്ട്രിബ്യൂസി ഇന്തോനേഷ്യ വഴിയാണ് ഈ വലിയ നേട്ടം കൈവരിച്ചത്. ആകെ ലഭിച്ച 70,000 യൂണിറ്റുകളുടെ ഓര്‍ഡറില്‍ 35,000 ടാറ്റ യോദ്ധ പിക്കപ്പ് ട്രക്കുകളും 35,000 ടാറ്റ അള്‍ട്രാ T.7 ട്രക്കുകളും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര തലത്തില്‍ കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡറുകളിലൊന്നാണ് ഇത്.

മജസ്റ്റർ ബുക്ക് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയണം

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ എം‌ജി മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ മജസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചത് മുതൽ വാഹനത്തിനായി കാത്തിരിക്കുന്നവർ നിരവധിയായിരുന്നു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് എത്തിയ മിടുക്കന് ബുക്കിംഗ് വാരിക്കൂട്ടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മജസ്റ്റർ വാങ്ങാൻ താത്പര്യമുള്ളവർക്ക് എം‌ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള ഡീലർഷിപ്പിൽ നിന്നോ ഇന്ന് മുതൽ എസ്‌യുവി ബുക്ക് ചെയ്യാനാവുന്നതാണ്. എന്നാൽ വാങ്ങുന്നതിന് മുമ്പ് പുതുമോഡലിനെ കുറിച്ച് നിങ്ങൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് എന്തെല്ലാമാണെന്ന് പറഞ്ഞുതരാം.

10 മാസത്തിനുള്ളിൽ വിറ്റത് 41,000 മഹീന്ദ്ര ഇലക്ട്രിക് SUV

ഇന്ത്യന്‍ എസ്‌യുവി വിപണിയിലെ നേതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇലക്ട്രിക് വാഹന വിഭാഗത്തിലും വമ്പന്‍ മുന്നേറ്റം നടത്തി എതിരാളികള്‍ക്ക് അപായ സൂചന നല്‍കിയിരിക്കുകയാണ്. 2025 മാര്‍ച്ചില്‍ ഡെലിവറി തുടങ്ങിയ ശേഷം കഴിഞ്ഞ പത്തു മാസത്തിനിടെ തങ്ങള്‍ 41,000 ഇലക്ട്രിക് എസ്‌യുവികള്‍ വിറ്റഴിച്ചതായി കമ്പനി നിക്ഷേപക സംഗമത്തില്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോട് താല്‍പ്പര്യം വര്‍ധിക്കുന്നതിന്റെ സൂചനയായാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ ഈ നേട്ടമെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു. BE 6, XEV 9e, XEV 9S എന്നീ മോഡലുകളാണ് ഈ വിഭാഗത്തില്‍ മികച്ച വില്‍പ്പന നേടിയെടുക്കാന്‍ മഹീന്ദ്രയെ സഹായിച്ചത്.
Advertisement

റോമിലെ പുണ്യനഗരത്തിലും ഇനി ടിവിഎസ് ഇലക്‌ട്രിക് സ്‌കൂട്ടർ

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയുടെ തുടക്കകാലത്ത് തന്നെ നിരത്തിലെത്തി തൻ്റെ സ്ഥാനം കണ്ടെത്തിയ മോഡലാണ് ടിവിഎസ് ഐക്യൂബ് (TVS iQube Electric Scooter). ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ടൂവീലറും ഇതുതന്നെയാണ്. സാക്ഷാൽ ബജാജ് ചേതക് പോലുള്ള ഇവികളോട് മത്സരിച്ചാണ് വലിയ നേട്ടം കമ്പനി നേടിയെടുത്തത്. ഇന്ത്യയിൽ മാത്രമല്ല, ടിവിഎസിന് സാന്നിധ്യമുള്ള മറ്റ് വിദേശ രാജ്യങ്ങളിലും കമ്പനി ഐക്യൂബിനെ വിപണനത്തിന് എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയിലും എത്തിയിരിക്കുകയാണ് ഇലക്ട്രിക് സ്‌കൂട്ടർ.

മഹീന്ദ്ര ഉഡോ വാങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് പണം വാരാം

മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് ത്രീ-വീലറായ 'മഹീന്ദ്ര ഉഡോ' (Mahindra Udo) ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. 2018 ഓട്ടോ എക്സ്പോയില്‍ ടൂ-സീറ്റര്‍ ത്രീവീലര്‍ കണ്‍സെപ്റ്റ് മോഡലായി അവതരിപ്പിക്കപ്പെട്ട ഉഡോ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് വിപണിയില്‍ എത്തിയത്. നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും യാത്രാ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ വാഹനം L5M) കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹീന്ദ്ര ഉഡോ ഇലക്ട്രിക് ഓട്ടോ 3,84,299 രൂപ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനി പുറത്തിറക്കിയത്. പരിമിത കാലത്തേക്ക് 3,58,999 രൂപ പ്രാരംഭ വിലയില്‍ ഈ വാഹനം സ്വന്തമാക്കാനുള്ള സുവര്‍ണാവസരം കമ്പനി ഒരുക്കിയിരിക്കുന്നു.

വാലന്റൈൻസ് ദിനത്തിൽ പൂക്കൾക്ക് പകരം ഇത് നൽകൂ!

ലോകം ശനിയാഴ്ച (ഫെബ്രുവരി 14 ) പ്രണയ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. വാലന്‍ൈറന്‍സ് ഡേ ഇങ്ങ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ പങ്കാളികള്‍ക്ക് സമ്മാനം വാങ്ങുന്ന തിരക്കിലായിരിക്കും പലരും. വാലന്റൈന്‍സ് ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സാധാരണ സമ്മാനങ്ങള്‍ തിരയുന്നതിന് പകരം അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് മികച്ച ഒരു നീക്കമായിരിക്കും. പ്രത്യേകിച്ചും വാഹനങ്ങളും യാത്രകളും ഇഷ്ടപ്പെടുന്ന പങ്കാളിയാണെങ്കില്‍ അവര്‍ക്ക് കാറിലും ബൈക്കിലും ഉപയോഗിക്കാന്‍ കഴിയുന്ന ആക്‌സസറികള്‍ നല്‍കുന്നതിനേക്കാള്‍ സന്തോഷം ചിലപ്പോള്‍ മറ്റ് വിലപിടിപ്പുള്ള പലതിനും നല്‍കാന്‍ കഴിഞ്ഞേക്കില്ല. 2026-ലെ പുതിയ ട്രെന്‍ഡുകള്‍ അനുസരിച്ച് വണ്ടിപ്രാന്തനായ പങ്കാളിക്ക് സമ്മാനിക്കാന്‍ കഴിയുന്ന താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ചില സമ്മാനങ്ങള്‍ നോക്കാം.

ഫോർച്യൂണറിൻ്റെ കോട്ടയിലേക്ക് എംജിയുടെ രാവണൻ

ഫോർച്യൂണറിനെ (Toyota Fortuner) തകർക്കാൻ പുതിയ അന്തകൻ എത്തുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. ഇവികളിലൂടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവനായി മാറിയ എംജി മോട്ടോർസാണ് ഡി-സെഗ്മെൻ്റ് എസ്‌യുവി നിരയിലേക്ക് പുതുപുത്തൻ മോഡലുമായി രംഗത്തെത്തിയിരിക്കുന്നത്. മജസ്റ്റർ (MG Majestor SUV) എന്ന കിടിലോൽസ്‌കി പേരുമിട്ട് ആശാനെ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. വില പ്രഖ്യാപനവും ഔദ്യോഗിക ലോഞ്ചും അധികം വൈകാതെ നടക്കാനിരിക്കെ ഇന്ത്യക്കായി മജസ്റ്ററിൻ്റെ പ്രദർശനമാണ് ഇന്ന് നടന്നിരിക്കുന്നത്. എസ്‌യുവിയെക്കുറിച്ചുള്ള വിവരങ്ങളും എംജി ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. ഫോർച്യൂണറിനെ തീർക്കാനെത്തിയ മജസ്റ്ററിൻ്റെ വിശദാംശങ്ങളിലേക്ക് നടന്നാലോ?
Advertisement

ഒട്ടും വിൽപ്പനയില്ലാത്ത മാരുതി കാർ ജിംനിയല്ല

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ (Maruti Suzuki) നിരയിൽ ഏറ്റവും കച്ചോടമുള്ള കാറായി മാറാൻ ഡിസയറും എർട്ടിഗയും ഫ്രോങ്ക്‌സും ബലേനോയും വാഗൺആറും എല്ലാം മത്സരിക്കുകയാണ്. അതേസമയം ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള മാരുതി കാർ ഏതാണെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജിംനിയായിരിക്കും അല്ലെങ്കിൽ സെലേറിയോ, എസ്-പ്രെസോ എന്നിവരിൽ ആരെങ്കിലുമാവും ആ പദവി അലങ്കരിക്കുന്നതെന്ന് തെറ്റിദ്ധരിക്കുന്നവരാവും പലരും. എന്നാൽ ഇതൊന്നുമല്ല കേട്ടോ, ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിൽ മാരുതി സുസുക്കി ഷോറൂമിലേക്കെത്തിയ മോഡലാണ് ബ്രാൻഡിൻ്റെ ഏറ്റവും മോശം വിൽപ്പനക്കാരൻ.